സൂപ്പർ മാർക്കറ്റ് മുതൽ വാഹന ഷോറും വരെ; സാധാരണക്കാരന്റെ ജീവിതത്തെ റിപ്പോ നിരക്ക് ബാധിക്കുന്നത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണപ്പെരുപ്പം അനുവദനീയമായ നിരക്കിനേക്കാളും ഉയർന്നു നിൽക്കുന്നതിനാൽ റിസർവ് ബാങ്ക് വീണ്ടും അടിസ്ഥാന പലിശ നിരക്കുകളിൽ വർധനവ് വരുത്തിയിരിക്കുകയാണ്. സെപ്റ്റംബര്‍ 30ന് റിസര്‍വ് ബാങ്ക് പണ നയ കമ്മിറ്റി പലിശ നിരക്ക് 50 അടിസ്ഥാന നിരക്കിന്റെ (.50 ശതമാനം) വര്‍ധനവാണ് വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 5.90 ശതമാനത്തിലെത്തി.

റിസര്‍വ് ബാങ്കിന്റെ അനുവദനീയ പണപ്പെരുപ്പ നിരക്കിന്റെ ഉയര്‍ന്ന അളവ്. എന്നാൽ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക്7 ശതമാനമായിരുന്നു. ഇതിനാൽ നിരക്ക് വർധനവ് പ്രതീക്ഷിച്ചതായിരുന്നു. റിസർവ് ബാങ്ക് റിപ്പോ നിരക്ക് എങ്ങനെ സാധാരണക്കാരനെ ബാധിക്കുമെന്ന് നോക്കാം. 

റിപ്പോ നിരക്ക് ബാധിക്കുന്നത് എന്തുകൊണ്ട്

റിപ്പോ നിരക്ക് ബാധിക്കുന്നത് എന്തുകൊണ്ട്

ബാങ്കുകള്‍ക്ക് പണം ആവശ്യമായി വരുമ്പോള്‍ റിസര്‍വ് ബാങ്കില്‍ നിന്നാണ് പണമെടുക്കുന്നത്. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. ഇതിനാലാണ് റിപ്പോ നിരക്ക് വര്‍ധിക്കുന്നത് ഉപഭോക്താക്കളുടെ വായ്പയെ വലിയ തോതില്‍ ബാധിക്കുന്നത്. നാല് തവണയായ ഉണ്ടായി നിരക്ക് വര്‍ധനവ് ബാങ്കുകളുടെ വായ്പ ശേഷിയെ ബാധിക്കുന്നുണ്ട്. 0.50 ശതമാനത്തിന്റെ വര്‍ധനവ് പുതിയതും നിലവിലുള്ളതുമായ വായ്പകളെ ബാധിക്കും.

Also Read: നികുതി ബാധ്യതകളില്ലതെ 40 ലക്ഷം രൂപ സമ്പാദിക്കാം; റിസ്കെടുക്കാതെ സമ്പന്നനാകാൻ പിപിഎഫിൽ നിക്ഷേപിച്ചു തുടങ്ങാംAlso Read: നികുതി ബാധ്യതകളില്ലതെ 40 ലക്ഷം രൂപ സമ്പാദിക്കാം; റിസ്കെടുക്കാതെ സമ്പന്നനാകാൻ പിപിഎഫിൽ നിക്ഷേപിച്ചു തുടങ്ങാം

 ഭവന വായ്പ

2019 ഒക്ടോബര്‍ 1-നു ശേഷം ഫ്‌ലോട്ടിങ് റേറ്റിലുള്ള എല്ലാ ഭവന വായ്പകളും എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് എന്ന സംവിധാനവുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഭൂരിഭാഗം വാണിജ്യ ബാങ്കുകളും റിപ്പോ റേറ്റിനെയാണ് എക്‌സ്‌റ്റേണല്‍ ബെഞ്ച്മാര്‍ക്കായി കണക്കുക്കൂട്ടുന്നത്. ഇതിനാൽ പലിശ നിരക്ക് വര്‍ധനവിനും ഇഎംഐ വർധനവിനും റിപ്പോ നിരക്ക് കാരണമാകുന്നു.  

സാധാരണക്കാരനെ എങ്ങനെ ബാധിക്കും

സാധാരണക്കാരനെ എങ്ങനെ ബാധിക്കും

ബാങ്കുകളില്‍ നിന്നുള്ള വായ്പകളെ നേരിട്ട് ബാധിക്കുന്നതാണ് റിപ്പോ നിരക്ക്. ഭവന, വാഹന, വിദ്യാഭ്യാസ, വ്യക്തിഗത, ബിസിനസ് വായ്പകളെയും കെര്ഡിറ്റ് കാർഡ്ഡി എന്നിവയെ നിരക്ക് വര്‍ധനവ് ബാധിക്കും. വായ്പ ചെലവ് ഉയരുന്നതിനാല്‍ സാധാരണക്കാരെ അത്യാവശ്യമല്ലാത്ത വാങ്ങലുകളില്‍ നിന്ന പിന്തരിപ്പിക്കും. ഇതുവഴി സാധനങ്ങളുടെ ഡിമാന്റ് കുറയും. ഇത് ഉതപ്പ്ന്നത്തിന്റെ വില കുറയ്ക്കുകയും പണപ്പെരുപ്പത്തെ നിയനത്രിക്കും എന്നതുമാണ് നിരക്ക് വര്‍ധനവ് കൊണ്ട് പ്രതീക്ഷിക്കപ്പെടുന്നത്. 

Also Read: കൂടുതലായൊന്നും മുടക്കാതെ തന്നെ സാധാരണക്കാരനും കോടീശ്വരനാകാം; എങ്ങനെയെന്നല്ലേ?Also Read: കൂടുതലായൊന്നും മുടക്കാതെ തന്നെ സാധാരണക്കാരനും കോടീശ്വരനാകാം; എങ്ങനെയെന്നല്ലേ?

തൊഴിലില്ലായമ

ഇതോടൊപ്പം ബിസിനസ് വായ്പകള്‍ക്ക് നിരക്കുയരുമ്പുോള്‍ ചെലവ് ചുരുക്കാന്‍ കമ്പനികള്‍ പുതിയ നിയമനങ്ങള്‍ ഒഴിവാക്കും. ഇത് തൊഴിലില്ലായമയെ ബാധിക്കും. വാഹനം പോലുള്ള ചെലവുള്ള വാങ്ങലുകളെ മാറ്റിവെയ്ക്കുന്നത് മേഖലകളെ ബാധിക്കും. ചെലവ് കുറഞ്ഞ വായ്പകളുടെ ഭാഗമായി വില്പനയില്‍ നല്ല മുന്നേറ്റം ഉണ്ടായ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ആര്‍ബിഐ നിരക്ക് വര്‍ധനവ് ബാധിക്കും. ഇഎംഐ വർധിച്ച് വരുന്നതിനാൽ പുതിയ വാങ്ങലുകള്‍ക്ക് ഉപഭോക്താക്കൾ മടിക്കാൻ സാധ്യത കൂടുതലാണ്.

പലിശ നിരക്കുയരുന്നത് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ വേഗം കുറയ്ക്കുകയാണ്. പൊതുവിലുള്ള വായ്പയ്ക്കും ഭവന വായ്പയ്ക്കും ആവശ്യം കുറയുമെന്ന് പ്രതീക്ഷിക്കാം. ഇതോടൊപ്പം നിലവില്‍ ഫ്‌ളോട്ടിംഗ് റേറ്റില്‍ വായ്പകള്‍ എടുത്തവര്‍ക്ക് ഇഎംഐ ഉയരും. നിക്ഷേപകര്‍ക്കാണെങ്കില്‍ പലിശ നിരക്കില്‍ വര്‍ധനവ് ലഭിക്കും. ഇത് ചെലവാക്കുന്നത് കുറയ്ക്കും.

പഠനം ചെലവേറും

പഠനം ചെലവേറും

മറ്റെല്ലാ വായ്പകളെയും പോലെ വിദ്യാഭ്യാസ വായ്പകള്‍ക്കും നിരക്കുയരും. നിരക്കുയരുന്നത് ചിലരെയെങ്കിലും പിന്തിരിപ്പിച്ചേക്കാമെന്ന് ​ഗ്യാൻദാൻ സഹസ്ഥാപകനും സിഇഒയുമായ അങ്കിത് മെഹ്ര പറഞ്ഞു. എന്നാല്‍ വര്‍ധിച്ച വിദ്യാഭ്യാസ ചെലവും ജീവിത ചെലവും കാരണം വായ്പ എടുക്കുന്നവരുടെ എ്ണ്ണത്തില്‍ ഇടിവ് പ്രതീക്ഷിക്കാനികില്ലെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു. 

Also Read: സിം കാർഡ് സ്വന്തം പേരിൽ അല്ലേ? വരുന്നു തടവും 50,000 രൂപ പിഴയും; സാമ്പത്തിക തട്ടിപ്പുകൾ ഇനി പടിക്ക് പുറത്ത്Also Read: സിം കാർഡ് സ്വന്തം പേരിൽ അല്ലേ? വരുന്നു തടവും 50,000 രൂപ പിഴയും; സാമ്പത്തിക തട്ടിപ്പുകൾ ഇനി പടിക്ക് പുറത്ത്

ഇഎംഐ

ഭവന വായ്പ ഇഎംഐ കുത്തനെ ഉയരും.
20 വര്‍ഷത്തേക്ക് 30 ലക്ഷത്തിന്റെ വായ്പ തിരിച്ചടവ് ബാക്കിയുള്ളൊരാള്‍ക്ക് 8 ശതമാനത്തില്‍ നിന്ന് 8.50 ശമാനായി പലശ ഉയര്‍ന്നാൽ ഇഎംഐ 957 രൂപ വര്‍ധിക്കു. 26,035 രൂപയില്‍ നിന്ന് 26992 രൂപായി ഇഎംഐ ഉയരും. എന്നാൽ നിക്ഷേപകരാണെങ്കിൽ റിപ്പോ നിരക്ക് വർധനവ് പലിശ വർധനവിനാണ് വഴി വെയ്ക്കുന്നത്.

Read more about: repo rate inflation
English summary

How Repo Rate Hike Will Negatively Effect Common Mans Life; Here's Details | റിപ്പോ നിരക്ക് വർധനവ് സാധാരണക്കാരനെ ബാധിക്കുന്നത് എങ്ങനെ

How Repo Rate Hike Will Negatively Effect Common Mans Life; Here's Details, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X