എവിടെ, എപ്പോൾ, എങ്ങനെ നിക്ഷേപിക്കണം; മുതിർന്ന പൗരന്മാരുടെ നിക്ഷേപം സേഫ് ആക്കാൻ ഇക്കാര്യങ്ങൾ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിരമിക്കൽ കാലത്തിന് ശേഷം സ്ഥിര വരുമാന മാർഗമില്ലാത്തതിനാൽ മുതിർന്ന പൗരന്മാർ പൊതുവെ റിസ്‌ക് കുറഞ്ഞ നിക്ഷേപമാണ് തിരഞ്ഞെടുക്കുന്നത്. ഇതിനാൽ തന്നെ നല്ലൊരു തുക സമ്പാദ്യത്തോടെ വിരമിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

ഈ തുക സ്ഥിര നിക്ഷേപത്തിലോ സ്‌മോൾ സേവിംഗ്‌സ് സ്‌കീമിലോ പോസ്റ്റ് ഓഫീസ് പദ്ധതികളിലോ ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളിലോ നിക്ഷേപിക്കാനാണ് പൊതുവെ ഇഷ്ടപ്പെടുന്നത്. റിസ്ക് കുറഞ്ഞ നിക്ഷേപമായതിനാൽ ഏത് സമയത്തും നിക്ഷേപിച്ചാൽ ലാഭമുറപ്പ് എന്ന് പറയാൻ സാധിക്കില്ല. ഇവയുടെ പലിശ നിരക്കിനെ സംബന്ധിച്ച കാര്യങ്ങളിലും നികുതി, പണ ലഭ്യത എന്നിവ സംബന്ധിച്ചും ധാരണ വേണം. ഇവ വിശദമായി പരിശോധിക്കാം. 

റിസർവ് ബാങ്കിന്റെ മനസറിയണം

റിസർവ് ബാങ്കിന്റെ മനസറിയണം

സ്ഥിര നിക്ഷേമായാലും ഡെബ്റ്റ് മ്യൂച്വൽ ഫണ്ട് ആയാലും സർക്കാറിന്റെ ലഘു സമ്പാദ്യ പദ്ധതികളായാലും നിക്ഷേപങ്ങളുടെ പലിശ നിരക്ക് നിശ്ചിത സമയത്ത് റിസർവ് ബാങ്ക് നിശ്ചയിച്ച പണനയത്തെ അനുസരിച്ചാണ് കണക്കാക്കുന്നത്.

റിസർവ് ബാങ്ക് പലിശ നിരക്ക് ഉയരുന്ന ഘട്ടത്തിൽ ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളുടെ നെറ്റ് അസറ്റ് വാല്യുവും ബോണ്ട് നിരക്കും താഴേക്ക് പോകും. സ്ഥിര നിക്ഷേപങ്ങളുടെയും ലഘുസമ്പാദ്യ പദ്ധതികളുടെയും പലിശ നിരക്ക് ഉയരുകയും ചെയ്യും. എന്നാൽ ഇവ മാത്രം നോക്കി നിക്ഷേപിക്കരുത്.

Also Read: പെട്രോൾ പമ്പിൽ കാർഡ് ഉപയോ​ഗിച്ചാൽ 68 ലിറ്റർ പെട്രോൾ സൗജന്യം! ഫ്യുവൽ ക്രെ‍ഡിറ്റ് കാർഡുകൾ എങ്ങനെ തിരഞ്ഞെടുക്കാം

ഹ്രസ്വകാല നിക്ഷേപങ്ങൾ

സ്‌മോൾ സേവിംഗ്‌സ സ്‌കീമുകളിലോ ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകളിലോ ബാങ്ക് സ്ഥിര നിക്ഷേപത്തിലോ ആയി നിക്ഷേപം നടത്താം. നിക്ഷേപകർ ലിക്വിഡ്, മണി മാർക്കറ്റ് ഫണ്ടുകൾ പോലുള്ള ഹ്രസ്വകാല ഡെബ്റ്റ് ഫണ്ടുകളിൽ നിക്ഷേപിക്കാം. ഉയർന്ന കാലയളവ്, പലിശനിരക്ക് എന്നിവ ഡെബ്റ്റ് ഫണ്ടിൽ ആദായം കുറയ്ക്കും. ഇതിനോടൊപ്പം ബാക്കി ഘടകങ്ങൾ കൂടി നോക്കാം. 

Also Read: ഇനിയെങ്കിലും ഒഴിവാക്കൂ ഈ 10 തെറ്റുകള്‍; അടുത്ത വര്‍ഷം മുതല്‍ ലൈഫ് കളറാക്കാംAlso Read: ഇനിയെങ്കിലും ഒഴിവാക്കൂ ഈ 10 തെറ്റുകള്‍; അടുത്ത വര്‍ഷം മുതല്‍ ലൈഫ് കളറാക്കാം

പിൻവലിക്കാനുള്ള സൗകര്യം

പിൻവലിക്കാനുള്ള സൗകര്യം

ഫണ്ട് പിൻവലിക്കാൻ സാധിക്കുന്നതിന്റെ എളുപ്പം നിക്ഷേപിക്കുന്നതിന് മുൻപ് പരി​ഗണിക്കേണ്ടതുണ്ട്. ചെറിയ കാലയളവിലേക്കുള്ള ഡെബ്റ്റ് മ്യൂച്വൽ ഫണ്ടിൽ എക്‌സിറ്റ് ലോഡില്ല. ഇതുപോലെ സ്ഥിര നിക്ഷേപത്തിൽ പണം വേ​ഗത്തിൽ പിൻവലിക്കാൻ സാധിക്കുമെങ്കിലും ഓരോ ബാങ്ക് അനുസരിച്ചും പിഴ ഈടാക്കും.

ലഘു സന്രാദ്യ പദ്ധതിയിൽ പിപിഎഫ് 15 വർഷം കാത്തിരിക്കണം. കിസാൻ വികാസ് പത്രയ്ക്ക് 123 മാസമാണ് ലോക്ഇൻ പിരയഡ്. സീനിയർ സിറ്റസൻ സേവിംഗ്‌സ് സ്കമീലാണെങ്കിൽ 5 വർഷ ലോക് ഇൻ പിരിയഡുണ്ട്. 

ബാങ്ക് നിക്ഷേപങ്ങൾ

ബാങ്ക് നിക്ഷേപങ്ങൾ പിൻവലിക്കാതെ തന്നെ ഓവർ ഡ്രാഫ്റ്റ് സൗകര്യം ഉപയോ​ഗപ്പെടുത്താം. ഇത്തരം ലോക്ഇൻ പിരിയഡ് നിക്ഷേപം ചേരുന്നതിന് മുൻപ് പരി​ഗണിക്കണം. പെട്ടന്ന് വലിയ തുക ആവശ്യമായി വന്നാൽ പിൻവലിക്കാൻ സാധിക്കുന്നിടം പരി​ഗണിക്കാം. അത്യാവശ്യത്തിന് ഉപോഗിക്കാൻ കുറച്ച് തുക ചെറിയ കാലാവധിയുള്ള നിക്ഷേപങ്ങളിലേക്ക് മാറ്റാം. 

Also Read: അറിയില്ലെന്ന കാരണം കൊണ്ട് നഷ്ടപ്പെടരുത്; എല്ലാവർക്കും ലഭിക്കുന്ന 10 സൗജന്യ ഇൻഷൂറൻസുകൾ; നേട്ടം 50 ലക്ഷം വരെAlso Read: അറിയില്ലെന്ന കാരണം കൊണ്ട് നഷ്ടപ്പെടരുത്; എല്ലാവർക്കും ലഭിക്കുന്ന 10 സൗജന്യ ഇൻഷൂറൻസുകൾ; നേട്ടം 50 ലക്ഷം വരെ

നികുതി ബാധ്യത

നികുതി ബാധ്യത

നികുതി ബാധ്യതയിൽ മുതിർന്നവർക്ക് പല ഇളവുകളും ലഭിക്കും. സ്ഥിര നിക്ഷേപത്തിൽ പലിശ വരുമാനം നിശ്ചിത പരിധി കടന്നാൽ സ്രോതസിൽ നിന്നുള്ള നിുതി ഈടാക്കും. ഡെബ്റ്റ് മ്യൂച്വൽ ഫണ്ടിൽ പ്രായത്തിന് അനുസരിച്ചല്ല നികുതി കണക്കാക്കുന്നത്. മൂന്ന് വർഷത്തിൽ കൂടുതൽ നിക്ഷേപിച്ചാൽ ഇൻഡക്സേഷൻ സൗകര്യത്തോടെ 20 ശതമാനം നികുതി ഈടാക്കും. ഇതിന് മുൻപ് പിൻവലിച്ചാൽ നികുതി സ്ലാബിന് അനുസരിച്ചാണ് നികുതി നൽകേണ്ടത്.

ഇതിനാൽ സ്ഥിര നിക്ഷപത്തേക്കാൾ നികുതി ബാധ്യത കുറവാണ് ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളിൽ. 15 വർഷ കാലാവധിയുള്ള ലഘു സമ്പാദ്യ പദ്ധതികൾ നികുതി ബാധ്യതയില്ലാത്ത വരുമാനം നൽകുന്നുണ്ട്.

ആദായത്തിലെ സ്ഥിരത

ആദായത്തിലെ സ്ഥിരത

ഡെബ്റ്റ് മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള ആദായം സ്ഥിരമല്ല. ബോണ്ടിന് ലഭിക്കുന്ന പലിശ, മൂലധന നേട്ടം എന്നിവയിൽ നിന്നാണ് വരുമാനം അടിസ്ഥാനപ്പെടുത്തിയാണ് ഡെബ്റ്റ് മ്യൂച്വൽ ഫണ്ടിലെ ആദായം കണക്കാക്കുന്നത്. ഇതിന് ചെറിയ ഏറ്റകുറച്ചിലുകൾ സംഭവിക്കാം. എന്നാൽ സ്ഥിര നിക്ഷേപം, ലഘു സമ്പാദ്യ പദ്ധതികൾ എന്നിവയിലെ ആദായം കാലാവധിയോളം സ്ഥിരമായിരിക്കും.

Read more about: investment senior citizen
English summary

Senior Citizens Must Consider These Points While Investing Lum sump Amount; Details

Senior Citizens Must Consider These Points While Investing Lum sump Amount; Details, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X