'45 വയസില്‍ വിരമിക്കാനുള്ള അവസരം കിട്ടിയാല്‍ തിരഞ്ഞെടുക്കുമോ''; എങ്കിൽ കീശ നിറയെ കാശോടെ വിരമിക്കാം; ഇതാ വഴി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

60 വയസോളം പണിയെടുക്കുക എന്നതാണ് നമ്മുടെ നാട്ടിലെ ജോലികളുടെ പൊതു രീതി. സർക്കാർ സർവീസിലാണെങ്കിൽ അല്പമൊന്ന് കുറഞ്ഞേക്കാം. ജീവിതത്തിലെ സുവർണ കാലം മുഴുവൻ അധ്വാനിച്ച് വിശ്രമിക്കുക എന്ന പരമ്പരാ​ഗത ശീലത്തിന് പലിശ മാറ്റമൊന്നും വന്നിട്ടില്ല. ഇതിനാൽ 60 വയസിന് മുൻപും ശേഷവും എന്ന രീതിയിലായിരിക്കും പലരും ജീവിതത്തെ സെറ്റ് ചെയ്തിരിക്കുന്നത്. 

അധിക കാലം പണിയെടുക്കാതെ വേ​ഗത്തിൽ വിരമിക്കാനുള്ള അവസരം മുന്നിലുണ്ടെങ്കിൽ അത് തിരഞ്ഞെടുക്കുന്നവരാകും മിക്കവരും. 45 വയസു വരെ ജോലിയെടുക്കുക. ബാക്കിയുള്ള കാലം സ്വന്തം ഇഷ്ടങ്ങൾക്ക് അനുസരിച്ച് തോന്നും പോലെ ജീവിക്കുക കേൾക്കാൻ രസമുള്ള ഏർപ്പാടാണെന്നും നടപ്പിലാകില്ലെന്നും ചിന്തിക്കുന്നവർക്ക് ഇതിനുള്ള വഴികളും പറഞ്ഞു തരാം. നിങ്ങളുടെ പ്രായം 20 തുകളിലോ 30 കളിലോ വളർന്നു കൊണ്ടിരിക്കുകയാണെങ്കിൽ നിമിഷം പോലും വൈകിയിട്ടില്ല.

എത്ര രൂപ കയ്യിൽ വേണം

എത്ര രൂപ കയ്യിൽ വേണം

വിരമിക്കലിന് ശേഷം വരുന്ന ചെലവുകളെ കണക്കാക്കി മാസത്തിൽ എത്ര രൂപ ആവശ്യമായി വരുമെന്ന് അറിയണം. ഇത് അനുസരിച്ചാണ് എത്ര രൂപ വിരമിക്കുമ്പോള്‍ കയ്യിൽ വേണമെന്ന് കണ്ടെത്തുക. മാസത്തിലെ സ്ഥിരം ചെലവുകൾ,. വിനോദങ്ങൾക്കുള്ള പണം, ആരോ​ഗ്യ ചെലവ് എന്നിവ പരി​ഗണിക്കണം. നിലവിൽ കയ്യിലുള്ള ആസ്തികൾ ഭാവിയിൽ വരുമാനമായി മാറുമോ എന്നും പരിശോധിക്കണം.

ഇത്തരം കാര്യങ്ങള്‍ പരിഗണിച്ചാല്‍ ആകെ എത്ര തുക വിരമിക്കുന്ന സമയത്ത് വേണം എന്ന് മനസിലാക്കാം. മാസം 1 ലക്ഷം രൂപ ആവശ്യമായി വരുന്നൊരാള്‍ക്ക് 40 വര്‍ഷത്തേക്ക് ചുരുങ്ങിയത് 4.8 കോടി രൂപ സമ്പാദിക്കേണ്ടതുണ്ട്. 

Also Read: ബാങ്കിനേക്കാൾ പലിശ; സർക്കാറിന്റെ സുരക്ഷ; കെഎസ്എഫ്ഇയുടെ നിക്ഷേപ പദ്ധതികൾ നോക്കാംAlso Read: ബാങ്കിനേക്കാൾ പലിശ; സർക്കാറിന്റെ സുരക്ഷ; കെഎസ്എഫ്ഇയുടെ നിക്ഷേപ പദ്ധതികൾ നോക്കാം

എങ്ങനെ നിക്ഷേപിക്കും

എങ്ങനെ നിക്ഷേപിക്കും

നേരത്തെ വിരമിക്കാൻ നേരത്തെ നിക്ഷേപിക്കുക എന്നതാണ് വഴി. വൈകുന്തോറും വിരമിക്കല്‍ എന്നത് കഠിനമാമായി മാറും. 5 കോടി പ്രതീക്ഷിക്കുന്നൊരാൾക്ക് മാസം എത്ര രൂപ നിക്ഷേപത്തിനായി മാറ്റമമെന്ന് നോക്കാം. ഇതിനായി 12 ശതമാനം വാർഷിക ആദായം പ്രതീക്ഷിക്കുന്ന ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ മാസ എസ്ഐപി ചെയ്യേണ്ട തുക പരിശോധിക്കാം.

Also Read: നിക്ഷേപകർക്ക് ഇവിടെ ചാകര; പണമിട്ട് പണം വാരാൻ 2 പൊതുമേഖലാ ബാങ്കുകൾ; 7.50% വരെ പലിശAlso Read: നിക്ഷേപകർക്ക് ഇവിടെ ചാകര; പണമിട്ട് പണം വാരാൻ 2 പൊതുമേഖലാ ബാങ്കുകൾ; 7.50% വരെ പലിശ

നിക്ഷേപം

25ാം വയസിൽ നിക്ഷേപം തുടങ്ങുന്ന 5 കോടി രൂപ ആവശ്യമുള്ളൊരാള്‍ക്ക് മുന്നില്‍ 20 വര്‍ഷം ബാക്കിയുണ്ട്. ഇയാൾക്ക് മാസത്തില്‍ 50,543 രൂപ നിക്ഷേപിക്കണം. 30 വയസുകാരന് മുന്നിലുള്ളത് 15 വര്‍ഷാണ്. ഇവിടെ 1,00,084 രൂപ മാസം നിക്ഷേപിക്കണം. 35 വയസുകാരന് 10 വര്‍ഷം കൊണ്ട് 5 കോടി നേടാന്‍ 2,17,355 രൂപ നിക്ഷേപിക്കണം. 

Also Read: വിരമിച്ചാൽ പോക്കറ്ററിയാതെ ജീവിക്കാൻ ഒരു നിക്ഷേപം വേണം; 40 വയസിലും നിക്ഷേപം തുടങ്ങാത്തവർ ഈ 5 കാര്യങ്ങളറിയണംAlso Read: വിരമിച്ചാൽ പോക്കറ്ററിയാതെ ജീവിക്കാൻ ഒരു നിക്ഷേപം വേണം; 40 വയസിലും നിക്ഷേപം തുടങ്ങാത്തവർ ഈ 5 കാര്യങ്ങളറിയണം

പ്ലാൻ ബി

പ്ലാൻ ബി

ഇത്രയും വലിയ തുക നിക്ഷേപത്തിനായി മാറ്റാന്‍ എല്ലവര്‍ക്കും സാധിക്കണമെന്നില്ല. ഇവിടെ പ്ലാൻ ബി ഉപയോ​ഗപ്പെടുത്താം. 25 വയസുകാരന്‍ മാസത്തില്‍ 26,838 രൂപ നിക്ഷേപിക്കുകയും വർഷത്തിൽ എസ്ഐപി തുകയിൽ 10 ശതമാനം വർധനവ് വരുത്തുകയുമാണ് വേണ്ടത്. ഇത് അടുത്ത 20 വർഷത്തേക്ക് തുടരണം. ഒന്നാം വർഷത്തിന് ശേഷം 2683 രൂപ കൂടി എസ്ഐപിയിലേക്ക് ചേർക്കണം.

30 വയസുകാരന് ഇതേ രീതിയില്‍ മാസത്തില്‍ 60,425 രൂപയും 35 വയസുകാരന് 15,957 രൂപയും മാസത്തിൽ നിക്ഷേപിക്കുകയും എസ്ഐപി തുക 10 ശതമാനം ഉയർത്തുകയും വേണം. ശമ്പള വര്‍ധനവിന് അനുസരിച്ച് ഇത്തരത്തില്‍ എസ്‌ഐപി തുക ഉയര്‍ത്തുന്ന രീതി പരീക്ഷിക്കുന്നതാണ് ഉചിതം.

 5 കോടി രൂപ

മാസത്തിൽ 1 ലക്ഷം രൂപ ചെലവു വരുന്നൊരാൾക്കുള്ള നിക്ഷേപ രീതിയാണ് വിശദമാക്കിയത്. ചെലവ് കുറയുന്നതിന് അനുസരിച്ച് ആവശ്യമായ തുക കുറയുകയും നിക്ഷേപത്തിലും കുറവ് വരുത്താൻ സാധിക്കും. ഇതോടൊപ്പം വര്‍ഷത്തില്‍ 4 ശതമാനം വീതം പിന്‍വലിച്ചാല്‍ 30 വര്‍ഷത്തേക്ക് മാത്രമാണ് സമ്പാദ്യം ഉപയോ​ഗിക്കാൻ സാധിക്കുക എന്നത് കൂടി ഓർക്കണം.

അതായത് 5 കോടി രൂപയുമായി വിരമിക്കലിലേക്ക് കടന്നൊരാൾ വർഷത്തിൽ 4 ശതമാനമായി 20 ലക്ഷം രൂപ വീതം പിൻവലിച്ചാൽ 75ാം വയസു വരെയാണ് തുക ഉപയോ​ഗിക്കാൻ സാധിക്കുക.

Read more about: retirement investment
English summary

If You Want To Retire In 45s How Much Corpus Must Have And Which Amount You Should Save In Your 30s

If You Want To Retire In 45s How Much Corpus Must Have And Which Amount You Should Save In Your 30s, Read In Malayalam
Story first published: Thursday, October 20, 2022, 17:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X