ചിട്ടി എപ്പോള്‍ ലാഭം തരും? ലേലം വിളിച്ചെടുക്കാനുള്ള കൃത്യ സമയം ഇതാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കെഎസ്എഫ്ഇ ചിട്ടിയില്‍ ചേരുന്നവര്‍ക്ക് പലപ്പോഴും ചിട്ടി നഷ്ടത്തിലാകാനുള്ള കാരണം ചിട്ടി ഏത് സമയത്ത് വിളിച്ചെടുക്കണമെന്ന് അറിയാത്തതിനാലാണ്. ചിട്ടിയില്‍ ചേര്‍ന്ന് ആദ്യ മാസത്തവണ അടച്ചാല്‍ തൊട്ടടുത്ത മാസത്തെ ലേലത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. മള്‍ട്ടി ഡിവിഷന്‍ ചിട്ടിയാണെങ്കില്‍ മാസത്തിൽ 3 ലേലവും 1 നറുക്കും ലഭിക്കും. അവസരങ്ങളുണ്ടെങ്കിലും സ്വന്തം ലക്ഷ്യങ്ങൾ തീരുമാനിച്ച് ചിട്ടിയെ കൃത്യമായി പിന്തുടർന്നാൽ ലാഭത്തിൽ ചിട്ടി നേടാം.

കെഎസ്എഫ്ഇ ചിട്ടികളില്‍ 30 ശതമാനം, 35 ശതമാനം, 40 ശതമാനം എന്നിങ്ങനെ വ്യത്യസ്ത കിഴിവുകളില്‍ ചിട്ടി വിളിച്ചെടുക്കാന്‍ സാധിക്കും. എന്നാൽ ഈ ഫോർമുലകൾ നമുക്ക് അനുയോജ്യമായി വരുന്ന സമയം കണ്ടെത്തി ലേലം വിളിക്കുകയാണ് ലാഭമുണ്ടാക്കാനുള്ള എളുപ്പ വഴി. തുടക്കത്തിൽ പരമാവധി കിഴിവിലും പിന്നീട് അവസാനത്തോട്ട് വിളിക്കാൻ ആളില്ലാത്ത അവസ്ഥയിലുമാണ് ചിട്ടിയുടെ രീതി. ഇക്കാര്യങ്ങൾ മനസിൽ വെച്ച് വേണം ചിട്ടി വിളിക്കാൻ. ചിട്ടിയിൽ നിന്ന് ഏത് സമയത്ത് ലാഭം നേടാനാകുമെന്ന് പരിശോധിക്കാം.

നേരത്തെ വിളിച്ചെടുക്കുന്നത്

നേരത്തെ വിളിച്ചെടുക്കുന്നത്

ഇതിനായി 2,500 രൂപ മാസ അടവുള്ള 40 മാസ കാലയളവുള്ള 1 ലക്ഷം രൂപയുടെ ചിട്ടിയാണ് ഉദാഹരണമായെടുക്കുന്നത്. ചിട്ടിയില്‍ ചേര്‍ന്ന് തൊട്ടടുത്ത മാസം ചിട്ടി പിടിച്ച് സ്ഥിര നിക്ഷേപമിട്ടാല്‍ ലഭിക്കുന്ന തുക എത്രയാണെന്ന് നോക്കാം. ആദ്യ ലേലത്തില്‍ പങ്കെടുത്ത് 30 ശതമാനം കിഴിവില്‍ ചിട്ടി പിടിച്ചാല്‍ 70,000 രൂപയാണ് ലഭിക്കുക. ഈ തുക കെഎസ്എഫ്ഇയില്‍ തന്നെ സ്ഥിര നിക്ഷേപമിട്ടാല്‍ 7 ശതമാനം പലിശ നിരക്ക് ലഭിക്കും.

ഇതുപ്രകാരം വര്‍ഷത്തില്‍ 4,900 രൂപയാണ് പലിശയായി ലഭിക്കുക. മാസത്തില്‍ 408 രൂപ ലഭിക്കും. ചിട്ടി കാലാവധിയോളം, 38 മാസം ഇതേ രീതിയില്‍ പലിശ ലഭിച്ചാല്‍ 15,504 രൂപ പലിശ ഇനത്തില്‍ ലഭിക്കും. പലിശയും മുതലും ചേര്‍ത്താല്‍ കാലാവധിക്ക് ശേഷം 85,000 രൂപ ചിട്ടിയില്‍ നിന്ന് ലഭിക്കും. 

Also Read: 2 വര്‍ഷത്തെ നിക്ഷേപത്തിന് 8.15- 8.25% വരെ പലിശ; നിരക്കുയരുമ്പോൾ തിരഞ്ഞെടുക്കേണ്ട നിക്ഷേപമിതാAlso Read: 2 വര്‍ഷത്തെ നിക്ഷേപത്തിന് 8.15- 8.25% വരെ പലിശ; നിരക്കുയരുമ്പോൾ തിരഞ്ഞെടുക്കേണ്ട നിക്ഷേപമിതാ

ലേല കിഴിവ് കുറയുമ്പോൾ വിളിക്കാം

ലേല കിഴിവ് കുറയുമ്പോൾ വിളിക്കാം

മറ്റൊരു സാഹചര്യത്തില്‍ വിളിച്ചെടുക്കതെ കാലാവധി വരെ കാത്തിരുന്നാല്‍ 1 ലക്ഷം രൂപയുടെ ചിട്ടിയില്‍ നിന്ന് 95,000 രൂപ ലഭിക്കും. ചിട്ടി ലേലം വിളി കുറയുന്ന സമയത്ത് ചിട്ടിയില്‍ നിന്നുള്ള ലാഭ വിഹിതവും കുറവായിരിക്കും. ഈ സാഹചര്യത്തില്‍ ചിട്ടി വിളിച്ചെടുക്കുന്നതാണ് മറ്റൊരു വഴി. ചിട്ടിയുടെ കാലാവധിയോട് ചേർന്ന സമയത്ത്, 1 വർഷം ബാക്കി നിൽക്കുന്ന സമയത്ത് വിളിച്ചെടുക്കുന്നൊരാള്‍ക്ക് 5,100 രൂപ കിഴിവില്‍ 94,900 രൂപ വരെ ലഭിക്കാം.

ഈ തുക 12 മാസത്തേക്ക് എഫ്ഡിയിടാനുള്ള അവസരം ലഭിക്കും. 94,900 രൂപ 6.5 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ 1 വര്‍ഷം കൊണ്ട് 6,168 രൂപ പലിശയായി ലഭിക്കും. ഇതുപ്രകാരം 94,900 രൂപയും പലിശയും ചേര്‍ത്ത് 1,01,068 രൂപയാണ് കാലാവധിയില്‍ ലഭിക്കുന്നത്. 

Also Read: ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ടോക്കണൈസേഷന്‍ നടപ്പാക്കാൻ ഇനി ഒരു മാസം; കാർഡിന് ഇടപാടിന് മാറ്റങ്ങൾAlso Read: ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ടോക്കണൈസേഷന്‍ നടപ്പാക്കാൻ ഇനി ഒരു മാസം; കാർഡിന് ഇടപാടിന് മാറ്റങ്ങൾ

ഏതാണ് മികച്ചത്

ഏതാണ് മികച്ചത്

ചിട്ടിയില്‍ നിന്ന് പണത്തിന് അത്യാവശ്യമില്ലാത്തവര്‍ ആദ്യ മാസങ്ങളില്‍ ചിട്ടി വിളിച്ചെടുത്ത് സ്ഥിര നിക്ഷേപമിടുന്നത് ഗുണകരമാകില്ല. പരമാവധി കിഴിവില്‍ ലേലം നടക്കുന്നതിനാല്‍ നിക്ഷേപം വളര്‍ന്ന് ലാഭമുണ്ടാക്കാന്‍ സാധിക്കില്ല. എന്നാല്‍ നറുക്കില്‍ ലഭിക്കുന്ന ചിട്ടിയാണെങ്കില്‍ തുക വളരാനുള്ള സമയം ചിട്ടിയില്‍ നിന്ന് ലഭിക്കും. ചിട്ടി കാലാവധിയോളം തുടരുകയാണെങ്കില്‍ അടയ്ക്കുന്ന തുകയേക്കാള്‍ കൂടുതല്‍ ലഭം കിട്ടും. ഇതിനൊപ്പം ചിട്ടി ലേലം കുറയുന്ന സമയം നോക്കി വിളിച്ചെടുക്കുത്താല്‍ അധിക ലാഭം ഉണ്ടാക്കാം. 

Also Read: എസ്ഐപി വഴിയാണോ നിക്ഷേപം, മ്യൂച്വല്‍ ഫണ്ടില്‍ ആദായം വര്‍ധിപ്പിക്കാൻ ഇതാ ഒരു ഐഡിയAlso Read: എസ്ഐപി വഴിയാണോ നിക്ഷേപം, മ്യൂച്വല്‍ ഫണ്ടില്‍ ആദായം വര്‍ധിപ്പിക്കാൻ ഇതാ ഒരു ഐഡിയ

Read more about: ksfe chitty
English summary

How To Make KSFE Chitty Profitable; Here's The 3 Auction Tips To Make Profit From Chitty

How To Make KSFE Chitty Profitable; Here's The 3 Auction Tips To Make Profit From Chitty
Story first published: Tuesday, August 23, 2022, 18:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X