ഗോൾഡ് vs സെൻസെക്സ്: കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മികച്ച വരുമാനം നൽകിയത് ഏത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണവും ഓഹരി വിപണിയും ഇന്ത്യയിലെ നിക്ഷേപകർ ഉറ്റുനോക്കുന്ന രണ്ട് നിക്ഷേപ മാർഗങ്ങളാണ്. ഇവയിൽ ഏതാണ് ലാഭകരമെന്ന കാര്യത്തിൽ പല സാമ്പത്തിക വിദഗ്ധർക്കും പല അഭിപ്രായങ്ങളാണ്. എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടെ ഓഹരി വിപണിയിലെ നിക്ഷേപകരേക്കാൾ മെച്ചപ്പെട്ട വരുമാനമുണ്ടാക്കിയത് സ്വർണ്ണ നിക്ഷേപകരാണ്. 2019 ഡിസംബർ വരെയുള്ള കണക്ക് അനുസരിച്ച് കഴിഞ്ഞ 10 വർഷത്തിനിടെ ബി‌എസ്‌ഇ സെൻ‌സെക്സ് 130% നേട്ടം കൈവരിച്ചപ്പോൾ 134% വരുമാനവുമായി സ്വർണം സെൻസെക്സിനെ മറികടന്നിരുന്നു.

മഹാമാരി ഇഫക്ട്

മഹാമാരി ഇഫക്ട്

എന്നാൽ കൊറോണ വൈറസ് എന്ന മഹാമാരി ലോക രാജ്യങ്ങളെ ആട്ടിയുലച്ചതോടെ സ്വ‍ർണ വില കുതിച്ചുയ‍ർന്നു. 2019 സെപ്റ്റംബറിൽ 10 ഗ്രാമിന് 40,280 രൂപയിലെത്തിയ സ്വ‍ർണ വില, 2020 ആ​ഗസ്റ്റായപ്പോഴേയ്ക്കും റെക്കോർഡ് നിരക്കായ 56,200 രൂപയിൽ എത്തി. മറുവശത്ത്, സെൻസെക്സ് 2020ൽ കൂപ്പുകുത്തി. എന്നാൽ സമീപ കാലത്ത് വിപണിയിൽ നേട്ടങ്ങൾ കണ്ടു തുടങ്ങി.

കേരളത്തിൽ സ്വർണ വിലയിൽ വൻ ഇടിവ്; വിവാഹക്കാർക്ക് ആശ്വാസംകേരളത്തിൽ സ്വർണ വിലയിൽ വൻ ഇടിവ്; വിവാഹക്കാർക്ക് ആശ്വാസം

കഴിഞ്ഞ 10 വ‍ർഷത്തിൽ

കഴിഞ്ഞ 10 വ‍ർഷത്തിൽ

2011-25.1% 2015ൽ -5% എന്നീ രണ്ട് നെഗറ്റീവ് റിട്ടേണുകൾ നൽകിയ സെൻസെക്സ് കഴിഞ്ഞ 10 വർഷത്തിനിടയിൽ വലിയ തോതിൽ മുകളിലേക്ക് ഉയ‍ർന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് കലണ്ടർ വർഷങ്ങളിൽ മൂന്നിൽ സ്വർണം നെഗറ്റീവ് വരുമാനം നൽകി. 2013, 2014, 2015 എന്നിങ്ങനെ തുടർച്ചയായ മൂന്ന് വർഷത്തേക്ക് സ്വർണ നിക്ഷേപകർക്ക് യഥാക്രമം -4.9%, -8.2%, -6.2% എന്നിങ്ങനെ നഷ്ടം നേരിട്ടു. ശേഷിക്കുന്ന ഏഴു വർഷങ്ങളിൽ, 2017 ൽ 5.2% മുതൽ 2011 ൽ 31.7% വരെയാണ് സ്വർണം നേട്ടം കൈവരിച്ചത്. 2020ൽ ഇതുവരെ 25 ശതമാനത്തിലധികം സ്വ‍ർണത്തിൽ നിന്നുള്ള വരുമാനം ഉയ‍ർന്നു.

സെന്‍സെക്‌സ് തകര്‍ച്ചയിലും അദാനിയും അംബാനിയും പിടിച്ചുനിന്നത് ഇങ്ങനെസെന്‍സെക്‌സ് തകര്‍ച്ചയിലും അദാനിയും അംബാനിയും പിടിച്ചുനിന്നത് ഇങ്ങനെ

വെള്ളിയിൽ വരുമാനം

വെള്ളിയിൽ വരുമാനം

മറ്റൊരു വിലയേറിയ ലോഹമായ വെള്ളിയിൽ നിന്നുള്ള വരുമാനം 10 വ‍‍ർഷത്തിനിടെ 72.7% വർദ്ധിച്ചു. എന്നിരുന്നാലും, കഴിഞ്ഞ 10 വർഷത്തിൽ അഞ്ചിലും വെള്ളി നഷ്ടം രേഖപ്പെടുത്തി. 2013 ൽ വെള്ളിയുടെ വില 24.3 ശതമാനം ഇടിഞ്ഞു, ഈ ദശകത്തിലെ ഏറ്റവും വലിയ ഇടിവായിരുന്നു അത്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി 2011 ഏപ്രിൽ 25 ന് ഒരു കിലോയ്ക്ക് 74,000 രൂപയായി വെള്ളിയുടെ ഏറ്റവും ഉയർന്ന വിലയാണിത്. 2016 ഒഴികെ, 2013 നും 2018 നും ഇടയിൽ വെള്ളി നിക്ഷേപകർക്ക് നഷ്ടം നൽകി. നഷ്ടം 2.1% മുതൽ 24.3% വരെയാണ്. കൃത്യമായി പറഞ്ഞാൽ, ഒരു നിക്ഷേപകൻ 2010 ജനുവരി ഒന്നിന് ഒരു ലക്ഷം രൂപ വെള്ളിയിൽ നിക്ഷേപിച്ചിരുന്നുവെങ്കിൽ, ഇപ്പോൾ വരുമാനം 1,74,460 രൂപയായിരിക്കും.

കൊറോണയ്ക്ക് മരുന്ന് കണ്ടെത്തിയാൽ സ്വർണ വില കുറയുമോ? സ്വർണവും വാക്സിനും തമ്മിൽ എന്തുബന്ധം?കൊറോണയ്ക്ക് മരുന്ന് കണ്ടെത്തിയാൽ സ്വർണ വില കുറയുമോ? സ്വർണവും വാക്സിനും തമ്മിൽ എന്തുബന്ധം?

English summary

Gold vs Sensex: Which given the best returns in the last 10 years? | ഗോൾഡ് vs സെൻസെക്സ്: കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മികച്ച വരുമാനം നൽകിയത് ഏത്?

As of December 2019, the BSE Sensex had gained 130% in the last 10 years, surpassing the gold by 134%. Read in malayalam.
Story first published: Friday, August 28, 2020, 17:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X