1 വർഷത്തിന് ശേഷം ചിട്ടി ലേലത്തിൽ പിടിക്കാൻ പ്രോക്സി സഹായിക്കും; എപ്പോൾ പ്രോക്സി നൽകാം; വഴിയിങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരാനിരിക്കുന്ന ചെലവുകളെ മുന്നിൽ കണ്ടാണ് ഓരോരുത്തരും ചിട്ടി ചേരുന്നത്. ഇതിനാൽ തന്നെ ചിട്ടി എപ്പോൾ ലേലത്തിൽ പിടിക്കണമെന്ന വ്യക്തമായ ധാരണ ചിട്ടിയിൽ ചേർന്നവർക്കുണ്ടാകും. 60 മാസത്തെ ചിട്ടിയിൽ ചേർന്നൊരാൾക്ക് 12 മാസത്തിന് ശേഷം ചിട്ടി തുക ആവശ്യമാണെങ്കിൽ പലരും 11-ാം മാസത്തിലോ 10-ാം മാസമോ ആണ് ലേലത്തിൽ പങ്കെടുക്കുന്നത്.

ഒന്നിലധികം പേർ ചിട്ടി വിളിക്കാൻ ഉണ്ടായാൽ ചിട്ടി ലഭിക്കാനുള്ള സാധ്യത കുറയും. ഇതിനാൽ ചിട്ടി ലഭിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നതിനായി പ്രോക്സി നൽകുകയാണ് ചെയ്യേണ്ടത്. ചിട്ടിയിൽ ചേർന്നൊരാൾ എപ്പോഴാണ് പ്രോക്സി നൽകേണ്ടതെന്നാണ് ഈ ലേഖനത്തിൽ വിശദമാക്കുന്നത്. 

പ്രോക്സി

പ്രോക്സി

ചിട്ടിയുടെ ലേലത്തിൽ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഉപകാരപ്പെടുന്ന സംവിധാനമാണ് പ്രോക്സി. ചിറ്റാളന് പകരം കെഎസ്എഫ്ഇ ശാഖ മാനേജരെ ചിട്ടി വിളിക്കാൻ ചുമതലപ്പെടുത്തുകയാണ് ചെയ്യുന്നത്. ചിട്ടി നമ്പര്‍, ചിറ്റാള്‍ നമ്പര്‍, പേര്, എത്ര തുക വരെ കിഴിവില്‍ വിളിക്കാം എന്നിവ ഉൾപ്പെടുത്തി പ്രോക്സി ഒപ്പിട്ട് ശാഖ മാനേജരെ ഏൽപ്പിക്കണം.

പ്രോക്സിയിൽ നൽകിയ തുകയ്ക്ക് വിളിക്കാൻ ആളില്ലെങ്കിൽ ചിട്ടി സ്വന്തമാക്കാം. 12 മാസമാണ് പ്രോസ്കിയുടെ കാലാവധി. പ്രോക്സി നല്‍കിയാലും ചിട്ടി ലേലത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കും. എന്നാൽ ചിട്ടിയിൽ പ്രോക്സി നൽകിയ വ്യക്തി നേരിട്ടെത്തി ചിട്ടി വിളിച്ചാൽ പ്രോക്സി റദ്ദാകും. പ്രോക്സി എപ്പോൾ വേണമെങ്കിലും നൽകാനു പിൻവലിക്കാനും സാധിക്കും.

Also Read: നിക്ഷേപം ബാങ്കിലാണോ? പണം ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റണം; ​ഗുണങ്ങള്‍ നോക്കാംAlso Read: നിക്ഷേപം ബാങ്കിലാണോ? പണം ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റണം; ​ഗുണങ്ങള്‍ നോക്കാം

എപ്പോൾ പ്രോക്സി നൽകാം

എപ്പോൾ പ്രോക്സി നൽകാം

ആദ്യ മാസം ചിട്ടി പണം വേണമെങ്കിൽ നേരിട്ട് പങ്കെടുക്കാന്‍ ബുദ്ധിമുട്ടുള്ളൊരാൾക്ക് പ്രോക്സി നൽകാം. ഇതിനായി ആദ്യ മാസ ലേലത്തിന് മുന്‍പ് പ്രോക്‌സി നല്‍കണം. ആദ്യ മാസ ലേലത്തില്‍ പോക്‌സിയില്‍ പരമാവധി ലേല കിഴിവിലാണ് പ്രോക്സി നൽകേണ്ടത്.

റെഗുലര്‍ ചിട്ടിയില്‍ 30 ശതമാനം ലേല കിഴിവിൽ പ്രോക്സി നൽകണം. മൾട്ടി ഡിവിഷൻ ചിട്ടിയിൽ കാലാവധി അനുസരിച്ച് 30%, 35% 40 ശതമാനം എന്നിങ്ങനെയാണ് പരമാവധി ലേല കിഴിവ്. ചേർന്ന ചിട്ടിയുടെ പരമാവധി ലേല കിഴിവ് എത്രയാണെന്ന് ആദ്യം മനസിലാക്കണം. 

Also Read: ഈ രീതിയില്‍ ചിട്ടി ചേര്‍ന്നവര്‍ക്ക് ലാഭം മാത്രം; ചിട്ടി ചേരാനും വിളിച്ചെടുക്കാനും ഈ തന്ത്രങ്ങൾ പരിചയപ്പെടാംAlso Read: ഈ രീതിയില്‍ ചിട്ടി ചേര്‍ന്നവര്‍ക്ക് ലാഭം മാത്രം; ചിട്ടി ചേരാനും വിളിച്ചെടുക്കാനും ഈ തന്ത്രങ്ങൾ പരിചയപ്പെടാം

1 വര്‍ഷത്തിന് ശേഷം

1 വര്‍ഷത്തിന് ശേഷം

1 വർഷത്തിന് മുൻപ് ചിട്ടി ആവശ്യമുള്ളൊരാളും ലേലത്തിന് മുന്‍പ് പ്രോക്സി നൽകിയാൽ മതിയാകും. എന്നാൽ 12ാ-ം മാസത്തില്‍ എത്ര തുകയ്ക്കാണ് ചിട്ടി വിളിക്കാൻ ഉദ്യേശിക്കുന്നത്, ആ കിഴിവ് ആദ്യ മാസം തന്നെ രേഖപ്പെടുിത്തി പ്രോക്സി നൽകാം. ആദ്യ മാസം തന്നെ പ്രോക്സി നൽകിയാൽ ആ തുകയ്ക്ക് മുകളിൽ ചിട്ടി വിളിക്കാൻ ആളില്ലെങ്കിൽ ആവശ്യത്തിന് മുൻപ് തന്നെ ചിട്ടി ലഭിക്കും.

കാലാവധി വരെ കാത്തിരിക്കുന്നവർ

കാലാവധി വരെ കാത്തിരിക്കുന്നവർ

ചിട്ടി കാലാവധി വരെ കാത്തിരിക്കുന്നവർ പ്രോക്സി നൽകണമോയെന്നാണ് അടുത്ത ചോദ്യം. 60-120 മാസ കാലാവധിയുള്ള ചിട്ടികളിൽ ചേർന്നൊരാൾക്ക് ചിട്ടി വിളിച്ച് സ്ഥിര നിക്ഷേപമിട്ടാൽ വലിയ ലാഭം നേടാം. കാലാവധിയോളം ചിട്ടി വിളിക്കാതിരുന്നാൽ ലഭിക്കുന്നതിനേക്കാൾ ലാഭമുണ്ടാക്കാം.

ഇതിനായി ചിട്ടി പകുതിയെത്തുമ്പോൾ ലാഭകരമായൊരു സംഖ്യയ്ക്ക് പ്രോക്സി നൽകാം. ഒരു വർഷം മുൻപ് വരെ പ്രോക്സി നൽകാം. ഈ തുക സ്ഥിര നിക്ഷേപമിട്ട് കാലാവധിയിൽ പലിശയും മുതലും അടക്കം നേടാം. 

Also Read: 1.80 ലക്ഷത്തിന്റെ അടിയന്തര ആവശ്യം; ഈ ചിട്ടി കയ്യിലുണ്ടെങ്കിൽ വേറെ എന്ത് ചിന്തിക്കണം; ബജറ്റിനൊത്ത മാസ അടവ്Also Read: 1.80 ലക്ഷത്തിന്റെ അടിയന്തര ആവശ്യം; ഈ ചിട്ടി കയ്യിലുണ്ടെങ്കിൽ വേറെ എന്ത് ചിന്തിക്കണം; ബജറ്റിനൊത്ത മാസ അടവ്

തേഡ് പാർട്ടി പ്രോക്സി

തേഡ് പാർട്ടി പ്രോക്സി

പ്രോക്സി വഴി അടുപ്പക്കാരനെ ചിട്ടി വിളിക്കാൻ ചുമതലപ്പെടുത്താൻ സാധിക്കും. ഇതിനായി തേഡ് പാർട്ടി പ്രോക്സിയാണ് ഉപയോ​ഗിക്കേണ്ടത്. പാസ്ബുക്കിന്റെ അവസാന പേജില്‍ തേഡ് പാര്‍ട്ടി ഫോം ലഭിക്കും. ഇത് പകര്‍പ്പെടുത്ത് ഉപയോ​ഗിക്കാം. റവന്യു സ്റ്റാമ്പ് ഒട്ടിച്ച് ചിട്ടി വരിക്കാരന്റെ ഒപ്പും മൂന്നാം കക്ഷിയുടെ ഒപ്പും രേഖപ്പെടുത്തണം. ഒരു തവണയാണ് ഈ പ്രോക്സിയുടെ കാലാവധി.

Read more about: ksfe chitty
English summary

If You Want To Get Chitty Amount After 1 Year Give A Proxy To KSFE At First Month; Here's Details

If You Want To Get Chitty Amount After 1 Year Give A Proxy To KSFE At First Month; Here's Details, Read In Malayalam
Story first published: Tuesday, November 15, 2022, 14:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X