ചിട്ടി ചേരും മുന്‍പ് ചിട്ടിയെ പറ്റി അറിയാം; ഈ രണ്ട് തരം ചിട്ടികളിൽ നിങ്ങള്‍ ചേരേണ്ടത് ഏത് ചിട്ടിയില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിട്ടിയിൽ ചേരുന്നതിന് മുൻപ് സ്വന്തം ആവശ്യത്തെയും ചേരാൻ ഉദ്യേശിക്കുന്ന ചിട്ടിയുടെ സ്വഭാവത്തെയും കൃ‌ത്യമായി മനസിലാക്കിയൊരാൾക്കാണ് ലാഭകരമായി ചിട്ടി മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കുക. ആവശ്യമായ പണം, എപ്പോഴാണ് പണം ആവശ്യം വരുന്നത, എന്താണ് ജാമ്യം തുടങ്ങിയ കാര്യങ്ങൾ ആദ്യം നിശ്ചയിക്കേണ്ടതുണ്ട്. പെട്ടന്നുള്ള പണ സമാഹരണമാണ് ലക്ഷ്യമെങ്കിൽ വേ​ഗത്തിൽ വിളിച്ചെടുക്കാൻ സാധിക്കുന്ന ഹ്രസ്വകാല ചിട്ടിയാണ് ഉചിതം.

 

കുറച്ച് കാലത്തിന് ശേഷം ചിട്ടി മതിയെങ്കിൽ മികച്ച ലാഭ വിഹിതം നൽകുന്ന ദീർഘകാല ചിട്ടികളും തിരഞ്ഞെടുക്കാം. കാലാവധിയെ അടിസ്ഥാനമാക്കി ചിട്ടികളെ ഇങ്ങനെ തരം തിരിക്കാമെങ്കിലും ചിട്ടിയുടെ സ്വഭാവം അനുസരിച്ചാണ് പ്രധാന തരംതരിവ് വരുന്നത്. ലേല ചിട്ടികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന റെഗുലര്‍ ചിട്ടിയും നറുക്ക് ലേല ചിട്ടി എന്നറിയപ്പെടുന്ന മള്‍ട്ടി ഡിവിഷന്‍ ചിട്ടിയും ഇന്ന് കെഎസ്എഫ്ഇയിൽ നിന്ന് ലഭിക്കും. ഇവയുടെ പ്രത്യേകതയും ഏതാണ് ചേരണ്ടത് എന്നും പരിശോധിക്കാം.

ചിട്ടി ചേരും മുന്‍പ് ചിട്ടിയെ പറ്റി അറിയാം; ഈ രണ്ട് തരം ചിട്ടികളിൽ നിങ്ങള്‍ ചേരേണ്ടത് എവിടെ

ലേല ചിട്ടി

റെ​ഗുലർ ചിട്ടി എന്നറിയപ്പെടുന്ന ലേല ചിട്ടികളില്‍ കാലാവധിക്ക് അനുസരിച്ചാണ് അംഗങ്ങളുണ്ടാവുക. ഉദാഹരണമായി 2,500 രൂപ അടവുള്ള 40 മാസം കാലാവധിയുപള്ള ചിട്ടിയില്‍ 40 പേരെ ചേര്‍ക്കാനാകും. ഒരു മാസം ഒരാൾക്ക എന്ന രീതിയില്‍ 40 പേർക്കും കാലാവധിക്കുള്ളിൽ ചിട്ടി ലഭിക്കും. 30 മാസം കാാവധിയുള്ള ഹ്രസ്വകാല ചിട്ടി മുതല്‍ 120 മാസം കാലാവധിയുള്ള ചിട്ടികള്‍ വരെ ഇന്നുണ്ട്. 1,000 രൂപ മുതല്‍ ലക്ഷങ്ങള്‍ അടവ് വരുന്ന ചിട്ടികളുണ്ട്. ലക്ഷങ്ങളുടെ ചിട്ടിയായാലും ഏത് ചിട്ടിയിലും 30 ശതമാനം ലേല കിഴിവിലാണ് ചിട്ടി ലേലം വിളിക്കാൻ സാധിക്കുക. അതായത് ചിട്ടി തുകയുടെ 30 ശതമാനം കുറച്ച് വരെ ചിട്ടി ലേലം വിളിക്കാം.

Also Read: 5 ലക്ഷം കയ്യിലുണ്ടെങ്കിൽ എങ്ങനെ ലാഭകരമായി നിക്ഷേപിക്കാം; പുത്തൻ വഴികൾ അറിഞ്ഞിരിക്കാംAlso Read: 5 ലക്ഷം കയ്യിലുണ്ടെങ്കിൽ എങ്ങനെ ലാഭകരമായി നിക്ഷേപിക്കാം; പുത്തൻ വഴികൾ അറിഞ്ഞിരിക്കാം

മൾട്ടി ഡിവിഷൻ ചിട്ടി

മള്‍ട്ടി ഡിവിഷന്‍ ചിട്ടികളെന്നാൽ ഒന്നില്‍ കൂടുതല്‍ റെഗുലര്‍ ചിട്ടികളുടെ കോമ്പിനേഷനാണ്. കൂട്ടിച്ചേര്‍ക്കുന്ന ഓരോ ചിട്ടികളും ഡിവിഷനായി കണക്കാക്കുന്നു, സാധാരണ നാല് ഡിവിഷനുള്ള ചിട്ടികളാണ് ഉണ്ടാകുന്നത്. ഒന്നില്‍ കൂടുതല്‍ ഡിവിഷനുള്ളതിനാലാണ് മൾട്ടി ഡിവിഷൻ എന്ന പേര് വരുന്നത്. മൾട്ടി ഡിവിഷൻ ഉൾകൊള്ളുന്ന ചിട്ടി വരിക്കാരുടെ എണ്ണമാണ് പ്രധാനം.

 

2,500 രൂപ മാസ അടവുള്ള 40 മാസ കാലാവധിയുള്ള 1 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടിയെന്നാൽ ഇത്തരത്തിലുള്ള നാല് റെ​ഗുലർ ചിട്ടി ചേർന്നതാണ്. അതായത് ഇവിടെ 160 പേർ ചിട്ടിയിൽ അം​ഗങ്ങളായിരിക്കും. 50 മാസ കാലാവലധിയുള്ള മൾട്ടി ഡിവിഷൻ ചിട്ടിയിൽ 200 പേരുണ്ടാകും.

Also Read: സ്വർണത്തിൽ നിക്ഷേപിക്കും മുൻപ് നികുതിയെ പറ്റി അറിഞ്ഞിരിക്കാം; കുറഞ്ഞ നികുതി ബാധ്യത എവിടെAlso Read: സ്വർണത്തിൽ നിക്ഷേപിക്കും മുൻപ് നികുതിയെ പറ്റി അറിഞ്ഞിരിക്കാം; കുറഞ്ഞ നികുതി ബാധ്യത എവിടെ

നറുക്ക് ലേല ചിട്ടി

മൾട്ടി ഡിവിഷൻ ചിട്ടിയുടെ മറ്റൊരു പ്രത്യേകത ഒരു നറുക്കും 3 ലേലവുമാണ് ഇവയിൽ ഉണ്ടാവുക. ഇതിനാലാണ് നറുക്ക് ലേല ചിട്ടികള്‍ എന്ന് പറയുന്നത്. മൾട്ടിഡിവിഷൻ ചിട്ടിയിൽ നറുക്ക് ലഭിച്ചാല്‍ ഫോര്‍മാന്‍സ് കമ്മീഷന്‍, ജിഎസ്ടി, ഡോക്യുമെന്റേഷന്‍ ചാര്‍ജ് എന്നിവ കിഴിച്ചുള്ള തുക ലഭിക്കും. അതായത് കാലാവധിയോളം കാത്തിരുന്നാല്‍ ലഭിക്കുന്ന തുക ആദ്യ മാസം തന്നെ ലഭിക്കും.

പല കാലാവധിയും പല മാസ അടവുമുള്ള ചിട്ടികളും മൾട്ടി ഡിവിഷൻ ചിട്ടികളിലുണ്ട്. പരമാവധി ലേല കിഴിവ് കാലാവധി അനുസരിച്ച് വ്യത്യാസപ്പെടും. 60 മാസത്തിന് താഴെ കാലാവധിയുള്ള മള്‍ട്ടി ഡിവിഷന്‍ ചിട്ടിയില്‍ 30 ശതമാനമാണ് പരമാവധി ലേല കിഴിവ്. 60 മാസം മുതൽ 100 മാസ കാലാവധിയുള്ള ചിട്ടിയിൽ 35 ശതമാനവും 120 മാസ ചിട്ടിയില്‍ 40 ശതമാനവുമാണ് പരമാവധി ലേല കിഴിവ്.

Also Read: മാസത്തിൽ കയ്യിലുള്ളത് തവണകളായി നിക്ഷേപിക്കാം; മാന്യമായ സമ്പാദ്യമുണ്ടാക്കാം; കാനറ ബാങ്കിന്റെ പദ്ധതി ഇങ്ങനെAlso Read: മാസത്തിൽ കയ്യിലുള്ളത് തവണകളായി നിക്ഷേപിക്കാം; മാന്യമായ സമ്പാദ്യമുണ്ടാക്കാം; കാനറ ബാങ്കിന്റെ പദ്ധതി ഇങ്ങനെ

ഏത് ചിട്ടി തിരഞ്ഞെടുക്കാം

ചിട്ടി തിരഞ്ഞെടുക്കുമ്പോള്‍ ഓരോരുത്തരുടെയും ആവശ്യം മനസിലാക്കണം. മികച്ച ലാഭ വിഹിതം ആഗ്രഹിക്കുന്നവര്‍ക്ക് റെഗുലര്‍ ചിട്ടിയാണ് ഉചിതം. കാലാവധി കുറവുള്ള റെ​ഗുലർ ചിട്ടിയേക്കാൾ ദീർഘകാല ചിട്ടികളിൽ കൂടുതൽ ലാഭ വിഹിതം ലഭിക്കും. പെട്ടന്ന് പണം ആവശ്യമില്ലാത്തവരാണെങ്കിൽ ദര്‍ഘകാല റെഗുലര്‍ ചിട്ടികൾ തിരഞ്ഞെടുക്കാം.

മള്‍ട്ടി ഡിവിഷൻ ചിട്ടിയിൽ ചേരേണ്ടത് പെട്ടന്ന് പണം ആവശ്യമുള്ളവരാണ്. നറുക്ക് ലേല ചിട്ടിയായതിനാൽ ഒരു മാസത്തിൽ ചിറ്റാളന് നാല് അവസരം മള്‍ട്ടി ഡിവിഷന്‍ ചിട്ടിയിൽ നിന്ന് ലഭിക്കും. കാലാലധി കുറവുള്ള ചിട്ടികളാണെങ്കില്‍ കുറഞ്ഞ കിഴിവിൽ വേ​ഗത്തില്‍ ലേലം വിളിക്കാം. നറുക്ക് കിട്ടിയില്ലെങ്കിലും 3 ലേല അവസരങ്ങൾ ഉപയോ​ഗിച്ച് ചിട്ടി വിളിക്കാം.

Read more about: ksfe chitty
English summary

Lela Chitty And Naruke Lela Chitty; Are You Considering To Join In Chitty; Let's Know These Chittys

Lela Chitty And Naruke Lela Chitty; Are You Considering To Join In Chitty; Let's Know These Chittys, Read In Malayalam
Story first published: Monday, December 5, 2022, 19:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X