നാട്ടിൽ തെങ്ങിനോളം ബി.കോം കാരുണ്ടെന്നാണ് ചൊല്ല്. അവിടെ ആദ്യം വർഷം തന്നെ പഠനം മതിയാക്കിയവൻ എന്ത് ജോലി ലഭിക്കാനാണ്. അതും 1990കളിൽ. മുന്നിൽ സാധ്യതകളുണ്ടെങ്കിൽ അത് തിരിച്ചറിഞ്ഞ് അങ്ങോട്ട് ചെല്ലുന്നതാണ് മിടുക്കരുടെ രീതി. അത്തരത്തിൽ ജീവിത വിജയം നേടിയൊരാളാണ് രാധാകിഷൻ ദമാനി. ഇന്ത്യയിലെ
കോടീശ്വാരന്മാരുടെ പട്ടികയിൽ ഏഴാമൻ. 1990കളിൽ ഓഹരി വിപണിയിൽ നിന്നുണ്ടാക്കിയ പണമാണ് ഡി മാർട്ട് പോലെയുള്ള ബിസിനസ് സ്ഥാപനത്തിന് പിന്നിൽ.
1954 ൽ രാജസ്ഥാനിലെ ബിക്കാനീറിലാണ് അദ്ദേഹം ജനിക്കുന്നത്. ഒന്നുമില്ലായമയില്‍ നിന്ന് തുടങ്ങി ശതകോടീശ്വരന്മാരുടെ പട്ടികയിലേക്ക് ഉയര്‍ന്ന വളര്‍ച്ചയാണ് അദ്ദേഹത്തിന്. മുംബൈ സര്‍വകലാശാലയില്‍ നിന്ന് ബി.കോം പഠനത്തിനിടെ ആദ്യ വർഷം തന്നെ പഠനം മതിയാക്കിയിറങ്ങി. പിന്നീട് പിതാവിനെ ബിസിനസിൽ സഹായിച്ചു. അദ്ദേഹത്തിന്റെ മരണ ശേഷമാണ് സ്റ്റോക്ക് ബ്രോക്കർ എന്ന ജോലിയിലേക്ക് ഇറങ്ങുന്നത്.
ഓഹരി വിപണിയിൽ
ഇതിനിടെയാണ് വളരണമെങ്കില്‍ സ്വന്തം പണം വിപണിയില്‍ നിക്ഷേപിക്കണമെന്നതിനെ പറ്റി അദ്ദേഹം തിരിച്ചറിയുന്നത്. ഇതോടെ ട്രെഡിംഗ് ആരംഭിച്ച അദ്ദേഹം വലിയ നേട്ടം സ്വന്തമാക്കി. ഇക്കാലത്താണ് പ്രസിദ്ധ നിക്ഷേപകനായ ചന്ദ്രകാന്ത സമ്പത്തിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമാണ ട്രേഡിംഗിൽ നിന്ന് ഇൻവെസ്റ്റ്മെന്റിലേക്ക് തിരിയുന്നത്. സെഞ്ച്വറി സില്‍ക്ക്‌സ്, ഇന്ത്യന്‍ സിമന്റ്, വിഎസ്ടി ഇന്‍ഡസ്ട്രീസ്, ടിവി ടുഡേ നെറ്റ്‍വർക്ക്, ബ്ലൂ ഡാര്‍ട്ട്, സുന്ദരം ഫിനാന്‍സ്, 3എം ഇന്ത്യ തുടങ്ങിയ കമ്പനികളിൽ അദ്ദേഹം നിക്ഷേപം നടത്തി. വിഎസ്ടി ഇന്‍ഡസ്ട്രീസ് 85 രൂപയുള്ളപ്പോഴാണ് ദമാനി നിക്ഷേപം നടത്തിയത്. ഇന്നത്തെ വില 3,057 രൂപയാണ്. അദ്ദേഹത്തിന്റെ 32ാം വയസിലാണ് വിപണിയിലേക്ക് ഇറങ്ങുന്നത്.
ഡി മാർട്ട് തുടങ്ങുന്നു
1990 കളുടെ അവസാനത്തിലാണ് അദ്ദേഹം വിപണിയിൽ നിന്ന് റീട്ടെയിൽ വ്യാപര രംഗത്തേക്ക് ചുവട് മാറുന്നത്. ആദ്യം നവി മുംബൈയിൽ അപ്നാ ബസാറിന്റെ ഫ്രാഞ്ചൈസി എടുത്താണ് തുടക്കം. 5000 ചതുരശ്ര അടിയിൽ തുടങ്ങിയ ആ ബിസിനസ് വിജയം കണ്ടതോടെ അദ്ദേഹം സ്വന്തമായി റീട്ടെയിൽ വ്യാപാര രംഗത്തേക്ക് വന്നു. 2002 മേയ് 15ന് മുംബൈയിലെ പൊവായിലാണ് ആദ്യ ഡീ മാർട്ട് സ്റ്റോർ ആരംഭിക്കുന്നത്. 20 വർഷത്തിനിടെ 234 സ്റ്റോറുകളായി കമ്പനി വളർന്നു.
ഡി മാർട്ടിന്റെ വിജയം
ഒരു കുടക്കീഴിൽ വിലക്കുറവിൽ എന്തും ലഭിക്കുമെന്നതാണ് ഡി മാർട്ടിന്റെ വിജയം. വീട്ടുപരകണങ്ങളും വ്യക്തിഗത സാധനങ്ങള്‍. കളിപ്പാട്ടങ്ങള്‍, സ്റ്റേഷനറി, ഹോം അപ്ലന്‍സസ്, ഫുഡ് വെയർ, വസ്ത്രം എന്നിങ്ങനെ എല്ലാ സാധനങ്ങളും ഡി മാർട്ടിൽ ലഭിക്കും. 3 ശതമാനം വരെ വിലക്കിഴിവ് ഓരോ ഉത്പന്നത്തിനുമുണ്ട്. 30,000-35,000 ചരതുശ്ര അടി വിസ്തീർണത്തിലാണ് ഓരോ സ്റ്റോറും പ്രവർത്തിക്കുന്നത്. നിവലിൽ ആന്ധ്രാ, മഹാര്ഷ്ട്ര, തെലങ്കാന, ഗുജാത്ത്,മധ്യപ്രദേശ്, തമിഴ്‌നാട്, പഞ്ചാബ്, ചത്തീസ്ഡഡ്, ഡല്‍ഹി. രാജസ്ഥാന്‍, ബംഗളൂരു എന്നിവിടങ്ങളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്.
വരുമാനം
അവന്യു സൂപ്പര്‍ മാര്‍ക്കറ്റ് ലിമിറ്റഡിന് കീഴിലാണ് ഡി മാർട്ട് പ്രവർത്തിക്കുന്നത്. ഡി മാര്‍ട്ട് പ്രീമിയ, ഡച്ച് ഹാര്‍ബര്‍, ഡി മാര്‍ട്ട് മിനി മാക്‌സ്, ഡി ഹോം എന്നി ബ്രാന്‍ഡുകള്‍ അവന്യു സൂപ്പർ മാർക്കറ്റ് ലിമിറ്റഡിന് കീഴിൽ വരും. 24,930 കോടിയുടെ വരുമാനമാണ് കമ്പനിക്ക് 2020ൽ ഉണ്ടായത്. 2021 ൽ 23,787 കോടി രൂപയായിരുന്നു വരുമാനം. കമ്പനിയുടെ ആകെ മൂല്യം റീട്ടെയിൽ മേഖലയിലെ പ്രധാന എതിരാളികൾ ചേർന്നാലും വരില്ലെന്നതാണ് മറ്റൊരു പ്രത്യേകത. 2017 ല്‍ കമ്പനി പ്രാരംഭ ഓഹരി വില്പനയിലൂടെ വലിയ നേട്ടമുണ്ടാക്കി. 295-299 രൂപ പ്രൈസ് ബാൻഡിൽ നിന്ന് 600 രൂപയ്ക്കാണ് കമ്പനി ലിസ്റ്റ് ചെയ്തത്.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
