5 വർഷത്തേക്ക് മാസ വരുമാനം നേടാൻ നിക്ഷേപിക്കേണ്ടത് 60,000 രൂപ; അറിയാം എസ്ബിഐയുടെ കിടിലം പദ്ധതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിശ്രമ ജീവിതം നയിക്കുന്നവർക്ക് ജീവിത ചെലവുകൾക്ക് കൃത്യമായി ഉപയോ​ഗപ്പെടുത്താൻ സാധിക്കുന്ന നിക്ഷേപങ്ങളാണ് മാസ വരുമാന പദ്ധതികൾ. ശമ്പളം അവസാനിക്കുന്ന ഘട്ടത്തിൽ മാസത്തിൽ നല്ലൊരു തുക വരുമാനമായി കയ്യിലെത്തുന്നതു വഴി ജീവിത്തിൽ ചെലവുകളെ ഭയപ്പെടാതെ ജീവിക്കാൻ സാധിക്കും. ഇതോടൊപ്പം ചിട്ടയായി ജീവിതം മുന്നോട്ട് കൊണ്ടു പോകാനും സാധിക്കും.

ജോലിയിൽ നിന്ന് വിരമിക്കുന്നവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഉപയോ​ഗിച്ച് മാസ വരുമാന പദ്ധതികളിൽ നിക്ഷേപിക്കാവുന്നതാണ്. പ്രായമായവരിൽ റിസ്കെടുക്കാൻ താല്പര്യമില്ലാത്തവർക്ക് ബാങ്ക് നിക്ഷേപങ്ങളെ ആശ്രയിക്കാം. ബാങ്കുകളിൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ നടത്തുന്ന മാസ വരുമാന പദ്ധതിയെ പറ്റി അറിയാം.

എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീം

എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീം

മാസ വരുമാനം ലക്ഷ്യമിടുന്നവർക്കായി എസ്ബിഐ ആരംഭിച്ച പദ്ധതിയാണ് എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീം. ഒറ്റത്തവണ നിക്ഷേപത്തിലൂടെ ആന്യുറ്റി ഡെപ്പോസിറ്റ് സ്‌കീമില്‍ ചേരുന്നൊരാള്‍ക്ക് മാസത്തില്‍ പലിശയും മുതലും ചേര്‍ത്തൊരു തുക തിരികെ ലഭിക്കുകയാണ് ചെയ്യുക.

നിക്ഷേപിച്ച തുകയും ചേര്‍ത്താണ് മാസത്തില്‍ വരുമാനം ലഭിക്കുന്നത്. കാലാവധിയോളം ഈ തുക മുടക്കമില്ലാതെ ലഭിക്കും.സാധാരണ സ്ഥിര നിക്ഷേപങ്ങളിൽ കാലാവധിയില്‍ പലിശയും നിക്ഷേപവും തിരികെ ലഭിക്കും. ആന്യുറ്റി പദ്ധതിയിൽ നിക്ഷേപിച്ച തുകയും പലിശയും ചേർത്ത് മാസ വരുമാനം നൽകുന്നതിനാൽ കാലാവധിയിൽ നിക്ഷേപും തിരികെ ലഭിക്കില്ല. 

ആർക്കൊക്കെ ചേരാം

ആർക്കൊക്കെ ചേരാം

പ്രവാസികളൊഴികെ എസ്ബിഐ അക്കൗണ്ടുള്ള ആർക്കും പദ്ധതിയിൽ ചേരാം. രാജ്യത്ത് താമസക്കാരനായ, പ്രായപൂര്‍ത്തിയാവാത്തവര്‍ക്കും പദ്ധതിയില്‍ ചേരാം. ഒറ്റയ്ക്കോ ഒന്നിലധികം പേർ ചേർന്നോ എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീമിൽ നിക്ഷേപിക്കാം. 36, 60, 84 120 മാസത്തേക്കാണ് എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സാകീമിന്റെ കാലാവധി. മാസത്തില്‍ കുറഞ്ഞത് 1000 രൂപ ലഭിക്കും. 5 വർഷത്തേക്ക് കുറഞ്ഞ ആന്യുറ്റിയായ 1,000 രൂപ ലഭിക്കാൻ 60,000 രൂപയാണ് നിക്ഷേപിക്കേണ്ടത്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. 

Also Read: ചിട്ടയായ നിക്ഷേപത്തിന് തയ്യാറാണോ? എങ്കില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ഒരുങ്ങിക്കോ; പറ്റിയ മ്യൂച്വല്‍ ഫണ്ടിതാAlso Read: ചിട്ടയായ നിക്ഷേപത്തിന് തയ്യാറാണോ? എങ്കില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ഒരുങ്ങിക്കോ; പറ്റിയ മ്യൂച്വല്‍ ഫണ്ടിതാ

പലിശ നിരക്ക്

പലിശ നിരക്ക്

ടേം ഡെപ്പോസിറ്റിന് അനുസൃതമായ പലിശ നിരക്കാണ് എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്‌കീമിനും ലഭിക്കുന്നത്. മുതിര്‍ന്നവര്‍ക്കും പൊതുജനങ്ങള്‍ക്കം അതിന് അനുസരിച്ചുള്ള പലിശ ലഭിക്കും എസ്ബിഐയിലെ പുതുക്കിയ പലിശ നിരക്ക് പ്രകാരം 6.1 ശതമാനം പൊതുജനത്തിനും 6.9 ശതമാനം മുതിര്‍ന്ന പൗരന്മാര്‍ക്കും ലഭിക്കും.

36 മാസത്തേക്ക് നിക്ഷേപിക്കുമ്പോള്‍ 6.25 ശതമാനവും 60 മാസത്തേക്ക് നിക്ഷേപിക്കുമ്പോള്‍ 6.10 ശതമാനവും 6.10 ശതമാനവുമാണ് പലിശ നിരക്ക്.ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 60 മാസത്തേക്ക് 6.5 ശതാനം ലഭിക്കും. 84, 120 മാസത്തേക്ക് മുതിർന്ന പൗരന്മാർക്ക് 6.9 ശതമാനം പലിശയും ലഭിക്കും. 

Also Read: പലിശയില്‍ ഒരുപടി മുന്നില്‍ കേരളത്തില്‍ നിന്നുള്ള സ്വകാര്യ ബാങ്ക്; സ്ഥിര നിക്ഷേപത്തിന് 8 ശതമാനം പലിശ നേടാംAlso Read: പലിശയില്‍ ഒരുപടി മുന്നില്‍ കേരളത്തില്‍ നിന്നുള്ള സ്വകാര്യ ബാങ്ക്; സ്ഥിര നിക്ഷേപത്തിന് 8 ശതമാനം പലിശ നേടാം

മറ്റു നിബന്ധനകൾ

മറ്റു നിബന്ധനകൾ

നിക്ഷേപം ആരംഭിച്ച ദിവസം കണക്കാകിയാണ് മാസത്തിൽ തുക ലഭിക്കുക. 29,30,31 തീയതികളിലാണ് വരുന്നതെങ്കില്‍ തൊട്ടടുത്ത മാസത്തിലെ ഒന്നാം തീയതി പണം നല്‍കും. നിക്ഷേപിച്ച തുകയിൽ നിന്ന് 75 ശതമാനം വരെ വായ്പ, ഓവർ ഡ്രാഫ്റ്റ് സൗകര്യമുണ്ട്. വായ്പയെടുത്തവരാണെങ്കിൽ മാസത്തിൽ ലഭിക്കുന്ന ആന്യുറ്റി വായ്പയിലേക്ക് മാറ്റും. 

Also Read: പണം പണമുണ്ടാക്കുന്ന രീതി; അഞ്ച് വർഷത്തേക്ക് 6,800 രൂപ മാസ വരുമാനം നൽകുന്ന സർക്കാർ നിക്ഷേപം; നോക്കുന്നോ?Also Read: പണം പണമുണ്ടാക്കുന്ന രീതി; അഞ്ച് വർഷത്തേക്ക് 6,800 രൂപ മാസ വരുമാനം നൽകുന്ന സർക്കാർ നിക്ഷേപം; നോക്കുന്നോ?

പിഴ

15 ലക്ഷം രൂപ വരെയുള്ള നിക്ഷേപം കാലാവധി എത്തുന്നതിന് മുൻപ് പിന്‍വലിക്കാം. നേരത്തെയുള്ള പിൻവലിക്കലുകൾക്ക് ടേം ഡെപ്പോസിറ്റിന് ഈടാക്കുന്ന പിഴ ബാധകമാകും. അക്കൗണ്ട് ഉടമ മരണപ്പെട്ടാല്‍ ഉപാധികളില്ലാതെ പിന്‍വലിക്കല്‍ അനുവദിക്കും. എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീമിലെ പലിശയ്ക്ക് സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും. ഇതിനാൽ പാന്‍ കാർഡ് വിവരങ്ങളും ആവശ്യക്കാർ ഫോം 15ജി, 15എച്ച് ഫോമുകളും സമർപ്പിക്കേണ്ടതാണ്.

Read more about: investment sbi
English summary

SBI Annuity Deposit Scheme Gives Monthly Income For Five Years By Investing Just Rs 60,000; Details

SBI Annuity Deposit Scheme Gives Monthly Income For Five Years By Investing Just Rs 60,000; Details, Read In Malayalam
Story first published: Wednesday, October 26, 2022, 11:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X