ഇൻഷൂറൻസ് പോളിസി തുക കൈപ്പറ്റുമ്പോൾ നികുതി നൽകേണ്ടതുണ്ടോ? ഇളവുകൾ കിട്ടുന്നത് ആർക്കൊക്കെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദായ നികുതി ഇളവുകള്‍ തേടുന്നവരാണെങ്കില്‍ സെക്ഷന്‍ 80സിയെ പറ്റി അറിഞ്ഞിരിക്കും. സെക്ഷൻ 80സി ബാധകമാകുന്ന പദ്ധതിയാണ് ഇൻഷൂറൻസ് പോളിസികൾ. നികുതിയിളവിനായും ഇല്ലാതെയും ലൈഫ് ഇൻഷൂറൻസ് പോളിസികൾ ചേരുന്നവർ നിരവധിയുണ്ട്. മണിബാക്ക് പോളിസികളിൽ കാലാവധിക്ക് ശേഷം ലഭിക്കുന്ന തുക നികുതി രഹിതമാണെന്ന ചിന്തയിൽ നിക്ഷേപമായി കണ്ട് ഇൻഷൂറൻസ് പോളിസികളെ തിരഞ്ഞെടുക്കുന്നുണ്ട്.

ഇവർക്കുള്ളതാണ് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 10(10ഡി). ഇന്‍ഷൂറന്‍സ് പോളിസിയുടെ കാലാവധിയിൽ ലഭിക്കുന്ന തുക നികുതിയിളവ് ഉള്ളതാണോ അല്ലയോ എന്നുള്ള കാര്യം തീരുമാനിക്കുന്നത് ഈ സെക്ഷനിലാണ്. അതായത് പലരും ധരിക്കുന്നത് പോലെ ഇന്‍ഷൂറന്‍സ് പോളിസി കാലാവധിയില്‍ നിന്ന് ലഭിക്കുന്ന തുക എല്ലായിപ്പോഴും നികുതി രഹിതമാകണം എന്നില്ല. 

മണിബാക്ക് പോളിസികൾ

മണിബാക്ക് പോളിസികൾ

ഇന്‍ഷൂറന്‍സിനൊപ്പം നിക്ഷേപത്തിന്റെയും സാധ്യതകള്‍ തരുന്ന എന്‍ഡൗമെന്റ്, മണിബാക്ക് പോളിസികളുടെയും യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പോളിസികളുടെയും നികുതി സാധ്യതകള്‍ പരിശോധിക്കാം. ഇത്തരം പദ്ധതികളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് പോളിസി കാലാവധിക്ക് ശേഷം തുക തിരികെ ലഭിക്കും. രണ്ട് തരത്തിലാണ് ഇൻഷൂറൻസ് പോളിസികളിൽ നിന്ന് പണം തിരികെ ലഭിക്കുന്നത്. ഡെത്ത് ബെനഫിറ്റായും മെച്യൂരിറ്റി ആനുകൂല്യങ്ങളും. ഇവയ്ക്ക് രണ്ടിനും വ്യത്യസ്ത രീതിയിലാണ് നികുതി ഈടാക്കുന്നതും ഇളവ് ലഭിക്കുന്നതും. 

Also Read: നിങ്ങളുടെ മാസ ശമ്പളം എങ്ങനെ കൂട്ടാം; ശമ്പള വർധനവിനായി പ്രയോ​ഗിക്കേണ്ട പൊടിക്കൈ ഇതാAlso Read: നിങ്ങളുടെ മാസ ശമ്പളം എങ്ങനെ കൂട്ടാം; ശമ്പള വർധനവിനായി പ്രയോ​ഗിക്കേണ്ട പൊടിക്കൈ ഇതാ

നികുതി

നികുതി

പോളിസി കാലായളവില്‍ പോളിസി ഉടമയുടെ മരണത്തെ തുടര്‍ന്ന് നോമിനിക്ക് ലഭിക്കുന്ന തുകയാണ് ഡെത്ത് ബെനിഫിറ്റ്. ഉപാധികളില്ലാതെ ഈ തുക നികുതി രഹിതമാണ്. എന്നാൽ പോളിസി കാലയളവിന് ശേഷം തിരികെ ലഭിക്കുന്ന തുകയ്ക്ക് നികുതി കണക്കാക്കുന്നതിന് ഉപാധികളുണ്ട്.

പോളിസി ഉടമ വാങ്ങിയ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുടെ വാര്‍ഷിക പ്രീമിയം തുക പോളിസിയുടെ സം അഷ്വേര്‍ഡിന്റെ 10 ശതമാനത്തില്‍ കൂടുതലാണെങ്കില്‍, മെച്യൂരിറ്റി വരുമാനത്തിന് നികുതി ബാധകമാകും. 2012 ഏപ്രിലിന് ശേഷം വാങ്ങിയ പോളിസികള്‍ക്കാണ് 10 ശതമാനം റൂള്‍ ബാധകമാകുന്നത്. 2012 ഏപ്രിലിന് മുന്‍പ് വാങ്ങിയ പോളിസികൾ ആണെങ്കില്‍ സംഅഷ്വേഡിന്റെ 20 ശതമാനം തുക പ്രീമിയം അടവ് കടന്നാലാണ് നികുതി ലഭിക്കുക.

ഉദാഹരണം

ഉദാഹരണം

15 ലക്ഷം രൂപ സംഅഷ്വേഡ് തുകയുള്ള ഒരു ലൈഫ് ഇൻഷൂറൻസ് പോളിസി വാങ്ങന്നൊരാള്‍ക്ക് വാര്‍ഷിക പ്രീമിയം 1.8 ലക്ഷം രൂപയാണ്. മെച്യൂരിറ്റി തുക നികുതി രഹിതമാകണമെങ്കില്‍ 10 ശതമാനം റൂള്‍ പ്രകാരം, വാര്‍ഷിക പ്രീമിയം 1.5 ലക്ഷമോ ഇതിനെക്കാള്‍ കുറവോ ആകണം.

ഇവിടെ 1.8 ലക്ഷം രൂപ പരിധിയേക്കാള്‍ കൂടുതലുമാണ്. ഈ സാഹചര്യത്തില്‍ പോളിസിയില്‍ നിന്നുള്ള മെച്യൂരിറ്റി പേഔട്ടിന് ആ വര്‍ഷത്തില്‍ നിലവിലുള്ള നികുതി നിരക്കുകള്‍ അനുസരിച്ച് നികുതി നല്‍കേണ്ടിവരും. സംഅഷ്വേര്‍ഡിന്റെ 10 ശതമാനമാണ് ഇവിടെ പരിധി വെച്ചിരിക്കുന്നത്. എന്നാൽ വാർഷിക പ്രീമിയം 10 ശതമാനം കടന്നാൽ മുഴുവൻ മെച്യൂരിറ്റി തുകയ്ക്കും നികുതി നല്‍കണം.  

Also Read: മാസ വരുമാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ പദ്ധതി; എങ്ങനെ എന്‍പിഎസില്‍ ചേരാം; എന്തെല്ലാം നേട്ടങ്ങള്‍Also Read: മാസ വരുമാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ പദ്ധതി; എങ്ങനെ എന്‍പിഎസില്‍ ചേരാം; എന്തെല്ലാം നേട്ടങ്ങള്‍

യുഎല്‍ഐപി

യുഎല്‍ഐപി

ഉയര്‍ന്ന മൂല്യമുള്ള യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പ്ലാനുകള്‍ വഴി സമ്പന്നർ നികുതി ഒഴിവാക്കുന്നത് തടയാനാണ് 2021ലാണ് കേന്ദ്രസര്‍ക്കാര്‍ യുഎൽഐപി കളുടെ നികുതി ഇളവുകൾ കുറച്ചത്. എന്നാലും സംഅഷ്വേഡ് തുകയുടെ 10 ശതമാനത്തില്‍ കുറവ് വാര്‍ഷിക പ്രീമിയം വരുന്ന പോളിസികള്‍ക്ക് നികുതിയിളവ് തുടരന്നുണ്ട്.

വര്‍ഷത്തില്‍ പ്രീമിയമായി 2.5 ലക്ഷം രൂപയ്ക്ക് മുകളിൽ പോളിസി അടയ്ക്കുന്നൊരാൾക്ക് മെച്യൂരിറ്റി തുകയ്ക്ക് നികുതി ആനുകൂല്യം ലഭിക്കില്ല. ഇത്തരം പോളിസികളില്‍ ആദായത്തെ ക്യാപിറ്റല്‍ ഗെയിന്‍ ആയി പരിഗണിച്ച് സെക്ഷന്‍ 112എ പ്രകാരം നികുതി ചുമത്തും. മ്യൂച്വല്‍ ഫണ്ട് മാതൃകയിലാണ് നികുതി ഈടാക്കുക. 

Also Read: ക്ഷമയാണ് ആയുധം; 10 വര്‍ഷം കൊണ്ട് 31 ലക്ഷം നേടി തന്നെ സ്‌മോള്‍കാപ് ഫണ്ടുകള്‍; ദിവസം കരുതേണ്ടത് 200 രൂപAlso Read: ക്ഷമയാണ് ആയുധം; 10 വര്‍ഷം കൊണ്ട് 31 ലക്ഷം നേടി തന്നെ സ്‌മോള്‍കാപ് ഫണ്ടുകള്‍; ദിവസം കരുതേണ്ടത് 200 രൂപ

ശ്രദ്ധിക്കേണ്ടവ

ശ്രദ്ധിക്കേണ്ടവ

ലൈഫ് ഇന്‍ഷൂറന്‍സിനായി പോളിസികൾ പരിഗണിക്കുമ്പോള്‍ ടേം പോളിസികളാണ് അനുയോജ്യമാകുന്നത്. മണിബാക്ക് പോളിസികൾക്ക് പകരം നിക്ഷേപത്തിനായി പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടോ ഇക്വിറ്റി നിക്ഷേപങ്ങലോ തിരഞ്ഞെടുക്കാം, ആദായ നികുതി നിയമത്തിലെ 80സി പ്രകാരമുള്ള നികുതി ഇളവ് തേടാൻ പോളിസി തിരഞ്ഞെടുക്കുന്നവർ പോളിസി പ്രീമിയം സംഅഷ്വേഡ് തുകയുടെ10 ശതമാനത്തിന് മുകളിൽ വരുന്നില്ലെന്ന് ഉറപ്പാക്കണം.

Read more about: tax income tax insurance
English summary

Did You Know Your Insurance Policy Maturity Benefit Will Be Taxable If It Crosses These Limits

Did You Know Your Insurance Policy Maturity Benefit Will Be Taxable If It Crosses These Limits
Story first published: Wednesday, September 21, 2022, 18:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X