സ്ലീപ്പര്‍ ടിക്കറ്റിന്റെ നിരക്കില്‍ തീവണ്ടിയില്‍ എസിയില്‍ യാത്ര ചെയ്യാം; എങ്ങനെ എന്ന് നോക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തീവണ്ടി യാത്രകളാണ് പൊതുവെ ചെലവ് കുറഞ്ഞത്. ഇതിൽ തന്നെ ജനറൽ കോച്ചുകളിലാണെങ്കിൽ പൊതുവെ തുച്ഛമായ തുകയ്ക്ക് യാത്ര നടത്താം. രാത്രി യാത്ര നടത്തുന്ന സാധാരണക്കാരാണെങ്കിൽ സ്ലീപ്പർ കോച്ചുകളെയാണ് പൊതുവെ ആശ്രയിക്കുന്നത്. ഇതിനാൽ തന്നെ ട്രെയിനിലെ എസി കോച്ചുകൾ പലർക്കും ആഡംബരമാണ്.

 

ഉയർന്ന ടിക്കറ്റ് നിരക്കുകൾ തന്നെയാണ് പലരെയും എസി കോച്ചുകളിൽ ടിക്കറ്റെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. എന്നാൽ സ്ലീപ്പർ നിരക്കിൽ എസിയിൽ യാത്ര ചെയ്യാനുള്ള സൗകര്യം റെയിൽവെ നൽകുന്നുണ്ട്. ഇന്ത്യൻ റെയിൽവെയുടെ ടിക്കറ്റ് ഓട്ടോ അപ്​ഗ്രേഡ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം. 

ഓട്ടോ അപ്​ഗ്രേഡ് സ്കീം

ഓട്ടോ അപ്​ഗ്രേഡ് സ്കീം

റിസർവ് ചെയ്ത ക്ലാസിനേക്കാൾ ഉയർന്ന ക്ലാസിലേക്ക് ഒഴിവിന് അനുസരിച്ച് ടിക്കറ്റ് അപ്​ഗ്രേഡ് ചെയ്തു നൽകുന്നതാണ് ഈ രീതി. 2006 ലാണ് ഇന്ത്യന്‍ റെയില്‍വെ ഓട്ടോ അപ്ഗ്രഡേഷന്‍ സ്‌കീം അവതരിപ്പിച്ചത്. ട്രെയിനിലെ ഒഴിവ് വരുന്ന സീറ്റുകളും വിറ്റു പോകനുള്ള വഴിയായി ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത ട്രെയിനുകളിലാണ് ഓട്ടോ അപ്​ഗ്രേഡ് സ്കീം നടപ്പാക്കിയത്. പിന്നീട് പദ്ധതി വിജയിച്ചതോടെ എല്ലാ ട്രെയിനുകളിലേക്കും പദ്ധതി നടപ്പിലാക്കി.

യാത്രക്കാര്‍ക്ക് ചെലവില്ലാതെ ബുക്ക് ചെയ്ത ക്ലാസില്‍ നിന്ന് ഉയര്‍ന്ന ക്ലാസിലേക്ക് മാറാനും ഒഴിവ് വരുന്ന സീറ്റുകള്‍ വെയ്റ്റിം​ഗ് ലിസ്റ്റിലുള്ളവർക്ക് വില്പന നടത്താനും റെയില്‍വെയ്ക്ക് സാധിക്കും.

Also Read: റിസർവ് ചെയ്ത ടിക്കറ്റ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ട്രാൻസ്ഫർ ചെയ്യാം; റദ്ദാക്കുന്നതിനുള്ള പിഴ ഒഴിവാക്കാംAlso Read: റിസർവ് ചെയ്ത ടിക്കറ്റ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ട്രാൻസ്ഫർ ചെയ്യാം; റദ്ദാക്കുന്നതിനുള്ള പിഴ ഒഴിവാക്കാം

എങ്ങനെ എസി ടിക്കറ്റ് ലഭിക്കും

എങ്ങനെ എസി ടിക്കറ്റ് ലഭിക്കും

കൺസഷൻ നിരക്കിൽ ടിക്കറ്റെടിക്കവർക്കോ റെയിൽവെ പാസ് ഉള്ളവർക്കോ ബൾക്ക് ബുക്കിം​ഗ് നടത്തിയവർക്കോ ടിക്കറ്റ് ഓട്ടോ അപ്​ഗ്രേഡ് ലഭിക്കില്ല. ഓട്ടോ അപ്ഗ്രഡേഷനുള്ള യാത്രക്കാരെ ചാര്‍ട്ട് തയ്യാറാക്കുന്ന സമയത്ത് പാസഞ്ചർ റിസർവേഷൻ സിസ്റ്റം (PRS) വഴിയാണ് തിരഞ്ഞെടുക്കുന്നത്. ഓട്ടോ റിസർവേഷൻ സൗകര്യം ലഭിക്കാൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഓട്ടോ അപ്ഗ്രഡേഷന്‍ എന്ന ഭാ​ഗത്ത് ഒരു ടിക് മാർക്ക് നൽകുകയാണ് വേണ്ടത്.

ഐആര്‍സിടിസി ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും കൗണ്ടര്‍ വഴി ടിക്കറ്റെടുക്കുമ്പോഴും ഇത് ശ്രദ്ധിക്കണം. ലഭ്യത അനുസരിച്ചാണ് ഓട്ടോ അപ്ഗ്രഡേഷന്‍ ലഭിക്കുക. 

Also Read: പൂജ്യത്തില്‍ നിന്ന് തുടങ്ങാം; യാതൊരു നിക്ഷേപവും ഇല്ലാതെ പതിനായിരങ്ങൾ സമ്പാദിക്കാം; ബിസിനസ് അവസരങ്ങളിതാAlso Read: പൂജ്യത്തില്‍ നിന്ന് തുടങ്ങാം; യാതൊരു നിക്ഷേപവും ഇല്ലാതെ പതിനായിരങ്ങൾ സമ്പാദിക്കാം; ബിസിനസ് അവസരങ്ങളിതാ

ഏത് ക്ലാസിലേക്ക് മാറാം

ഏത് ക്ലാസിലേക്ക് മാറാം

റിസർവ് ചെയ്ത ടിക്കറ്റുകള്‍ക്കും വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ക്കോ ഓട്ടോ അപ്​ഗ്രഡേഷൻ ലഭിക്കും. ഇതിനായി അധിക തുക നല്‍കേണ്ടതില്ല. ഉയര്‍ന്ന ക്ലാസിലെ സീറ്റ് ലഭ്യത അനുസരിച്ചാണ് ലഭിക്കുക. സ്ലീപ്പര്‍ ക്ലാസ് രജിസ്റ്റര്‍ ചെയ്‌തൊരാള്‍ക്ക് 3എസിയിലേക്കും 3എസി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 2എസിയിലേക്കും 2എസി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 1 എസിലയിലേക്കുമാണ് അപ്​ഗ്രേഡ് ലഭിക്കുക. തിരക്കുള്ള സമയത്ത് അപ്​ഗ്രേഡ് ലഭിക്കാൻ സാധ്യത കുറവാണ്. ഹ്രസ്വദൂര ഇന്റര്‍സിറ്റി തീവണ്ടികളിൽ വേ​ഗത്തിൽ അപ്​ഗ്രേഡ് ലഭിക്കാറുണ്ട്. 

Also Read: മാസം 5,000 രൂപ നിക്ഷേപിച്ചാൽ 40-ാം വയസിൽ ലക്ഷങ്ങൾ; അല്പം കാത്തിരുന്നാൽ 1.05 കോടി; നോക്കുന്നോAlso Read: മാസം 5,000 രൂപ നിക്ഷേപിച്ചാൽ 40-ാം വയസിൽ ലക്ഷങ്ങൾ; അല്പം കാത്തിരുന്നാൽ 1.05 കോടി; നോക്കുന്നോ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

* ടിക്കറ്റ് ബുക്കിം​ഗ് സമയത്ത് ഓട്ടോ അപ്​ഗ്രഡേഷനുള്ള ഓപ്ഷൻ നൽകണം. നൽകാത്തവരെയും ചാർട്ട് തയ്യാറാക്കുമ്പോൾ പരി​ഗണിക്കും.

* ഒരു പിഎന്‍ആര്‍ നമ്പറിലെ എല്ലാ യാത്രക്കാരെയും ഒന്നിച്ചാണ് അപ്‌‌​ഗ്രേഡ് ചെയ്യുന്നത്. ആവശ്യത്തിന് ബര്‍ത്തില്ലെങ്കില്‍ ആര്‍ക്കും അപ്​ഗ്രേഡ് ലഭിക്കില്ല

റിസര്‍വ് ചെയ്ത ടിക്കറ്റ് ഉടമയ്ക്ക് അപ്‌ഗ്രേഡ് ലഭിച്ചാൽ അദ്ദേഹത്തിന്റെ ടിക്കറ്റ് ആര്‍എസി, വെയിറ്റിംഗ് ലിസ്റ്റ യാത്രക്കാര്‍ക്ക് നല്‍കും.

അപ്‌ഗ്രേഡ് ചെയ്ത ടിക്കറ്റ് റദ്ദാക്കുമ്പോള്‍ യഥാര്‍ഥ ക്ലാസിന്റെ നിരക്ക് മാത്രമാണ് ഈടാക്കുക. എന്നാൽ റെയിൽവെ ഓട്ടോ അപ്​ഗ്രേഡ് സംവിധാനം ഉപയോ​ഗിക്കുന്നതിന് അധിക നിരക്കൊന്നും ഈടാക്കുന്നില്ല.

ഉയർന്ന ക്ലാസിലേക്ക് മാത്രമാണ് ടിക്കറ്റ് മാറ്റി നൽകുക. സീറ്റിന്റെ ലഭ്യത അനുസരിച്ചാണ് പൊതുവെ അപ്​ഗ്രേഡ് നടക്കുന്നത്.

Read more about: irctc railway
English summary

Indian Railway Auto Upgradation Allow Passengers To Travel In AC Class By The Sleeper Ticket

Indian Railway Auto Upgradation Allow Passengers To Travel In AC Class By The Sleeper Ticket, Read In Malayalam
Story first published: Monday, November 21, 2022, 17:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X