ഒറ്റ മാസം കൊണ്ട് നേടാം 11.4 ലക്ഷം രൂപ വരെ; കെഎസ്എഫ്ഇ മൾട്ടി ഡിവിഷൻ ചിട്ടിയെ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്, മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വാഹനം വാങ്ങൽ എന്നിവ പെട്ടന്നുണ്ടാകുന്ന ചെലവുകളല്ല. ഇത്തരം ചെലവുകളെ മുൻകൂട്ടികണ്ട് നിക്ഷേപം ആരംഭിക്കാൻ പലരും ഉപദേശിക്കാറുണ്ട്. എന്നാൽ എവിടെ ചേരും. ഇത്തരക്കാർക്ക് വായ്പയെടുക്കാതെ ചെലവുകളെ നേരിടാൻ പറ്റിയ മാർ​ഗമാണ് ചിട്ടികൾ. പലിശ ഭാരം തലയിലെടുത്ത് വെയ്ക്കാതെ കുറ‍ഞ്ഞ ചെലവിൽ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്നവയാണി ചിട്ടികൾ. അത്തരത്തിലുള്ളൊരു കെഎസ്എഫ്ഇ മൾട്ടി ഡിവിഷൻ ചിട്ടിയെ പരിചയപ്പെടാം. 

കെഎസ്എഫ്ഇ മൾട്ടി ഡിവിഷൻ ചിട്ടി

കെഎസ്എഫ്ഇ മൾട്ടി ഡിവിഷൻ ചിട്ടി

10,000 രൂപ മാസ അടവ് വരുന്ന 120 മാസത്തേക്കുള്ള 12 ലക്ഷം രൂപയുടെ മൾട്ടി ഡിവിഷൻ ചിട്ടിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 120 മാസ ഡിവിഷൻ ചിട്ടിയിൽ ആദ്യതവണ മാത്രമാണ് 10,000 രൂപ അടയ്ക്കേണ്ടത്. രണ്ടാം തവണ മുതൽ അടവ് 7,375 രൂപയായി ചുരുങ്ങും.

ഇത്തരത്തിൽ ഓരോ മാസവും 2,625 രൂപ ലാഭ വിഹിതമായി ചിട്ടിയിൽ ചേരുന്നയാൾക്ക് കിട്ടുന്നു. കെഎസ്എഫ്ഇ ചിട്ടികളിൽ ഏറ്റവും കൂടുതൽ ലാഭകരവും ജനപ്രീതി നേടിയിട്ടുള്ളതുമായ ചിട്ടിയാണ് മൾട്ടി ഡിവിഷൻ ചിട്ടികൾ. 

Also Read: മലിനീകരണം തടയാൻ മാവ് നട്ടു, ഇന്ന് മാമ്പഴ കയറ്റുമതിയിൽ ഒന്നാമൻ; ഇത് മുകേഷ് അംബാനി എന്ന 'കർഷകന്റെ' വിജയംAlso Read: മലിനീകരണം തടയാൻ മാവ് നട്ടു, ഇന്ന് മാമ്പഴ കയറ്റുമതിയിൽ ഒന്നാമൻ; ഇത് മുകേഷ് അംബാനി എന്ന 'കർഷകന്റെ' വിജയം

നറുക്ക്

ഓരോ മാസവും 4 നറുക്കുകളിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കും. ഇതുവഴി ഭാഗ്യമുണ്ടെങ്കിൽ ആദ്യതവണ തന്നെ 11,40 ,000 രൂപ നേടാൻ സാധിക്കും. ഇത് കിട്ടിയില്ലെങ്കിൽ 7.20 ലക്ഷം രൂപ ലഭിക്കാ‌നുള്ള 3 അവസരങ്ങളും ഓരോ മാസത്തിലുമുണ്ട്. നാല് അവസരങ്ങളും ലഭിച്ചില്ലെങ്കിലും മാസത്തിൽ 7,375 രൂപ വീതം അടക്കുമ്പോൾ 2,625 രൂപ മാസത്തിൽ ലാഭിക്കാൻ സാധിക്കും. 

Also Read: ആരാണ് ചിട്ടിയിൽ ചേരേണ്ടത്? എങ്ങനെ ചിട്ടി നേട്ടമാക്കാം; ഇക്കാര്യങ്ങളറിയൂAlso Read: ആരാണ് ചിട്ടിയിൽ ചേരേണ്ടത്? എങ്ങനെ ചിട്ടി നേട്ടമാക്കാം; ഇക്കാര്യങ്ങളറിയൂ

ചിട്ടി

1 നറുക്കും 3 വിളിയുമാണ് ചിട്ടിയിൽ ഉണ്ടാവുക. ഇതിൽ 3 വിളി എന്നത് ആദ്യഘട്ടത്തിൽ നറുക്കെടുപ്പ് തന്നെയായിരിക്കും. പിന്നീട് 3 നറുക്കും വിളിച്ചെടുക്കാം. ഈ സമയം 7,20,000 രൂപ എന്നത് 8 മുതൽ 10 ലക്ഷത്തിലേക്ക് ഉയരാം.

ഇടക്ക് അത്യാവശ്യം വന്നാൽ പാസ്സ് ബുക്ക് മാത്രം ജാമ്യം കൊടുത്ത് അടച്ച പൈസയിൽ നിന്ന് വായ്പ എടുക്കുവാനുള്ള സൗകര്യവും ഉണ്ട്. ജാമ്യം നൽകിയാൽ 6 ലക്ഷം രൂപ വരെ കെഎസ്എഫ്സിയിൽ നിന്ന് വായ്പയും ലഭിക്കും.

എങ്ങനെ പരമാവധി നേട്ടം കൊയ്യാം

എങ്ങനെ പരമാവധി നേട്ടം കൊയ്യാം

ആദ്യ നറുക്കിൽ തന്നെ ചിട്ടി കിട്ടിയാൾക്ക് വലിയ നേട്ടമാണ് മൾട്ടി ഡിവിഷൻ ചിട്ടിയിലൂടെ ലഭിക്കുന്നത്. 12 ലക്ഷത്തിന്റെ കുറിയിൽ കെഎസ്എഫ്സിയുടെ 5 ശതമാനം കമ്മീഷൻ കഴിച്ച് (60,000 രൂപ) 11,40,0000 രൂപ ചിട്ടി നറുക്ക് കിട്ടിയാൾക്ക് ലഭിക്കും.

ഈ തുക കെഎസ്എഫ്സി യിൽ സ്ഥിര നിക്ഷേപമിട്ടാൽ 6.50 ശതമാനം പലിശ നിരക്കിൽ മാസത്തിൽ 6,175 രൂപ ലഭിക്കും. ഈ അവസരത്തിൽ മാസത്തിൽ ചിട്ടി അടയക്കാൻ 1,200 രൂപ കരുതിയാൽ മതിയാകും. ഈ ഭാ​ഗ്യം തുണച്ചവർക്ക് ചിട്ടി അടയ്ക്കാൻ കരുതിയ 10,000 രൂപ കൊണ്ട് മറ്റൊരു ചിട്ടിയോ നിക്ഷേപമോ നടത്താം.

Also Read: ഓഹരി വിപണി മുതൽ ചിട്ടി വരെ; നിക്ഷേപകരുടെ പണം വിഴുങ്ങുന്ന 4 തട്ടിപ്പുകൾ, ജാ​ഗ്രത!Also Read: ഓഹരി വിപണി മുതൽ ചിട്ടി വരെ; നിക്ഷേപകരുടെ പണം വിഴുങ്ങുന്ന 4 തട്ടിപ്പുകൾ, ജാ​ഗ്രത!

കെഎസഎഫ്സി

120 മാസത്തിൽ കൂടുതലുള്ള ചിട്ടികൾക്ക് 40 ശതമാനം കിഴിച്ചാണ് കെഎസഎഫ്ഇയിൽ വിളി ആരംഭിക്കുന്നത്. ഇത്പ്രകാരം 40 ശതമാനം കിഴിച്ച്, കെഎസഎഫ്ഇ കമ്മീഷനും കുറച്ചാണ് 7,20,000 രൂപ ലഭിക്കുന്നത്.

ആവശ്യം മുൻകൂട്ടി മനസിലാക്കി നിക്ഷേപിക്കുന്നവർക്ക് പലിശയുടെ ബുദ്ധിമുട്ട് നേരിടാതെ സാവധാനത്തിൽ അടച്ചു തീർക്കാമെന്നതാണ് ​ഗുണം. നിങ്ങൾക്ക് മക്കളുടെ വിദ്യാഭ്യാസം, വിവാഹം, ഭവന നിർമാണം എന്നീ ദീർഘകാല ആവശ്യങ്ങൾ ഉണ്ടെങ്കിൽ ആയത് മുൻകൂട്ടി കണ്ട് ആ സമയം പരക്കം പായാതെ പണം ലഭ്യമാക്കാനുള്ള വഴിയാണ് ഇത്തരം ചിട്ടികൾ.

സുരക്ഷിതത്വം

സുരക്ഷിതത്വം

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായതിനാൽ പണത്തിന്റെ സുരക്ഷയെ സംബന്ധിച്ച് പേടിക്കേണ്ട ആവശ്യമില്ല. തുടക്കം തൊട്ട് ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ചിട്ടി വിളിച്ചെടുത്താൽ പണം കിട്ടാൻ പ്രയാസമാണെും ജാമ്യം വ്യവസ്ഥകൾ കർശനമാണെന്നുമുള്ള പ്രചാരമുണ്ട്. ജാമ്യ വ്യവസ്ഥകൾ കെഎസ്എഫ്ഇയിൽ കുറെ കൂടി കർശനമാണ്. പണം തിരിച്ചടവ് ഉറപ്പാക്കുന്നതിനായി അതിന് ഉറപ്പുള്ള ജാമ്യം കെഎസ്എഫ്ഇ ആവശ്യപ്പെടാറുണ്ട്.

എങ്ങനെ ചിട്ടിയിൽ ചേരാം

എങ്ങനെ ചിട്ടിയിൽ ചേരാം

കെഎസ്എഫ്ഇ ബ്രാഞ്ചുകൾ വഴി ചിട്ടിയിൽ ചേരാൻ സാധിക്കും. ഏത് ജില്ലക്കാർക്കും പ്രവാസികൾക്കും ഏത് ബ്രാഞ്ചിലെ ചിട്ടിയിലും ചേരാം. ഏത് ബ്രാഞ്ചിൽ ചേർന്നാലും എല്ലാ ബ്രാഞ്ചിലും ചിട്ടി അടവ് അടയ്ക്കാൻ സാധിക്കും. ഓൺലൈനായി ചിട്ടിയിൽ ചേരാനും പണമടയ്ക്കാാം. ചിട്ടി ചേരാനോ, മാസതവണ അടക്കാനോ, ലേലത്തിൽ പങ്കെടുക്കാനോ നേരിട്ട് ബ്രാഞ്ചിൽ എത്തേണ്ട ആവശ്യവുമില്ല.

Read more about: ksfe chitty investment
English summary

Get Up To 11.4 Lakh Rupees From First Month Lot At KSFE Multi Divisional Chitty; Details

Get Up To 11.4 Lakh Rupees From First Month Lot At KSFE Multi Divisional Chitty; Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X