'പണം നിങ്ങൾക്കായി പണമുണ്ടാക്കുന്നൊരു കാലം വരും'; ജോലിയിൽ നിന്ന് നേരത്തെ സ്വാതന്ത്ര്യം നേടാം; വഴികളറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൊഴിലെടുക്കുക എന്നാൽ ജീവിതകാലം മുഴുവൻ എന്ന് ചിന്തിക്കുന്നവർ നമ്മുടെ ചുറ്റിലുമുണ്ട്. 60 വയസ് എന്ന വിരമിക്കൽ പ്രായം വരെ ജോലിയെടുക്കുന്നവരും ധാരാളം. സ്ഥിരം കൊടുക്കൽ വാങ്ങലുകളിൽ മടുപ്പ് അനുഭവപ്പെടുന്നവർക്ക് നേരത്തെയുള്ള വിരമിക്കലിനെ പറ്റി ആലോചിക്കാവുന്നതാണ്.

ഇത് സാധ്യമല്ലെന്ന് തോന്നുന്നെങ്കിൽ, ശ്രമിച്ചാൽ മറികടക്കാൻ സാധിക്കാത്തതായി ഒന്നുമില്ലെന്നാണ് ഇതിനുള്ള മറുപടി. ഒരു പണിയുമെടുക്കാതെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞ്, പണത്തെ പറ്റി ചിന്തിക്കാതെ നടക്കാന്‍ സാധിക്കുന്ന നിലയിലേക്ക് എത്താൻ സാധിക്കും. ഇതിന് സാമ്പത്തിക സ്വാതന്ത്ര്യം ആവശ്യമാണ്. 

സാമ്പത്തിക സ്വാതന്ത്ര്യം

സാമ്പത്തിക സ്വാതന്ത്ര്യം

സാമ്പത്തിക സ്വാതന്ത്ര്യമെന്നത് കട ബാധ്യതകളില്ലാതെ ആവശ്യത്തിന് സമ്പാദ്യവുമായി ജീവിക്കുക എന്നതാണ്. മറ്റൊരു അർഥത്തിൽ പണത്തിന് വേണ്ടി പണിയെടുക്കാതെ പണം നമുക്ക് വേണ്ടി പണിയെടുക്കുന്ന പോയിന്റാണ് സാമ്പത്തിക സ്വാതന്ത്ര്യം. സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് എത്താൻ ആവശ്യമായ പണം കണ്ടെത്തേണ്ടതുണ്ട്.

ഇതിന് ആക്ടീവ് ഇൻകം, പാസീവ് ഇന്‍കം എന്നിവയെ പറ്റി അറിഞ്ഞിരിക്കണം. ജോലിയെടുത്ത്, മനുഷ്യന്റെ സമയം ആവശ്യമായി വരുന്ന വരുമാനങ്ങളെയാണ് ആക്ടീവ് ഇൻകം എന്നത് കൊണ്ട് അർഥമാക്കുന്നത്. പണിയെടക്കാതെ ലഭിക്കുന്ന വാടക വരുമാനം, സ്ഥിര വരുമാനത്തിൽ നിന്നുള്ള പലിശ എന്നിവയാണ് പാസീവ് ഇൻകം. ഒന്നിലധികം ഇടങ്ങളിൽ നിന്ന് വരുമാനം വരുന്നൊരാൾക്ക് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് എളുപ്പമെത്താം. പാസീവ് ഇന്‍കം ആക്ടീവ് ഇന്‍കത്തേകാള്‍ കൂടിയാൽ സാമ്പത്തിക സ്വാതന്ത്ര്യമെന്ന നിലയിലേക്ക് എത്തിയതായി വിലയിരുത്താം. 

Also Read: 12,000 രൂപയെ 71 ലക്ഷമാക്കാം! മാജിക്കല്ല; ഇത് നിക്ഷേപവും ക്ഷമയും കൂട്ടുപലിശയും ചേരുന്ന വിജയകൂട്ട്Also Read: 12,000 രൂപയെ 71 ലക്ഷമാക്കാം! മാജിക്കല്ല; ഇത് നിക്ഷേപവും ക്ഷമയും കൂട്ടുപലിശയും ചേരുന്ന വിജയകൂട്ട്

FIRE

FIRE

സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ വലിയൊരു തുക ആവശ്യമാണെന്ന് ഏകദേശ ധാരണയായിട്ടുണ്ടാകും. ഇതിലേക്ക് എത്തിക്കുന്നൊരു ആശയമാണ് സാമ്പത്തിക സ്വാതന്ത്ര്യം നേരത്തെയുള്ള വിരമിക്കല്‍, Financial Independence Retire Early (FIRE). വർഷങ്ങൾക്ക് മുൻപ് അമേരിക്കയിൽ നടന്നൊരു മൂവ്മെന്റായിരുന്നു ഇത്.

ചെറുപ്പ് കാലത്ത് നന്നായി അധ്വാനിച്ച്, ചെലവാക്കുന്നത് കുറച്ചി സമ്പന്നനായി ജീവിക്കുക എന്നതാണ് ഇത് മുന്നോട്ട് വെയ്ക്കുന്നത്. FIRE ൽ ശ്രദ്ധിക്കണ്ട 3 കാര്യങ്ങളാണ് എക്‌സ്ച്രീംം സേവിംഗ്, ലിവിംഗ് ബിലോ യുവര്‍ മീന്‍സ്, പാവീസ് ഇന്‍കം എന്നിവ. 

Also Read: 'സേവിം​ഗ്സ് അക്കൗണ്ടിൽ സൂക്ഷിച്ച 5 ലക്ഷം'; വലിയ നിക്ഷേപങ്ങൾക്ക് ആദായ നികുതിയായി ബാങ്ക് എത്ര രൂപ പിടിക്കും?Also Read: 'സേവിം​ഗ്സ് അക്കൗണ്ടിൽ സൂക്ഷിച്ച 5 ലക്ഷം'; വലിയ നിക്ഷേപങ്ങൾക്ക് ആദായ നികുതിയായി ബാങ്ക് എത്ര രൂപ പിടിക്കും?

സേവിം​ഗ്സ്

സേവിം​ഗ്സ്

50-30-20 എന്നത് പൊതുവെ സ്വീകാര്യമായ ബജറ്റിം​ഗ് റൂളാണ്. വരുമാനത്തിന്റെ 50 ശതമാനം അത്യാവശ്യത്തിനും 30 ശതമാനം ആവശ്യങ്ങൾക്കും 20 ശതമാനം സമ്പാദ്യത്തിനും മാറ്റുക എന്നതാണ് ഈ രീതി പറയുന്നത്. ഈ രീതി പിന്തുടർന്നാ? നേരത്തെ വിരമിക്കാൻ ആവശ്യമായ തുക സമ്പാദിക്കാൻ സാധിക്കില്ല. ഇതിന് എക്സ്ട്രീം സേവിം​ഗ്സ് റൂൾ പിന്തുടരണം. മാസ വരുമാനത്തിന്റെ 50-70 ശതമാനം നിക്ഷേപത്തിലേക്ക് മാറ്റുകയാണ് വേണ്ടത്. 

Also Read: 3 വര്‍ഷ നിക്ഷേപത്തിന് എസ്ബിഐ നല്‍കുന്ന പലിശ 1 വര്‍ഷം കൊണ്ട് നേടാം; ബാങ്കിനെ വെല്ലുന്ന നിക്ഷേപമിതാAlso Read: 3 വര്‍ഷ നിക്ഷേപത്തിന് എസ്ബിഐ നല്‍കുന്ന പലിശ 1 വര്‍ഷം കൊണ്ട് നേടാം; ബാങ്കിനെ വെല്ലുന്ന നിക്ഷേപമിതാ

ലിവിംഗ് ബിലോ യുവര്‍ മീന്‍സ്

ലിവിംഗ് ബിലോ യുവര്‍ മീന്‍സ്

50-70 ശതമാനം തുക എങ്ങനെ നിക്ഷേപത്തിലേക്ക് മാറ്റാൻ സാധിക്കും. ഇവിടെയാണ് ഈ വഴി സഹായകമാകുന്നത്. പണം ചെലവാക്കുന്നതിന് മുന്‍പ് വേണോ വേണ്ടോയെ എന്ന് ചിന്തിച്ച് ആവശ്യമെങ്കിൽ മാത്രം ചെലവാക്കുക എന്നതാണ് ഇവിടെ ഉദ്യേശിക്കുന്നത്. വരുമാനത്തിന്റെ എത്ര ശതമാനം സമ്പാദ്യത്തിലേക്ക് മാറ്റും എന്നത് തീരുമാനിക്കുക. ഇതിൽ ഉറച്ചു നിന്ന് ആവശ്യമായ പണം സെറ്റ് ചെയ്യുകയാണ് രീതി.

നേരത്തെ വിരമിക്കുന്നൊരാൾക്ക് കയ്യിൽ വേണ്ട പണ കണ്ടെത്താൻ 25* വാര്‍ഷിക ചെലവ് എന്ന് കണക്കാക്കിയാൽ മതി.. വര്‍ഷത്തില്‍ 10 ലക്ഷമാണെങ്കില്‍ വിരമിക്കല്‍ കാലത്ത് 2.5 കോടി രൂപ വേണം. കയ്യിലെ തുകയുടെ 4 ശതമാനം പിൻവലിച്ചാൽ പോലും മാസത്തിൽ ചെലവിന് ആവശ്യമായ തുക ലഭിക്കും.

പാസീവ് ഇന്‍കം

പാസീവ് ഇന്‍കം

മുകളിൽ വിശകമാക്കിയത് പോലെ പാസീവ് ഇൻകം സാമ്പത്തിക സ്വാതന്ത്ര്യത്തിൽ വലിയ ഘടകമാണ്. വീട് വാടക്ക്ക് കൊടുക്കുമ്പോഴുള്ള പലിശ എന്നിവയാണ് പ്രധാനമായും പാസീവ് ഇൻകം കണ്ടെത്താനുള്ള വഴികൾ. സമയം മാറ്റിവെയ്ക്കാതെ തന്നെ നേടാവുന്ന വരുമാനങ്ങളാണ് കണ്ടെത്തേണ്ടത്. ഇതിനൊപ്പം ഭാവി മുന്നില്‍ കണ്ടുള്ള പ്ലാനിംഗ്, വലിയ കടങ്ങളെടുക്കതാരിക്കുക, ചെലവ് കഴിഞ്ഞ ബാക്കിയുള്ളത് നിക്ഷേപിക്കുന്ന രീതി എന്നിവ ഒഴിവാക്കണം. ലൈഫ് ഇൻഷൂറൻസ്, ഹെല്‍ത്ത് ഇന്‍ഷൂറൻസ്, കൂട്ടുപലിശ ലഭിക്കുന്ന നിക്ഷേപങ്ങൾ എന്നിവ തിരഞ്ഞെടുക്കണം.

പോർട്ട്ഫോളിയോ പ്രധാനം

പോർട്ട്ഫോളിയോ പ്രധാനം

പോര്‍ട്ടഫോളിയോ പ്ലാനിംഗ് ഇവിടെ പ്രധാനമാണ്. ഒറ്റ അസറ്റ് ക്ലാസില്‍ നിക്ഷേപിക്കാതെ വ്യത്യസ്മായ ഇടങ്ങളിൽ നിക്ഷേപം നടത്തണം. ചെറുപ്പകാരായ, മറ്റു ബാധ്യതകളില്ലാത്തൊരാൾക്ക് 50 ശതമാനം ഇക്വിറ്റി സ്‌കീമിലും 20 ശതമാനം ഡയറക്ട് ഇക്വിറ്റിയിലും 10 ശതമാനം ഇന്‍ഡെക്‌സ് ഇടിഎഫ്, 10 ശതമാനം അന്താരാഷ്ട്ര ഫണ്ട് 10 ശതമാനം ലിക്വിഡ് ഫണ്ട് എന്നിങ്ങനെ നിക്ഷേപിക്കാം.

2 മക്കളുള്ള ജീവിത സാഹചര്യത്തിൽ നിൽക്കുന്നൊരാൾക്ക് 40 ശതമാനം ഇക്വിറ്റി സ്‌കീമിലും 20 ശതമാനം ഇന്‍ഡെക്‌സ് ഇടിഎഫ്, 15 ശതമാനം സ്ഥിര നിക്ഷേപം, 15 ശതമാനം ഡെബ്റ്റ് സ്‌കീമിലും 10 തമാനം ലിക്വിഡ് ഫണ്ടായും മാറ്റാം.

Read more about: investment retirement
English summary

How To Retire Early; Explaining Financial Freedom And FIRE; Here's Details

How To Retire Early; Explaining Financial Freedom And FIRE; Here's Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X