എടിഎം ചതിച്ചോ? അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റായി; എടിഎം ഇടപാട് പരാജയപ്പെട്ടു; ഇനിയെന്ത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എടിഎം വന്നതോടെ കയ്യിൽ പണം സൂക്ഷിക്കാതെ ജീവിക്കാൻ സാധിക്കുന്നു എന്നതാണ് വലിയ പ്രയോജനം. ഏത് ഇടത്തും എടിഎം കൗണ്ടറുകൾ ഉള്ളതിനാലും വ്യത്യസ്ത ബാങ്കുകളുടെ എടിഎം ഉപയോ​ഗിക്കാമെന്നതിനാലും യാതൊരു ബുദ്ധിമുട്ടും എടിഎം ഉപയോ​ഗത്തിനില്ല. യുപിഐ ഇടപാടുകൾ വന്നതോടെ വാണിജ്യ സ്ഥാപനങ്ങളിലും ഇ-കോമേഴ്സ് രം​ഗത്തും പണമടയ്ക്കാൻ എടിഎം/ ഡെബിറ്റ് കാർഡുകൾ വേണമെന്നില്ലാതെയായി. എന്നാൽ വലിയ തുക കറൻസിയായി ആവശ്യം വരുമ്പോൾ ബാങ്ക് ബ്രാഞ്ചിന് പകരം എടിഎമ്മുകളാണ് ആശ്രയം.

പണം ഡെബിറ്റായിട്ടും എടിഎം പണം നൽകാത്ത സാഹചര്യങ്ങൾ എടിഎം ഉപയോ​ഗത്തിനിടെ പലർക്കും അനുഭവമുണ്ടാകും. അത്യാവശ്യത്തിനുള്ള പിൻവലിക്കലുകൾ പരാജയപ്പെടുമ്പോൾ വലിയ ബുദ്ധിമുട്ടി ഇടപാടുകാർക്കുണ്ടാകുന്നു. രാത്രി സമയങ്ങളിലോ ബാങ്ക് അവധി ദിവസങ്ങളിലോ ആണെങ്കില്‍ പരാതിപ്പെടാന്‍ സാധിക്കില്ല. ഇങ്ങനെ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുമോ. ഇതിനുള്ള നടപടികളെന്താണ് എന്ന് നോക്കാം.

എടിഎം എങ്ങനെ പ്രവര്‍ത്തിക്കുന്നു

എടിഎം എങ്ങനെ പ്രവര്‍ത്തിക്കുന്നു

സ്വന്തം ബാങ്കിന്റെ എടിഎം ഉപയോഗിക്കുമ്പോള്‍, കാര്‍ഡ് ഇട്ട് പിന്‍ നമ്പറും തുകയും നല്‍കിയ ശേഷം ഈ വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് ബാങ്കിന്റെ എടിഎം സ്വിച്ച് സംവിധാനത്തിലേക്ക് അയക്കുകയാണ്. ബാങ്ക് സംവിധാനം ഈ വിവരങ്ങള്‍ ഡീക്രിപ്റ്റ് ചെയ്ത കാര്‍ഡ് നമ്പര്‍, പിന്‍ നമ്പര്‍, കാര്‍ഡിന്റെ വാലിഡിറ്റി, കാലാവധി, കാര്‍ഡിന്റെ പരിധി, അക്കൗണ്ടിന്റെ സ്റ്റാറ്റസ്, തുക എന്നിവ പരിശോധിക്കും.

വിവരങ്ങള്‍ ഒത്തുവരുന്ന ഘട്ടത്തില്‍ ആവശ്യപ്പെട്ട തുക നല്‍കാനുള്ള സന്ദേശം എടിഎമ്മിന് ലഭിക്കും. കാര്‍ഡ് ഉടമയ്ക്ക് പണം ലഭിക്കുന്നതോടെ ഈ നടപടി പൂര്‍ത്തിയാകും. ഇടപാട് പൂര്‍ത്തിയായാല്‍ കാര്‍ഡ് ഉടമയുടെ മൊബൈല്‍ നമ്പറിലേക്ക് സന്ദേശം എത്തും.

പണം ലഭിക്കാതെ വന്നാല്‍

പണം ലഭിക്കാതെ വന്നാല്‍

പണം അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യുകയും എന്നാല്‍ എടിഎമ്മം ഇടപാട് ക്യാന്‍സല്‍ ആവുകയും ചെയ്താല്‍ സാധാരണ ഗതിയില്‍ മിനിട്ടുകള്‍ക്കകം പണം തിരികെ അക്കൗണ്ടിലെത്തും. ഇടപാട് മുടങ്ങിയെന്ന് ബാങ്കിന് ബോധ്യപ്പെട്ടാല്‍ പണം ഓട്ടോമാറ്റിക്കായി അക്കൗണ്ടിലേക്ക് തിരികെ നിക്ഷേപിക്കും. ഇത് ലഭിക്കാത്ത പക്ഷം ബാങ്കിലെത്തി പണം തിരികെ ആവശ്യപ്പെടാം. എടിഎമ്മുകളില്‍ കസ്റ്റമര്‍ കെയര്‍ നമ്പര്‍ ലഭ്യമാക്കിയിട്ടുണ്ടാകും. ഇടപാട് പരാജയപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെട്ടാല്‍ ബാങ്ക് ഉപഭോക്താലിന്റെ പരാതിയില്ലാതെ തന്നെ ഇടപെടും. 

Also Read: ചിട്ടിയിൽ നിന്ന് അധിക ലാഭം നേടാൻ ചിട്ടി സ്ഥിര നിക്ഷേപം; നിബന്ധനകളും പലിശ നിരക്കും അറിയാംAlso Read: ചിട്ടിയിൽ നിന്ന് അധിക ലാഭം നേടാൻ ചിട്ടി സ്ഥിര നിക്ഷേപം; നിബന്ധനകളും പലിശ നിരക്കും അറിയാം

ബാങ്കിംഗ്

ആവശ്യമെങ്കില്‍ ഉപഭോക്താവിന് നേരിട്ടോ നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് വഴി പരാതി നല്‍കാം. ഇതിനാല്‍ തന്നെ എടിഎമ്മില്‍ നിന്ന് പണം ലഭിച്ചില്ലെങ്കില്‍ പണം നഷ്ടപ്പെടുമെന്ന് പേടിക്കേണ്ടതില്ല. ബാങ്കിന് ദിവസത്തെ ഇടപാടുകള്‍ പരിശോധിക്കുന്ന സമയത്ത് ഇത്തരം പരാജയപ്പെട്ട ഇടപാടുകള്‍ കണ്ടാല്‍ ഉടമകള്‍ക്ക് പണം തിരികെ നല്‍കും. 

Also Read: ദീർഘകാലത്തേക്കൊരു നിക്ഷേപം തുടങ്ങാം; തവണകളായി പണം അടച്ച് കോടിപതിയാകാം; 2 പദ്ധതികളിതാAlso Read: ദീർഘകാലത്തേക്കൊരു നിക്ഷേപം തുടങ്ങാം; തവണകളായി പണം അടച്ച് കോടിപതിയാകാം; 2 പദ്ധതികളിതാ

കാര്‍ഡ് കുടുങ്ങിയാല്‍

കാര്‍ഡ് കുടുങ്ങിയാല്‍

എടിഎമ്മില്‍ കാര്‍ഡ് കുടുങ്ങി പോവാനുള്ള സാധ്യത വിരളമാണ്. എന്നാല്‍ ഇത്തരം അനുഭവങ്ങളുണ്ടായാല്‍ കാര്‍ഡ് വലിച്ചെടുക്കാന്‍ ശ്രമിക്കുന്നത് കാര്‍ഡിനും എടിഎമ്മിനും കേടുപാട് വരുത്തും. ഓരോ ഇടപാടിനും സമയ പരിധിയുണ്ട്. ഈ സമയത്തിനുള്ളില്‍ ഇടപാട് നടത്തിയില്ലെങ്കില്‍ എടിഎം ഓട്ടോമാറ്റിക്കായി കാര്‍ഡ് തിരികെ നല്‍കും.. ഇതിനാല്‍ സമയ പരിധി വരെ കാത്തിരിക്കുന്നതാണ് നല്ലത്. 

Also Read: എസ്ബിഐ അക്കൗണ്ട് ഉടമകളാണോ? 456 രൂപ അടച്ചാല്‍ നേടാം 4 ലക്ഷത്തിന്റെ ആനുകൂല്യംAlso Read: എസ്ബിഐ അക്കൗണ്ട് ഉടമകളാണോ? 456 രൂപ അടച്ചാല്‍ നേടാം 4 ലക്ഷത്തിന്റെ ആനുകൂല്യം

പണം ലഭിച്ചില്ലെങ്കിൽ റിസർവ് ബാങ്ക് സഹായിക്കും

പണം ലഭിച്ചില്ലെങ്കിൽ റിസർവ് ബാങ്ക് സഹായിക്കും

ഇത്തരത്തില്‍ ഡെബിറ്റായ പണം അഞ്ച് ദിവസത്തിനുള്ളില്‍ അക്കൗണ്ട് ഉടമയ്ക്ക് തിരികെ ലഭിക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിയമ പറയുന്നത്. ഇതിന് സാധിക്കാത്ത പക്ഷം ഓരോ ദിവസത്തിനും 100 രൂപ നിരക്കില്‍ ബാങ്ക് കാര്‍ഡ് ഉടമയക്ക് നഷ്ട പരിഹാരം നല്‍കണം. ബാങ്കിന് പരാതി നല്‍കി 30 ദിവസത്തിന് ശേഷം നടപടിയുണ്ടായില്ലെങ്കില്‍ കാര്‍ഡ് ഉടമയക്ക് റിസര്‍വ് ബാങ്ക് ഓംബുഡ്‌സമാന് പരാതി നല്‍കാം.

Read more about: atm
English summary

ATM Transaction Failed But Amount Debited From Bank Account; Will The Bank Refunded Or Not; Details

ATM Transaction Failed But Amount Debited From Bank Account; Will The Bank Refunded Or Not; Details
Story first published: Tuesday, November 8, 2022, 14:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X