മുന്നിൽ 15 വർഷം; 50 ലക്ഷം സ്വന്തമാക്കാൻ എത്ര രൂപ നിക്ഷേപിക്കണം; മ്യൂച്വൽ ഫണ്ടിലെ കണക്കുകൂട്ടൽ ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിതത്തിന്റെ സുവർണ കാലത്ത് തന്നെ കയ്യിൽ അത്യാവശ്യത്തിന് പണമുണ്ടാക്കി ജീവിതം ആഘോഷമാക്കണമെന്ന് കരുതുന്നവർ കൂടുതലാണ്. ഇവർക്ക് മുന്നിലുള്ള സാധ്യതയാണ് നിക്ഷേപം. വേ​ഗത്തിൽ ലാഭം തരുന്ന പദ്ധതികൾ കണ്ടെത്തി ഇവിടെ പണം നിക്ഷേപിക്കുക എന്നതാണ് ഇതിനായി ചെയ്യാനുള്ളത്.

 

ഇത്തരക്കാർക്ക് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കാം. മ്യൂച്വൽ ഫണ്ടിൽ എപ്പോൾ നിക്ഷേപിച്ചു തുടങ്ങും എന്നത് പ്രധാനമാണ്. നേരത്തെ നിക്ഷേപം ആരംഭിക്കുന്നത് വഴി കുറഞ്ഞ റിസ്‌കില്‍ വലിയ തുക നേടാന്‍ മ്യൂച്വൽ ഫണ്ട് വഴി സാധിക്കും. 15 വർഷത്തിനുള്ളിൽ 50 ലക്ഷം രൂപ ആവശ്യമുള്ളൊരാൾ എത്രാം വയസിൽ എത്ര രൂപ നിക്ഷേപിച്ച് തുടങ്ങണമെന്നും നിക്ഷേപത്തിൽ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങളും നോക്കാം

മ്യൂച്വൽ ഫണ്ട് റൂൾ

മ്യൂച്വൽ ഫണ്ട് റൂൾ

നേരത്തെ നിക്ഷേരപിക്കുന്നവര്‍ക്ക് മ്യൂച്വൽ ഫണ്ടിൽ ഉയർന്ന ലാഭം നേടാൻ പിന്തുടരേണ്ട റൂളാണ് 15*15*15 റൂള്‍. നിക്ഷേപത്തിലെ മൂന്ന് ഘടകങ്ങളെയാണ് 15*15*15 റൂള്‍ കൊണ്ട് ഉദ്യേശിക്കുന്നത്. നിക്ഷേപത്തിന്റെ മൂല്യം, കാലാവധി, പ്രതീക്ഷിക്കുന്ന ആദായം എന്നിവയാണ്. സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴിയാണ് ഈ റൂള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. മാസത്തില്‍ 15,000 രൂപയുടെ പ്രതിമാസ എസ്‌ഐപി 15 വര്‍ഷത്തേക്ക് തുടര്‍ന്നാല്‍ 15 ശതമാനം ആദായം പ്രതീക്ഷിച്ചാല്‍ 1 കോടി രൂപ നേടാനാകും.

ദീര്‍ഘകാല നിക്ഷേപമായതിനാല്‍ വരുമാനം കൂടുന്നതിന് അനുസരിച്ച് എസ്‌ഐപി തുക ഉയര്‍ത്തി എസ്ഐപി ടോപ്പ് അപ്പ് ചെയ്താൽ ഇതിനേക്കാളും വരുമാനം നേടാനാകും. 

Also Read: ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ കയ്യിലുണ്ടോ; യാത്ര ചെലവുകളില്‍ നല്ല ഇളവ് നേടാംAlso Read: ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ കയ്യിലുണ്ടോ; യാത്ര ചെലവുകളില്‍ നല്ല ഇളവ് നേടാം

എസ്ഐപി ടോപ്പ് അപ്പ്

എസ്ഐപി ടോപ്പ് അപ്പ്

ദീർഘകാല നിക്ഷേപമാകുമ്പോൾ നിക്ഷേപകന്റെ വരുമാനം കൂടുന്നതിന് അനുസരിച്ച് എസ്ഐപി തുക ഉയർത്തുന്നതിനെയാണ് എസ്ഐപി ടോപ്പ് അപ്പ് എന്നു പറയുന്നത്. സാധാരണ ​ഗതിയിൽ എസ്ഐപിയുടെ 10 ശതമാനം തുകയാണ് എസ്ഐപി ഉയർത്തുന്നത്. വരുമാനം അനുസരിച്ച് എസ്ഐപി ടോപ്പ് ആപ്പ് ഉയർത്താം. ഉദാഹരണമായി 10,000 രൂപ മാസ എസ്ഐപി ചെയ്യുന്നൊരാൾ 10 ശതമാനം എസ്ഐപി ടോപ്പ് അപ്പ് ചെയ്താൽ അടുത്ത വർഷം മുതൽ 11,0000 രൂപ അടയ്ക്കണം. 

Also Read: നാല് വർഷം കൊണ്ട് 8.40 ലക്ഷം രൂപ കയ്യിലെത്തി; മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ ഇത്തരം ഫണ്ടുകൾ നോക്കാംAlso Read: നാല് വർഷം കൊണ്ട് 8.40 ലക്ഷം രൂപ കയ്യിലെത്തി; മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ ഇത്തരം ഫണ്ടുകൾ നോക്കാം

കാൽക്കുലേറ്റർ

കാൽക്കുലേറ്റർ

15*15*15 റൂള്‍ പ്രകാരം എസ്‌ഐപി നിക്ഷേപം തുടങ്ങിയൊരാള്‍ക്ക് ലഭിക്കുന്ന നേട്ടം എന്താണെന്ന് നോക്കാം. നിക്ഷേപത്തിൽ പണം വളരാനുള്ള സമയം നൽകുകയെന്നത് പ്രധാനമാണ്. ഇതിൽ പ്രധാനമാണ് ക്ഷമയോടെ കാത്തിരിക്കുക എന്നത്.

25-ാം വയസില്‍ പ്രതിമാസം 15,000 രൂപ എസ്‌ഐപി വഴി 15 ശതമാനം ആദായം ലഭിക്കുന്ന ഫണ്ടിൽ 15 വർഷത്തേക്ക് നിക്ഷേപിച്ചാൽ 1,01,52,946 രൂപ ലഭിക്കും. 27,00,000 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ നിന്ന് 74,52,946 രൂപ ലാഭമുണ്ടാക്കാനായി. 10 ശതമാനം തുക എസ്ഐപി ചെയ്താൽ 1,66,49,992 രൂപ ലഭിക്കും. 

Also Read: വിരമിക്കുമ്പോൾ കയ്യിൽ 1 കോടി രൂപ വേണോ? മാസത്തിൽ 4,000 രൂപ നിക്ഷേപിച്ചാൽ മതി; നിങ്ങൾക്കുള്ള പദ്ധതി ഇതാണ്Also Read: വിരമിക്കുമ്പോൾ കയ്യിൽ 1 കോടി രൂപ വേണോ? മാസത്തിൽ 4,000 രൂപ നിക്ഷേപിച്ചാൽ മതി; നിങ്ങൾക്കുള്ള പദ്ധതി ഇതാണ്

50 ലക്ഷം സ്വന്തമാക്കാൻ

ഇതുപോലെ 15 വർഷത്തിനുള്ളിൽ 50 ലക്ഷം സ്വന്തമാക്കാൻ നിക്ഷേപിക്കുന്നൊരാൾക്ക് മാസത്തിൽ 4505 രൂപയാണ് നിക്ഷേപിക്കേണ്ടത്. 25-ാം വയസിൽ 15 ശതമാനം ആദായം പ്രതീക്ഷിക്കുന്ന ഫണ്ടിൽ 4505 രൂപ നിക്ഷേപിച്ച് തുടങ്ങിയൊരാൾ വർഷത്തിൽ 10 ശതമാനം എസ്ഐപി ടോപ്പ് അപ്പ് ചെയ്യുകയാണെങ്കിൽ 15 വര്‍ഷത്തെ നിക്ഷേപം കൊണ്ട് 40-ാം വയസിൽ 50 ലക്ഷം രൂപ നേടാം.

ഇവിടെ 15 വർഷം കൊണ്ട് നിക്ഷേപിച്ചത് 17,17,620 രൂപയാണ്. ഇതിലൂടെ 32,82,927 ലക്ഷം രൂപയുടെ ലാഭം ചേർത്താണ് 50 ലക്ഷം നേടാനായത്. ചെറിയ നിക്ഷേപത്തിലൂടെ 40-ാം വയസിൽ 50 ലക്ഷം രൂപ നേടാനാകുന്നതോടൊപ്പം മുന്നിലുള്ള ജീവിതം സുരക്ഷിതമാക്കാനും സാധിക്കും.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: investment mutual fund
English summary

SIP Calculator; If An Investor Need 50 Lakh Rs After 15 Years How Much Rs Should Be Invested

SIP Calculator; If An Investor Need 50 Lakh Rs After 15 Years How Much Rs Should Be Invested, Read In Malayalam
Story first published: Tuesday, November 29, 2022, 18:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X