പ്രായം കൂടുന്നതിന് അനുസരിച്ച് ചെലവ് കൂടും; 60 കഴിഞ്ഞവര്‍ക്ക് അധിക വരുമാനത്തിന് 2 നിക്ഷേപങ്ങള്‍ നോക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ഥിര വരുമാനം നിലയ്ക്കുന്ന കാലമാണ് വിരമിക്കൽ കാലം. ജോലിയിൽ നിന്ന് വിരമിക്കുന്ന സമയത്ത് പിഎഫ്, ​ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങളായി വരും കാലം ജീവിക്കാനുള്ള തുക പലർക്കും ലഭിക്കാറുണ്ട്. ഈ തുക ബാങ്കിലിട്ട് ആവശ്യത്തിന് പിൻവലിച്ച് ചെലവുകൾക്ക് പണം കണ്ടെത്തുന്നതാകും പലരുടെയും ജീവിത രീതി. എന്നാൽ അല്പം ബുദ്ധിപരമായി നിക്ഷേപിച്ചാൽ മുതലിന് തട്ടുവരാതെ പലിശ കൊണ്ടു മാത്രം ജീവിക്കാൻ സാധിക്കും. കാലാവധിയിൽ നിക്ഷേപിച്ച തുക അതുപോലെ കയ്യിൽ സുരക്ഷിതമായിരിക്കുകയും ചെയ്യും. 

 

ഇത്തരത്തിൽ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭ്യമായ രണ്ട് സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള 2 നിക്ഷേപ പദ്ധതികളാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം, പ്രധാനമന്ത്രി വയ വന്ദന്‍ യോജന എന്നിവ. 60 വയസ് കഴിഞ്ഞവര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ സാധിക്കുന്നത്. ഭാര്യ, ഭര്‍ത്താക്കന്മാര്‍ക്ക് രണ്ട് പദ്ധതിയില്‍ നിന്നുമായി എങ്ങനെ മികച്ച വരുമാനം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് നോക്കാം. 

പദ്ധതിയിൽ ചേരുന്നത് എങ്ങനെ

പദ്ധതിയിൽ ചേരുന്നത് എങ്ങനെ

രണ്ടും സര്‍ക്കാര്‍ ഗ്യാരണ്ടിയോടെയുള്ള നിക്ഷേപമായതിനാല്‍ റിസ്‌ക് ഫ്രീ ഗണത്തില്‍പ്പെടുന്നവയാണ്. സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ളതിനാല്‍ വരുമാനം കൃത്യ സമയത്ത് നിക്ഷേപകന് ലഭിക്കും. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിന് ഒക്ടോബർ-ഡിസംബർ പാദത്തിൽ സർക്കാർ നൽകിയ പലിശ നിരക്ക് 7.6 ശതമാനമാണ്. പ്രധാനമന്ത്രി വയ വന്ദന്‍ യോജനയ്ക്ക് 7.4 ശതമാനം പലിശയാണ് ലഭിക്കുന്നത്.

Also Read: ചെക്കുമായി കളിക്കുമ്പോൾ സൂക്ഷിക്കണം! പണമില്ലെങ്കിൽ ചെക്ക് മടങ്ങും; കാത്തിരിക്കുന്നത് ജയിൽ ശിക്ഷ വരെAlso Read: ചെക്കുമായി കളിക്കുമ്പോൾ സൂക്ഷിക്കണം! പണമില്ലെങ്കിൽ ചെക്ക് മടങ്ങും; കാത്തിരിക്കുന്നത് ജയിൽ ശിക്ഷ വരെ

കാലാവധി

പ്രധാനമന്ത്രി വയ വന്ദൻ യോജന എൽഐസി മുഖാന്തിരമാണ് നടപ്പിലാക്കുന്നത്. എൽഐസി ശാഖ വഴി ചേരാം. സീനിയർ സിറ്റിസൺ സേവിം​ഗ്സ് സ്കീമിൽ പോസ്റ്റ് ഓഫീസ് വഴിയോ പൊതുമേഖലാ ബാങ്ക് വഴിയോ ചേരാം. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിന്റെ കാലാവധി 5 വര്‍ഷമാണ്. മൂന്ന് വര്‍ഷത്തേക്ക് കാലാവധി നീട്ടാന്‍ സാധിക്കും. പ്രധാനമന്ത്രി വയ വന്ദന്‍ യോജനയുടെ കാലാവധി 10 വര്‍ഷമാണ്. രണ്ട് പദ്ധതികളിലും നിക്ഷേപിക്കാവുന്ന പരമാവധി പരിധി 15 ലക്ഷം രൂപയാണ്. 

Also Read: കയ്യിലെ 3 ലക്ഷം എങ്ങനെ നിക്ഷേപിക്കും; ഹ്രസ്വകാലത്തേക്ക് മാന്യമായ വരുമാനം നേടാനുള്ള മാര്‍ഗങ്ങളിതാAlso Read: കയ്യിലെ 3 ലക്ഷം എങ്ങനെ നിക്ഷേപിക്കും; ഹ്രസ്വകാലത്തേക്ക് മാന്യമായ വരുമാനം നേടാനുള്ള മാര്‍ഗങ്ങളിതാ

എങ്ങനെ നിക്ഷേപിക്കാം

എങ്ങനെ നിക്ഷേപിക്കാം

60 വയസ് കഴിഞ്ഞവര്‍ക്ക് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിലും പ്രധാനമന്ത്രി വയ വന്ദന്‍ യോജനയിലും ഒരു അക്കൗണ്ട് മാത്രമെ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. പങ്കാളിയുമായി ചേര്‍ന്ന് ഒരാള്‍ക്ക് രണ്ട് പദ്ധതിയിലും പരമാവധി തുക നിക്ഷേപിക്കാം. പങ്കാളികള്‍ക്ക് വ്യക്തിപരമായ അക്കൗണ്ടുകളോ ജോയിന്റ് അക്കൗണ്ടുകളോ ആരംഭിക്കാം. ഇതു വഴി പങ്കാളികള്‍ ചേര്‍ന്ന് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിലും പ്രധാനമന്ത്രി വയ വന്ദന്‍ യോജനനയിലും 30 ലക്ഷം വീതം നിക്ഷേപിക്കാം. 

Also Read: എസ്ബിഐയേക്കാൾ പലിശ നിരക്കും ബാങ്കിനേക്കാൾ സുരക്ഷയും; ആർബിഐ സേവിം​ഗ്സ് ബോണ്ടുകൾ നോക്കാംAlso Read: എസ്ബിഐയേക്കാൾ പലിശ നിരക്കും ബാങ്കിനേക്കാൾ സുരക്ഷയും; ആർബിഐ സേവിം​ഗ്സ് ബോണ്ടുകൾ നോക്കാം

വരുമാനം എങ്ങനെ

വരുമാനം എങ്ങനെ

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ നിന്ന് ഒരാള്‍ക്ക് 1.11 ലക്ഷം രൂപ വര്‍ഷത്തില്‍ പലിശ ലഭിക്കും. പ്രധാനമന്ത്രി വയ വന്ദന്‍ യോജനയില്‍ നിന്നും 1.11 ലക്ഷം രൂപ ലഭിക്കും. പങ്കാളികള്‍ ചേര്‍ന്ന് നിക്ഷേപിച്ച നാല് അക്കൗണ്ടില്‍ നിന്നുമായി 4.44 ലക്ഷം രൂപ വര്‍ഷത്തില്‍ ലഭിക്കും. ഇത് മാസത്തില്‍ കണക്കാക്കിയാല്‍ ഒരു കുടുംബത്തിന് 36,000 രൂപ മുതല്‍ 37,000 രൂപ വരെ ലഭിക്കും.

വിരമിക്കല്‍ കാലത്തെ ചെലവുകള്‍ക്ക് മികച്ചൊരു തുകയാണിത്. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ പാദവര്‍ഷത്തിലാണ് പലിശ ലഭിക്കുന്നത്. പ്രധാനമന്ത്രി വയ വന്ദന്‍ യോജയില്‍ മാസത്തിലോ പാദത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ വാങ്ങാനുള്ള സൗകര്യമുണ്ട്.

മറ്റു സാധ്യതകൾ എന്തൊക്കെ

മറ്റു സാധ്യതകൾ എന്തൊക്കെ

ചെലവ് കൂടുന്നതിന് അനുസരിച്ച് സ്ഥിര വരുമാനം തരുന്ന മറ്റു നിക്ഷേപങ്ങളെ കൂടി പരിഗണിക്കാവുന്നതാണ്. ഇത്തരത്തില്‍ പ്രധാനപ്പെട്ട സര്‍ക്കാര്‍ നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം. 6.6 ശതമാനം പലിശയാണ് പദ്ധതിക്ക് ലഭിക്കുന്നത്. വ്യക്തിഗത അക്കൗണ്ടില്‍ 4.50 ലക്ഷം രൂപയും സംയുക്ത അക്കൗണ്ടില്‍ 9 ലക്ഷം രൂപയും നിക്ഷേപിക്കാന്‍ സാധിക്കും.

മാസത്തില്‍ 2,500-5,000 രൂപ വരെ വരുമാനം ഉണ്ടാക്കാം. ചേരുന്നതിന് പ്രായ പരിധിയില്ല. ആര്‍ബിഐ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകളില്‍ വര്‍ഷത്തില്‍ രണ്ട് തവണയാണ് പലിശ ലഭിക്കുന്നത്. 7.15 ശതമാനമാണ് പലിശ നിരക്ക്. ജൂലായ് 1നും ഡിസംബര്‍ 31നും പലിശ വരുമാനം ലഭിക്കും. നിക്ഷേപിക്കുന്നതിന് പരിധിയില്ല.

Read more about: investment retirement
English summary

SCSS And PMVVY Are Best Option For Retiree To Get Regular Income; Here's Calculation and How To Join

SCSS And PMVVY Are Best Option For Retiree To Get Regular Income; Here's Calculation and How To Join, Read In Malayalam
Story first published: Friday, November 4, 2022, 15:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X