കാശ് വാരണോ? മോണോപോളി ബിസിനസില്‍ നിക്ഷേപിക്കൂ; എതിരാളിയില്ലാത്ത 4 സ്‌മോള്‍ കാപ് ഓഹരികളിതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു വ്യവസായ മേഖലയില്‍ കടുത്ത മത്സരം നിലനില്‍ക്കുന്നില്ലെങ്കില്‍ അഥവാ ശക്തരായ എതിരാളികള്‍ ഇല്ലെങ്കില്‍ അവിടെ നിലവിലുള്ള കമ്പനിക്ക് ആയാസരഹിതമായി വളരാനും ലാഭം സൃഷ്ടിക്കാനും കഴിയും. എന്നാല്‍ ഇത്തരത്തിലുള്ള കമ്പനികളെ എളുപ്പം കണ്ടുപിടിക്കാനുമാവില്ല. കാരണം, ഉയര്‍ന്ന ലാഭസാധ്യത പുതിയ സംരംഭകരെ അവിടടേക്ക് ആകര്‍ഷിക്കാനുള്ള സാധ്യത ഏറെയാണ്. കൂടാതെ, അതാത് സമയങ്ങളിലെ സര്‍ക്കാരിന്റെ ഇറക്കുമതി നയങ്ങളും ബജറ്റ് പ്രഖ്യാപനങ്ങളുമൊക്കെ സ്വാധീനം ചെലുത്താനുമാകും. എങ്കിലും ചില കമ്പനികള്‍ക്ക് ചുരുക്കം ചില മേഖലകളില്‍ കുത്തകാവകാശമോ (Monopoly) അതിനോട് തുല്യമായ വിപണി മേധാവിത്തമോ ലഭിക്കാറുണ്ട്. ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് പെരുമയിലൂടെയാണ് മിക്കപ്പോഴും ഇത് സാധ്യമാകുന്നത്. ഈ ലേഖനത്തില്‍ ഇത്തരം വിപണി മേധാവിത്തമുള്ള 4 സ്‌മോള്‍ കാപ് കമ്പനികളെയാണ് പരിചയപ്പെടുത്തുന്നത്.

 

1) നോസില്‍

1) നോസില്‍

രാജ്യത്തെ പ്രമുഖ സംരംഭകരായ അരവിന്ദ് മഫത്‌ലാല്‍ ഗ്രൂപ്പിന്റെ ഭാഗമാണ് നോസില്‍ ലിമിറ്റഡ് (BSE: 500730, NSE : NOCIL). നാഷണല്‍ ഓര്‍ഗാനിക് കെമിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നതിന്റെ ചുരുക്കരൂപമാണ് നോസില്‍. 1976-ല്‍ മുംബൈ ആസ്ഥാനമായാണ് തുടക്കം. രാജ്യത്തെ ഏറ്റവും വലിയ റബ്ബര്‍ കെമിക്കല്‍ നിര്‍മാതാക്കളാണിവര്‍. ഈ മേഖലയില്‍ 40 ശതമാനത്തിലേറെ വിപണി വിഹിതമുണ്ട്. 22 തരത്തിലുള്ള റബര്‍ കെമിക്കല്‍ ഉത്പന്നങ്ങളുമായി ആഗോള വിപണിയിലും മുന്‍നിരയിലാണ് കമ്പനി. എംആര്‍എഫ്, അപ്പോളൊ, ജെകെ ടയര്‍, ഫിയറ്റ്, സിയറ്റ്, മിഷലിന്‍, ബ്രിഡ്ജ്‌സ്റ്റോണ്‍, യോക്കോഹാമ റബര്‍, സുമിറ്റോമോ റബര്‍, കോണ്ടിനെന്റല്‍ തുടങ്ങിയ വമ്പന്‍ കമ്പനികളുമായി ദീര്‍ഘകാലത്തെ വാണിജ്യബന്ധവും കരാറുകളും നോസില്‍ കരസ്ഥമാക്കിയിട്ടുണ്ട്.

ചൈന പ്ലസ് വണ്‍

കൂടാതെ പാശ്ചാത്യ രാജ്യങ്ങളുടെ ചൈന പ്ലസ് വണ്‍ നയം കാരണം നോസിലിന് അന്താരാഷ്ട്ര വിപണിയില്‍ പരിഗണന ലഭിക്കുന്നുമുണ്ട്. അടുത്തിടെ കമ്പനിയുടെ ഉത്പാദന ശേഷി വര്‍ധിപ്പിച്ചു. ഇതിലൂടെ സമീപഭാവിയില്‍ വരുമാന വളര്‍ച്ചയ്ക്കുള്ള സാധ്യതയും കമ്പനി നിലനിര്‍ത്തുന്നു. ഉയര്‍ന്ന അളവിലും താരതമ്യേന കുറഞ്ഞ വിലയിലും വൈവിധ്യമുള്ള ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതു കൊണ്ട് എതിരാളികള്‍ക്കും നോസിലിന് വെല്ലുവിളി ഉയര്‍ത്താനാവുന്നില്ല. അതേസമയം, കമ്പനിക്ക് കടബാധ്യതകളില്ലാത്തതും മുടങ്ങാതെ ലാഭവിഹിതം നല്‍കാറുണ്ട് എന്നതും ശ്രദ്ധേയമാണ്. നിലവില്‍ 230 രൂപ നിലവാരത്തിലാണ് നോസിലിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 321.30 രൂപയും കുറഞ്ഞ വില 140.20 രൂപയുമാണ്.

2) ട്രൈറ്റണ്‍ വാല്‍വ്‌സ്

2) ട്രൈറ്റണ്‍ വാല്‍വ്‌സ്

വാഹനങ്ങളിലെ ട്യൂബ് വാല്‍വുകള്‍ നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് ട്രൈറ്റണ്‍ വാല്‍വ്‌സ്. ഈ വിഭാഗത്തിലെ 75 ശതമാനം വിപണി വിഹിതവും ബംരളൂരു ആസ്ഥാനമായ ഈ കമ്പനി നിലനിര്‍ത്തുന്നു. പ്രധാന ടയര്‍ നിര്‍മാതക്കള്‍ക്കെല്ലാം കമ്പനിയുടെ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. എംആര്‍എഫ്, അപ്പോളൊ, ജെകെ ടയര്‍, സിയറ്റ് തുടങ്ങിയ കമ്പനികള്‍ അവയില്‍ ചിലതുമാത്രം. തുടര്‍ച്ചായയി ഉയര്‍ന്ന ലാഭവിഹിതം നല്‍കുന്നു. എങ്കിലും കമ്പനിയുടെ കടബാധ്യതകള്‍ മാത്രമാണ് നിലവില്‍ ആശങ്കയുളവാക്കാവുന്ന ഘടകം.

കടബാധ്യത

100 കോടിയോളമുള്ള കടബാധ്യത പ്രതിയോഹരി അളവില്‍ 1-ന് മുകളിലാണ്. ഈ സാമ്പത്തിക വര്‍ഷം ട്രൈറ്റണ്‍ വാല്‍വ്‌സ് (BSE: 505978) 15 കോടി വരുന്ന വികസന പ്രവര്‍ത്തനങ്ങളും കടം വാങ്ങി പൂര്‍ത്തിയാക്കുന്നുണ്ട്. കഴിഞ്ഞ 2 സാമ്പത്തിക പാദങ്ങളിലായി പ്രവര്‍ത്തനഫലം നഷ്ടത്തിലാണ് രേഖപ്പെടുത്തുന്നത്. നിലവില്‍ 1,410 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 1,763 രൂപയും കുറഞ്ഞ വില 810 രൂപയുമാണ്.

Also Read: സൊമാറ്റോയില്‍ 'കൈ പൊള്ളി' നിക്ഷേപകര്‍, ഓഹരി വില ഇരട്ടിയോളം വര്‍ധിക്കുമെന്ന് ജെഫറീസ് - കാരണമറിയാംAlso Read: സൊമാറ്റോയില്‍ 'കൈ പൊള്ളി' നിക്ഷേപകര്‍, ഓഹരി വില ഇരട്ടിയോളം വര്‍ധിക്കുമെന്ന് ജെഫറീസ് - കാരണമറിയാം

3) മോള്‍ഡ്-ടെക് പാക്കേജിങ്

3) മോള്‍ഡ്-ടെക് പാക്കേജിങ്

വായു കടക്കാത്തവിധമുള്ള പ്ലാസ്റ്റിക് പാക്കേജിങ് മേഖലയിലെ രാജ്യത്തെ മുന്‍നിര കമ്പനിയാണ് ഹൈദരാബാദ് ആസ്ഥനമായ മോള്‍ഡ്-ടെക് പാക്കേജിങ് ലിമിറ്റഡ് (BSE: 533080, NSE: MOLDTKPAC). പാക്കേജിങ്ങിനു വേണ്ട പ്ലാസ്റ്റിക് ആകാരങ്ങള്‍ നിര്‍മിക്കുന്നതിനായി റോബോട്ടിനെ നിയോഗിച്ച ഇന്ത്യയിലെ ഏക കമ്പനിയാണിത്. എഫ്എംസിജി വിഭാഗത്തിലെ അതികായരായ കമ്പനികളും പെയിന്റ്, ഓയില്‍ വിഭാഗങ്ങളിലെ വന്‍കിട കമ്പനികളായ ഏഷ്യന്‍ പെയിന്റ്‌സ്, കന്‍സായ് നെറോലാക്, കാസ്‌ട്രോള്‍, യൂണീലിവര്‍ തുടങ്ങിയവരും ഇവരുടെ പ്രധാന ഉപഭോക്താക്കളാണ്.

പുതിയ പ്രവണത

വിപണിയിലെ പുതിയ പ്രവണതകള്‍ക്കൊപ്പം നീങ്ങാനും സ്വന്തമായ ഗവേഷണ പ്രവര്‍ത്തനങ്ങളിലൂടെ തനതായ ചെലവു കുറഞ്ഞ പുതിയ ഉത്പന്നങ്ങള്‍ സൃഷ്ടിക്കാനും കമ്പനിക്ക് ശേഷിയുണ്ട്. കൂടാതെ മോള്‍ഡ്-ടെക്കിന്റെ സാമ്പത്തികാടിത്തറയും ഭദ്രമാണ്. ഉത്പന്നങ്ങളില്‍ നിന്നും ഉയര്‍ന്ന ലാഭ മാര്‍ജിന്‍ നിലനിര്‍ത്തുന്നു. പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും ധാരണയിലെത്തുന്നതിനൊപ്പം നിലവിലെ ഉപഭോക്താക്കളില്‍ നിന്നും തുടര്‍ കരാറുകള്‍ നേടുന്നു എന്നതും ശ്രദ്ധേയമാണ്. നിലവില്‍ 715 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 861.70 രൂപയും കുറഞ്ഞ വില 312.05 രൂപയുമാണ്.

4) ഓറിയന്റല്‍ കാര്‍ബണ്‍

4) ഓറിയന്റല്‍ കാര്‍ബണ്‍

അലിഞ്ഞുപോകാത്ത സള്‍ഫര്‍ (Insoluble Sulphur) നിര്‍മിക്കുന്ന രാജ്യത്തെ ഏക കമ്പനിയാണ് ഓറിയന്റല്‍ കാര്‍ബണ്‍ & കെമിക്കല്‍സ് ലിമിറ്റഡ്. 1994 മുതല്‍ കൊല്‍ക്കത്ത ആസ്ഥാനമായാണ് ആരംഭം. ആഗോള വിപണിയില്‍ 10 ശതമാനവും ആഭ്യന്തര വിപണിയില്‍ 50 മുതല്‍ 60 ശതമാനത്തോളവും വിപണി വിഹിതമുണ്ട്. ടയര്‍ നിര്‍മിക്കുന്നതിന് മുന്നോടിയായി റബര്‍ 'വള്‍ക്കനൈസ്' ചെയ്യുന്നതിനായാണ് ഇന്‍സോലുബിള്‍ സള്‍ഫര്‍ (ഐഎസ്) ഉപയോഗിക്കുന്നത്. ടയറിനു വേണ്ട ചെലവില്‍ ഒരംശമേ ഐസിന് വേണ്ടി ആകുന്നുള്ളൂവെങ്കിലും നിര്‍മാണത്തിലെ അഭിവാജ്യ ഘടകമാണെന്നതാണ് സവിശേഷത. എങ്കിലും ഇത് ഉത്പാദിപ്പിക്കുന്നത് ഉന്നത സാങ്കേതിക നൈപുണിയും മൂലധന ചെലവേറിയതുമാണ്.

വിപണി മേധാവിത്തം

മാത്രവുമല്ല നിയമപ്രകാരമുള്ള അംഗീകരാത്തിനും കടമ്പകളേറെയാണ്. ഇതൊക്കെയാണ് ഓറിയന്റല്‍ കാര്‍ബണിന് (BSE: 506579, NSE : OCCL) വിപണിയില്‍ മേധാവിത്തം നിലനിര്‍ത്താനാകുന്നത്. തുടക്കത്തിലെ 3,000 മെട്രിക് ടണ്‍ ഉത്പാദന ശേഷയില്‍ നിന്നും ഇന്ന് 34,000 മെട്രിക് ടണ്‍ വാര്‍ഷിക ശേഷയിലേക്ക് കമ്പനി വളര്‍ന്നിട്ടുണ്ട്. കമ്പനിയുടെ സാമ്പത്തികാടിത്തറയും ഗവേഷണ വിഭാഗവും ശക്തമാണ്. അടുത്തിടെ ഹര്യാനയില്‍ നിര്‍മാണത്തിലിരിക്കുന്ന പ്ലാന്റില്‍ ആദ്യഘട്ടമായി 5,500 മെട്രിക് ടണ്‍ ശേഷിയുള്ള സംരംഭം പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. നിലവില്‍ 940 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 1323.90 രൂപയും കുറഞ്ഞ വില 834 രൂപയുമാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Budget 2022 Small Cap Monopoly Stocks NOCIL OCCL And Other 2 Can Consider For Lon Term Gain

Budget 2022 Small Cap Monopoly Stocks NOCIL OCCL And Other 2 Can Consider For Lon Term Gain
Story first published: Friday, January 28, 2022, 12:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X