കെഎസ്എഫ്ഇ ചിട്ടി തരും പലിശ രഹിത വായ്പ; ചിട്ടിയിൽ ചേർന്നവർ അറിഞ്ഞില്ലേ ഈ വഴി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണത്തിന് ആവശ്യം വരുന്ന സമയത്ത് ബാങ്കുകളിൽ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയാണ് മിക്കവരുടെയും ആശ്രയം. . വായ്പ എടുത്താൽ വലിയൊരു തുക മാസ അടവായി വരും.ഇതിൽ പലിശ തന്നെയാണ് എല്ലാവരെയും അലട്ടുന്ന പ്രശ്നം. വായ്പ പലിശ നിരക്കുയരുന്ന കാലത്ത് ഇഎംഐകൾ കുതിച്ചുയരുകയാണ്.

കാലങ്ങളോളം ഈ വായ്പ ബാധ്യത പേറേണ്ടി വരുന്നത് സാധാരണക്കാരുടെ സാമ്പത്തിക സ്ഥികയെ തന്നെ ബാധിക്കും. ഈ സാഹചര്യത്തിൽ പലിശ രഹിത വായ്പയുടെ സാധ്യതയാണ് പരിശോധിക്കുന്നത്. വായ്പയായി ലഭിച്ച തുക മാത്രം തിരിച്ചടയ്ക്കുക എന്നതാണ് ഇവയുടെ ​ഗുണം. കെഎസ്എഫ്ഇയിൽ നിന്ന് പലിശ രഹിത വായ്പ ലഭിക്കുന്നതിനുള്ള വഴി എന്താണെന്ന് നോക്കാം.

വായ്പ പദ്ധതിയാണോ

വായ്പ പദ്ധതിയാണോ

നിക്ഷേപത്തിന്റേയും വായ്പയുടേയും ഗുണങ്ങൾ സംയോജിപ്പിച്ച സാമ്പത്തിക പദ്ധതിയാണ് ചിട്ടി എന്നാണ് കെഎസ്എഫ്ഇ പറയുന്നത്. നിക്ഷേപമായും വായ്പയായും ചിട്ടികളെ ഉപയോഗിക്കാം. ഉദാഹരണമായി 10,000രൂപ മാസ അടവുളള 50 മാസ കാലാവധിയുള്ള 5 ലക്ഷത്തിന്റെ ചിട്ടി നോക്കാം. ചിട്ടി കൃത്യമായി അടച്ചൊരാൾക്ക് 2 വര്‍ഷത്തിന് ശേഷം പണം ആവശ്യമായി വരുമ്പോൾ ചിട്ടി വിളിച്ച് ജാമ്യം നൽകി പണം പിൻവലിക്കാം.

5 ലക്ഷത്തിന്റെ ചിട്ടി 50,000 രൂപ കിഴിച്ച് വിളിച്ചെടുത്താൽ 4.50 ലക്ഷം രൂപ ലഭിക്കും. 2 വർഷത്തോളം ലാഭ വിഹിതം കുറച്ച് 2 ലക്ഷം രൂപയോളമാണ് ചിട്ടിയിലേക്ക് അടച്ചത്. 2 ലക്ഷം അടച്ച് 4.5 ലക്ഷം രൂപ നേടാൻ ചിട്ടിയിലൂടെ സാധിച്ചു. 

പലിശ രഹിത വായ്പ എങ്ങനെ ലഭിക്കും

പലിശ രഹിത വായ്പ എങ്ങനെ ലഭിക്കും

ചിട്ടി ലേലത്തിൽ ലഭിച്ചൊരാൾ കൃത്യമായ അടച്ചാൽ മുഴുവൻ ലാഭ വിഹിതവും ലഭിക്കും. ഈ ലാഭ വിഹിതം കിഴിച്ചുള്ള തുക മാസത്തിൽ0 അടച്ചാൽ ചിട്ടിയുടെ ബാധ്യത തീരും. വായ്പ എടുത്ത സംഖ്യ മാത്രം തിരിച്ചടേണ്ടി വരുന്ന സാഹചര്യത്തിലാണ് പലിശ രഹിത വായ്പയുടെ ആനുകൂല്യം ലഭിക്കുന്നത്.

ചിട്ടി ലേലം വിളിച്ചൊരാൾ മുടക്കമില്ലാതെ ചിട്ടി അടച്ചു പൂർത്തിയാക്കുമ്പോൾ 4.5 ലക്ഷം രൂപയില്‍ കൂടുതല്‍ അടയ്‌ക്കേണ്ടി വന്നിട്ടില്ലെന്ന് കാണാം. ഈ കണക്ക് പ്രകാരം ചിട്ടിയിൽ നിന്ന് പലിശ രഹിത വായ്പ നേടാനാകും. 

Also Read: പൊതുമേഖലാ ബാങ്കുകളേക്കാളും മുന്നിൽ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ; നിരക്കുയർത്തി; ആദായം എത്ര ഉയരുമെന്ന് നോക്കാംAlso Read: പൊതുമേഖലാ ബാങ്കുകളേക്കാളും മുന്നിൽ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ; നിരക്കുയർത്തി; ആദായം എത്ര ഉയരുമെന്ന് നോക്കാം

പലിശ രഹിത വായ്പ

പലിശ രഹിത വായ്പ

എല്ലാ സമയത്തും ചിട്ടിയിൽ നിന്ന് പലിശ രഹിത വായ്പ ലഭിക്കണമെന്നില്ല. താഴ്ത്തി വിളിക്കുന്ന തുകയ്ക്ക് ഇതിൽ പ്രാധാന്യമുണ്ട്. ചിട്ടിയിൽ ചേരുന്ന സമയത്ത് പ്രസ്തുത ചിട്ടിയില്‍ കാലാവധിയിൽ മൊത്തം എത്ര രൂപ അടയ്‌ക്കേണ്ടി വരുമെന്ന ഏകദേശ കണക്ക് മനസിലാക്കണം.

ഉദാഹരണത്തിന് 1 ലക്ഷത്തിന്റെ ചിട്ടിയിൽ ചേരുന്നൊരാൾക്ക് ലേല കിഴിവുകൾ കുറച്ച് ഏകദേശം 85,0000 രൂപ അടയ്‌ക്കേണ്ടി വരും. ഇതിനാൽ പലിശ രഹിത വായ്പ ആവശ്യമുള്ളവർ 85,000 രൂപ കിട്ടുന്ന തരത്തിൽ ചിട്ടി വിളിച്ചെടുക്കണം. 

Also Read: 'വിചാരിക്കുന്നതിലും സേഫാണ് നിങ്ങൾ; കയ്യിലിരിക്കുന്നത് ലക്ഷങ്ങളുടെ 5 സൗജന്യ ഇൻഷൂറൻസുകൾ; അറിയുന്നുണ്ടോ ഇക്കാര്യംAlso Read: 'വിചാരിക്കുന്നതിലും സേഫാണ് നിങ്ങൾ; കയ്യിലിരിക്കുന്നത് ലക്ഷങ്ങളുടെ 5 സൗജന്യ ഇൻഷൂറൻസുകൾ; അറിയുന്നുണ്ടോ ഇക്കാര്യം

 പ്രോക്‌സി

ആദ്യ ലേലത്തിന് മുൻപായി 15,000 കിഴിവില്‍ ചിട്ടി വിളിക്കാന്‍ പ്രോക്‌സി നല്‍കുന്നതും പരി​ഗണിക്കാം. ഇത്തരത്തിൽ ചിട്ടി ലഭിക്കുമ്പോൾ അത് പലിശ രഹിത വായ്പയുടെ ​ഗുണം ചെയ്യും. പ്രോക്സി നൽകിയ ശേഷം ലേലത്തിൽ പങ്കെടുത്ത് ചിട്ടി വിളിച്ചാൽ പ്രോക്സി റദ്ദാകാൻ സാധ്യതയുണ്ട്. ഇതോടൊപ്പം അനുയോജ്യമായ മുടക്ക ചിട്ടികള്‍ ലഭിക്കുകയാണെങ്കിൽ ചേരാവുന്നതാണ്. മുടക്കചിട്ടിയുടെ തുക അടച്ച് ചിട്ടിയിൽ ചേർന്ന് തൊട്ടടുത്ത മാസം വിളിച്ചെടുത്താൽ മതിയാകും. 

Also Read: ചിട്ടിയായ നിക്ഷേപം ശീലമാക്കാം; മൂന്ന് വർഷം കൊണ്ട് 6 ലക്ഷം രൂപ നേടാൻ ഇതാ ഒരു​ഗ്രൻ വഴിAlso Read: ചിട്ടിയായ നിക്ഷേപം ശീലമാക്കാം; മൂന്ന് വർഷം കൊണ്ട് 6 ലക്ഷം രൂപ നേടാൻ ഇതാ ഒരു​ഗ്രൻ വഴി

ചിട്ടി നികുതികൾ

ചിട്ടി നികുതികൾ

കെഎസ്എഫ്ഇ ചിട്ടിയിലെ ആദായം ലാഭ വിഹിതമാണ് എന്നാൽ ലാഭ വിഹിതത്തിന് യൊതരു നികുതിയും ഈടാക്കുന്നില്ല. ചിട്ടി എന്ന ഉത്പന്നത്തിനാണ് നികുതി. ചരക്കു സേവന നികുതിയാണ് ചിട്ടിക്ക് മുകളിൽ ഈടാക്കുന്നത്. ഫോർമാൻസ് കമ്മീഷന് മുകളിലാണ് ജിഎസ്ടി ഈടാക്കുക. ആകെ ചിട്ടിതുകയുടെ 5 ശതമാനമാണ് ഫോര്‍മാന്‍ കമ്മീഷന്‍. ഈ തുകയുടെ 18 ശതമാനമാണ് ജിഎസ്ടി ഈടാക്കുക. 5 ലക്ഷം രൂപയുടെ ചിട്ടിയില്‍ 4,500 രൂപ ചിട്ടി പിടിക്കുന്ന സമയത്ത് ജിഎസ്ടി നൽകണം.

Read more about: chitty ksfe investment
English summary

Use This Trick In Auction KSFE Chitty Subscribers Will Get Interest Free Loan; Here's How | കെഎസ്എഫ്ഇ ചിട്ടിയിൽ ചേർന്നവർക്ക് പലിശ രഹിത വായ്പ നേടാൻ ലേലത്തിൽ ഈ തന്ത്രം ഉപയോ​ഗിക്കാം

Use This Trick In Auction KSFE Chitty Subscribers Will Get Interest Free Loan; Here's How, Read In Malayalam
Story first published: Monday, October 3, 2022, 10:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X