വിദേശത്തുള്ള സുഹൃത്തിൽ നിന്ന് സമ്മാനം ലഭിച്ചിട്ടുണ്ടോ? പരിധി കടന്നാൽ നികുതി വരും; ജാ​ഗ്രതെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിദേശത്തുള്ള സുഹൃത്തുക്കളും ബന്ധുക്കളും നാട്ടിലേക്കെത്തുമ്പോൾ സമ്മാനങ്ങൾ നൽകുക എന്നത് സാധാരണമാണ്. മൊബൈലും ടിവിയും സ്വർണാഭരണങ്ങളും അടക്കം വിവിധ സമ്മാനങ്ങൾ ലഭിച്ചിട്ടുള്ളവരാകും പലരും. പണമായും ഇത്തരത്തിൽ സമ്മാനങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന എല്ലാ സമ്മാനങ്ങളും നികുതി രഹിതമാണോ. ഏതൊക്കെ സമ്മാനങ്ങൾക്ക് നികുതി നൽകണം. ഇക്കാര്യങ്ങൾ ചുവടെ വിശദമാക്കി നോക്കാം. 

 

പണമായും അല്ലാതെയുമുള്ള സമ്മാനങ്ങൾ

പണമായും അല്ലാതെയുമുള്ള സമ്മാനങ്ങൾ

ആദായ നികുതി വകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍, സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കുന്ന 50,000 രൂപയില്‍ കൂടുതല്‍ തുക സമ്മാനമായി ലഭിച്ചാൽ നികുതി ബാധകമാണ്. വ്യക്തികള്‍ക്കും ഹിന്ദു അഭിവക്ത കുടുംബത്തിനും ഈ പരിധി ബാധകമാണ്. വിദേശത്ത് നിന്നുള്ള സുഹൃത്തിൽ നിന്ന് സ്വീകരിച്ചാലും ഇന്ത്യയില്‍ നിന്ന് സ്വീകരിച്ചാലും ഇതാണ് പരിധി. ഈ പരിധി കടന്നാൽ നികുതി ഈടാക്കും.

Also Read: പണം വളരുന്ന സുന്ദര കാഴ്ച; 5 വര്‍ഷം കൊണ്ട് 4 ലക്ഷത്തിന്റെ ലാഭം ഉറപ്പ്; ഇത് റിസ്‌കില്ലാത്ത സർക്കാർ നിക്ഷേപംAlso Read: പണം വളരുന്ന സുന്ദര കാഴ്ച; 5 വര്‍ഷം കൊണ്ട് 4 ലക്ഷത്തിന്റെ ലാഭം ഉറപ്പ്; ഇത് റിസ്‌കില്ലാത്ത സർക്കാർ നിക്ഷേപം

ജം​ഗമ വസ്തുക്കൾ

മൂവബിള്‍ ഗിഫ്റ്റിന് ലഭിക്കുന്ന നികുതി എങ്ങനെയെനന് നോക്കാം. ജം​ഗമ വസ്തുക്കൾ സമ്മാനമായി ലഭിക്കുമ്പോൾ ഇവയുടെ മൂല്യം 50,000 രൂപയിൽ കൂടുതലായാലും നികുതി ബാധകമാണ്. സമ്മാനത്തിന്റെ വിപണി മൂല്യം 50,000 രൂപയില്‍ കൂടുതലാണെങ്കില്‍ നികുത നല്‌കേണ്ടി വരും. ഷെയറുകള്‍, ഡ്രോയിംഗുകള്‍, ജുവലറി, തുടങ്ങിയവായണ് മൂവബിള്‍ ഗിഫ്റ്റായി കണക്കാക്കുന്നത്. ഇതിനാല്‍ ടെലിവിഷന്‍ ഗിഫ്റ്റായി ലഭിക്കുന്നന്നതിന് നികുതി അടയ്‌ക്കേണ്ടതില്ല. പിന്തുടര്‍ച്ചവകാശമായി ലഭിക്കുന്നതും നികുതിയില്ല. 

നികുതി ഇല്ലാത്ത അവസരങ്ങൾ

നികുതി ഇല്ലാത്ത അവസരങ്ങൾ

ബന്ധുക്കളിൽ നിന്ന് സമ്മാനമായി സ്വീകരിക്കുന്ന പണത്തിനോ ജം​ഗമ വസ്തുക്കൾക്കോ നികുതി നൽകേണ്ടതില്ല. ബന്ധുക്കൾ ആരെല്ലാമാണെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഇപ്രകാരമാണ്. വ്യക്തിയുടെ ജീവിത പങ്കാളി, വ്യക്തിയുടെ സഹോദരന്‍, സഹോദരി, ജീവിത പങ്കാളിയുടെ സഹോദരന്‍, സഹോദരി, വ്യക്തിയുടെ മാതാപിതാക്കളില്‍ ഒരാളുടെ സഹോദരന്‍, സഹോദരി, വ്യക്തിയുടെയും, ജീവിത പങ്കാളിയുടെയും അവകാശികള്‍ തുടങ്ങിയവരാണ് ബന്ധുക്കളായി കണക്കാക്കുന്നത്.

Also Read: പലിശ നിരക്ക് തിളങ്ങുന്നു; ദീപാവലി കാലത്ത് 8.40% പലിശ നൽകുന്ന ബാങ്കുകൾ; ഹ്രസകാല നിക്ഷേപത്തിന് നോക്കാംAlso Read: പലിശ നിരക്ക് തിളങ്ങുന്നു; ദീപാവലി കാലത്ത് 8.40% പലിശ നൽകുന്ന ബാങ്കുകൾ; ഹ്രസകാല നിക്ഷേപത്തിന് നോക്കാം

ബന്ധുക്കൾ

സുഹൃത്തുക്കളെ ബന്ധുക്കൾ എന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതിനാൽ സുഹൃത്തുക്കളിൽ നിന്ന് സ്വീകരിക്കുന്ന സമ്മാനങ്ങൾക്ക് ആദായ നികുതി ബാധകമാണ്. വ്യക്തികളുടെ വിവാഹ സമയത്ത് ലഭിക്കുന്ന പണമടങ്ങിയ ഉപഹാരങ്ങള്‍ക്കും ആദായ നികുതി ബാധകമല്ല. എന്നാൽ പിറന്നാൾ ആഘോഷം, വാർഷിക ആ​ഘോഷം തുടങ്ങിയവയ്ക്ക് ലഭിക്കുന്ന സമ്മാനങ്ങൾ നികുതി ബാധകമാണ്. 

Also Read: സാധാരണക്കാർക്കിടയിൽ ഹിറ്റ്; ദിവസം 100 രൂപ മാറ്റിവെച്ചാൽ 1 ലക്ഷം നേടി തരുന്ന 2 ചിട്ടികളിതാAlso Read: സാധാരണക്കാർക്കിടയിൽ ഹിറ്റ്; ദിവസം 100 രൂപ മാറ്റിവെച്ചാൽ 1 ലക്ഷം നേടി തരുന്ന 2 ചിട്ടികളിതാ

ഉദാഹരണം

ഉദാഹരണം

മം​ഗളൂരുവിൽ താമസിക്കുന്ന ബിസിനസുകാരനായ പ്രകാശിന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച സമ്മാനങ്ങള്‍ നോക്കാം. കാനഡയിലുള്ള സുഹൃത്തില്‍ നിന്നും 1.84 ലക്ഷം രൂപയും കണ്ണൂരിലുള്ള സഹോദരനിൽ നിന്ന് 25,200 രൂപയും സമ്മാനമായി ലഭിച്ചു. പിറന്നാല്‍ ദിനത്തില്‍ കൊച്ചിയിലുള്ള സുഹൃത്ത് 84,000 രൂപയാണ് സമ്മാനിച്ചത്.

50000 രൂപയില്‍ കൂടുതൽ തുക സമ്മാനമായി സ്വീകരിച്ചാൽ നികുതി ബാധകമാണ്. ഇതിനാൽ കാനഡയിലെ സുഹൃത്തില്‍ നിന്ന് ലഭിച്ച 1.84 ലക്ഷം രൂപയും പിറന്നാൾ സമ്മാനമായി ലഭിച്ച 84,000 രൂപയും പൂര്‍ണമായും നികുതി ബാധകമാണ്. സഹോദരന്‍ ബന്ധുവെന്ന നിർവചനത്തിൽപ്പെടുന്നതിനാൽ 25,200 രൂപയ്ക്കും നികുതിയില്ല.

 ഓഹരികള്‍

കൊച്ചിയൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന സുരേഷിന് 2022-23 സാമ്പത്തിക വർഷത്തിൽ പിതാവില്‍ നിന്ന് 2.84 ലക്ഷത്തിന്റെ ഓഹരികള്‍ സമ്മാനമായി ലഭിച്ചിരുന്നു. സുഹൃത്ത് 54,000 രൂപയുടെ സ്വര്‍ണം സമ്മാനമായി നൽകി. ഇത് കൂടാതെ വിവാഹ സമയത്ത് സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് 2,52,000 രൂപയുടെ സ്വര്‍ണാഭരണങ്ങളും സമ്മാനം നൽകി. ഈ സമ്മാനങ്ങളിൽ സുഹൃത്ത് നൽകിയ 54,000 രൂപയുടെ സ്വർണം മാത്രമാണ് നികുത ബാധകമാകുന്നത്.

Read more about: income tax
English summary

​If You Accept Gift From Friend Who Are Living Abroad Is Taxable; Know The Gift Limit And Details

​If You Accept Gift From Friend Who Are Living Abroad Is Taxable; Know The Gift Limit And Details, Read In Malayalam
Story first published: Friday, October 28, 2022, 17:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X