കൂടുന്ന ശമ്പളം നികുതിക്ക് വിട്ടുകൊടുക്കല്ലെ; നികുതിയിളവ് നേടാം ഈ വഴികളില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിയും ശമ്പളവും ശമ്പള വർധനവും ആരെയും കൊതിപ്പിക്കുന്ന കാര്യമാണ്. ശമ്പള വർധനവിനൊപ്പം ജീവിത നിലവാരം ഉയർത്താനും സ്വപ്‌നങ്ങളിലേക്കുള്ള ദൂരം കുറയ്ക്കാനും സാധിക്കും. എന്നാൽ ശമ്പളം കൂടുന്നതോടെ ആദായ നികുതിക്കുള്ളിലേക്കാണ് നിങ്ങൾ വീഴുന്നതെങ്കിലോ. ഇതിനും പരിഹാരമുണ്ട്. ആദായ നികുതി നിയമത്തിലെ 80സി വകുപ്പ് പ്രകാരം നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങളിലേക്ക് പണം മാറ്റിയാൽ പ്രശ്‌നത്തിന് പരിഹാരമായി. 1961 ലെ ആദായ നികുതി നിയമം സെക്ഷൻ 80സി പ്രകാരം നിശ്ചിത സ്‌കീമുകളിലുള്ള ഒന്നര ലക്ഷം വരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. ഏത് സാമ്പത്തിക വർഷത്തിലാണോ നികുതിയിളവിന് അപേക്ഷിക്കുന്നത് ആ സാമ്പത്തിക വർഷം സ്‌കീമിൽ ചേർന്നാൽ മാത്രമെ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഈ ആനുകൂല്യം നൽകുന്ന നിക്ഷേപങ്ങൾ ഏതെന്ന് നോക്കാം.

പിപിഎഫും എൻഎസ്‍സിയും

പിപിഎഫും എൻഎസ്‍സിയും

സാധാരണ നിക്ഷേപകരാണെങ്കിൽ സർക്കാർ പിന്തുണയുള്ള പബ്ലിക്ക് പ്രോവിഡന്റ് ഫണ്ടിലോ (പിപിഎഫ്), നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റിലോ (എൻഎസ്‍സി) യിലോ ആണ് നിക്ഷേപിക്കുക. ഇവിടുത്തെ ഉയർന്ന പലിശ നിരക്കാണ് ആകർഷണം. ബാങ്കിലെ സ്ഥിര നിക്ഷേപത്തെക്കാളും പലിശയും നികുതിയിളവും ഈ രണ്ട് നിക്ഷേപങ്ങളും നൽകുന്നു. ആദായ നികുതി നിയമത്തിലെ 80 സി സെക്ഷൻ പ്രകാരം ഇവയിലുള്ള നിക്ഷേപങ്ങൾക്ക് വർഷത്തിൽ ഒന്നര ലക്ഷം വരെ നികുതി ഇളവുണ്ട്. പിപിഫ് നിക്ഷേപങ്ങൾക്ക് 2022 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദവർഷത്തിൽ 7.1 ശതമാനം പലിശ നൽകുന്നുണ്ട്. എൻഎസ്.സിയിൽ ഇത് 6.8 ശതമാനമാണ്. പിപിഎഫിൽ കാലാവധി എത്തിയ ശേഷമുള്ള പിൻവലിക്കൽ പശിലയ്ക്കും നികുതി ഒടുക്കേണ്ടതില്ല. പതിനഞ്ച് വർഷമാണ് പിപിഎഫ് കാലാവധി. എൻഎസ്‍സി നിക്ഷേപങ്ങൾക്ക് അഞ്ച വർഷമാണ് കാലാവധി. കാലാവധിയെത്തുമ്പോൾ എൻഎസ്‍സി പലിശയ്ക്ക് ആദായ നികുതി സ്ലാബ് പ്രകാരം നികുതിയുണ്ട്.

Also Read: എടിഎം കാർഡ് എടുക്കാൻ മറന്നോ; പണം പിൻലിക്കാൻ പുതിയ വഴി പഠിക്കാംAlso Read: എടിഎം കാർഡ് എടുക്കാൻ മറന്നോ; പണം പിൻലിക്കാൻ പുതിയ വഴി പഠിക്കാം

ഇഎൽഎസ്‍എസ്

ഇഎൽഎസ്‍എസ്

മുകളിൽ പറഞ്ഞത് യാഥാസ്ഥിതികരായ സാധാരകണ നിക്ഷേപകരുടെ രീതികളാണ്. ഉത്സാഹികളായ നിക്ഷേപകർക്ക് ഇക്വുറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീമുകളിലേക്ക് (ഇഎൽഎസ്‍എസ്) അധിക വരുമാനത്തെ മാറ്റാം. നികുതി ലാഭിക്കുന്നതിനുള്ള ഒരുതരം മ്യൂച്യൽ ഫണ്ട് നിക്ഷേപ രീതിയാണിത്. ഇക്വുറ്റിയിലും ഇക്വുറ്റി ലിങ്ക്ഡ് സെക്യൂരിറ്റികളിലുമാണ് ഫണ്ടിന്റെ 80 ശതമാനവും നിക്ഷേപിക്കുക. എസ്‌ഐപി വഴിയാണ് നിക്ഷേപം നടത്തേണ്ടത്. മൂന്ന് വർഷമാണ് കാലാവധി. ആദായ നികുതി നിയമം 80 സി പ്രകാരം നികുതിയിളവ് ലഭിക്കുന്ന നിക്ഷേപങ്ങളിൽ കാലാവധി കുറഞ്ഞ നിക്ഷേപം എന്ന ഗുണം ഈ പദ്ധതിക്കുണ്ട്. ഇക്വുറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീമുളിൽ നിന്ന് ലഭിക്കുന്ന ആദായം ദീർഘകാല മൂലധന നേട്ടമായി പരിഗണിക്കും. ഒരുലക്ഷം വരെ ഇതിന് നികുതിയില്ല. ഒരുലക്ഷത്തിന് മുകളിൽ 10 ശതമാനം പലിശ നൽകണം. 

Also Read: മണപ്പുറം, ഐടിസി, ടെക് മഹീന്ദ്ര ഓഹരികള്‍ കൈവശമുണ്ടോ? നിക്ഷേപകര്‍ ഇനി എന്തുചെയ്യണം?Also Read: മണപ്പുറം, ഐടിസി, ടെക് മഹീന്ദ്ര ഓഹരികള്‍ കൈവശമുണ്ടോ? നിക്ഷേപകര്‍ ഇനി എന്തുചെയ്യണം?

നാഷണൽ പെൻഷൻ സിസ്റ്റം

നാഷണൽ പെൻഷൻ സിസ്റ്റം

80 സിയുടെ ആനുകൂല്യത്തിന് അപ്പുറത്ത് ആദായ നികുതിയിൽ ഇളവ് വേണമെങ്കിൽ നാഷണൽ പെൻഷൻ സിസ്റ്റത്തിൽ (എൻപിഎസ്) നിക്ഷേപിക്കാം. വിരമിക്കൽ കാലത്തെ നേട്ടങ്ങൾക്കായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച പെൻഷൻ പദ്ധതിയാണിത്. നിക്ഷേപം ആരംഭിക്കുന്നതിന് എൻപിഎസിന്റെ ടെയർ -1 അക്കൗണ്ട് എടുക്കണം. സാമ്പത്തിക വർഷത്തിൽ 50,000 രൂപയുടെ നികുതിയിളവ് ആദായ നികുതി നിയമം 80സിസിഡി (1ബി) പ്രകാരം ലഭിക്കും. ഇതിന്റെ കൂടെ 80സി പ്രകാരമുള്ള ഇളവും ലഭിക്കും. കമ്പനി തൊഴിലാളിയുടെ പേരിൽ എൻപിഎസിൽ വിഹിതം നിക്ഷേപിക്കുന്നുണ്ടെങ്കിൽ ബേസിക് സാലറിയും ഡിഎയും ചേർന്ന തുകയുടെ 10 ശതമാനം വരെ നികുതി ഇളവ് നേടാം.

Also Read: മറ്റ് ഓഹരികള്‍ തകര്‍ന്നടിയുമ്പോഴും ഈ മള്‍ട്ടിബാഗര്‍ ഒരാഴ്ചയായി അപ്പര്‍ സര്‍ക്യൂട്ടില്‍! ഇനിയെന്ത്?Also Read: മറ്റ് ഓഹരികള്‍ തകര്‍ന്നടിയുമ്പോഴും ഈ മള്‍ട്ടിബാഗര്‍ ഒരാഴ്ചയായി അപ്പര്‍ സര്‍ക്യൂട്ടില്‍! ഇനിയെന്ത്?

വിപിഎഫ്

വിപിഎഫ്

ശമ്പളക്കാർക്ക് വളണ്ടറി പ്രോവിഡന്റ് ഫണ്ടിലും (വിപിഎഫ്) നിക്ഷേപിക്കാം. വിപിഎഫ് സർക്കാർ പിന്തുണയുള്ള നിക്ഷേപമാണ്. 80 സി പ്രകാരമുള്ള ആദായ നികുതി ഇളവ് നൽകുന്നതിനൊപ്പം 8.1 ശതമാനമാണ് 2021-22 സാമ്പത്തിക വർഷം വിപിഎഫ് നൽകുന്ന പലിശ നിരക്ക്. ഇത് സ്ഥിരനിക്ഷേപത്തിന് ലഭിക്കുന്ന ഉയർന്ന നിരക്കാണ്. അഞ്ച് വർഷ കാലാവധി പൂർത്തിയാക്കുന്നത് വരെ വിപിഎഫ് നിക്ഷേപങ്ങൾ അവസാനിപ്പിക്കാൻ കഴിയില്ല.

Read more about: income tax investment ppf vpf nps elss
English summary

How To Save Save Tax From Salary Hike: These Are The Best Plan To Invest Money And Get Tax Benefits

How To Save Save Tax From Salary Hike: These Are The Best Plan To Invest Money And Get Tax Benefits
Story first published: Friday, May 20, 2022, 13:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X