മ്യൂച്വല്‍ ഫണ്ടില്‍ നല്ലൊരു ലാഭം നേടാന്‍ എത്ര നാള്‍ എസ്‌ഐപി തുടരണം; സംശയത്തിന് ഉത്തരമിതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയിൽ നിക്ഷേപിക്കുക എന്നാൽ കൂടുതൽ റിസർച്ചും സമയവും ടെക്നിക്കൽ അറിവുകളും ആവശ്യമായ കാര്യമാണ്. വിവിധ ബിസിനസ് മേഖലകളിൽ നിന്ന് കമ്പനികൾ കണ്ടെത്തി അവയെ പറ്റി പഠിച്ച് മനസിലാക്കാനും കൃത്യമായ എൻട്രി, എക്സിറ്റ് പോയിന്റുകൾ കണ്ടെത്തുകയും നിക്ഷേപകർ അറിയേണ്ട കാര്യമാണ്. ഇതിന് സാധിക്കാത്തവർക്ക് ഓഹരി വിപണിയുടെ ലാഭം നൽകുന്ന നിക്ഷേപമാണ്.

 

ഓഹരിയധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും ഉപകാരപ്രദമായ മാര്‍ഗങ്ങളിലൊന്നാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍. മ്യൂച്വല്‍ ഫണ്ടില്‍ എസ്‌ഐപി ചെയ്യുന്നത് വഴി നല്ല ആദായം ലഭിക്കുമെന്നതിനാല്‍ മിക്കവരും ഈ വഴി തിരഞ്ഞെടുക്കുന്നുണ്ട്. മാസത്തിൽ നിക്ഷേപത്തിനുള്ള തുക കണ്ടെത്തിയാൽ മതി എന്നതും ഇവിടെ ​ഗുണകരമാണ്.

എസ്ഐപി

എസ്ഐപി എത്ര കാലം തുടരുമ്പോഴാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ലാഭകരമാകുന്നത് എന്നത് പലരെയും ആശയകുഴപ്പത്തിലാക്കുന്നതാണ്. ചില എസ്‌ഐപി നിക്ഷേപങ്ങളുടെ പ്രകടനം പരിശോധിച്ചാല്‍ മൂന്ന് വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കിയതായി കാണാം. എന്നാല്‍ എസ്‌ഐപി നിക്ഷേപം ദീര്‍ഘകാലത്തേക്കുള്ളതാണെന്ന് പൊതുവെ വിലയിരുത്തുകയും ചെയ്യുന്നു. പൊതുവിലുള്ള ഈ ആശയ കുഴപ്പത്തിന് ഉത്തരം തേടുകയാണ്. 

Also Read: ശമ്പളം വൈകിയാല്‍, ജോലി നഷ്ടപ്പെട്ടാൽ ചെലവുകൾക്ക് എന്ത് ചെയ്യും? ജോലി കാലത്ത് ചെയ്യേണ്ട മുൻകരുതലുകളിതാAlso Read: ശമ്പളം വൈകിയാല്‍, ജോലി നഷ്ടപ്പെട്ടാൽ ചെലവുകൾക്ക് എന്ത് ചെയ്യും? ജോലി കാലത്ത് ചെയ്യേണ്ട മുൻകരുതലുകളിതാ

ദീര്‍ഘകാലം എത്ര ദീര്‍ഘമാണ്

ദീര്‍ഘകാലം എത്ര ദീര്‍ഘമാണ്

നികുതി ആവശ്യത്തിന് പരിഗണിക്കുമ്പോള്‍ ദീര്‍ഘകാലമെന്നത് 1 വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങളെ സൂചിപ്പിക്കുന്നതാണ്. എന്നാല്‍ നിക്ഷേപത്തിന്റെ കണ്ണില്‍ നിന്ന് നോക്കുമ്പോള്‍ ഇത് വ്യത്യസ്തമാകും. ഒരു വര്‍ഷത്തില്‍ കൂടുതല്‍ 'ദീര്‍ഘകാല നിക്ഷേപം' മാകുമ്പോള്‍ വലിയ ആദായം ലഭിക്കുമോ എന്ന് അറിയേണ്ടതുണ്ട്. ഒരു ബുള്ളിഷ് മാര്‍ക്കറ്റില്‍ ഇതിനുള്ള സാധ്യതയുണ്ട്. 

Also Read: 6 ലക്ഷം രൂപ ഇരട്ടിയാകാൻ വേണ്ടി വന്നത് 5 വർഷം! പണം വളരാൻ നിക്ഷേപിക്കേണ്ടത് എവിടെAlso Read: 6 ലക്ഷം രൂപ ഇരട്ടിയാകാൻ വേണ്ടി വന്നത് 5 വർഷം! പണം വളരാൻ നിക്ഷേപിക്കേണ്ടത് എവിടെ

മ്യൂച്വല്‍ ഫണ്ട്

2014 ലും 2017 ലും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് ഇരട്ടയക്ക ആദായം ലഭിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ വര്‍ഷവും ഇത് തുടരണമെന്നില്ല. 2018 ല്‍ പ്രകടനം അത്ര ആശാവഹമായിരുന്നില്ല. 2017 ലെ നേട്ടത്തെ കൂടി മറികടന്ന ഇടിവായിരുന്നു 2018 ല്‍ ഉണ്ടായത്. ഇത്തരം സാഹചര്യത്തില്‍ ഒന്നോ രണ്ടോ വര്‍ഷം നിക്ഷേപം കൈവശം വെയ്ക്കുന്നത് ദീര്‍ഘകാലമായി കണക്കാക്കില്ല. 

Also Read: പരമാവധി ലാഭം നേടാൻ നിക്ഷേപം തുടങ്ങേണ്ടത് ഏത് ദിവസം; മാസതവണ അടയ്ക്കുമ്പോൾ ഏത് തീയതി തിരഞ്ഞെടുക്കാംAlso Read: പരമാവധി ലാഭം നേടാൻ നിക്ഷേപം തുടങ്ങേണ്ടത് ഏത് ദിവസം; മാസതവണ അടയ്ക്കുമ്പോൾ ഏത് തീയതി തിരഞ്ഞെടുക്കാം

എത്രനാൾ നിക്ഷേപം തുടരണം

എത്രനാൾ നിക്ഷേപം തുടരണം

വൈറ്റ്ഓക്ക് ക്യാപിറ്റല്‍ മ്യൂച്വല്‍ ഫണ്ട് 3, 5, 8, 10, 12, 15 വര്‍ഷ കാലത്തുള്ള എസ്‌ഐപി നിക്ഷേപങ്ങളുടെ ആദായം വിലയിരുത്തുന്നത് ഇങ്ങനെയാണ്. 1996 സെപ്റ്റംബര്‍ മുതല്‍ 2020 സെപ്റ്റംബര്‍ വരെയുള്ള ഡാറ്റ പ്രകാരം ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപത്തിന് ഗുണകരമായ ആദായം ലഭിക്കാനുള്ള സാധ്യത കൂടുതലാണ് എന്നാൽ. എന്നാല്‍ ഹ്രസ്വകാലത്തേക്ക് ഉയര്‍ന്ന ആദായം നല്‍കാനുള്ള സാധ്യതയും ഇവ കാണിക്കുന്നുണ്ട്. ഇവിടെ ഉയര്‍ന്ന നഷ്ട സാധ്യതയും വൈറ്റഓക് ഡാറ്റ സൂചിപ്പിക്കുന്നു.

ആവറേജ്

നഷ്ടത്തേയും വിപണിയിലെ നഷ്ട സാധ്യതയെയും ആവറേജ് ചെയ്യാന്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷം സമയം ആവശ്യമാണ്. ഇതോടൊപ്പം കോമ്പൗണ്ടിംഗ് ഗുണം നന്നായി ലഭിക്കാന്‍ ദീര്‍ഘകാല നിക്ഷേപം അനിവാര്യമാണ്. ഇതിനാൽ പൊതുവെ 5-7 വർഷ കാലത്തെ നിക്ഷേപത്തിൽ നിന്ന് മ്യൂച്വൽ ഫണ്ട് ലാഭകരമായി മാറുന്നത് കാണാറുണ്ട്. 

നിക്ഷേപ ലക്ഷ്യം പ്രധാനം

നിക്ഷേപ ലക്ഷ്യം പ്രധാനം

നിക്ഷേപിക്കുന്നതിന് മുന്‍പ് ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യം, റിസ്‌കെടുക്കാനുള്ള ശേഷി എന്നിവ സ്വയം വിലയിരുത്തണം. എത്രകാലം നിക്ഷേപിക്കണമെന്നത് ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യങ്ങളെ ആശ്രയിച്ചിരിക്കും. സാമ്പത്തിക അച്ചടക്കം കൊണ്ടു വരാന്‍ എസ്‌ഐപി നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഇതിനൊപ്പം ഇക്വിറ്റിയില്‍ ആദ്യമായി നിക്ഷേപിക്കുന്നവര്‍ക്കും എസ്‌ഐപി മികച്ച മാര്‍ഗമാണ്. വിപണിയുടെ ഉയര്‍ച്ച താഴ്ച വ്യത്യാസമില്ലാതെ നിക്ഷേപിക്കാമെന്നതിനാല്‍ കോസ്റ്റ് ഏവറേജിംഗിന്റെ ഗുണം ലഭിക്കും. ഇത് ദീര്‍ഘകാലത്ത് ഗുണം ചെയ്യുന്ന മറ്റൊരു ഘടകമാണ്.

Read more about: investment sip
English summary

How Long To Invest Through SIP In Mutual Fund To Get Better Result; Answering The Common Question | മ്യൂച്വല്‍ ഫണ്ടില്‍ നല്ലൊരു ലാഭം നേടാന്‍ എത്ര നാള്‍ എസ്‌ഐപി തുടരണം

How Long To Invest Through SIP In Mutual Fund To Get Better Result; Answering The Common Question | Read In Malayalam
Story first published: Sunday, October 9, 2022, 22:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X