10 ലക്ഷം രൂപ നിക്ഷേപിച്ചാൽ 50,000 രൂപ പെന്‍ഷന്‍; അതും മരണം വരെ; സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള പെന്‍ഷന്‍ പദ്ധതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിരമിക്കൽ കാലത്ത് പെൻഷൻ ലഭിക്കുക എന്നത് എല്ലാവർക്കുമുള്ള നേട്ടമല്ല. സർക്കാർ സർവീസിലുള്ളവർക്കും ക്ഷേമനിധിയിലുള്ളവർക്കുമാണ് പലതരം പെൻഷനുകൾ ലഭിക്കുന്നത്. വിരമിച്ച ശേഷം പെൻഷൻ ലഭിക്കാത്തവർക്കാ‌യി പെൻഷൻ ലഭിക്കുന്ന നിരവധി പദ്ധതികൾ ഇന്ന് വിപണിയിലുണ്ട്. എന്നാൽ നിശ്ചിത കാലാവധിയുള്ളവയാകും ഇ‌വയിൽ മിക്കതും.

മരണം വരെ പെൻഷൻ ലഭിക്കുകയും ശേഷം പങ്കാളിക്ക് ലഭിക്കുകയും ചെയ്യുന്ന പെൻഷൻ സർക്കാർ പെൻഷനുകൾ മാത്രമാണ്. എന്നാൽ ജോലിക്കാലത്തെ നിക്ഷേപം വഴി മരണം വരെ പെൻഷൻ ലഭിക്കുന്നൊരു പദ്ധതിയാണ് സരൾ പെൻഷൻ പദ്ധതി. ഇതിന്റെ വിശദാംശങ്ങൾ നോക്കാം. 

എല്‍ഐസി സരള്‍ പെന്‍ഷന്‍

എല്‍ഐസി സരള്‍ പെന്‍ഷന്‍

2022 ഓഗസ്റ്റിലാണ് എല്‍ഐസി സരള്‍ പെന്‍ഷന്‍ പ്ലാന്‍ പുതുക്കി അവതരിപ്പിച്ചത്. നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റഡ് സിംഗില്‍ പ്രീമിയം പോളിസിയാണിത്. പദ്ധതിയിൽ ചേരുന്നതോടെ ജീവിത കാലം മുഴുവന്‍ പെന്‍ഷന്‍ നേടാം എന്നതാണ് ഗുണം. സരള്‍ പെന്‍ഷന്‍ യോജനയില്‍ ചേരാനുള്ള പ്രായപരിധി 40 വയസാണ്.

80 വയസിനുള്ളില്‍ സരള്‍ പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ന്നിരിക്കണം. ഒറ്റത്തവണ പ്രീമിയം അടവിലൂടെ പെന്‍ഷന്‍ ലഭിക്കുമെന്നതിനൊപ്പം പോളിസിയില്‍ ചേര്‍ന്നൊരാള്‍ക്ക് തൊട്ടടുത്ത മാസം മുതല്‍ പെന്‍ഷന്‍ ലഭിച്ചു തുടങ്ങും. 

Also Read: 30 വയസുകാരൻ 6.7 ലക്ഷം നിക്ഷേപിച്ചാൽ 23 ലക്ഷം നേടാം; സമ്പാദ്യത്തിനൊപ്പം ലൈഫും സൈറ്റാണ്; എൽഐസി പ്ലാൻ നോക്കാംAlso Read: 30 വയസുകാരൻ 6.7 ലക്ഷം നിക്ഷേപിച്ചാൽ 23 ലക്ഷം നേടാം; സമ്പാദ്യത്തിനൊപ്പം ലൈഫും സൈറ്റാണ്; എൽഐസി പ്ലാൻ നോക്കാം

ചുരുങ്ങിയ പെൻഷൻ

ചുരുങ്ങിയ പെൻഷൻ

1,000 രൂപയാണ് സരള്‍ പെന്‍ഷന്‍ പദ്ധതി പ്രകാരം ലഭിക്കുന്ന ചുരുങ്ങിയ മാസ പെന്‍ഷന്‍. പോളിസി ഉടമയുടെ താൽപര്യം അനുസരിച്ച് മാസത്തിലോ പാദ വർഷത്തിലോ അ‌ർധ വർഷത്തിലോ വർഷത്തിലോ പെന്‍ഷന്‍ വാങ്ങാം. ഏറ്റവും ചുരുങ്ങിയ പാദ വാര്‍ഷിക പെൻഷൻ തുക 3,000 രൂപയാണ്.

അര്‍ധ വാര്‍ഷത്തിൽ 6,.000 രൂപയും വർഷത്തിൽ 12,000 രൂപയും കുറഞ്ഞ ആന്യുറ്റിയായി ലഭിക്കും. ഇതിനായി കുറഞ്ഞത് 2.50 ലക്ഷം രൂപ നിക്ഷേപിക്കണം. പരമാവധി നിക്ഷേപത്തിന് പരിധിയില്ല.

Also Read: കാത്തിരിക്കാതെ നിക്ഷേപകർക്ക് പണം വാരാം; ഹ്രസ്വകാലത്തേക്ക് 8.25% പലിശ വരെ; 14 ബാങ്കുകൾ നോക്കാംAlso Read: കാത്തിരിക്കാതെ നിക്ഷേപകർക്ക് പണം വാരാം; ഹ്രസ്വകാലത്തേക്ക് 8.25% പലിശ വരെ; 14 ബാങ്കുകൾ നോക്കാം

രണ്ട് തരം ആന്യുറ്റി പ്ലാൻ

രണ്ട് തരം ആന്യുറ്റി പ്ലാൻ

സരൾ പെൻഷൻ യോജനയിൽ ലൈഫ് അന്യുറ്റി, ജോയിന്റ് അന്യുറ്റി എന്നിങ്ങനെ 2 തരത്തിൽ ആന്യുറ്റി തിരഞ്ഞെടുക്കാം. ലൈഫ് ആന്വുറ്റി പ്രകാരം പോളിസി ഉടമയ്ക്ക് മരണം വരെ ആന്വുറ്റി തുക ലഭിക്കും. പോളിസി ഉടമയുടെ മരണ ശേഷം 100 ശതമാനം പര്‍ച്ചേസ് വില (നിക്ഷേപിച്ച തുക) നോമിനിക്ക് തിരികെ ലഭിക്കും. ജോയിന്റ് ലാസ്റ്റ് സര്‍വൈവര്‍ ആന്വുറ്റി പ്രകാരം പോളിസി ഉടമയക്കും ദമ്പതികള്‍ക്കായുള്ള പെൻഷൻ ലഭിക്കും.

പോളിസി ഉടമയുടെ മരണ ശേഷം പങ്കാളിക്ക് ആന്വുറ്റി തുക ലഭിക്കും. രണ്ടു പേരുടെയും മരണ ശേഷം പര്‍ച്ചേസ് വിലയുടെ നൂറ് ശതമാനം നോമിനിക്ക് തിരികെ ലഭിക്കും.

Also Read: സഹകരണ ബാങ്കിനും ഡിഐസിജിസി ഇന്‍ഷൂറന്‍സ്! പൊളിഞ്ഞാലും 5 ലക്ഷം നൽകുന്ന ബാങ്കുകൾ ഏതൊക്കെAlso Read: സഹകരണ ബാങ്കിനും ഡിഐസിജിസി ഇന്‍ഷൂറന്‍സ്! പൊളിഞ്ഞാലും 5 ലക്ഷം നൽകുന്ന ബാങ്കുകൾ ഏതൊക്കെ

മറ്റു പ്രത്യേകതകള്‍

മറ്റു പ്രത്യേകതകള്‍

* പോളിസിയില്‍ ചേര്‍ന്ന് ആരു മാസത്തിന് ശേഷം വായ്പ സൗകര്യം.

* ജീവിത കാലത്തോളം പെന്‍ഷന്‍ ലഭിക്കുന്നതിനൊപ്പം നിക്ഷേപകന്റെ മരണ ശേഷം നിക്ഷേപിച്ച തുക നോമിനിക്ക് തിരികെ ലഭിക്കും.

* ആറു മാസത്തിന് ശേഷം പോളിസിയില്‍ നിന്ന് ഒഴിയാന്‍ സാധിക്കും.

* 5 ശതമാനം വാർഷിക ആന്യുറ്റി നിരക്ക് ലഭിക്കും.

കാല്‍ക്കുലേറ്റര്‍

കാല്‍ക്കുലേറ്റര്‍

ചുരുങ്ങിയ മാസ പെന്‍ഷന്‍ 1000 രൂപയും വാര്‍ഷിക പെന്‍ഷന്‍ 12,000 രൂപയുമാണ്. ഈ തുക പെന്‍ഷന്‍ ലഭിക്കുന്നതിന് 2.50 ലക്ഷം രൂപയ്ക്കാണ് പോളിസി വാങ്ങേണ്ടത്. ഇതുപോലെ 10 ലക്ഷം നിക്ഷേപിക്കുന്നൊരാള്‍ക്ക് 50,250 രൂപ വാര്‍ഷിക പെന്‍ഷന്‍ ലഭിക്കും.

1 ലക്ഷം രൂപ വാര്‍ഷിക പെന്‍ഷന്‍ ലഭിക്കണമെങ്കിൽ 20 ലക്ഷം രൂപ നിക്ഷേപിക്കണം. 15 ലക്ഷം രൂപ സിം​ഗിൽ ആന്യുറ്റി രീതിയിൽ നിക്ഷേപിച്ചാൽ വർഷത്തിൽ ലഭിക്കുന്ന പെൻഷൻ 86,925 രൂപയാണ്. മാസത്തിൽ 7,000 രൂപ പെൻഷൻ ലഭിക്കും.

Read more about: pension lic
English summary

Saral Pension Plan Calculator; Invest 10 Lakhs Rs In This Plan And Get 50,000 Rs Annual Pension

Saral Pension Plan Calculator; Invest 10 Lakhs Rs In This Plan And Get 50,000 Rs Annual Pension, Read In Malayalam
Story first published: Monday, October 31, 2022, 14:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X