സ്ഥിരമായി യാത്ര ചെയ്യുന്നവരാണെങ്കിൽ തീവണ്ടി, വിമാന ടിക്കറ്റുകളുടെ നിരക്ക് തന്നെ വലിയ ചെലവാണ്. അത്യാവശ്യ യാത്രയാണെങ്കിൽ പെട്ടന്നെടുക്കുന്ന ടിക്കറ്റുകൾക്ക് വില അധികമായിരിക്കും. റെയിൽവെയിലെ തത്കാൽ ടിക്കറ്റിന് അധിക നിരക്ക് ഈടാക്കുന്നുണ്ട്. സമയം അടുക്കുന്തോറു വിമാന ടിക്കറ്റിനും നിരക്ക് ഉയരുകയാണ്. ഈ ചെലവുകളെ മറികടക്കാനുള്ളൊരു വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനൊരു ക്രെഡിറ്റ് കാർഡ് എന്നത്.
സാധാരണ ക്രെഡിറ്റ് കാര്‍ഡില്‍ വിമാന ടിക്കറ്റ് ബുക്കിംഗ്, ഹോട്ടല്‍ ബുക്കിംഗ് എന്നിവയ്ക്ക് എല്ലായിപ്പോഴും ഓഫറുകള്‍ ലഭിക്കണമെന്നില്ല. ഇതിനാല്‍ കൂടുതല്‍ ക്യാഷ് ബാക്കുകളും ഉയര്‍ന്ന റിവാര്‍ഡുകളും ലഭിക്കാനായി കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം. ക്രെഡിറ്റ് കാര്‍ഡ് കമ്പനിയും ട്രാവല്‍ കമ്പനികളും സഹകരിച്ചാണ് കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഇറക്കുന്നുണ്ട്. കാര്‍ഡുമായി സഹകരിക്കുന്ന കമ്പനിയുമായി നടത്തുന്ന ഇടപാടിന് കൂടുതല്‍ ഓഫറുകള്‍ ലഭിക്കും.

ഐആര്‍സിടിസി എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് പ്രീമിയര്‍
യാത്രക്കാർക്ക് ഉപകാരപ്പെടുന്ന കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകളിലൊന്നാണ് ഐആര്‍സിടിസി എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് പ്രീമിയര്‍. ഐആര്‍സിടിസിയും എസ്ബിഐയും ചേർന്നുള്ള ഈ ക്രെഡിറ്റ് കാർഡ് തീവണ്ടി, വിമാന യാത്രക്കാരെ ലക്ഷ്യം വെച്ചാണ്. ഐആർസിടിസി വഴിയുള്ള യാത്ര ടിക്കറ്റ് ബുക്കിംഗിനാണ് പ്രധാനമായും ഇളവ് ലഭിക്കുന്നത്.
പെട്രോള്‍, ഡീസല്‍ സര്‍ചാര്‍ജ് ആനുകൂല്യം, ഇന്‍ഷൂറന്‍സ് ആനുകൂല്യം എന്നിവ ഇതോടൊപപം ലഭിക്കും. റെയില്‍വെ ലോഞ്ചുകളില്‍ സൗജന്യ പ്രവേശനവും ലഭിക്കും. വര്‍ഷിക ചാര്‍ജായി 1499 രൂപയും ജിഎസ്ടിയും അടയ്ക്കണം. വര്‍ഷത്തില്‍ റിന്യൂവല്‍ ചാര്‍ജായും ഇതേ തുക അടയ്ക്കണം. 3.50 ശതമാനമാണ് മാസ പലിശ.

വെല്‍ക്കം ഗിഫ്റ്റ്
വെല്‍ക്കം ഗിഫ്റ്റായി 1500 റിവാര്‍ഡ് പോയിന്റുകള്‍ ഐആര്‍സിടിസി എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് പ്രീമിയറിൽ നിന്ന് ലഭിക്കും. ഒരു റിവാര്‍ഡ് പോയിന്റിന് 1 രൂപയാണ് വില. ഐആര്‍സിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഈ റിവാര്‍ഡ് പോയിന്റ് ഉപയോഗിക്കാം. 50,000 രൂപ വര്‍ഷത്തില്‍ ചെലവാക്കിയാല്‍ 2,500 റിവാര്‍ഡ് പോയിന്റുകളും 1 ലക്ഷം രൂപ ചെലവാക്കിയാല്‍ 5,000 റിവാര്‍ഡ് പോന്റും ലഭിക്കും. 2 ലക്ഷം രൂപ ചെലവാക്കിയാല്‍ വാര്‍ഷിക ഫീസ് ഒഴിവാക്കും.
Also Read: ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ കയ്യിലുണ്ടോ; യാത്ര ചെലവുകളില്‍ നല്ല ഇളവ് നേടാം

യാത്രക്കാർക്കുള്ള ഇളവുകൾ
ഐആര്‍സിടിസി ആപ്പോ വെബ്‌സൈറ്റ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ റെയില്‍വെ ടിക്കറ്റ് ട്രാന്‍സാക്ഷന്‍ ചാര്‍ജിന് മുകളില്‍ 1 ശതമാനം ഇളവ് ഐആര്‍സിടിസി എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് പ്രീമിയര്‍ വഴി ലഭിക്കും. എയര്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 1.8 ശതമാനം ട്രാന്‍സാക്ഷൻ ചാർജും ലാഭിക്കാം.
ഒരു വര്‍ഷത്തിനുള്ളില്‍ റെയില്‍വേ ലോഞ്ചുകളിലേക്ക് 8 തവണ സൗജന്യ പ്രവേശനം ലഭിക്കും. ഈ ഓഫര്‍ ലഭിക്കാന്‍ ബന്ധപ്പെട്ട ലോഞ്ചുകളില്‍ ഐആര്‍സിടിസി എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് പ്രീമിയര്‍ ഉപയോഗിച്ചാൽ മതി.

ഐആര്‍സിടിസി എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് പ്രീമിയര്‍ ഉടമകൾക്ക് കോംപ്ലിമെന്ററി റെയില്‍ അപകട ഇന്‍ഷുറന്‍സായി 10 ലക്ഷം രൂപയും എയര്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സായി 50 ലക്ഷം രൂപയും ലഭിക്കും. ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ തടയാൻ 1 ലക്ഷം രൂപയുടെ കോംപ്ലിമെന്ററി ഇൻഷൂറൻസ് പരിരക്ഷയും ലഭിക്കും.
Also Read: വെറുതെയല്ല കീശയിൽ കാശ് നിൽക്കാത്തത്; ഈ 5 ചെലവുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കരുത്

മറ്റ് ഗുണങ്ങൾ
ഇന്ത്യയിലെ എല്ലാ പെട്രോള്‍ പമ്പുകളിലും ഇന്ധന സർച്ചാർജിൽ നിന്ന് 1 ശതമാനത്തിന്റെ ഇലവ് ലഭിക്കും. കുറഞ്ഞത് 500 രൂപയുടെ ഇന്ധനം നിറയ്ക്കുമ്പോഴാണ് ഈ ആനുകൂല്യം ലഭിക്കുക. കാര്‍ഡ് ഉപയോഗിച്ച് ഡൈനിംഗിനായി ചെലവാക്കുന്ന ഓരോ 125 രൂപയ്ക്കും 3 റിവാര്‍ഡ് പോയിന്റ് ലഭിക്കും. റീട്ടെയില്‍ പര്‍ച്ചേസുകൾക്ക ചെലവാക്കുന്ന 125 രൂപയ്ക്ക് 1 റിവാര്‍ഡ് പോയിന്റ് വീതം ലഭിക്കും.