മാസത്തില്‍ ഒരു തവണ ഈ 7 ചെലവുകള്‍ ഒഴിവാക്കാം; ഇങ്ങനെയും സമ്പാദിക്കാം കോടികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെലവുകള്‍ കുറച്ച് സമ്പാദിക്കാന്‍ സാധിക്കും എന്നത് പുതിയ അറിവല്ല. എന്നാല്‍ എങ്ങനെ ഇത് കോടികളാക്കാം. ഒരു കുടുംബത്തില്‍ പ്രധാനമായും വരുന്ന 7 ചെലവുകളുണ്ട്. ഇവ മാസത്തില്‍ ഒരു തവണ ഒഴിവാക്കിയാല്‍ തന്നെ സമ്പാദ്യത്തില്‍ വലിയൊരു വര്‍ധനവ് വരുത്താനാകും. ഓരോ മാസ്ത്തിലും സിനിമ കാണാനും റസ്‌റ്റോറന്റ് ഭക്ഷണത്തിനുമായി വലിയ തുക ചെലവാക്കുന്നുണ്ട്. പ്രത്യേകിച്ച് വീക്കെന്‍ഡുകളിലാണ് ഇത്തരത്തിലുള്ള ചെലവുകള്‍ ഉയരുന്നത്. ഇവ തുടര്‍ച്ചയായ മൂന്ന് ആഴ്ചകളില്‍ പുറത്ത് നിന്ന് ഭക്ഷണവും സിനിമയ്ക്കും ശേഷം അടുത്ത ആഴ്ച ഈ ചെലവില്‍ നിന്നൊരു അവധി എടുത്താല്‍ നല്ലൊരു തുക കയ്യിലുണ്ടാകും.

ഒരു 20 വര്‍ഷത്തേക്ക് ഈ തുക നിക്ഷേപത്തിലേക്ക് മാറ്റുരയാണ് വേണ്ടത്. തുടര്‍ച്ചയായി ഇങ്ങനെ സമ്പാദിക്കുന്ന തുക ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലേക്ക് മാറ്റിയാല്‍ ചെറിയ ചെലവില്‍ നിന്ന് വലിയ ആദായം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. 20 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ 15 ശതമാനം ആദായം നല്‍കുമെന്ന് കണക്കാക്കാം.

ഇക്വിറ്റിയിലെ നിക്ഷേപം റിസ്‌കുള്ളവയാണെങ്കിലും ദീര്‍ഘകാലത്തേക്കുള്ള എസ്‌ഐപി ഈ റിസ്‌ക് കുറയ്ക്കുന്നു. ഇതിന് പണം കണ്ടെത്താന്‍ കുറയ്‌ക്കേണ്ട 7 ചെലവുകള്‍ നോക്കാം. ഈ 7 ചെലവുകള്‍ കുറയ്ക്കുന്നൊരാള്‍ക്ക് 20 വര്‍ഷം കൊണ്ട് 1.3 കോടി രൂപ സ്വന്തമാക്കും. എങ്ങനെ എന്ന് നോക്കാം.

ഞായറാഴ്ചകളില്‍ കാര്‍ ഉപയോഗിക്കരുത്

ഞായറാഴ്ചകളില്‍ പുറത്തിറങ്ങിയാല്‍ പൊതുവെ ചെലവാണ്. മാസത്തില്‍ ഒരു ഞായറാഴ്ച കാര്‍ ഉപയോഗിക്കാതിരിക്കുകയാണ് വേണ്ടത്. കുടുംബത്തോടൊപ്പം വീട്ടില്‍ അധിക സമയം ചെലവഴിക്കാം. ഇത്തരത്തില്‍ ഒരു ദിവസം 1,000 രൂപയ്ക്കടുത്ത് ലാഭിക്കാനാകും. ഈ തുക എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ 20 വര്‍ഷം കൊണ്ട് 15 ലക്ഷം രൂപ ലഭിക്കും.

മാസത്തില്‍ ഒരു തവണ ഈ 7 ചെലവുകള്‍  ഒഴിവാക്കാം; ഇങ്ങനെയും സമ്പാദിക്കാം കോടികള്‍

ഓഫീസ് യാത്രയ്ക്ക് കാര്‍ ഒഴിവാക്കുക

ഇതും മാസത്തില്‍ ഒരു തവണ ചെയ്താല്‍ മതി. ഒരു ദിവസം പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യാം. ചെലവ് ചുരുക്കുന്നതിനൊപ്പം സമൂഹവുമായി കൂടുതല്‍ അടുക്കാനും ഇത് സഹായിക്കും. മുകളില്‍ നല്‍കിയ ഉദാഹരണം പോലെ 1,000 രൂപ ലാഭിക്കുന്നത് നിക്ഷേപിച്ച് 15 ലക്ഷമാക്കാം.

<strong>Also Read: 436 രൂപയ്ക്ക് ജീവിതം സുരക്ഷിതമാക്കാം; വര്‍ഷത്തേക്ക് 2 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ്; ഉഗ്രന്‍ സര്‍ക്കാര്‍ പദ്ധതി</strong><br>Also Read: 436 രൂപയ്ക്ക് ജീവിതം സുരക്ഷിതമാക്കാം; വര്‍ഷത്തേക്ക് 2 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ്; ഉഗ്രന്‍ സര്‍ക്കാര്‍ പദ്ധതി

ഒരു സിനിമ ഒഴിവാക്കാം

മാസത്തില്‍ തിയേറ്ററിലെത്തി കാണുന്ന സിനിമയുടെ എണ്ണം ഒന്ന് കുറച്ചാല്‍ ഒരു സാധാരണ കുടുംബത്തിന് 1,500 രൂപയോളം മാസത്തില്‍ ലാഭിക്കാന്‍ സാധിക്കും. ഭാര്യ ഭര്‍ത്താവും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന് ഒരു സിനിമ കണ്ടിറങ്ങാന്‍ ഇത്രയും രൂപ ചെലവ് വരുന്നുണ്ട്. ഈ തുക ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലേക്ക് മാറ്റിയാല്‍ 20 വര്‍ഷത്തിന് ശേഷം 22 ലക്ഷം രൂപ നേടാം.

Also Read: നിങ്ങള്‍ക്കുമില്ലേ സേവിംഗ്‌സ് അക്കൗണ്ട്; എങ്കില്‍ ഈ 4 തെറ്റുകളില്‍ നിന്ന് മാറി നില്‍ക്കൂ; പണം സുരക്ഷിതമാക്കാംAlso Read: നിങ്ങള്‍ക്കുമില്ലേ സേവിംഗ്‌സ് അക്കൗണ്ട്; എങ്കില്‍ ഈ 4 തെറ്റുകളില്‍ നിന്ന് മാറി നില്‍ക്കൂ; പണം സുരക്ഷിതമാക്കാം

പുറത്തുനിന്നുള്ള ഭക്ഷണം

റസ്റ്റോറന്റില്‍ കുടുംബമായി ചെന്ന് ഭക്ഷണം കഴിക്കുക എന്നത് ഒരു വിനോദം കൂടിയായാണ് പലരും കാണുന്നത്. ഒരു ഇടത്തരം കുടുംബത്തിന് മാസത്തില്‍ 1,500 രൂപ ഒരു ഡിന്നറിനോ ലഞ്ചിനോ ചെലവാകും. മാസത്തില്‍ ഇത്തരത്തിലുള്ള ചെലവ് ഒരെണ്ണം കുറച്ചാല്‍ തന്നെ 20 വര്‍ഷം കൊണ്ട് 22 ലക്ഷം സ്വന്തമാക്കാം.

Also Read: ഒരു ക്രെഡിറ്റ് കാര്‍ഡ് മോഹം ഉള്ളിലുണ്ടോ? ഏതാണ് നിങ്ങള്‍ക്ക് പറ്റിയ ക്രെഡിറ്റ് കാര്‍ഡ്; എങ്ങനെ സ്വന്തമാക്കാംAlso Read: ഒരു ക്രെഡിറ്റ് കാര്‍ഡ് മോഹം ഉള്ളിലുണ്ടോ? ഏതാണ് നിങ്ങള്‍ക്ക് പറ്റിയ ക്രെഡിറ്റ് കാര്‍ഡ്; എങ്ങനെ സ്വന്തമാക്കാം

മദ്യപാനം

ആഴ്ചകളില്‍ പൊതുവെ പലര്‍ക്കുമുള്ള ശീലങ്ങളിലൊന്നാണ് മദ്യപാനം. മദ്യപാനം ആരോഗ്യത്തിന് ഹാനീകരമായതിനാല്‍ പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലത്. സാധിക്കാത്തവര്‍ മാസത്തില്‍ ഒരു തവണത്തെ മദ്യപാനം ഒഴിവാക്കിയാല്‍ തന്നെ സുഖമായി 1,000 രൂപ സമ്പാദിക്കാം. ഈ തുക എസ്‌ഐപി ചെയ്താല്‍ 15 ലക്ഷമാണ് 20 വര്‍ഷ കൊണ്ട് നേടാനാവുക.

അനാവശ്യ വാങ്ങലുകള്‍

സാധനങ്ങള്‍ക്ക് വിലകുറവും മൊബൈലില്‍ നിന്ന് തന്നെ വാങ്ങാമെന്നതിനാലും ഇ-കോമേഴ്‌സ് സൈറ്റുകളില്‍ നിന്നുള്ള അനാവശ്യ വാങ്ങലുകള്‍ വര്‍ധിക്കുന്നുണ്ട്. മൊബൈല്‍ സ്‌ക്രോളിംഗില്‍ താല്‍പര്യം അനുസരിച്ച് വരുന്ന പരസ്യങ്ങളും ഈ അമിത വാങ്ങലുകളിലേക്ക് നയിക്കുന്നു. ക്രെഡിറ്റ് കാര്‍ഡ് കൂടി കയ്യിലുണ്ടെങ്കില്‍ വാങ്ങലുകള്‍ക്ക് നിയന്ത്രണമില്ലാതാകുന്നു. ഇവ നിയന്ത്രിച്ചാല്‍ മാസത്തില്‍ 2,000 രൂപ സമ്പാദിക്കാം. ഇതുവഴി 20 വര്‍ഷം വഴി 30 ലക്ഷം രൂപ സ്വന്തമാക്കാം.

ഇല്ക്ട്രിസിറ്റി ബില്‍

ഭക്ഷണം പാഴാക്കുന്നത് എല്ലാ കുടുംബങ്ങളിലും സാധാരണമാണ്. ഒരു കുടുംബം ബോധവാന്മാരാകുകയും ഭക്ഷണം പാഴാക്കുന്നത് കുറച്ചാല്‍ ഇതുവഴി പ്രതിമാസം 1000 രൂപ ലാഭിക്കാം. ഈ തുക 20 വര്‍ഷത്തിനുള്ളില്‍ 15 ലക്ഷം രൂപയാക്കി മാറ്റി. വൈദ്യുതി ഉപയോഗവും കുറച്ചാല്‍ മാസത്തില്‍ ചെലവ് കുറയ്ക്കാം. 

Read more about: investment expense
English summary

Avoid These 7 Expenses Once In A Month You Can Earn Crores; Here's How

Avoid These 7 Expenses Once In A Month You Can Earn Crores; Here's How, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X