വേ​ഗത്തിൽ പണമുണ്ടാക്കാൻ ഇതാണ് വഴി; കോടികൾ നേടാൻ മ്യൂച്വൽ ഫണ്ടിൽ എത്ര കാലം, എത്ര രൂപ നിക്ഷേപിക്കണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലക്ഷ്യം വെച്ച് നിക്ഷേപിക്കുന്നവർക്ക് ഏറ്റവും വേഗത്തിൽ ലക്ഷ്യത്തിലേക്ക എത്താനുള്ള മാർഗങ്ങളിലൊന്നാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപം. ഓഹരി വിപണിയധിഷ്ഠിതമായ നിക്ഷേപമായതിനാൽ അതുമായി ബന്ധപ്പെട്ട നഷ്ട സാധ്യത നിക്ഷേപത്തിനുണ്ട്. എന്നാൽ മികച്ച ഫണ്ടുകൾ കണ്ടെത്തി ദീർഘകാലം നിക്ഷേപിക്കുന്നവർക്ക് നിക്ഷേപം ഇരട്ടിയാക്കാൻ മ്യൂച്വൽ ഫണ്ട് സഹായിച്ചു എന്നതാണ് കഴിഞ്ഞ 2 പതിറ്റാണ്ടായി മ്യൂച്വൽ ഫണ്ടുകളുടെ പ്രകടനം കാണിക്കുന്നത്.

മ്യൂച്വൽ ഫണ്ട്

നിക്ഷേപത്തിന് മ്യൂച്വൽ ഫണ്ട് പരിഗണിക്കുന്നവർ നേരത്തെ നിക്ഷേപം ആരംഭിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. വിരമിക്കൽ കാലത്ത് 10 കോടി രൂപ സമ്പാദിക്കാൻ 20 വയസിൽ നിക്ഷേപം ആരംഭിക്കുന്നൊരാൾക്ക് മാസത്തിൽ 8416 രൂപയാണ് എസ്‌ഐപിയായി നിക്ഷേപിക്കേണ്ടി വരുന്നത്. നിക്ഷേപത്തിന് 12 ശതമാനം ആദായം ലഭിച്ചാലുള്ള രീതിയാണ് ഇത്.

ദീർഘകാലത്തേക്ക് ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നൊരാൾക്ക് പ്രതീക്ഷിക്കാവുന്ന ആദായം തന്നെയാണ് ഇത്. 12 ശതമാനം ആദാംയം പ്രതീക്ഷിക്കുന്ന ഫണ്ടിൽ നിക്ഷേപിക്കുന്നൊരാൾക്ക് 10 കോടി രൂപ സമ്പാദിക്കാൻ ഓരോ തുകയുടെ എസ്‌ഐപി നിക്ഷേപത്തിനും എത്ര കാലം ആവശ്യമായി വരുമെന്നാന്നാണ് ചുവടെ പരിശോധിക്കുന്നത്.

10,000 രൂപയുടെ എസ്‌ഐപി

10,000 രൂപയുടെ എസ്‌ഐപി

മാസത്തിൽ 10,000 രൂപ എസ്‌ഐപി വഴി നിക്ഷേപിക്കാൻ സാധിക്കുന്നൊരാൾക്ക് 12 ശതമാനം ആദായം പ്രതീക്ഷിച്ചാൽ 38 വർഷവും 7 മാസവും കാത്തിരുന്നാൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം വഴി 10 കോടി രൂപ സ്വന്തമാക്കാം. 21 വയസിൽ നിക്ഷേപം ആരംഭിക്കുന്നൊരാൾ ഈ തുക നിക്ഷേപിക്കണം.

10,000 രൂപ മാസത്തിൽ എസ്‌ഐപി ചെയ്യുന്നൊരാൾക്ക് 12 ശതമാനം ആദായം ലഭിച്ചാൽ 20 വർഷവും 1 മാസവും കൊണ്ട് 1 കോടി രൂപ നേടാൻ സാധിക്കും. 

Also Read: മിനിമം ബാലൻസിനെ പേടിക്കേണ്ട; ഒരു ചാർജും ആവശ്യമില്ലാത്ത സേവിം​ഗ്സ് ബാങ്ക് അക്കൗണ്ട് ഇതാAlso Read: മിനിമം ബാലൻസിനെ പേടിക്കേണ്ട; ഒരു ചാർജും ആവശ്യമില്ലാത്ത സേവിം​ഗ്സ് ബാങ്ക് അക്കൗണ്ട് ഇതാ

20,000 രൂപയുടെ എസ്‌ഐപി

20,000 രൂപയുടെ എസ്‌ഐപി

20,000 രൂപയുടെ മാസ എസ്‌ഐപി ചെയ്യുന്നൊരാൾക്ക് 12 ശതമാനം ആദായം പ്രതീക്ഷിച്ചാൽ 32 വർഷവും 11 മാസവും കൊണ്ട് 10 കോടി എന്ന നാഴികകല്ല് പിന്നിടാം. 15 വർഷം കൊണ്ട് ഈ നിക്ഷേപം 1 കോടി രൂപ പിന്നിടും. ഈ നിക്ഷേപത്തിൽ നിന്ന് 10 വർഷം കൊണ്ട് 50 ലക്ഷം രൂപ നേടാനാകും. 

Also Read: ഡെബിറ്റ് കാര്‍ഡിലെ റിവാര്‍ഡുകള്‍ വെറുതെ കളയുകയാണോ? പണമാക്കി മാറ്റി ഷോപ്പിം​ഗ് നടത്താം; എങ്ങനെ എന്നറിയാംAlso Read: ഡെബിറ്റ് കാര്‍ഡിലെ റിവാര്‍ഡുകള്‍ വെറുതെ കളയുകയാണോ? പണമാക്കി മാറ്റി ഷോപ്പിം​ഗ് നടത്താം; എങ്ങനെ എന്നറിയാം

25,000 രൂപയുടെ എസ്‌ഐപി

25,000 രൂപയുടെ എസ്‌ഐപി

25,000 രൂപയാക്കി മാസ എസ്‌ഐപി ഉയർത്തിയാൽ 10 കോടി രൂപ നേടാനുള്ള സമയ പരിധി 31 വർഷവും 1 മാസവുമായി കുറയും. 13 വർഷവും 5 മാസവും കൊണ്ട് 1 കോടി രൂപ നേടാൻ സാധിക്കും. 2 വർഷവും 10 മാസവും കൊണ്ട് ഈ നിക്ഷേപവം വഴി 10 ലക്ഷം രൂപ സ്വന്തമാക്കാം. 5 കോടിയിലേക്ക് എത്താൻ 25.6 വർഷമാണ് നിക്ഷേപിക്കേണ്ടത്.

40,000 രൂപയുടെ എസ്‌ഐപി

40,000 രൂപയുടെ എസ്‌ഐപി

എസ്‌ഐപി തുക ഉയരുന്നത് ലക്ഷ്യത്തിലേക്കുള്ള ദൂരം കുറയ്ക്കും. പ്രതിമാസം 40,000 രൂപയുടെ എസ്‌ഐപി ചെയ്യുന്നൊരാൾക്ക് ഫണ്ടിൽ നിന്ന് 12 ശതമാനം ആദായം ലഭിച്ചാൽ 27 വർഷവും 3 മാസവും കൊണ്ട് 10 കോടിയെന്ന ലക്ഷത്തിലെത്തും. പത്തര വർഷം കൊണ്ട് 1 കോടി രൂപ നേടാൻ ഈ നിക്ഷേപത്തിന് സാധിക്കും. 1 വർഷവും 11 മാസവും കൊണ്ട് നിക്ഷേപം 10 ലക്ഷം രൂപ കടക്കും.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്ചല്‍ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: investment mutual fund
English summary

Investment Can Make Money Quickly; How Much Money To Be Invested For Making Crores

Investment Can Make Money Quickly; How Much Money To Be Invested For Making Crores, Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X