പലിശ നിരക്ക് ഇനിയും ഉയർന്നാൽ അടുത്ത മാസം മുതൽ അധിക ഇഎംഐ അടയ്ക്കണം; കാലാവധി ഇനി നീട്ടിനല്‍കില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസർവ് ബാങ്ക് ദ്വൈമാസ പണ നയ അവലോകന യോ​ഗം ഡിസംബർ 7ന് അവസാനിക്കും. പണപ്പെരുപ്പം 6 ശതമാനത്തിന് മുകളിൽ നിൽക്കുന്ന, ജിഡിപി വളർച്ച മന്ദ​ഗതിയിലാകുമെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് യോ​ഗം നടക്കുന്നത്. പൊതുവെ 25-35 അടിസ്ഥാന നിരക്കിന്റെ വർധനവാണ് റിപ്പോ നിരക്കിൽ പ്രതീക്ഷിക്കുന്നത്.

 

മേയ് മാസം മുതൽ ആരംഭിച്ച റിപ്പോ നിരക്ക് വർധനവിന്റെ തുടർച്ചയാണിത്. ഇത് ഫെബ്രുവരിയിലേക്ക് കൂടി നീണ്ടേക്കാം എന്നാണ് ബാങ്ക് ഓഫ് ബറോഡ ചീഫ് ഇക്കണോമിസ്റ്റായ മ​ദൻ സബ്നവിസ് വിലയിരുത്തുന്നത്. ഈ വാർത്ത ഫ്ളോട്ടിം​ഗ് നിരക്കിൽ ഭവന വായ്പയെടുത്തവരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്.

ഇഎംഐ ഉയരും

ഇഎംഐ ഉയരും

ഫ്‌ളോട്ടിംഗ് റേറ്റ് ഭവന വായ്പ എടുത്തവര്‍ക്ക് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ധനവിന് അനുസരിച്ച് ഇഎംഐയില്‍ വലിയ വര്‍ധനവാണ് വരുന്നത്. പണപ്പെരുപ്പത്തെ പരിധിയില്‍ നിര്‍ത്താന്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 190 അടിിസ്ഥാന നിരക്കാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ വര്‍ധനവ് വരുത്തിയത്. ഇതിന് അനുസരിച്ച് ബാങ്കുകള്‍ ഭവന വായ്പയുടെ പലിശ നിരക്കും ഉയര്‍ത്തി.

പലിശ നിരക്കുയരുമ്പോള്‍ പൊതുവെ ഇഎംഐയുടെ അധിക ഭാരം ഏറ്റെടുക്കാതെ പകരം വായ്പ കാലാവധി ഉയര്‍ത്താനാണ് ഇടപാടുകാർക്ക് താൽപര്യം. ഇതിനാൽ കാലാവധി ഉയർത്തുകയാണ് പൊതുവെ ബാങ്കുകൾ ചെയ്യുന്നത്. ചെറിയ കാലയളവിനിടെ വലിയ വർധനവ് പലിശ നിരക്കിൽ വന്നതോടെ ഭവന വായ്പയെടുത്ത പലര്‍ക്കും ഇനി കാലാവധി കൂട്ടി നല്‍കാന്‍ ബാങ്കുകൾക്ക് സാധിക്കില്ല. പകരം ഇഎംഐ വര്‍ധിക്കും. 

Also Read: സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാനം വര്‍ധിപ്പിക്കാം; ഈ വഴികള്‍ അറിഞ്ഞുവെയ്ക്കൂAlso Read: സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാനം വര്‍ധിപ്പിക്കാം; ഈ വഴികള്‍ അറിഞ്ഞുവെയ്ക്കൂ

എന്താണ് കാരണം

എന്താണ് കാരണം

ഇതിന്റെ കാരണം ഒരു ഉദാഹരണ സഹിതം വിശദമാക്കാം. 32 വയസുകാരന്‍ 2022 ഏപ്രില്‍ 6.95 ശതമാന പലിശയ്ക്ക് 30 ലക്ഷം രൂപ ഭവന വായ്പയെടുത്തു. 20 വര്‍ഷമാണ് വായ്പ കാലാവധി. വായ്പ എടുക്കുന്ന സമയത്ത് 23,169 രൂപയായിരുന്നു ഇഎംഐ. ഏഴ് മാസത്തിനിടെ പലിശ നിരക്ക് വര്‍ധിച്ച് ഇന്ന് 8.85 ശതമാനമായി.

ഇതോടൊപ്പം ഇഎംഐ 26,000 രൂപയോളമായി. സാധാരണ ഗതിയില്‍ ഇഎംഐ തുക നിലനിര്‍ത്തി ഭവന വായ്പ കാലാവധി ഉയര്‍ത്തുന്നതിനാണ് ശ്രമിക്കുക. എന്നാല്‍ ഇതിന് പരിധിയുണ്ട്. 

Also Read: പണം നമുക്കായി സമ്പാദിക്കും; 12,500 രൂപയുടെ പ്രതിമാസ നിക്ഷേപത്തിൽ നിന്ന് കോടിപതിയാകാം; നോക്കുന്നോAlso Read: പണം നമുക്കായി സമ്പാദിക്കും; 12,500 രൂപയുടെ പ്രതിമാസ നിക്ഷേപത്തിൽ നിന്ന് കോടിപതിയാകാം; നോക്കുന്നോ

ഭവന വായ്പ കാലാവധി

ഭവന വായ്പ കാലാവധി വരെ വായ്പയെടുത്തയാളുടെ പ്രായം 60 വയസ് എന്നൊരു പരിധി മിക്ക ബാങ്കുകളും നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഈ പരിധി കടന്ന് വായ്പ കാലവധി നീട്ടി നല്‍കില്ല. മുകളില്‍ പറഞ്ഞ ഉദാഹരണം പ്രകാരം ഇഎംഐ മാറ്റമില്ലാതെ തുടരാന്‍ ഇതുവരെ കാലാവധി 8 വര്‍ഷം വർധിപ്പിച്ചു. ഇതോടെ 60 വയസ് എന്ന പരിധിയിലെത്തിയതിനാൽ ഇനി വായ്പ കാലാവധി കൂട്ടാന്‍ സാധിക്കില്ല. 

Also Read: കയ്യിലെ പണത്തിന് അധിക പലിശ വേണോ? സേവിം​ഗ്സ് അക്കൗണ്ടിന് പകരം ഇതാ ഇങ്ങനെ നിക്ഷേപിക്കാംAlso Read: കയ്യിലെ പണത്തിന് അധിക പലിശ വേണോ? സേവിം​ഗ്സ് അക്കൗണ്ടിന് പകരം ഇതാ ഇങ്ങനെ നിക്ഷേപിക്കാം

എന്താണ് മാർ​ഗം

എന്താണ് മാർ​ഗം

റിസര്‍വ് ബാങ്കിന്റെ ദ്വൈമാസ പണനയ അവലോകന യോഗത്തിൽ നിരക്ക് വർധനവ് തന്നെയാണ് സാമ്പത്തിക ലോകം പ്രതീക്ഷിക്കുന്നത്. ഇത് വായ്പയെടുത്തവര്‍ക്ക് ബാധ്യതയാകും. ഇതുവഴി മിക ബാാങ്കകള്‍ക്കും കാലാവധി കൂട്ടി നല്‍കാന്‍ സാധിക്കാതെ വരും. പ്രായം കുറഞ്ഞ, ഹ്രസ്വകാല വായ്പയെടുത്തവലര്‍ക്ക് ഇത് വലിയ പ്രശ്‌നമുപണ്ടാക്കില്ല.

ഇതിനാൽ ഇഎംഐ ഉയർത്തുക തന്നെയാണ് മാർ​ഗം. കാലാവധി ഉയർത്തുന്നത് മാസ അടവിനെ ബാധിക്കില്ലെങ്കിലും അടയ്ക്കേണ്ട കാലം കൂടുന്നത് പലിശ ബാധ്യത ഭാവിയിൽ വർധപ്പിക്കുന്നുണ്ട്. 15 വര്‍ഷത്തെ വായ്പയുടെ അധിക ഇഎംഐ കാലാവധിയാക്കി ഉയർത്തുമ്പോൾ 56 മാസത്തോളം അധികമായി വായ്പ അടയ്ക്കേണ്ടി വരും.

Read more about: home loan
English summary

Repo Rate Hike Will Badly Effect These Home Loan Borrowers; Pay High EMI From Next Month; Here's Why

Repo Rate Hike Will Badly Effect These Home Loan Borrowers; Pay High EMI From Next Month; Here's Why, Read In Malayalam
Story first published: Tuesday, December 6, 2022, 19:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X