വിപണിയിൽ ചാഞ്ചാട്ടം; മ്യൂച്വൽ ഫണ്ട് എസ്ഐപി നിക്ഷേപകർ എന്തു ചെയ്യണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിപണി ചാഞ്ചാട്ടത്തിന്റെ വാർത്തകളാണ് ഈയിടെയായി നിരന്തരം വന്നു കൊണ്ടിരിക്കുന്നത്. ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ട് മ്യൂച്വൽ ഫണ്ടുകളിൽ തുടക്കകാരാണെങ്കിൽ ഈ വാർത്ത കേട്ട് ആശങ്കപ്പെടുന്നത് സ്വാഭാവികമാണ്. മ്യൂച്വൽ ഫണ്ട് എസ്ഐപി വഴി നിക്ഷേപിച്ച് നല്ലൊരു തുകയിലെത്തി നിൽക്കുമ്പോൾ ചുവപ്പ് പടരുന്നത് കണ്ട് വിറ്റൊഴിവാക്കുന്നതും തുടക്കകാരുടെ പ്രശ്നമാണ്. ഒരു ഇടിവിൽ ഒരു കയറ്റമുണ്ടാകും എന്ന കാര്യം നിക്ഷേപകർ ഓർക്കണം. 

 മ്യൂച്വൽ ഫണ്ട്

എസ്ഐപി വഴി നിക്ഷേപിക്കുന്നൊരാളാണെങ്കിൽ ഓഹരി വിപണിയിലെ കയറ്റിറക്കങ്ങൾ നേട്ടമാക്കി മാറ്റാൻ സാധിക്കും. ഇതിന് വിപണി തളർന്നിരിക്കുന്ന സമയത്തും നിശ്ചിത തുക തുടർച്ചയായി, നിക്ഷേപിക്കണം. എന്നാൽ പുതിയ നിക്ഷേപകർ മാർക്കറ്റ് ഇടിയുന്ന സമയത്ത് തെറ്റായ തീരുമാനങ്ങളെടുത്ത് മ്യൂച്വൽ ഫണ്ട് നഷ്ടത്തിൽ അവസാനിപ്പിക്കാറുണ്ട്. വിപണി ചാഞ്ചട്ടത്തിന്റെ സമയത്ത് എസ്ഐപി വഴി നിക്ഷേപിക്കുന്നൊരാൾ എങ്ങനെ നിക്ഷേപം ക്രമീകരിക്കണം എന്നാണ് ചുവടെ ചേർക്കുന്നത്.

Also Read: 'കീശ നിറയെ കാശു തരും കൂട്ടുപലിശ'; സമ്പന്നനാകാൻ 3 നിക്ഷേപങ്ങൾAlso Read: 'കീശ നിറയെ കാശു തരും കൂട്ടുപലിശ'; സമ്പന്നനാകാൻ 3 നിക്ഷേപങ്ങൾ

മാര്‍ക്കറ്റ് തരകുമ്പോള്‍ എസ്‌ഐപി അവസാനിപ്പിക്കല്‍

മാര്‍ക്കറ്റ് തരകുമ്പോള്‍ എസ്‌ഐപി അവസാനിപ്പിക്കല്‍

ഓഹരിയധിഷ്ഠിത ഫണ്ടില്‍ എസ്‌ഐപി ചെയ്യുന്നവര്‍ ഫണ്ട് മികച്ച പ്രകടനം നടത്തുന്നവര്‍ നിക്ഷേപിക്കുകയും വിപണി മോശമായിരിക്കുമ്പോള്‍ നിക്ഷേപം അവസാനിക്കുകയും ചെയ്യാറുണ്ട്. ഇത് തെറ്റായ നിക്ഷേപ രീതിയാണ്. എന്നാല്‍ വിപണി നെ​ഗറ്റീവ് റിസർട്ട് നൽകുമ്പോഴും എസ്‌ഐപി നിക്ഷേപം തുടരുകയാണെങ്കില്‍ നിക്ഷേപകന് റുപ്പി കോസ്റ്റ് ആവറേജിംഗിന്റെ നേട്ടം ലഭിക്കാന്‍ സാധിക്കും.

വിപണി ഉയര്‍ന്ന സമയത്ത് നെറ്റ് അസറ്റ് വാല്യു ഉയർന്ന് നിൽക്കുന്നതിനാൽ എസ്ഐപി തുകയ്ക്ക് കുറവ് യൂണിറ്റുകള്‍ മാത്രമാണ് നിക്ഷേപകന് ലഭിക്കുന്നത്. വിപണി താഴുമ്പോള്‍ നെറ്റ് അസ്റ്റ് വാല്യു കുറയുകയും കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാന്‍ സാധിക്കുകയും ചെയ്യും. നിക്ഷേപത്തിന്റെ ചെലവ് ശരാശരിയാക്കാന്‍ ഇതുവഴി സാധിക്കും.

Also Read: 3 വര്‍ഷത്തില്‍ സമ്പാദ്യം ഇരട്ടിയാകും; ഏത് സാധാരണക്കാരനും പരീക്ഷിക്കാവുന്ന എസ്‌ഐപി 'മാജിക്'Also Read: 3 വര്‍ഷത്തില്‍ സമ്പാദ്യം ഇരട്ടിയാകും; ഏത് സാധാരണക്കാരനും പരീക്ഷിക്കാവുന്ന എസ്‌ഐപി 'മാജിക്'

എസ്‌ഐപി തുക ഉയര്‍ത്താതെ നില്‍ക്കുക

എസ്‌ഐപി തുക ഉയര്‍ത്താതെ നില്‍ക്കുക

ചെറിയ തുക എസ്‌ഐപിയില്‍ വരുത്തുന്നത് നേട്ടമാകാന്‍ പോകുന്നത് നിക്ഷേപം പിന്‍വലിക്കുമ്പോഴാണ്. വിപണിയുടെ സാഹചര്യം നോക്കാതെ തന്നെ എസ്‌ഐപി വഴി നിക്ഷേപിക്കുന്നവര്‍ നിശ്ചിത കാലയളവില്‍ എസ്‌ഐപി തുക ഉയര്‍ത്തണം. സാധാരണ ഗതിയില്‍ എസ്‌ഐപി തുക വര്‍ഷത്തില്‍ 10 ശതമാനം ഉയര്‍ത്തുന്നത് വലിയ നേട്ടം ഉണ്ടാക്കും.

ഉദാഹരണത്തിന് 5000 രൂപ എസ്‌ഐപി വഴി നിക്ഷേപിക്കുന്നൊരാള്‍ക്ക് 12 ശതമാനം വാർഷിക ആദായം ലഭിച്ചാൽ 30 വര്‍ഷത്തിന് ശേഷം ലഭിക്കുന്നത് 1.74 കോടി രൂപയാണ്. ഈ നിക്ഷേപകന്‍ 10 ശതമാനം വര്‍ഷത്തില്‍ എസ്‌ഐപി തുക വര്‍ധിപ്പിക്കുന്നുണ്ടെങ്കില്‍ 30 വര്‍ഷത്തിന് ശേഷം ലഭിക്കുന്ന തുക 4.4 കോടിയാണ്. ആദ്യ വര്‍ഷം 500 രൂപയാണ് വര്‍ധിപ്പിക്കേണ്ടി വരുന്നത്.

Also Read: നിക്ഷേപം ഗൂഗിളിലും മൈക്രോസോഫ്റ്റിലും; അഞ്ച് വര്‍ഷം കൊണ്ട് നേടാം 120 ശതമാനം ആദായം ! നോക്കുന്നോAlso Read: നിക്ഷേപം ഗൂഗിളിലും മൈക്രോസോഫ്റ്റിലും; അഞ്ച് വര്‍ഷം കൊണ്ട് നേടാം 120 ശതമാനം ആദായം ! നോക്കുന്നോ

സ്‌മോള്‍ കാപ് ഫണ്ടിലുള്ള നിക്ഷേപം

സ്‌മോള്‍ കാപ് ഫണ്ടിലുള്ള നിക്ഷേപം

മ്യൂച്വല്‍ ഫണ്ടില്‍ ഒറ്റത്തവണ നിക്ഷേപിക്കുന്നവര്‍ക്ക് വിപണി ഇടിയുന്ന സമയത്ത് വലിയ നഷ്ടം സംഭവിച്ച സ്‌മോള്‍ കാപ് ഫണ്ടില്‍ നിക്ഷേപിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ എസ്‌ഐപി നിക്ഷേപകര്‍ ഇത്തരം ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നത് ആത്മഹത്യാപരമാണ് എന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ. ഇത് കാലാവധിയില്‍ ശരാശരി ആദായത്തെ കുറയ്ക്കുന്നു. മാര്‍ക്കറ്റ് ചാഞ്ചട്ടത്തിനിടയിലും വലിയ തോതില്‍ നഷ്ടം വരാത്ത ഫണ്ടുകള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്നതാണ് ഗുണകരം.

നിക്ഷേപിക്കാന്‍ സമയം കാത്തിരിക്കുക

നിക്ഷേപിക്കാന്‍ സമയം കാത്തിരിക്കുക

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനായി സമയം കാത്തിരിക്കുന്നതില്‍ അര്‍ഥമില്ല. എല്ലാ വിപണി ചലനങ്ങളിലും നിക്ഷേപിക്കുക എന്നതാണ് എസ്‌ഐപി വഴി ലഭിക്കുന്ന നേട്ടം. കഴിയുന്നതും വേഗത്തില്‍ നിക്ഷേപം ആരംഭിക്കുക എന്നതാണ് പ്രധാനം. അല്ലാതെ നിക്ഷേപത്തിനായി പ്രത്യേക സമയം കാത്തിരിക്കേണ്ടതില്ല. നേരത്തെ നിക്ഷേപം ആരംഭിക്കുന്നത് കോമ്പൗണ്ടിംഗിന്റെ നേട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

Read more about: mutual fund investment sip
English summary

​In Volatile Market What Should Mutual Fund SIP investor Do; Details Here

​In Volatile Market What Should Mutual Fund SIP investor Do; Details Here
Story first published: Saturday, July 9, 2022, 21:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X