ഓഹരി വിപണിയില്‍ ജയിച്ച് ഡിമാര്‍ട്ടില്‍ മുന്നേറുന്ന ആർകെ ദമാനി; നിക്ഷേപകര്‍ക്ക് പിന്തുടരാം ഈ തന്ത്രങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണി നിക്ഷേപകരില്‍ തുടക്കകാർ പ്രമുഖ നിക്ഷേപകരെ പിന്തുടരാറുണ്ട്. അവരുടെ പോര്‍ട്ട്‌ഫോളിയോ നിരീക്ഷിക്കലും അത്തരം ഓഹരികള്‍ വാങ്ങുന്നതും തുടക്കകാരുടെ ശീലമാണ്. എന്നാല്‍ പോര്‍ട്ട്‌ഫോളിയോ കോപ്പി ചെയ്യുന്നതിനപ്പുറം അവരുടെ നിക്ഷേപ തന്ത്രങ്ങളാണ് അറിഞ്ഞിരിക്കേണ്ടത്. എങ്ങനെ നിക്ഷേപിച്ച് തുടങ്ങാം, എന്തൊക്കെ തന്ത്രങ്ങള്‍ പ്രയോഗിക്കാം എന്നുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കണം.

 

ഓഹരി വിപണിയില്‍ തുടങ്ങി രാജ്യം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന റീട്ടെയില്‍ ശ്രംഖലയായ ഡിമാര്‍ട്ട് കെട്ടി പടുത്ത രാധാകിഷൻ ദമാനി എന്ന ആർകെ ദമാനി നിക്ഷേപകരുടെ ഇഷ്ട ചോയ്സ് ആണ്. ഇദ്ദേ​ഹത്തിന്റെ നിക്ഷേപ തന്ത്രങ്ങള്‍ പരിശോധിക്കാം.

രാധാകൃഷ്ണ ദമാനിയുടെ തുടക്കം

രാധാകൃഷ്ണ ദമാനിയുടെ തുടക്കം

ഓഹരി വിപണിയിൽ ബ്രോക്കറായ പിതാവിന്റെ മരണ ശേഷമാണ് രാധാകൃ്ഷണ ദമാനി ബ്രോക്കറായി വിപണിയിലേക്കെത്തുന്നത്. സ്വയം വളരാനായി ട്രെഡിം​ഗ് ആരംഭിച്ച അദ്ദേഹം തുടക്കത്തിൽ വലിയ നേട്ടമുണ്ടാക്കി. ഇക്കാലത്താണ് പ്രസിദ്ധ നിക്ഷേപകനായ ചന്ദ്രകാന്ത സമ്പത്തിന്റെ മാർ​ഗ നിർദ്ദേശമാണ് അദ്ദേഹത്തെ നിക്ഷേപകനാക്കി മാറ്റുന്നത്.

സെഞ്ച്വറി സില്‍ക്ക്‌സ്, ഇന്ത്യന്‍ സിമന്റ്, വിഎസ്ടി ഇന്‍ഡസ്ട്രീസ്, ടിവി ടുഡേ നെറ്റ്‍വർക്ക്, ബ്ലൂ ഡാര്‍ട്ട്, സുന്ദരം ഫിനാന്‍സ്, 3എം ഇന്ത്യ തുടങ്ങിയ കമ്പനികളിൽ അദ്ദേഹം തുടക്കത്തിൽ നിക്ഷേപം നടത്തി. വിഎസ്ടി ഇന്‍ഡസ്ട്രീസ് 85 രൂപയുള്ളപ്പോഴാണ് ദമാനി നിക്ഷേപം നടത്തിയത്. ഇന്നത്തെ വില 3,237 രൂപയാണ്. 1986ൽ 32ാം വയസിലാണ് ദമാനി ഓഹരി വിപണിയിലേക്കെത്തുന്നത്. 1990കളിലാണ് ഡിമാർട്ട് ആരംഭിക്കുന്നത്. 

നിക്ഷേപം ദീര്‍ഘകാലത്തേക്ക്

നിക്ഷേപം ദീര്‍ഘകാലത്തേക്ക്

നിക്ഷേപത്തിന് മൂല്യം കല്‍പ്പിക്കുക എന്നതാണ് ആര്‍കെ ദമാനി നല്‍കുന്ന ആദ്യ പാഠം. നിക്ഷേപകനെന്ന നിലയില്‍ വില കുറഞ്ഞ സാമ്പത്തിക ഭദ്രതയുടെ ദീര്‍ഘകാലത്തേക്ക് ലാഭം തരുന്ന ഓഹരികളാണ് ദമാനി തിരഞ്ഞെടുക്കുന്നത്. 5-10 വര്‍ഷത്തേക്ക് നിലനിര്‍ത്തുന്ന ഇവയില്‍ നിന്നാണ് ദമാനി വലിയ ലാഭമെടുക്കുന്നത്. ഷോര്‍ട്ട് സെല്ലിംഗിലൂടെ പണമുണ്ടാക്കുന്ന രീതിയ അദ്ദേഹം ഉപയോഗിക്കുന്നു. 

കമ്പനിയെ പറ്റി കൃത്യമായി പഠിക്കുക

കമ്പനിയെ പറ്റി കൃത്യമായി പഠിക്കുക

മത്സരത്തിന് ഇറങ്ങുന്നതിന് മുന്‍പ് അതിന്റെ നിയമങ്ങളെ പറ്റി അറിഞ്ഞിരിക്കണം. ഇതാണ് ദമാനിയുടെ അടുത്ത തന്ത്രം. ഓരോ ഓഹരി തിരഞ്ഞെടുുക്കുന്നതിന് മുന്‍പും അതിന്റെ ചരിത്രം അറിഞ്ഞിരിക്കണം. ഊഹങ്ങള്‍ക്കപ്പുറം കൃത്യമായ ധാരണ കമ്പനിയെ പറ്റിയുണ്ടാകണം. പിഇ റേഷ്യോ, കമ്പനിയുടെ മൊത്തത്തിലുള്ള ലാഭക്ഷമത സൂചിപ്പിക്കുന്ന ഇബിഐടിഡിഎ (EBITDA), നെറ്റ് മാര്‍ജിന്‍, തൊഴില്‍ മൂലധന വരുമാനം, (RoCE), ത്രൈമാസ സാമ്പത്തിക റിപ്പോര്‍ട്ട് എന്നിവ വ്യക്തമായി മനസിലാക്കിയാണ് ദമാനി ഓഹരികള്‍ തിരഞ്ഞെടുക്കുന്നത്.

നിക്ഷേപം വിലയിരുത്തുക

നിക്ഷേപം വിലയിരുത്തുക

നിക്ഷേപിച്ച ഓഹരികളെ വിലയിരുത്തുന്നത് മികച്ച തീരുമാനങ്ങളിലൊന്നാണ് ദമാനിയുടെ മറ്റൊരു പാഠം. വിപണിയെ വിലയിരുത്തുന്നതും ഇക്വിറ്റി നിക്ഷേപങ്ങളില്‍ പ്രധാനമാണ്. ഓഹരി വിലയെ വിലയിരുത്തുന്നത് ദമാനി പിന്തുടരുന്ന രീതിയാണ്. കാര്യങ്ങളെ കൃത്യമായി മനസിലാക്കി, വിവിധയിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് വേണം നിക്ഷേപത്തിന്റെ ഭാവി തീരുമാനിക്കാന്‍. നിക്ഷേപം ആരംഭിച്ച ദിവസം മുതല്‍ നിക്ഷേപത്തെ വിലയിരുത്തേണ്ടതില്ല. എന്നാൽ കൃത്യമായ ഇടവേളകളിൽ ഓഹരികളെ പിന്തുടർന്ന് വിലയിരുത്തണമെന്ന് ദമാനി സൂചിപ്പിക്കുന്നു.

പോർട്ട്ഫോളിയോ

പോർട്ട്ഫോളിയോ

വൈവിധ്യവത്കരണം കൂടി നിക്ഷേപം നടക്കുമ്പോൾ ശ്രദ്ധിക്കണം. ഒരു സെക്ടറിൽ നിന്നുള്ള കമ്പനികളിൽ മാത്രം നിക്ഷേപിക്കാതിരിക്കാൻ ശ്രദ്ധിക്കണ എന്നും ദമാനി സൂചിപ്പിക്കുന്നു. 16 ഓഹരികളാണ് ദമാനി കൈവശം വെച്ചിരിക്കുന്നത്. 1.98 ലക്ഷം കോടി മൂല്യമുള്ള പോര്‍ട്ടഫോളിയോയിൽ. 3എം ഇന്ത്യ, ആന്ധ്ര പേപ്പര്‍, ആപ്‌ടെക്, അസ്ട്ര മൈക്രോവേവ് പ്രൊഡക്ട്‌സ്, അവന്യു സൂപ്പര്‍മാക്റ്റി, ബിഎഫ് യൂട്ടിലിറ്റീല്‌സ ബ്ലൂ ഡാര്‍ട്ട്, ജുലിലന്‍ര ഫുഡ് വര്‍ക്ക് മംഗളം ഓര്‍ഗാനിക്. മെട്രോപോളിസ് ഹെല്‍ത്ത് കൈയര്‍ എന്നി കമ്പനികളാണുള്ളത്.

ബിസിനസിലും ഇതേ തന്ത്രം

ബിസിനസിലും ഇതേ തന്ത്രം

നിക്ഷേപത്തിലെ ഇതേ തന്ത്രമാണ് ദമാനി ബിസിനസിലും പ്രയോഗിച്ചത്. ഡിമാര്‍ട്ട് സ്‌റ്റോറുകള്‍ ആരംഭഭിക്കാനായി സ്വന്തം സ്ഥാലങ്ങള്‍ വാങ്ങികുകയാണ് അദ്ദേഹം ചെയ്തത്. എതിരാളികള്‍ പുതിയ സ്‌റ്റോറുകള്‍ ആരംഭിക്കുന്നതിനിടെ സാവധാനം ലാഭത്തിലെത്തി പുതിയ സ്റ്റോറുകൾ ആരംഭിക്കുന്നതായിരുന്നു ബിസിനസിൽ ദമാനിയുടെ രീതി. ഇത് എതിരാളികളേക്കാള്‍ ലാഭത്തിലെത്താൻ സഹായിച്ചു. 2002 ല്‍ ആരംഭിച്ച ശേഷം ഇതുവരെ ഒരു സ്‌റ്റോറും ഡിമാർട്ടിന് പൂട്ടേണ്ടി വന്നിട്ടില്ല.

Read more about: stock market
English summary

Dmart Founder Damani Started His Career In Stock Market; Sharing His Investing Strategy For Beginner | ഓഹരി വിപണിയിലൂടെ വിജയം നേടി ഡിമാർട്ട് ആരംഭിച്ച ആർകെ ദമാനിയുടെ നിക്ഷേപ തന്ത്രങ്ങളിതാ

Dmart Founder Damani Started His Career In Stock Market; Sharing His Investing Strategy For Beginner, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X