സ്വര്‍ണമോ റിയല്‍ എസ്റ്റേറ്റോ; ദീര്‍ഘകാലത്തേക്ക് അനുയോജ്യമായ നിക്ഷേപം ഏതാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരിയായൊരു നിക്ഷേപം തിരഞ്ഞെടുത്ത് അതിന് അനുസരിച്ച് പണം വിനിയോ​ഗിച്ചാൽ പരമാവധി വരുമാനം നേടാന്‍ സാധിക്കും. മികച്ച നിക്ഷേപം ഏതാണെന്ന് ഒറ്റകാഴ്ചയിൽ ഒരാൾക്ക് ചൂണ്ടിക്കാട്ടാന്‍ സാധിക്കില്ല. ഓരോരുത്തരുടെയും നിക്ഷേപ ലക്ഷ്യം, അനുയോജ്യമായ റിസ്‌ക് തുടങ്ങിയ തുടങ്ങിയ അനുസരിച്ച് ഓരോരുത്തര്‍ക്കും ചേരുന്ന നിക്ഷേപങ്ങള്‍ വ്യത്യസ്തമാകും. ദീര്‍ഘകാല നിക്ഷേപം പരിഗണിക്കുന്ന സമയത്ത് സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് പൊതുവെ മുന്‍ഗണന ലഭിക്കുന്നത്.

 

ആഭരണമായും നിക്ഷേപമായും ഇന്ത്യന്‍ കുടുംബങ്ങളില്‍ വലിയ സാന്നിധ്യമാണ് സ്വര്‍ണം. ഉയര്‍ന്ന ലിക്വിഡിറ്റി സ്വര്‍ണത്തിന്റെ ഒരു പ്രത്യേകതയാണ്. ശരിയായ രീതിയില്‍ സമീപിച്ചാല്‍ മികച്ച ലാഭം തരുന്നവയാണ് റിയല്‍ എസ്‌റേറ്റ്. ഈ രണ്ട് നിക്ഷേപങ്ങളുടെ സാധ്യതകളും ഏതാണ് ദീർഘകാല നിക്ഷേപകന് കൂടുതൽ ​ഗുണം ചെയ്യുകയെന്നും പരിശോധിക്കാം. 

റിയൽ എസ്റ്റേറ്റ്

റിയൽ എസ്റ്റേറ്റ്

വളരെ സ്ഥിരതയുള്ള നിക്ഷേപ ഓപ്ഷനാണ് റിയല്‍ എസ്റ്റേറ്റ്, അത് കുറഞ്ഞ അപകടസാധ്യതയും റിയൽ എസ്റ്റേറ്റിന്റെ പ്രത്യേകതയാ്‌ണ്. ഇതിനോടൊപ്പം അധിക നികുതി ആനുകൂല്യത്തോടെ സ്ഥിര വരുമാനം ലഭിക്കാനുള്ള വഴിയും റിയൽ എസ്റേറ്റ് നൽക്കുന്നു. റെസിഡന്‍ഷ്യല്‍ വസ്തു ആയാലും വാണിജ്യ കെട്ടിടമായാലും റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍ക്ക് പ്രതിമാസ വാടക വഴി വരുമാനം ലഭിക്കും.

നിലവിൽ വർധിച്ചു വരുന്ന വാടകയുടെ അടിസ്ഥാനത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിൽ നിന്ന് വാര്‍ഷത്തിൽ 15 ശതമാനം വരെ ആദായം പ്രതീക്ഷിക്കാം. വിപണിയും സമ്പദ്‍വ്യവസ്ഥയും വളരുന്നതിന് അനുസരിച്ച് സ്ഥലത്തിന്റെ മൂല്യവും വർധിക്കും. റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന് വലിയ തുക ആവശ്യമാണ്. എന്നാല്‍ ഒരുപാട് മേഖലകളുടെ നിലനില്‍പ്പ് റിയൽ എസ്റേറ്റുമായി ബന്ധപ്പെട്ടാണ്.

സ്വർണം

സ്വർണം

മറു വശത്ത് സ്വർണം മാർക്കറ്റിൽ ട്രേഡ് ചെയ്യപ്പെടുന്നൊരു ചരക്കാണ്. ഇതിനാൽ തന്നെ വിലയിൽ ഉയർന്ന ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട്. പണപ്പെരുപ്പത്തിനെതിരെ മികച്ച സാധ്യതയാണ് സ്വർണം. ഇതിനാൽ തന്നെ കറൻസിയുടെ പ്രകടനം മോശമാകുന്ന ഘട്ടത്തിലാണ് സ്വർണം കരുത്ത് കാണിക്കുന്നത്. മോഷ്ടിക്കപ്പെടാനുള്ള സാധ്യതമായണ് സ്വർണത്തിൽ നിക്ഷേപിക്കുമ്പോഴുള്ള മറ്റൊരു റിസ്ക്. ഇതോടൊപ്പം മാസ വരുമാനം പോലെ സ്ഥിര വരുമാനം ഉണ്ടാക്കാൻ സ്വർണത്തിലെ നിക്ഷേപത്തിന് സാധിക്കില്ല. ഡിജിറ്റൽ നിക്ഷേപം നടത്തുന്നൊരാൾക്ക് മോഷ്ടിക്കപ്പെടുമെന്ന റിസ്ക് കുറയ്ക്കാൻ സാധിക്കും. 

Also Read: നിക്ഷേപിച്ച പണത്തിന് പലിശ ലഭിക്കും; ലാഭത്തിന് നികുതി വേണ്ട; സ്വർണം വാങ്ങുമ്പോൾ ഇങ്ങനെ വാങ്ങാംAlso Read: നിക്ഷേപിച്ച പണത്തിന് പലിശ ലഭിക്കും; ലാഭത്തിന് നികുതി വേണ്ട; സ്വർണം വാങ്ങുമ്പോൾ ഇങ്ങനെ വാങ്ങാം

പ്രകടനം

പ്രകടനം

കഴിഞ്ഞ 10 വർഷത്തെ സ്വർണത്തിന്റെയും റിയൽ എസ്റ്റേറ്റ് മേഖലയുടെയും പ്രകടന വിലയിരുത്തിയാൽ സ്വർണം 70.12 ശതമാനം ആദായവും നിഫ്റ്റി റിയൽറ്റി 61.21ശതമാനം വളർച്ചയുമാണ് രേഖപ്പെടുത്തിയത്. ഏകദേശം ഒരേ റിട്ടേണാണ് ഇരു നിക്ഷേപവവും നൽകിയെന്ന് പറയാം.

എവിപി- റിസർച്ച് കമ്മോഡിറ്റീസിലെ അമിത് ഖരെയുടെ അഭിപ്രായത്തിൽ ദീർഘകാല നിക്ഷേപകർ ആകെ ഫണ്ടിന്റെ 60 ശതമാനം സ്വർണത്തിലും 40 ശതാനം റിയൽ എസ്റേറ്റിലും നിക്ഷേിക്കുന്നതാണ് ഉചിതം. 2023-ലെ റിയൽ എസ്റ്റേറ്റുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണം മികച്ച പ്രകടനം നടത്താൻ സാധ്യതയുണ്ടെന്ന് അദ്ദേഹം വിലയിരുത്തുന്നു. 

Also Read: മുതിര്‍ന്നവര്‍ക്ക് 8.30% വരെ പലിശ ലഭിക്കുമ്പോള്‍ വേറെന്ത് ചിന്തിക്കണം; സ്ഥിര നിക്ഷേപത്തിന് ഈ ബാങ്ക് നോക്കാംAlso Read: മുതിര്‍ന്നവര്‍ക്ക് 8.30% വരെ പലിശ ലഭിക്കുമ്പോള്‍ വേറെന്ത് ചിന്തിക്കണം; സ്ഥിര നിക്ഷേപത്തിന് ഈ ബാങ്ക് നോക്കാം

രണ്ടും മികച്ചത്

രണ്ടും മികച്ചത്

പണത്തിന് അടിയന്തരാമായ ആവശ്യമുണ്ടാകുമ്പോൾ വേഗത്തിൽ പണമാക്കി മാറ്റാനാകുന്നതാണ് സാധാരണ നിക്ഷേപകരെ സ്വർണം വാങ്ങാൻ പ്രേരിപ്പിക്കുന്നത്. ഇതോടൊപ്പം ദീർഘകാലാടിസ്ഥാനത്തിൽ പണപ്പെരുപ്പത്തെ മറികടക്കുന്ന മാന്യമായ വരുമാനം നൽകാനും സ്വർണത്തിന് സാധിക്കും. റിയൽ എസ്റേറ്റ് വളർന്നു കൊണ്ടിരിക്കുമെങ്കിലും പെട്ടന്നുള്ള പണത്തിന്റെ ആവശ്യത്തിന് ഉപകരിക്കില്ലെന്നതാണ് റിയൽ എസ്റ്റേറ്റിന്റെ ഏറ്റവും വലിയ ദോഷമെന്ന് സെബി രജിസ്ട്രേഡ് നികുതി, നിക്ഷേപ വി​ദ​ഗ്ധനായ ജിതേന്ദ്ര പിഎസ് സോളങ്കി പറയുന്നു. 

Also Read: വാഹനം കയ്യിലുണ്ടോ? പണത്തിന് അത്യാവശ്യം വരുമ്പോൾ കാർ ഈട് നൽകി വായ്പയെടുക്കാം; അറിയേണ്ടതെല്ലാംAlso Read: വാഹനം കയ്യിലുണ്ടോ? പണത്തിന് അത്യാവശ്യം വരുമ്പോൾ കാർ ഈട് നൽകി വായ്പയെടുക്കാം; അറിയേണ്ടതെല്ലാം

ഉയർന്ന മൂലധനം

നിക്ഷേപിക്കാനായി ഉയർന്ന മൂലധനം റിയൽ എസ്റ്റേറ്റിൽ ആവശ്യമാണ്. റിയൽ എസ്റ്റേറ്റ് മേഖലയിൽ ഒരു തകർച്ച വന്നാൽ അത് ദീർഘകാലം നീണ്ടുനിൽക്കും. ദീർഘകാല നിക്ഷേപത്തിൽ റിയൽ എസ്റ്റേറ്റ് സ്വർണത്തേക്കാൾ ഉയർന്ന ആദായ നൽകുമെങ്കിലും പണമാക്കി മാറ്റാൻ സമയമെടുക്കുമെന്നതാണ് പ്രധാന വെല്ലുവിളിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Read more about: investment real estate gold
English summary

Looking For A Long Term Investment; Gold Or Real Estate Which Is Suitable; Here's Details

Looking For A Long Term Investment; Gold Or Real Estate Which Is Suitable; Here's Details, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X