വർഷത്തിൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് എത്ര രൂപ പിൻവലിച്ചു; പരിധി കഴിഞ്ഞാൽ നികുതി വരും; ജാ​ഗ്രതെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക ഇടപാടുകളിൽ ആദായ നികുതി വകുപ്പിന്റെ നിയന്ത്രണങ്ങൾ നിരവധിയാണ്. വലിയ തുകയുടെ ഇടപാടുകളിൽ ആദായ നികുതി വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്. ഉദാഹരണത്തിന് 10 ലക്ഷം രൂപ സേവിം​ഗ്സ് അക്കൗണ്ടിലെത്തിയാലോ 50 ലക്ഷം രൂപ കറന്റ് അക്കൗണ്ടിലെത്തിയാലോ ബാങ്കുകൾ ആദായ നികുതി വകുപ്പിനെ വിവരമറിയിക്കണം.

 

ഇതോടൊപ്പം പണമിടപാടുകളിൽ കൂടുതൽ കാർകശ്യം കൊണ്ടു വന്നിരിക്കുകയാണ് ആദായ നികുതി വകുപ്പ്. ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് പിൻവലിക്കുന്ന പണത്തിന് പരിധി കടന്നാൽ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കുമന്നതാണ് നിയമം.

 കറന്‍സി ഇടപാടുകള്‍

രാജ്യത്ത് കറന്‍സി ഇടപാടുകള്‍ കുറയ്ക്കുന്നതിന്റെയും കറന്‍സി രഹിത സമ്പദ്‍വ്യവസ്ഥ എന്ന ലക്ഷ്യത്തിന്റെയും ഭാഗമായാണ് കറന്‍സി ഇടപാടുകള്‍ക്ക് സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കുന്നത്. ഇതിന്റെ ഭാഗമായി ആദായ നികുതി നിയമം 1961ല്‍ സെക്ഷന്‍ 194എന്‍ ഉള്‍പ്പെടുത്തി. 2019 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് ഈ നിയമം കൊണ്ടു വന്നത്. 1 കോടി രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കായിരുന്നു സ്രോതസിൽ നിന്നുള്ള നികുതിയെങ്കിലും 2020 സാമ്പത്തിക വര്‍ഷത്തെ ബജറ്റിൽ ഇത് 20 ലക്ഷമാക്കി കുറയ്ക്കുകയായിരുന്നു. 

ആർക്കൊക്കെ ബാധകം

ആർക്കൊക്കെ ബാധകം

ആദായ നികുതി നിയമത്തില്‍ സെക്ഷന്‍ 194എന്‍ വകുപ്പ് പ്രകാരം സാമ്പത്തിക വർഷത്തിൽ ഒരു കോടി രൂപയ്ക്ക് മുകളില്‍ ബാങ്ക്, സഹകരണ ബാങ്ക്, പോസ്‌റ്റോഫീസ് എന്നിവടങ്ങളിൽ നിന്നോ പണമായി പിന്‍വലിക്കുമ്പോഴാണ് സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കുന്നത്. വ്യക്തികൾ, ഹിന്ദു അഭിവക്ത കുടുംബം, കമ്പനി, പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനം എന്നിവ നടത്തുന്ന പിൻവലിക്കലുകൾക്ക് നികുത ബാധകമാണ്. 2019 സെപ്റ്റംബര്‍ 1 ശേഷമുള്ള എല്ലാ ഇടപാടുകൾക്കും ഇവ ബാധകമാണ്. 

ഓരോ അക്കൗണ്ടിനും പരിധി

ഓരോ അക്കൗണ്ടിനും പരിധി

കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍, സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പോസ്റ്റ് ഓഫീസ്, വൈറ്റ് ലേബള്‍ എടിഎം ഓപ്പറേറ്റര്‍, അ​ഗ്രീകൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റിയുടെ കലക്ഷൻ ഏജന്റുമാർ എന്നിവർ നടത്തുന്ന കറൻസി ഇടപാടുകൾക്ക് സ്രോതസില്‍ നിന്നുള്ള നികുതി ബാധകമല്ല.

1 കോടി എന്ന പരിധി ഓരോ ബാങ്ക് അക്കൗണ്ടിനുമാണ് നിശ്ചയിച്ചിരിക്കുന്നത്.. ഇതിനാല്‍ തന്നെ 3 ബാങ്ക അക്കൗണ്ടുള്ള വ്യക്തിക്ക് 3 അക്കൗണ്ടില്‍ നിന്നുമായി 3 കോടി രൂപ വരെ നികുതി നല്‍കാതെ പിന്‍വലിക്കാം. പണം പിന്‍ലിക്കുമ്പോള്‍ ബാങ്കാണ് സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കുന്നത്. 

എത്ര ശതമാനം നികുതി

എത്ര ശതമാനം നികുതി

20 ലക്ഷത്തിന് മുകളില്‍ പണം പിന്‍വലിക്കുമ്പോഴാണ് സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കുന്നത്. കഴിഞ്ഞ 3 വര്‍ഷങ്ങളിലും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചൊരാള്‍ 1 കോടിക്ക് മുകളിലുള്ള തുക കറന്‍സിയായി പിന്‍വലിക്കുമ്പോള്‍ 2 ശതമാനം സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കും.

ആദായ നികുതി റിട്ടേൺ സമർപ്പിക്കാത്തൊരാൾ 20 ലക്ഷത്തില്‍ കൂടുതൽ തുക കറൻസിയായി പിൻവലിച്ചാൽ 2 ശതമാനവും 1 കോടിക്ക് മുകളില്‍ തുക പിന്‍വലിക്കുമ്പോള്‍ 5 ശതമാനവും സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും. തുടർച്ചായായ മൂന്ന് വർഷം റിട്ടേൺ സമർപ്പിച്ചവർക്ക് 1 കോടി വരെ പിൻവലിക്കുന്നതിന് സ്രോതസിൽ നിന്ന് നികുതി ഈടാക്കില്ല. 

194 എ

194 എ

സ്രോതസിൽ നിന്നുള്ള നികുതി പിടിക്കുന്ന മറ്റൊരു സാഹചര്യമാണ് പലിശ വരുമാനം. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 194എ പ്രകാരമാണ് സെക്യൂരിറ്റകളൊഴികെയുള്ള നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശ വരുമാനത്തിന്യ്ക്ക് നികുതി ഈടാക്കുന്നത്. സ്ഥിര നിക്ഷേപം, ആവർത്തന നിക്ഷേപം എന്നിവയുടെ പലിശ നികുതി കിഴിച്ചാണ് അനുവദിക്കുക. പാന്‍കാര്‍ഡ് നൽകിയ നിക്ഷേപകരിൽ നിന്ന് 10 ശതമാനവും പാൻ കാർഡ് ഇല്ലാത്തവരിൽ നിന്ന് 20 ശതമാനവുമാണ് നികുതി ഈടാക്കുക.

Read more about: income tax
English summary

Income Tax Department Levy TDS On Cash Withdrawal From Bank; Explaining Section 194N | കറൻസി ഇടപാടുകൾക്ക് ആദായ നികുതി വകുപ്പ് സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും; സെക്ഷൻ 194എൻ വിശദീകരിക്കുന്നു

Income Tax Department Levy TDS On Cash Withdrawal From Bank; Explaining Section 194N, Read in Malayalam
Story first published: Sunday, October 2, 2022, 8:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X