വരുമാനം 5 ലക്ഷത്തിനും 7 ലക്ഷത്തിനും ഇടയിലാണോ? എത്ര രൂപ നികുതി നൽകണം; എത്ര ലാഭിക്കാൻ സാധിക്കും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബജറ്റില്‍ ആദായ നികുതി ഇളവുകള്‍ പ്രഖ്യാപിച്ചത് ഒറ്റനോട്ടത്തിൽ ശമ്പളക്കാരായ മധ്യവര്‍ഗത്തെ സന്തോഷിപ്പിക്കുന്ന തീരുമാനമായിരുന്നു. പുതിയ ആദായ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവര്‍ക്ക് 7 ലക്ഷം രൂപ വരെ നികുതി അടയ്‌ക്കേണ്ടതില്ലെന്ന പ്രഖ്യാപമായിരുന്നു ഇതില്‍ പ്രധാനം.

അതേസമയം പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇളവുകളൊന്നും ബജറ്റിലുണ്ടായില്ല. 7 ലക്ഷം രൂപ വരെ നികുതി ഇളവ് പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവർക്കാണ്. ഇതിനാൽ പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവരിൽ 5 ലക്ഷത്തിനും 7 ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവർ നികുതി നൽകേണ്ടതുണ്ടോ? ഈ ലേഖനത്തിൽ വിശദമാക്കാം.

നികുതി നൽകേണ്ട; റിട്ടേൺ സമർപ്പിക്കണം

നികുതി നൽകേണ്ട; റിട്ടേൺ സമർപ്പിക്കണം

പുതിയ നികുതി വ്യവസ്ഥയില്‍ നികുതി നിരക്കുകള്‍ കുറവാണെങ്കിലും സെക്ഷന്‍ 80സി പ്രകാരമുള്ള കിഴിവുകള്‍, എച്ച്ആര്‍എ ഇളവ് ആരോഗ്യ ഇന്‍ഷൂറന്‍സ് കിഴിവ് തുടങ്ങിയവയ്ക്ക് അര്‍ഹതയുണ്ടാകില്ല. പുതിയ നികുതി വ്യവസ്ഥയില്‍ 7 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 25,000 രൂപയുടെ റിബേറ്റാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ഇതോടെ 7 ലക്ഷം രൂപ വരെയുള്ള വരുമാനക്കാര്‍ പുതിയ വ്യവസ്ഥ തിരഞ്ഞെടുക്കുമ്പോൾ നികുതി ബാധ്യതയില്ലാതായി. എന്നാലും റിബേറ്റ് ലഭിക്കാന്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേതുണ്ട്. നേരത്തെ രണ്ട് നികുതി വ്യവസ്ഥയ്ക്ക് കീഴിലും 5 ലക്ഷം രൂപ വരെയള്ള വരുമാനക്കാര്‍ക്ക് 12,500 രൂപയാണ് റിബേറ്റ് നല്‍കിയിരുന്നത്. 

Also Read: ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ; ഇനി നിക്ഷേപകര്‍ക്ക് ആശ്രയിക്കാം ഈ പോസ്റ്റ് ഓഫീസ് പദ്ധതികൾAlso Read: ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ; ഇനി നിക്ഷേപകര്‍ക്ക് ആശ്രയിക്കാം ഈ പോസ്റ്റ് ഓഫീസ് പദ്ധതികൾ

പഴയ നികുതി വ്യവസ്ഥ

പഴയ നികുതി വ്യവസ്ഥ

5 ലക്ഷം രൂപയ്ക്കും 7 ലക്ഷം രൂപയ്ക്കും ഇടയില്‍ വാര്‍ഷിക വരുമാനമുള്ള വ്യക്തി പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്താൽ, ഇളവുകൾ ക്ലെയിം ചെയ്തില്ലെങ്കിൽ 20 ശതമാനം നികുതി നല്‍കേണ്ടി വരും. എന്നാല്‍ പഴയ നികുതി വ്യവസ്ഥയിൽ നിരവധി ആദായ നികുതി ഇളവുകള്‍ ലഭിക്കുന്നുണ്ട്.

സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും (50,000രൂപ) 80സി നിക്ഷേപം വഴിയുള്ള കിഴിവും (1.50 ലക്ഷം രൂപ) അടക്കം 2 ലക്ഷത്തിന്റെ ഇളവും നേടിയാല്‍ തന്നെ വരുമാനം റിബേറ്റ് പരിധിക്കുള്ളിലാക്കാന്‍ സാധിക്കും. ഇതിനാല്‍ പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്ന വ്യക്തിയും 5-7 ലക്ഷം രൂപ വരെ നികുതി നല്‍കേണ്ടി വരുന്നില്ല. 

Also Read: വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാംAlso Read: വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം

33,800 രൂപ ലാഭിക്കാം

33,800 രൂപ ലാഭിക്കാം

2023-24 ല്‍ പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്ന 7 ലക്ഷം വരുമാനക്കാരന് കഴിഞ്ഞ വർഷത്തേക്കാൾ 33,800 രൂപ ലാഭിക്കാൻ സാധിക്കും. എന്നാൽ കഴിഞ്ഞ വർഷം പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുകയും കുറഞ്ഞത് 2 ലക്ഷം രൂപയുടെ നികുതി ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യുകയും ചെയ്തിരുന്നെങ്കിൽ 2023-24ലും ഇത് തുടരുന്നതാണ് ഉചിതം. ഇളവുകൾ ലഭിക്കാത്ത പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറുന്നത് ഇത്തരക്കാർക്ക് ലാഭമൊന്നും നേടാൻ സാധിക്കില്ല. 

Also Read: 7 ലക്ഷം രൂപ വരെയുള്ള നികുതി വേണ്ട; 1 രൂപ അധികമായാല്‍ നികുതി 25,000 രൂപ!Also Read: 7 ലക്ഷം രൂപ വരെയുള്ള നികുതി വേണ്ട; 1 രൂപ അധികമായാല്‍ നികുതി 25,000 രൂപ!

നികുതി സ്ലാബുകൾ

നികുതി സ്ലാബുകൾ

ബജറ്റിൽ പുതിയ നികുതി വ്യവസ്ഥയുടെ സ്ലാബുകൾ പരിഷ്കരിച്ചിരുന്നു. 6 സ്ലാബുകൾ ഉണ്ടായിരുന്നത് അഞ്ചെണ്ണമാക്കി കുറച്ചിരുന്നു. 0-3 ലക്ഷം വരെ നികുതിയില്ല *3 ലക്ഷം മുതൽ 5 ലക്ഷം- 5%, 6 ലക്ഷം മുതൽ 9 ലക്ഷം- 10%, 9 ലക്ഷം മുതൽ 12 ലക്ഷം- 15%, 12 ലക്ഷം മുതൽ 15 ലക്ഷം- 20%, 15 ലക്ഷത്തിന് മുകളില്‍- 30% എന്നിങ്ങനെയാണ് പുതിയ നികുതി വ്യവസ്ഥയിലെ നികുതി സ്ലാബുകൾ.

പഴയ നികുതി വ്യവസ്ഥയില്‍ 2.50 ലക്ഷം വരെ നികുതി ചുമത്തുന്നില്ല. 2.50 ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ 5%, 5 ലക്ഷത്തിനും 10 ലക്ഷം വരെ 20%, 10 ലക്ഷത്തിന് മുകളില്‍ 30 ശതമാനം എന്നിങ്ങനെയാണ് നികുതി.

Read more about: income tax
English summary

Income Between 5 Lakh And 7 Lakh; How Much Tax Will Pay In Two Tax Regimes; Details Here

Income Between 5 Lakh And 7 Lakh; How Much Tax Will Pay In Two Tax Regimes; Details Here, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X