മാസ നിക്ഷേപം മൂന്ന് ഇടത്തേക്കായി മാറ്റാം; മക്കളുടെ ഭാവിക്ക് നേടാം 75 ലക്ഷം; കോമ്പിനേഷനുകൾ നോക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മക്കളുടെ ഭാവി സംബന്ധിച്ച ചിന്തിക്കുന്നവരാണ് എല്ലാ രക്ഷിതാക്കളും. ഉന്നത വിദ്യാഭ്യാസം, തൊഴിൽ, വിവാഹം എന്നിങ്ങനെയുള്ള ചെലവുകളെ കണ്ടെത്തുന്നതിന് വലിയ തുക കണ്ടെത്തേണ്ടതുണ്ട്. വർഷങ്ങൾ കഴിയുന്തോറും ചെലവ് കൂടി വരുന്നിടമാണ് ഉന്നത വിദ്യാഭ്യാസ മേഖല. ഇതിനാൽ നല്ലൊരു സമ്പാദ്യമില്ലെങ്കിൽ പഠനം പോലും അവതാളത്തിലാകും.

ഇതു മറികടക്കാൻ ചെറുപ്രായത്തിൽ തന്നെ മക്കളുടെ പേരിൽ വിവിധ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. സുകന്യ സമൃദ്ധി യോജന, ഇക്വിറ്റി മ്യൂച്വൽ ഫണ്ട്, പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് എന്നിവയുടെ കോമ്പിനേഷൻ നിക്ഷേപമാണ് പരിഗണിക്കുന്നത്. 

സുകന്യ സമൃദ്ധി യോജനയും പിപിഎഫും

സുകന്യ സമൃദ്ധി യോജനയും പിപിഎഫും

റിസ്‌കില്ലാതെ നിക്ഷേപിക്കാവുന്ന സർക്കാർ പദ്ധതികളാണ് സുകന്യ സമൃദ്ധി യോജനയും പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടും. ഇതിൽ സുകന്യ സമൃദ്ധി യോജന പെൺകുട്ടികൾക്ക് മാത്രമായുള്ളതാണ്. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിൽ ആൺകുട്ടുകൾക്കും പെൺകുട്ടികൾക്കു അക്കൗണ്ടെടുക്കാം.

സുകന്യ സമൃദ്ധി യോജന യിൽ 7.6 ശതമാനം പലിശ ലഭിക്കും. പത്ത് വയസിനുള്ളിൽ സുകന്യ സമൃദ്ധി യോജന അക്കൗണ്ടെടുക്കണം. 21 വർഷമാണ് കാലാവധി. പെൺകുട്ടിയുടെ വിവാഹം അതിന് മുൻപ് നടന്നാൽ അത് കാലാവധിയായി കണക്കാക്കും. 

Also Read: നിക്ഷേപിക്കാന്‍ പണമുണ്ടോ? റിസ്‌കെടുക്കാതെ മാസ വരുമാനം നേടാൻ ബാങ്കുകളുടെ 5 പദ്ധതികള്‍ നോക്കാംAlso Read: നിക്ഷേപിക്കാന്‍ പണമുണ്ടോ? റിസ്‌കെടുക്കാതെ മാസ വരുമാനം നേടാൻ ബാങ്കുകളുടെ 5 പദ്ധതികള്‍ നോക്കാം

നിക്ഷേപം

സുകന്യ സമൃദ്ധി യോജനയിൽ 15 വർഷം വരെ നിക്ഷേപം നടത്തിയാൽ മതി. പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായാൽ 50 ശതമാനം തുക വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പിൻവലിക്കാം. എന്നാൽ പിപിഎഫിൽ 15 വർഷത്തിന് ശേഷം നിക്ഷേപം പൂർണമായും പിൻവലിക്കാം. സുകന്യ സമൃദ്ധി യോജനയേക്കാൾ എളുപ്പത്തിൽ പണം പിൻവലിക്കാൻ സാധിക്കുന്നത് പിപിഎഫിലാണ്. രണ്ട് നിക്ഷേപവും പൂർണമായും നികുതി മുക്തമാണ്. 

Also Read: ദിവസം മിച്ചം പിടിക്കുന്നത് തുക നിക്ഷേപിക്കാൻ കാനറ ബാങ്ക് പി​ഗ്മി നിക്ഷേപ പദ്ധതി; സാധാരണക്കാർക്ക് അനുയോജ്യംAlso Read: ദിവസം മിച്ചം പിടിക്കുന്നത് തുക നിക്ഷേപിക്കാൻ കാനറ ബാങ്ക് പി​ഗ്മി നിക്ഷേപ പദ്ധതി; സാധാരണക്കാർക്ക് അനുയോജ്യം

മ്യൂച്വൽ ഫണ്ട്

മ്യൂച്വൽ ഫണ്ട്

ദീർഘകാലത്തേക്ക് സുകന്യ സമൃദ്ധി യോജനയിലും പിപിഎഫിലും നിക്ഷേപിക്കുന്നത് ഗുണം ചെയ്‌തെന്ന് വരില്ല, ഇന്നത്തെ കാലത്ത് ഉയർന്നു വരുന്ന പണപ്പെരുപ്പവും വിദ്യാഭ്യാസ ചെലവുകളും നേരിടാൻ ഇവയുടെ ആദായം മതിയാകില്ല. ഇതിനാൽ പണപ്പെരുപ്പത്തെ മറികടക്കുന്ന ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കാം. ദീർഘകാലത്തേക്ക് ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ എസ്‌ഐപി വഴി നിക്ഷേപിക്കുന്നത് മികച്ചൊരു സാധ്യതയാണ്. ദീർഘകാലത്തേക്ക് ആയതിനാൽ നഷ്ട സാധ്യത കുറയുന്നു. 

Also Read: ചില്ലറ പണപ്പെരുപ്പം 3 മാസത്തെ ഏറ്റവും താഴ്ന്നനിലയില്‍; ഒക്ടോബര്‍ കണക്കുകള്‍Also Read: ചില്ലറ പണപ്പെരുപ്പം 3 മാസത്തെ ഏറ്റവും താഴ്ന്നനിലയില്‍; ഒക്ടോബര്‍ കണക്കുകള്‍

പണം മൂന്ന് നിക്ഷേപത്തിലേക്കും

പണം മൂന്ന് നിക്ഷേപത്തിലേക്കും

മൂന്ന് പദ്ധതികളും മാസ തവണകൾ അനുവദിക്കുന്നവയാണ്. നിക്ഷേപിക്കാനായി മാസത്തിൽ മാറ്റിവെയ്ക്കുന്ന തുക മൂന്ന് പദ്ധതികളിലേക്കും മാറ്റാം. ഇത് വിവിധ തരത്തിൽ മാറ്റാം. പൂർണമായും പരമ്പരാഗത നിക്ഷേപങ്ങളെ ആശ്രയിക്കുന്നവരും ലക്ഷ്യങ്ങൾക്ക് 15 വർഷത്തോളം സമയവുമുള്ളവർക്ക് സുകന്യ സമൃദ്ധി യോജന, പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് എന്നിവയിൽ നിക്ഷേപിക്കാം.

പ്രായം കൂടിയ മക്കളുടെ ചെലവുകൾക്കായി 15 വര്ഡഷ ലോക്ഇൻ പിരിയഡുള്ള നിക്ഷേപങ്ങളെ ആശ്രയിക്കുന്നത് ഗുണകരമാകില്ല. ഇത്തരക്കാർക്ക് ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളെ തിരഞ്ഞെടുക്കാം. ഇടത്തരം റിസ്‌കെടുക്കാൻ തയ്യാറുള്ളവർ 50 ശതമാനം ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലും ബാക്കി തുക പിപിഎഫ്, സുകന്യ സമൃദ്ധി യോജന എന്നിവയലും നിക്ഷേപിക്കാം. റിസ്‌കെടുക്കാൻ താല്പര്യപ്പെടുന്നവർക്ക് 100 ശതമാനവും ഇക്വിറ്റിയലേക്ക് മാറ്റാം.

കാൽക്കുലേറ്റർ

കാൽക്കുലേറ്റർ

15 വർഷത്തിന് ശേഷം 75 ലക്ഷം രൂപ നേടാൻ ആഗ്രഹിക്കുന്നൊരാൾ മ്യൂച്വൽ ഫണ്ട്, ഡെബ്റ്റ് (പിപിഎഫ്, സുകന്യ സമൃദ്ധി യോജന) എന്നിവയിൽ 80:20 അനുപാതത്തിൽ നിക്ഷേപിച്ചാൽ മാസത്തിൽ 18,000-19,000 രൂപ വരെ ആവശ്യമാണ്.

ഡെബ്റ്റ് ഇക്വിറ്റി അലോക്കേഷൻ 60:30 അനുപാതത്തിൽ തിരഞ്ഞെടുത്താൽ 10 വർഷം കൊണ്ട് 50 ലക്ഷം നേടാൻ മാസത്തിൽ 24,000 -25,000 രൂപ വരെ നിക്ഷേപിക്കണം. 40:60 ശതമാനം അനുപാതത്തിൽ മാസം 36,000-37,000 രൂപ നിക്ഷേപിച്ചാൽ 6 വർഷം കൊണ്ട് 35 ലക്ഷം നേടാം.

ഇൻഷൂറൻസും അനുയോജ്യം

ഇൻഷൂറൻസും അനുയോജ്യം

മക്കളുടെയും കുടുംബത്തിന്റെയും ഭാവിക്കായി ഇൻഷൂറൻസും കരുതേണ്ടതുണ്ട്. ആകസ്മികമായി കുടുംബത്തിലെ വരുമാന സ്രോതസിന് എന്തെങ്കിലും സംഭവിച്ചാൽ സഹായകമാകാൻ നിക്ഷേപം മാത്രം മതിയാകില്ല. ഉന്നത വിദ്യാഭ്യാസം, വിവാഹം, വീട്ടു ചെലവ് എന്നിവയ്ക്കടക്കം പണം ലഭ്യമാകുന്ന തരത്തിലുള്ള ടേം ലൈഫ് ഇൻഷൂറൻസ് വാങ്ങണം.

Read more about: investment ppf mutual fund
English summary

Investment Combination Including SSY, PPF, MF Gives 75 Lakhs For Childs Future Expense; Details

Investment Combination Including SSY, PPF, MF Gives 75 Lakhs For Childs Future Expense; Details, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X