വിരമിച്ചാൽ പോക്കറ്ററിയാതെ ജീവിക്കാൻ ഒരു നിക്ഷേപം വേണം; 40 വയസിലും നിക്ഷേപം തുടങ്ങാത്തവർ ഈ 5 കാര്യങ്ങളറിയണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിരമിക്കൽ കാലം എന്നാൽ ജീവിതത്തിലെ സുവർണ കാലഘട്ടമാണ്. 60 വയസിന് ശേഷം ജീവിതത്തിൽ സന്തോഷമുണ്ടാകാൻ സാമ്പത്തിക ആരോ​ഗ്യം പ്രധാനമാണ്. ഇതിനായി കയ്യിൽ സമ്പാദ്യം ഉണ്ടാകണം. വൈകിയാലും വിരമിക്കല്‍ കാലത്തേക്കുള്ള ആസൂത്രണങ്ങള്‍ ഒഴിവാക്കാന്‍ പാടില്ലാത്തവയാണ്. മാസ വരുമാനം നിലയ്ക്കുന്ന വിരമിക്കല്‍ കാലത്ത് നല്ലൊരു സാമ്പത്തിക അടിത്തറ പാകുന്നത് കരിയറിലെടുക്കുന്ന തീരുമാനങ്ങളാണ്. ഇതിനാലാണ് വൈകിപ്പിക്കാതെ വിരമിക്കല്‍ കാലത്തേക്കുള്ള ഫണ്ട ഒരുക്കമമെന്ന് പറയുന്നത്. 

 5 കാര്യങ്ങൾ

നേരത്തെ നിക്ഷേപം തുടങ്ങുന്നതിന് നിരവധി ആനുകൂല്യങ്ങളുണ്ട്. ദീർഘകാലം നിക്ഷേപിക്കാൻ സാധിക്കും എന്നത് ഇതിലൊരു ഘടകമാണ്. 40 വയസിൽ വിരമിക്കൽ കാല നിക്ഷേപത്തെ പറ്റി പ്ലാന്‍ ചെയ്യുന്നൊരാള്‍ക്ക് ഇപ്പോഴത്തെ സാഹചര്യം വെച്ച് 20 വര്‍ഷമാണ് മുന്നിലുള്ളത്. ഈ സമയത്തിനുള്ളില്‍ എങ്ങനെ സാമ്പാദിക്കും എന്നത് വലിയ ചോദ്യമാണ്. വിരമിക്കൽ കാലത്തേക്ക് ആവശ്യമായ പണം എത്രയെന്ന് വിലയിരുത്തി വേണം മറ്റു തീരുമാനങ്ങളെടുക്കാൻ. വൈകി നിക്ഷേപത്തിലേക്ക് കടക്കുന്നൊരാൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ ചുവടെ ചേർക്കാം.  

Also Read: സേവിം​ഗ്സ് അക്കൗണ്ടും 20 രൂപയും മതി; നേടാം 2 ലക്ഷത്തിന്റെ ആനുകൂല്യം; അറിഞ്ഞില്ലേ ഈ സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ്Also Read: സേവിം​ഗ്സ് അക്കൗണ്ടും 20 രൂപയും മതി; നേടാം 2 ലക്ഷത്തിന്റെ ആനുകൂല്യം; അറിഞ്ഞില്ലേ ഈ സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ്

നിലവിലെ അവസ്ഥ പരിഗണിക്കുക

നിലവിലെ അവസ്ഥ പരിഗണിക്കുക

കയ്യിലുള്ള ആസ്തികള്‍ വിരമിക്കലിന് ശേഷമുള്ള വരുമാന സ്രോതസായി മാറുമോ എന്ന് മനസിലാക്കണം. ഇതിന് അനുസരിച്ചായിരിക്കണം ഭാവിയിലേക്കുള്ള സമ്പാദ്യം തീരുമാനിക്കേണ്ടത്. സേവിംഗ്‌സ് അക്കൗണ്ട്, സ്ഥിര നിക്ഷേപം, എംപ്ലോയീസ് പെന്‍ഷന്‍ പ്ലാന്‍, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നുള്ള വാടക, വില്പനയിലൂടെയുള്ള ലാഭം, സ്വര്‍ണം, ഇന്‍ഷൂറന്‍സ് പോളിസികള്‍ എന്നിവ പരിഗണിക്കണം. പെൻഷൻ പദ്ധതിയിൽ ചേർന്നൊരാൾക്ക് ഇതുവഴി വിരമിക്കച്ച ശേഷം വരുമാനം ലഭിക്കാനുള്ള സാധ്യത മുന്നിൽ കാണണം. 

Also Read: ചില്ലറക്കാരനല്ല ചിട്ടി; മാസം 5,000 രൂപയ്ക്ക് മുകളിൽ ലാഭം നേടാം; ചേരേണ്ട ചിട്ടി ഇതാണ്Also Read: ചില്ലറക്കാരനല്ല ചിട്ടി; മാസം 5,000 രൂപയ്ക്ക് മുകളിൽ ലാഭം നേടാം; ചേരേണ്ട ചിട്ടി ഇതാണ്

ഭാവിയിലെ ആവശ്യങ്ങള്‍

ഭാവിയിലെ ആവശ്യങ്ങള്‍

വിരമിക്കലിന് ശേഷം വരുന്ന ചെലവുകള്‍ എത്രയാകുമെന്ന് കണക്കാക്കി സംതൃപ്തിയോടെ വിരമിക്കാന്‍ ആവശ്യമായ പണം കണ്ടെത്തി വേണം നിക്ഷേപിക്കാന്‍. നിക്ഷേപിക്കാന്‍ വൈകുന്ന ഒരാളെ സംബന്ധിച്ച് ഉയര്‍ന്ന തുക കണ്ടെത്താൻ നഷ്ട സാധ്യതയുള്ള നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കേണ്ടി വന്നേക്കാം.

കുറഞ്ഞ റിസ്‌കുള്ള ഡെബ്റ്ര് ഫണ്ട് മുതല്‍ നഷ്ട സാധ്യതയില്ലാത്ത പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടുകള്‍ വരെ നിക്ഷേപത്തിന് അനുയോജദ്യമായണ്. കൂടാതെ വിരമിക്കല്‍ കാലം കൂടുതല്‍ ആയാസ രഹിതമാക്കുന്നതിന് ഇഎംഐകള്‍, മറ്റു കടങ്ങൾ എന്നിവ വിരമിക്കുന്നതിന് മുന്‍പ് അവസാനിപ്പിക്കുകയും മെഡിക്കല്‍ ചെലവുകള്‍ക്ക് പ്രത്യേകം സംഖ്യ കരുതുകയും വേണം. 

Also Read: മ്യൂച്വൽ ഫണ്ടിന് ചെലവിന് കൊടുക്കാൻ വേണം നല്ലൊരു തുക; ആദായം നഷ്ടപ്പെടുന്നതും ഈ വഴിക്ക്; നിക്ഷേപകർ ജാ​ഗ്രതെAlso Read: മ്യൂച്വൽ ഫണ്ടിന് ചെലവിന് കൊടുക്കാൻ വേണം നല്ലൊരു തുക; ആദായം നഷ്ടപ്പെടുന്നതും ഈ വഴിക്ക്; നിക്ഷേപകർ ജാ​ഗ്രതെ

പണപ്പെരുപ്പം

പണപ്പെരുപ്പം

ആവശ്യമായ തുക പരി​ഗണിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം പണപ്പെരുപ്പം തന്നെയാണ്. രാജ്യത്ത് അനുവദനീയമായ നിരക്കിനേക്കാൾ ഉയർന്നാണ് പണപ്പെരുപ്പം നിൽക്കുന്നത്. ഈയൊരു സാഹചര്യത്തിൽ ഇത് ഓരോരുത്തെരുടെ വാങ്ങൽ ശേഷിയെ ബാധിക്കും.

ഉദാഹരണമായി പണപ്പെരുപ്പ നിരക്ക് 7 ശതമാനം എന്ന നിലയിൽ തുടർന്നാൽ 1 ലക്ഷം രൂപയുടെ മൂല്യം 30 വര്‍ഷത്തിന് ശേഷം 13,000 രൂപ മാത്രമാകും. ഇന്നത്തെ കാലത്ത് 50,000 രൂപ ചെലവാക്കുന്ന വ്യക്തി 30 വര്‍ഷത്തിന് ശേഷം ഇതേ ആവശ്യങ്ങൾ നേടാൻ 3.81 ലക്ഷം രൂപ ചെലവക്കണം. ഇതിന് അനുസരിച്ചുള്ള തുക കണ്ടെത്തണം.

അനാവശ്യ ചെലവുകളെ ഒഴിവാക്കാം

അനാവശ്യ ചെലവുകളെ ഒഴിവാക്കാം

ചെറിയ ചെറിയ തുകകള്‍ നിക്ഷേപത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്നത് വിരമിക്കല്‍ കാലത്ത് ഗണ്യമായൊരു സംഖ്യയിലേക്ക് എത്താന്‍ സഹായിക്കും. പല ചെലവാക്കല്‍ ശീലങ്ങളും വിട്ടുമാറാതെ പ്രായത്തിനൊപ്പം കൂടെ ചേരുന്നതാണ്.

ഉദാഹരണത്തിന് 40ാം വയസില്‍ 500 രൂപ പിസയ്ക്ക് ചെലവാക്കുന്നൊരാള്‍ക്ക് 70ാം വയസില്‍ 1,000 രൂപ ചെലവാക്കേണ്ടി വന്നേക്കാം. ഇത്തരം ചെലവുകളെ വളർത്തി കൊണ്ടു വരുന്നതിന് പകരം നേരത്തെ ഒഴിവാക്കാം. പുതിയ ശീലങ്ങള്‍ കൊണ്ടു വരുന്നത് സമ്പാദ്യത്തെ ഗുണകരമായി ബാധിക്കുന്നവകണം. ചെലവിലെ ചെറിയ മാറ്റങ്ങള്‍ വിരമിക്കല്‍ സമ്പാജദ്യത്തെ സാരമായി ബാധിക്കും.

പലിശ പ്രധാനം

പലിശ പ്രധാനം

നിക്ഷേപത്തി്‌ന്റെ വളര്‍ച്ചയ്ക്ക് പലിശ പ്രധാനമാണ്. ദീര്‍ഘകാല നിക്ഷേപത്തിന് തയ്യാറെടുക്കുന്നവര്‍ക്ക് ഗുണം ലഭിക്കുന്നത് കൂട്ടുപലിശയാണ്. ഇതുവഴി പണത്തിന്റെ മൂല്യം വളരാന്‍ സാധിക്കും. ഇത്തരത്തില്‍ കോമ്പൗണ്ടിംഗിന്റെ ഗുണം ലഭിക്കുന്നവയാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍. എസ്‌ഐപി വഴി നിക്ഷേപിക്കുന്നൊരാള്‍ക്ക് ദീര്‍ഘകാലത്തേക്ക് ഗണ്യമായ തോതില്‍ നിക്ഷേപം വളര്‍ത്താന്‍ സഹായിക്കും.

Read more about: investment retirement
English summary

Early Retirement Planning Is Important; If You Start Investment In Your 40 Consider These Things

Early Retirement Planning Is Important; If You Start Investment In Your 40 Consider These Things, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X