സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്ന സ്ഥിര നിക്ഷേപത്തിന് ഇത് നല്ല കാലമാണ്. റിസർവ് ബാങ്ക് പണ അവലോകന യോഗത്തിൽ തുടർച്ചയായ നാലാം തവണയും റിപ്പോ നിരക്ക് ഉയർത്തിയതോടെ ഒട്ടുമിക്ക ബാങ്കുകളും നിക്ഷേപ പലിശ നിരക്ക് വർധിപ്പിക്കുന്നുണ്ട്. ഇതോടെ സ്ഥിര നിക്ഷേപത്തിൽ പൊതുമേഖലാ ബാങ്കുകളുടെ പലിശയ്ക്കും അനക്കം സംഭവിച്ചിട്ടുണ്ട്.
രാജ്യത്തെ മുൻനിര ബാങ്കുകളുടെ പലിശ നിരക്ക് തന്നെ 7 ശതമാനത്തിന് മുകളിലേക്ക് എത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഉയർന്ന പലിശ നിരക്ക് ലഭിക്കുന്ന എച്ച്ഡിഎഫ്സി ലിമിറ്റഡ്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, കാനറ ബാങ്ക് എന്നിവയുടെ നിക്ഷേപങ്ങളാണ് ചുവടെ വിശദമാക്കുന്നത്.
എസ്ബിഐ ഉത്സവ്
ഹ്രസ്വകാലത്തേക്ക് ഉയര്‍ന്ന പലിശ ലഭിക്കുന്ന എസ്ബിഐയുടെ പ്രത്യേക നിക്ഷേപ പദ്ധതിയാണ് എസ്ബിഐ ഉത്സവ്. 1000 ദിവസ കാലാവധിയുള്ള പദ്ധതി ഒക്ടോബര്‍ 28ന് അവസാനിക്കും. 1000 ദിവസത്തേക്കുള്ള നിക്ഷേപത്തിന് 6.10 ശതമാനം വാര്‍ഷിക പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 0.50 ശതമാനം അധിക നിരക്കും ലഭിക്കും.
എസ്ബിഐ ഈയിടെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. 7 ദിവസം മുതല്‍ 10 വര്‍ഷം കാലാവധിയുള്ള 2 കോടിയുടെ നിക്ഷേപങ്ങള്‍ക്കാണ് പലിശ നിരക്ക് ഉയര്‍ത്തിയത്. 60 വയസ് കഴിഞ്ഞ നിക്ഷേപകര്‍ക്ക് 3.50 ശതമാനം മുതല്‍ 6.65 ശതമാനം വരെ പലിശ ലഭിക്കും. 60 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് 3 ശതമാനം മുതല്‍ 5.85 ശതമാനം വരെ പലിശ ലഭിക്കും.
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്ക് 2 കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കാണ് ഉയര്‍ത്തിയത്. 7 ദിവസം മുതില്‍ 10 വര്‍ഷത്തേക്ക് സാധാരണ നിക്ഷേപകര്‍ക്ക് 3 ശതമാനം മുതല്‍ 6 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 3.50 ശതമാനം മുതല്‍ 6.75 ശതമാനം വരെ പലിശ ലഭിക്കും.
എച്ച്ഡിഎഫ്സി ലിമിറ്റഡ്
ബാങ്കിതര ധനകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്സി ലിമിറ്റഡ് നല്കുന്ന സഫയര്‍ ഡെപ്പോസിറ്റ് പദ്ധതിക്ക് 7.75 ശതമാനം വരെ പലിശ ലഭിക്കും. 45 മാസ നിക്ഷേപ പദ്ധതിയില്‍ കുമുലേറ്റീവ്, നോണ്‍ കുമുലേറ്റീവ് രീതിയില്‍ നിക്ഷേപം നടത്താന്‍ സാധിക്കും. നോണ്‍ കുമുലേറ്റീവ് രീതിയില്‍ മാന്ത്ലി ഇന്‍കം പ്ലാനില്‍ 7.25 ശതമാനം പലിശ ലഭിക്കും. വാര്‍ഷിക പ്ലാനില്‍ 7.50 ശതമാനവും പലിശ ലഭിക്കും.
കുമുലേറ്റീവ് നിക്ഷേപത്തിനും 7.50 ശതമാനമാണ് പലിശ നിരക്ക്. 60 വയസ് കഴിഞ്ഞവര്‍ക്ക് 0.25 ശതമാനം അധിക നിരക്കും ലഭിക്കും. 7.75 ശതമാനം വരെ പലിശ നേടാം.
നിക്ഷേപത്തിന് ഉയർന്ന സുരക്ഷ നൽകുന്ന സ്ഥാപനമാണ് എച്ച്ഡിഎഫ്സി ലിമിറ്റഡ്. ക്രിസില്‍ FAAA റേറ്റിംഗും ഐസിആര്‍എ MAAA റേറ്റിംഗും നല്കിയ നിക്ഷേപമാണ് എച്ച്ഡിഎഫ്സി ലിമിറ്റഡിലേത്. ഇതിനാല്‍ പലിശയ്ക്കും മുതലിനും സുരക്ഷ ഉറപ്പാണ്. 10 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. ഒക്ടോബര്‍ 31നുള്ളില്‍ പദ്ധതയില്‍ നിക്ഷേപിക്കണം.
കാനറാ ബാങ്ക്
2 കോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ഒക്ടോബര്‍ 7 മുതലാണ് കാനറ ബാങ്ക് പലിശ നിരക്കുയര്‍ത്തിയത്. പൊതുജനത്തിന് 7 ശതമാനം വരെ പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്കാണ് 7.5 ശതമാനം പലിശ ലഭിക്കുക. 666 ദിവസത്തേക്കുള്ള നിക്ഷേപത്തിനാണ് കാനറാ ബാങ്ക് 7.50 ശതമാനം പലിശ നല്‍കുന്നത്. 5 വർഷത്തിന് മുകളിലും ഇതേ നിരക്ക് ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
