Did You Know How Much Gold And Money Can Keep In Your House; What's Income Tax Rule Says | നികുതി വെട്ടിപ്പ്, കള്ളപ്പണം എന്നിവ തടയാനായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് പണമിടപാട് സംബന്ധിച്ച നിയമങ്ങള്‍ ഓരോ ഘട്ടങ്ങളിലും പുതുക്കുന്നുണ്ട്. കയ്യില്‍ വെയ്ക്കാന്‍ പറ്റുന്ന പണം, പണമിടപാടുകള്‍, കയ്യില്‍ വെയ്ക്കാലുന്ന സ്വര്‍ണം എന്നിവയ്ക്ക് കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് പരിധികൾ നിശ്ചയിചിട്ടുണ്ട്.
ഈ പരിധിയും കടന്ന് പണവും സ്വർണവും കൈകാര്യം ചെയ്യുന്നത് പിഴയ്ക്ക് കാരണമായി തീരും. ഇതിനാൽ പണം, സ്വർണം എന്നി ഉപയോഗിക്കുന്നവർക്ക് ഇതേ പറ്റി അത്യാവശ്യ ധാരണയുണ്ടാകുന്നത് നല്ലതാണ്. ഇക്കാര്യങ്ങളെ വിശദമായി പരിശോധിക്കുകയാണ് ചുവടെ.

പണം വീട്ടിൽ സൂക്ഷിക്കുന്നതിന് പരിധിയുണ്ടോ?
വീട്ടില്‍ പണം സൂക്ഷിക്കുന്നത് സാമ്പത്തിക ശേഷിയും ഇടപാട് രീതിയും അനുസരിച്ചാണ്. വീട്ടില്‍ പണം സൂക്ഷിക്കുന്നതിന് നിലവില്‍ പരിധികളൊന്നും തന്നെ വെച്ചിട്ടില്ല. എത്ര തുക ആവശ്യമുണ്ടോ അത്രയും പണം വീട്ടില്‍ സൂക്ഷിക്കാം. ഇത്തരത്തില്‍ വലിയ തുക വീട്ടില്‍ സൂക്ഷിക്കുമ്പോള്‍ ഓരോ ചെറിയ തുകയ്ക്കും തെളിവ് കാണിക്കാനാകണം. വരുമാന സ്രോതസ് കാണിക്കാനുള്ള തെളിവുകളും നികുതി അടച്ചോ ഇല്ലയോ എന്നതിന്റെ രേഖകളും കയ്യിലുണ്ടാകണം.

രേഖകൾ ഹാജരാക്കണം
ആദായ നികുതി നിയമപ്രകാരം സ്വന്തം പണം വീട്ടില്‍ സൂക്ഷിക്കുന്നതിന് തടസമില്ല. എന്തെങ്കിലും കാരണത്താല്‍ അന്വേഷണ ഏജന്‍സി വീട്ടില്‍ നടത്തുന്ന പരിശോധനയില്‍ പണത്തിന്റെ സ്രോതസ് കാണിക്കാനുള്ള തെളിവ് കയ്യിലുണ്ടാകണം. ഇതോടൊപ്പം ആദായ നികുതി റിട്ടേണും ഹാജരാക്കാനാകണം. പണത്തിന്റെ സ്രോതസ് കാണിക്കാനായില്ലെങ്കില്‍ നടപടി വരും. നോട്ട് നിരോധിക്കലിന് ശേഷം വെളിപ്പെടുത്താന്‍ സാധിക്കാത്ത തുക വീട്ടില്‍ നിന്ന് പിടിച്ചെടിത്താല്‍ തുകയുടെ 137 ശതമാനം നികുതിയായി നല്‍കേണ്ടി വരും.

പാനും ആധാറും നിർബന്ധം
ഇതോടൊപ്പം 50,000 രൂപയില്‍ കൂടുതല്‍ തുക ഒരു സമയം പിന്‍വലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്യുമ്പോള്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തില്‍ 20 ലക്ഷത്തിലധികം തുക പണമായി നിക്ഷേപിക്കാനും ആധാറും പാനും നിര്‍ബന്ധമാണ്. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് ഇത്രയും തുക തന്നെ പിഴയായി ഈടാക്കും. വര്‍ഷത്തില്‍ ബാങ്കില്‍ നിന്ന് 1 കോടിയിലധികം തുക പിന്‍വലിച്ചാല്‍ 2 ശതമാനം ടിഡിഎസ് ഈടാക്കും.

സ്വർണത്തിന് പരിധിയുണ്ട്
സ്വർണം കയ്യിൽ വെയ്ക്കുന്നതിന് കൃത്യമായ പരിധിയുണ്ട്. ഇത് പ്രത്യേക കാറ്റഗറിയാക്കി തിരിച്ചിട്ടുണ്ട്. വിവാഹിതരായ സ്ത്രീകള്‍, അവിവാഹിതരായ സത്രീകള്‍, പുരുഷന്മാര്‍ എന്നിങ്ങനെ ഓരോരുത്തർക്കും വ്യത്യസ്ത അളവിൽ സ്വർണം രേഖകളില്ലാതെ സൂക്ഷിക്കാം.
വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാമാണ് വീട്ടിൽ രേഖകളില്ലാതെ സൂക്ഷിക്കാവുന്ന നിയമപരമായ സ്വർണത്തിന്റെ പരിധി. അവിവാഹതയ്ക്ക് 250 ഗ്രാമും പുരുഷന് 100 ഗ്രാം സ്വർണവും വീട്ടിൽ വെയ്ക്കാം. കൂടുതൽ സൂക്ഷിച്ച അധിക സ്വർണം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയിൽ കണ്ടെത്തിയാലും പിടിച്ചെടുക്കാൻ സാധിക്കില്ല.

സാമ്പത്തിഖ ഉറവിടം വ്യക്തമാക്കണം
സ്വർണം സൂക്ഷിക്കാനുള്ള സാമ്പത്തിക ഉറവിടം വ്യക്തമാക്കാനായാൽ പരിധിയില്ലാതെ സ്വർണം വീട്ടിൽ വെയ്ക്കുന്നതിന് നിയമ തടസങ്ങലില്ല. ദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ഉപയോഗിക്കുന്ന പ്രൂഫ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് വഴി നിക്ഷേപത്തിന്റെ ഉറവിടം കണ്ടെത്താം. ടാക്സ് ഇന്‍വോയ്സുകള്‍ ഉപയോഗിക്കാം.
സമ്മാനമായി ലഭിച്ചതുമായ സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഉപഹാരം നല്‍കിയതിനുള്ള ഗിഫ്റ്റ് ഡീഡ്, സ്വര്‍ണം സ്വന്തമാക്കിയപ്പോഴുള്ള റെസീപ്റ്റുകള്‍ എന്നിവ ഉപയോഗിക്കാം. പാരമ്പര്യമായി ലഭിച്ച സ്വര്‍ണമാണെങ്കില്‍ വസ്തു ഭാഗം വെച്ചതിന്റെ രേഖകളോ വില്‍പത്രമോ സമര്‍പ്പിക്കാം. അതായത് സ്വര്‍ണം പരിധിയില്‍ കൂടുതല്‍ വീട്ടില്‍ സൂക്ഷിക്കുന്ന വ്യക്തി അവ സ്വന്തമാക്കാന്‍ ഉപയോഗിച്ച വരുമാന സ്രോതസ് വ്യക്തമാക്കേണ്ടതുണ്ട്.