വിലക്കുറവില്‍ ലഭ്യമായ 5 'മോണോപോളി' ഓഹരികള്‍; ലാഭം നീരുറവ പോലെ ഒഴുകിയെത്തും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിയമപരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാതരം ബിസിനസ് സംരംഭങ്ങളുടേയും പ്രാതിനിധ്യം ഇന്ത്യന്‍ ഓഹരി വിപണിയില്‍ കാണാനാകും. പാഴ്‌വസ്തുക്കള്‍ ശേഖരിക്കുന്നതു മുതല്‍ നവീന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതും മിസൈള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ സാമഗ്രികള്‍ നിര്‍മിക്കുന്നതു വരെയുള്ള വിവിധതരം കമ്പനികള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം 4000-ഓളം കമ്പനികളില്‍ നിന്നും നിക്ഷേപ വളര്‍ച്ച ഉറപ്പാക്കുന്ന ഓഹരികളെ കണ്ടെത്തുന്നത് ശ്രമകരമാണ്.

ലാഭസാധ്യത

ഒരു വ്യവസായ മേഖലയില്‍ കടുത്ത മത്സരം നിലനില്‍ക്കുന്നില്ലെങ്കില്‍ അഥവാ ശക്തരായ എതിരാളികള്‍ ഇല്ലെങ്കില്‍ അവിടെ നിലവിലുള്ള കമ്പനിക്ക് ആയാസരഹിതമായി വളരാനും ലാഭം സൃഷ്ടിക്കാനും കഴിയും. എന്നാല്‍ ഇത്തരത്തിലുള്ള കമ്പനികളെ എളുപ്പം കണ്ടുപിടിക്കാനുമാവില്ല. കാരണം, ഉയര്‍ന്ന ലാഭസാധ്യത പുതിയ സംരംഭകരെ അവിടടേക്ക് ആകര്‍ഷിക്കാനുള്ള സാധ്യത ഏറെയാണ്.

Also Read: 100 രൂപയില്‍ നിന്നുള്ള ഈ ടാറ്റ മള്‍ട്ടിബാഗറിന്റെ കുതിപ്പ് 10,000 കടന്നു; അന്നത്തെ 1 ലക്ഷം 1 കോടിയായി!Also Read: 100 രൂപയില്‍ നിന്നുള്ള ഈ ടാറ്റ മള്‍ട്ടിബാഗറിന്റെ കുതിപ്പ് 10,000 കടന്നു; അന്നത്തെ 1 ലക്ഷം 1 കോടിയായി!

വിപണി മേധാവിത്തമോ

കൂടാതെ, അതാത് സമയങ്ങളിലെ സര്‍ക്കാരിന്റെ ഇറക്കുമതി നയങ്ങളും ബജറ്റ് പ്രഖ്യാപനങ്ങളുമൊക്കെ സ്വാധീനം ചെലുത്താനുമാകും. എങ്കിലും ചില കമ്പനികള്‍ക്ക് ചുരുക്കം ചില മേഖലകളില്‍ കുത്തകാവകാശമോ (Monopoly) അതിനോട് തുല്യമായ വിപണി മേധാവിത്തമോ ലഭിക്കാറുണ്ട്. ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് പെരുമയിലൂടെയും പ്രവേശന നിയന്ത്രണത്തോടെയുമാണ് മിക്കപ്പോഴും ഇത് സാധ്യമാകുന്നത്. ഈ ലേഖനത്തില്‍ വിപണി മേധാവിത്തമുള്ള 5 കമ്പനികളെയാണ് പരിചയപ്പെടുത്തുന്നത്.

ഐഇഎക്സ്

ഐഇഎക്സ്

രാജ്യത്തെ പ്രഥമവും ഏറ്റവും വലിയതുമായ ഊര്‍ജ കൈമാറ്റ വിപണിയാണ് ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച് (ഐഇഎക്‌സ്). 2008-ലാണ് തുടക്കം. വിവിധതരം കരാറിലൂടെ വൈദ്യുതി വാങ്ങാനുള്ള സൗകര്യമാണ് എക്‌സ്‌ചേഞ്ച് മുന്നോട്ടു വയ്ക്കുന്നത്. 95 ശതമാനം വിപണി വിഹിതം ഉള്ളതുകൊണ്ട് ഈ മേഖലയിലെ കുത്തക ഐഇഎക്സിനുണ്ടെന്ന് അവകാശപ്പെടാം. സ്ഥാപനത്തിന്റെ 84 ശതമാനം വരുമാനവും ലഭിക്കുന്നത് ഇടപാട് ഫീസില്‍ നിന്നാണ്.

Also Read: ജുന്‍ജുന്‍വാലയുടെ ഈ കേരളാ ഓഹരിയില്‍ ബ്രേക്കൗട്ട്; ഇപ്പോള്‍ വാങ്ങിയാല്‍ 30% നേട്ടംAlso Read: ജുന്‍ജുന്‍വാലയുടെ ഈ കേരളാ ഓഹരിയില്‍ ബ്രേക്കൗട്ട്; ഇപ്പോള്‍ വാങ്ങിയാല്‍ 30% നേട്ടം

വൈദ്യുതി

രാജ്യത്താകമാനം 55 വിതരണക്കാരും 500-ലധികം വൈദ്യുതി ഉത്പാദകരും 4,400-ലധികം വാണിജ്യ സ്ഥാപനങ്ങളും എക്സ്ചേഞ്ചിന്റെ ഉപഭോക്താക്കളാണ്. 2017-ലാണ് ഓഹരി ലിസ്റ്റ് ചെയ്യപ്പെട്ടത്. ദീര്‍ഘകാല വിതരണ കരാറുകള്‍ അവതരിപ്പിച്ചതും ഭൂട്ടാനിലെ ജലവൈദ്യുത പദ്ധതി ഉത്പാദകരുമായും സഹകരണം ആരംഭിച്ചതും ഐഇഎക്‌സിന് (BSE: 540750, NSE : IEX) നേട്ടമാണ്.

നാഷണല്‍ ഓപണ്‍ ആക്സസ് രജിസ്ട്രി ആരംഭിച്ചതും ഒരു വര്‍ഷം വരെയുള്ള കരാറുകള്‍ സാധ്യമാക്കുന്നതും അനുകൂല ഘടകങ്ങളാണ്. അതേസമയം 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരമായ 319 രൂപയിലും 48 ശതമാനത്തോളം താഴെയാണ് ഐഇഎക്‌സ് ഓഹരി ഇപ്പോഴുള്ളത്.

ഹിന്ദുസ്ഥാന്‍ സിങ്ക്

ഹിന്ദുസ്ഥാന്‍ സിങ്ക്

1966-ല്‍ പൊതുമേഖലയിലാണ് ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിച്ചത്. 2001-ല്‍ കേന്ദ്ര സര്‍ക്കാര്‍ ഓഹരി വിറ്റഴിക്കാന്‍ തീരുമാനിച്ചതിലൂടെ വേദാന്ത ഗ്രൂപ്പ് കമ്പനിയെ ഏറ്റെടുത്തു. നാകം, ഈയം, വെള്ളി എന്നിവ ഏകീകൃതമായി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഏക കമ്പനിയും ലോകത്തെ തന്നെ മുന്‍നിര കമ്പനികളിലൊന്നുമാണിത്. മൂന്ന് ഗുണമേന്മയിലുള്ള നാകവും ഉത്പാദിപ്പിക്കുന്നുണ്ട്. ബാറ്ററി നിര്‍മാണത്തിന് ഏറെ അത്യാവശ്യമായ ശുദ്ധമായ ഈയവും ഉത്പാദിപ്പിക്കുന്നു.

Also Read: വിപണിയിലെ ചാഞ്ചാട്ടം വില്ലനോ നായകനോ? നിക്ഷേപകര്‍ക്ക് പിടിച്ചു നില്‍ക്കാനുള്ള 5 വഴികള്‍Also Read: വിപണിയിലെ ചാഞ്ചാട്ടം വില്ലനോ നായകനോ? നിക്ഷേപകര്‍ക്ക് പിടിച്ചു നില്‍ക്കാനുള്ള 5 വഴികള്‍

വരുമാനം

ശുദ്ധമായ നാകത്തിന്റെ വിപണി വിഹിതത്തില്‍ 80 ശതമാനവും നാക ലോഹസങ്കരത്തിന്റെ വിപണിയില്‍ 77 ശതമാനം വിഹിതവും ഹിന്ദുസ്ഥാന്‍ സിങ്കിനുണ്ട്. കമ്പനിയുടെ ഉയര്‍ന്ന ഉത്പാദന ക്ഷമതയും അനുകൂല ഘടകമാണ്. രാജസ്ഥാനിലെ വമ്പന്‍ ധാതുശേഖരം ഉപയോഗിക്കാനുള്ള കരാര്‍ സര്‍ക്കാരില്‍ നിന്നും നേടിയതും ഭാവി വരുമാനം ഉറപ്പാക്കുന്നുണ്ട്.

കമ്പനിയില്‍ ശേഷിച്ചിരുന്ന 29.54 ശതമാനം ഓഹരികള്‍ കൂടി വിറ്റഴിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഹിന്ദുസ്ഥാന്‍ സിങ്കിന്റെ (BSE: 500188, NSE : HINDZINC) ഓഹരികളുടെ മൂല്യം വര്‍ധിപ്പിച്ചു. അതേസമയം ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരമായ 409 രൂപയിലും 34 ശതമാനത്തോളം താഴെയാണ് ഓഹരി ഇപ്പോള്‍ തുടരുന്നത്.

എംസിഎക്സ്

എംസിഎക്സ്

ഓഹരികളെ പോലെ വിവിധ ചരക്കുകളും ഉത്പന്നങ്ങളും ലോഹങ്ങളുമൊക്കെ (കമ്മോഡിറ്റി) അവധി വ്യാപാരം നടത്തുന്നതിന് സഹായമൊരുക്കുന്ന രാജ്യത്തെ ഏറ്റവും വലിയ വേദിയാണ് മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് അഥവാ എംസിഎക്സ്. 2003-ല്‍ തുടക്കമിട്ട സ്ഥാപനം കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലാണ് പ്രവര്‍ത്തനം. മെറ്റല്‍, ബുള്ള്യന്‍, കാര്‍ഷികോത്പന്നങ്ങള്‍, ഊര്‍ജം എന്നീ വിഭാഗങ്ങളിലാണ് വ്യാപാരം അനുവദിച്ചിരിക്കുന്നത്. രാജ്യത്തെ കമ്മോഡിറ്റി ഫ്യൂച്ചര്‍ കോണ്‍ട്രാക്ടുകളുടെ 95 ശതമാനം വിപണി വിഹിതം കൈപ്പിടിയിലാക്കി.

ഉത്കൃഷ്ട ലോഹങ്ങള്‍, ക്രൂഡ് ഓയില്‍, സാധാ ലോഹങ്ങളുടെ വ്യാപാരത്തില്‍ എംസിഎക്‌സ് (BSE: 534091, NSE : MCX) കുത്തക മേധാവിത്തം പുലര്‍ത്തുന്നു. അതേസമയം 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരമായ 2,135 രൂപയിലും 40 ശതമാനത്തോളം താഴെയാണ് എംസിഎക്‌സ് ഓഹരി ഇപ്പോഴുള്ളത്.

ഐആര്‍സിടിസി

ഐആര്‍സിടിസി

പൊതുമേഖല സ്ഥാപനമാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ അഥവാ ഐആര്‍സിടിസി. രാജ്യത്ത് റെയില്‍വേ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ മുഖേന വിറ്റഴിക്കാനുള്ള ഏക അംഗീകൃത ഏജന്‍സിയാണിത്. അതുകൊണ്ട് ഫലത്തില്‍ ഈ മേഖലയിലെ 100 ശതമാനം വിപണി വിഹിതവും കമ്പനിക്കുണ്ട്. ഇതിനോടൊപ്പം ട്രെയിനില്‍ പായ്ക്ക് ചെയ്ത കുപ്പിവെള്ളം വില്‍ക്കുന്നതിനുള്ള കുത്തകാവകാശവും ഐആര്‍സിടിസിക്കുള്ളതാണ്.

റെയില്‍വേയുമായി ബന്ധപ്പെട്ട ടൂറിസം സേവനങ്ങളും നല്‍കുന്നു. ബജറ്റ് ഹോട്ടലുകള്‍ നിര്‍മിക്കാനും പദ്ധതിയിടുന്നു. അതേസമയം ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരമായ 1,279 രൂപയിലും 50 ശതമാനത്തോളം താഴെയാണ് ഐആര്‍സിടിസി (BSE: 542830, NSE : IRCTC) ഓഹരി ഇപ്പോള്‍ തുടരുന്നത്.

സിഎഎംഎസ്

സിഎഎംഎസ്

മ്യൂച്ചല്‍ ഫണ്ടുകളുടെ ഇടപാട് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് കംപ്യൂട്ടര്‍ ഏജ് മാനേജ്‌മെന്റ് സര്‍വീസസ് അഥവാ സിഎഎംസ്. നിക്ഷേപകര്‍ക്കുള്ള സേവനങ്ങള്‍, വിതരണം, ആസ്തി കൈകാര്യം ചെയ്യുന്ന കമ്പനികള്‍ക്കുള്ള സേവനങ്ങളിലുമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കസ്റ്റമര്‍ കെയര്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍, കാപിറ്റല്‍ അക്കൗണ്ടിങ് സേവനങ്ങളും നല്‍കുന്നു. മ്യൂച്ചല്‍ ഫണ്ടുകളുടെ ആസ്തിയില്‍ 70 ശതമാനം ഇടപാടുകള്‍ക്കും ചുക്കാന്‍ പിടിക്കുന്നു.

ഈ മേഖലയിലെ ഡിജിറ്റല്‍വത്കരണം കമ്പനിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു. അതേസമയം 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരമായ 4,067 രൂപയിലും 42 ശതമാനം താഴെയാണ് സിഎഎംഎസ് (BSE: 543232, NSE : CAMS) ഓഹരി ഇപ്പോഴുള്ളത്.

ശ്രദ്ധിക്കേണ്ടവ

ശ്രദ്ധിക്കേണ്ടവ

നിലവില്‍ കുത്തക മേധാവിത്തം ഉണ്ടാകാമെങ്കിലും ഭാവിയിലും ഈ അനുകൂല്യം നിലനിര്‍ത്താനാകുന്ന സാഹചര്യം ഉണ്ടോയെന്ന് പരിശോധിച്ചു ഉറപ്പിച്ചിട്ടുവേണം മോണോപോളി ബിസിനസുകളില്‍ നിക്ഷേപം നടത്തേണ്ടത്. കാരണം സര്‍ക്കാര്‍ നയങ്ങളും നിലപാടുകളുമാണ് ഇത്തരം സവിശേഷ സാഹചര്യങ്ങളുടെ അവസരം തുറന്നിടുന്നത്. ഉദാഹരണത്തിന്, ടെലികോം മേഖല സ്വകാര്യവത്കരിച്ചതോടെ 2002-ല്‍ കടരഹിത കമ്പനിയായിരുന്ന എംടിഎന്‍എല്‍ പിന്നീട് നഷ്ടക്കയത്തില്‍ മുങ്ങിത്താണു. വിപണി മൂല്യത്തിലും 88% ഇടിവ് നേരിട്ടു.

അതിനാല്‍ ശക്തമായ പ്രവേശന കടമ്പകളുള്ള മേഖലയിലെ കുത്തക കമ്പനികളായിരിക്കും താരതമ്യേന സുരക്ഷിതം (കമ്പനിയുടെ സാമ്പത്തിക പ്രകടനവും വിലയിരുത്തണം).

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Monopoly Stocks: 5 Discount Rated Shares For Long term Investing Includes IRCTC And MCX

Monopoly Stocks: 5 Discount Rated Shares For Long term Investing Includes IRCTC And MCX
Story first published: Saturday, August 13, 2022, 23:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X