1 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധിയിൽ നേട്ടം തരുന്നത് സ്ഥിര നിക്ഷേപമോ ഡെബ്റ്റ് ഫണ്ടുകളോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് സ്ഥിര നിക്ഷേപത്തെ വലിയ രീതിയില്‍ ആശ്രയിക്കുന്നവരാകും പരമ്പരാഗത നിക്ഷേപകര്‍. സ്ഥിര നിക്ഷേപത്തേക്കാള്‍ ഗുണങ്ങള്‍ ലഭിക്കുന്ന ബദല്‍ നിക്ഷേപമായ ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളെ ഇക്കൂട്ടര്‍ കൂടുതലായി പരിഗണിക്കുന്നില്ല. സ്ഥിര നിക്ഷേപത്തേക്കാള്‍ ആദായവും ലിക്വിഡിറ്റിയും നികുതി ലാഭവും ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ ഉറപ്പ് നല്‍കുന്നു.

 

ഇതിനാല്‍ തന്നെ ഉയര്‍ന്ന വരുമാനം ഉള്ളവര്‍ക്ക് നികുതി ലാഭിക്കാന്‍ സഹായിക്കുന്നത് ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളാണെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ വിലയിരുത്തല്‍. 1 ലക്ഷം രൂപ സ്ഥിര നിക്ഷേപത്തിലും ഡെബ്റ്റ് ഫണ്ടിലും നിക്ഷേപിച്ചാൽ കാലാവധിയിൽ നികുതി കിഴിച്ച് നേട്ടം ലഭിക്കുന്നത് എവിടെ നിന്നാണെന്ന് നോക്കാം.

ആര്‍ക്കൊക്കെ അനുയോജ്യം

ആര്‍ക്കൊക്കെ അനുയോജ്യം

സ്ഥിര നിക്ഷേപവും ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടും റിസ്‌കെടുക്കാന്‍ താല്പര്യമില്ലാത്ത നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. മിക്ക ഡെബ്റ്റ് ഫണ്ടുകളും ഓപ്പണ്‍ എന്‍ഡഡ് സ്‌കീമുകളായതിനാല്‍ എക്സിറ്റ് ലോഡില്ല. നേരത്തെ പിന്‍വലിക്കുന്നതിന് പെനാള്‍ട്ടി ഈടാക്കും. പലിശ നിരക്കുകള്‍ താഴാന്‍ തുടങ്ങുമ്പോള്‍ ഡൈബ്റ്റ് ഫണ്ടുകള്‍ വലിയ നേട്ടം നല്‍കും. കാലാവധിയോളം ഒരേ നിരക്കാണ് സ്ഥിര നിക്ഷേപം നൽകുന്നത്. 

Also Read: വാഹനം വാങ്ങാൻ ചിട്ടി ചേരുന്നത് ലാഭകരമോ? ചിട്ടിയിലെ ലാഭ വിഹിതം കണ്ടെത്തുന്നത് എങ്ങനെAlso Read: വാഹനം വാങ്ങാൻ ചിട്ടി ചേരുന്നത് ലാഭകരമോ? ചിട്ടിയിലെ ലാഭ വിഹിതം കണ്ടെത്തുന്നത് എങ്ങനെ

സ്ഥിര നിക്ഷേപം

റിസ്‌ക് പരിശോധിക്കുമ്പോള്‍, സ്ഥിര നിക്ഷേപം കുറഞ്ഞ റിസ്‌ക് പ്രൊഫൈല്‍ ഉള്ള നിക്ഷേപമാണ്. ഡിഐസിജിസി പരിക്ഷയുണ്ട്. ഡെബ്റ്റ് ഫണ്ടകളില്‍, ക്രെഡിറ്റ് റേറ്റ് റിസ്‌ക്, പലിശ നിരക്കുമായി ബന്ധപ്പെട്ട റിസക്, റീഇന്‍വെസ്റ്റ്മെന്റ് റിസ്‌ക് എന്നിവയുണ്ട്. നികുതി പരിഗണിക്കുമ്പോള്‍, സ്ഥിര നിക്ഷേപത്തേക്കാള്‍ നേട്ടം ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ട് നല്‍കുന്നു. നിക്ഷേപത്തില്‍ നിന്നുള്ള ആദായത്തെ 2 രീതിയിലാണ് ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടില്‍ പരിഗണിക്കുന്നത്. 

Also Read: മുന്‍വര്‍ഷത്തെ നേട്ടം ആവര്‍ത്തിക്കുമോ? 2022 ല്‍ 30 ശതമാനം റിട്ടേണ്‍ നല്‍കിയ 5 മ്യൂച്വല്‍ ഫണ്ടുകളിതാAlso Read: മുന്‍വര്‍ഷത്തെ നേട്ടം ആവര്‍ത്തിക്കുമോ? 2022 ല്‍ 30 ശതമാനം റിട്ടേണ്‍ നല്‍കിയ 5 മ്യൂച്വല്‍ ഫണ്ടുകളിതാ

നികുതി കണക്കാക്കുന്നത് എങ്ങനെ

നികുതി കണക്കാക്കുന്നത് എങ്ങനെ

സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാനം നിക്ഷേപകന്റെ ടാക്‌സ് സ്ലാബിന് അനുസരിച്ചാണ് നികുതി ഈടാക്കുന്നത്. സ്ഥിര നിക്ഷേപത്തിൽ കാലാവധിയിൽ ലഭിക്കുന്ന തുകയ്ക്ക് മുകളിൽ നികുതി ചുമത്തില്ല. എന്നാല്‍ നിക്ഷേപകന് ലഭിക്കുന്ന പലിശ വരുമാനം നിശ്ചിത പരിധി കടന്നാല്‍ 10 ശതമാനം സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കും.

സാധാരണ നിക്ഷേപകര്‍ക്ക് 40,000 രൂപയാണ് പലിശയുടെ പരിധി. മുതിര്‍ന്ന നിക്ഷേപകര്‍ക്ക് 50,000 രൂപയാണ്. പാൻ കാർഡ് നൽകാത്തവരാണെങ്കിൽ 20 ശതമാനമാണ് ടിഡിഎസ്.

മൂലധന നേട്ടം

ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടിലെ ആദായം ഹ്രസ്വകാല മൂലധന നേട്ടം, ദീര്‍ഘകാല മൂലധന നേട്ടം എന്നിങ്ങനെയാണ് കണക്കാക്കുന്നത്. 36 മാസത്തിന് ശേഷം നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടില്‍ ഇന്‍ഡ്ക്‌സേഷന്‍ ആനുകൂല്യത്തോടെ 20 ശതമാനം നിരക്കിലാണ് നികുതി ഈടക്കുക. ഹ്രസ്വകാല മൂലധന നേട്ടം കണക്കാക്കുന്നത് നിക്ഷേപം 36 മാസത്തിന് മുന്‍പ് പിന്‍വലിച്ചാലാണ്. ഈ ഘട്ടത്തില്‍ നിക്ഷേപകന്റെ നികുതി സ്ലാബ് അനുസരിച്ച് നികുതി ഈടാക്കും. 

Also Read: പലിശ നിരക്ക് 'മാനംമുട്ടെ'; സ്ഥിര നിക്ഷേപത്തിന് 9% വരെ പലിശ നല്‍കുന്ന ബാങ്കുകളെ പരിചയപ്പെടാംAlso Read: പലിശ നിരക്ക് 'മാനംമുട്ടെ'; സ്ഥിര നിക്ഷേപത്തിന് 9% വരെ പലിശ നല്‍കുന്ന ബാങ്കുകളെ പരിചയപ്പെടാം

കാൽക്കുലേറ്റർ

കാൽക്കുലേറ്റർ

ഉദാഹരണമായി 1 ലക്ഷം രൂപ ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുകയും 4 വര്‍ഷത്തിന് 8 ശതമാനത്തിന്റെ റിട്ടേണ്‍ ലഭിക്കുകയും ചെയ്താല്‍ 1.35 ലക്ഷം രൂപയോളം നാലാം വര്‍ഷത്തില്‍ ലഭിക്കും. ഇവിടെ ലാഭം 36,000 രൂപയാണ്. ഇന്‍ഡക്‌സേഷന്‍ ആനുകൂല്യത്തോടെ നികുതി നല്‍കിയാല്‍ മതിയെന്നതിനാല്‍, 3,566 രൂപ പണപ്പെരുപ്പവുമായി അഡ്ജസ്റ്റ് ചെയ്യും.

ഈ തുക കുറച്ചാണ് നികുതി നല്‍കേണ്ടത്.
അതേസമയം സ്ഥിര നിക്ഷേപത്തില്‍ ഇതേ തുക ഇതേ കാലയളവില്‍ നിക്ഷേപിച്ച് ഇതേ ആദായം ലഭിച്ചാല്‍ 10800 രൂപ നികുതി നല്‍കണം (30ശതമാനം ടാക്‌സ് സ്ലാബില്‍ വരുന്നെങ്കില്‍). അതേസമയം 3 വര്‍ഷത്തിന് മുന്‍പ് നിക്ഷേപം പിന്‍വലിക്കുകയാണെങ്കില്‍ ഒരു പോലെയാണ് നികുതി കണക്കാക്കുന്നത്.

English summary

Comparing The Taxation Of Debt Mutual Fund And Fixed Deposit; Which Gives Best Maturity Value

Comparing The Taxation Of Debt Mutual Fund And Fixed Deposit; Which Gives Best Maturity Value, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X