എടിഎമ്മിൽ കാർഡ് മറന്നു വെച്ചാൽ പല വഴിക്ക് പണി കിട്ടും; പണം നഷ്ടപ്പെടുമോ? ശ്രദ്ധിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എടിഎമ്മിൽ ഡെബിറ്റ് കാര്‍ഡ് ഇട്ടാല്‍ ഇടപാട് പൂര്‍ത്തിയായ ശേഷം മാത്രമെ ഇപ്പോള്‍ കാര്‍ഡ് പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. പണം കിട്ടിയ ഉടനെ എണ്ണി തിടപ്പെടുത്തി എടിഎം കൗണ്ടര്‍ വിട്ടിറങ്ങിയാല്‍ ഡെബിറ്റ് കാര്‍ഡ് നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ എടിഎം കൗണ്ടറില്‍ കാര്‍ഡ് വെച്ച് മറന്നാല്‍ തിരികെ കിട്ടാനുള്ള നടപടികൾ ഏറെ പ്രയാസമുള്ളതാണ്.

സ്വന്തം ബാങ്കിന്റെ എടിഎമ്മിലോ മറ്റു ബാങ്കുകളിലെ എടിഎമ്മിലാണോ ഡെബിറ്റ് കാർഡ് നഷ്ടപ്പെട്ടത് എന്നത് അടിസ്ഥാനമാക്കിയാണ് തിരികെ ലഭിക്കാനുള്ള നടപടികൾ. അല്പ നേരത്തെ അശ്രദ്ധ പണം നഷ്ടപ്പെടാനുള്ള സാധ്യത പോലും ഉണ്ടാക്കുന്നു. സാധ്യതകളും എങ്ങനെ കാർഡ് സുരക്ഷിതമാക്കാമെന്നും ഈ ലേഖനത്തിൽ നോക്കാം. 

എളുപ്പ വഴി

എളുപ്പ വഴി

കാർഡ് നഷ്ടപ്പെട്ടാലുള്ള എളുപ്പ വഴി തന്നെ ആദ്യം പറഞ്ഞു പോകാം. ബാങ്ക് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ചോ ബാങ്കിന്റെ ആപ്പ് സൗകര്യം ഉപയോഗപ്പെടുത്തിയോ കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ ഉടനടി നടപടിയെടുത്താല്‍ കാര്‍ഡ് നഷ്ടപ്പെടുന്നത് വഴി പണം നഷ്ടപ്പെടാതെ സൂക്ഷിക്കാം.

പുതിയ കാര്‍ഡിന്റെ പണമടച്ചാല്‍ ഡെബിറ്റ് കാര്‍ഡ് ലഭിക്കുകയും ചെയ്യും. എന്നാല്‍ ബാങ്ക് ബ്രാഞ്ചില്‍ നിന്നോ എടിഎം കൗണ്ടറിലില്‍ നിന്നോ നഷ്ടപ്പെട്ട/ മറന്നു വെച്ച കാര്‍ഡ് തിരികെ ലഭിക്കുമോ?. ഇതിനുള്ള നടപടി ക്രമങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

കൗണ്ടറില്‍ എടിഎം കാര്‍ഡ് നഷ്ടപ്പെട്ടാല്‍

കൗണ്ടറില്‍ എടിഎം കാര്‍ഡ് നഷ്ടപ്പെട്ടാല്‍

സ്വന്തം ബാങ്കിന്റെ എടിഎമ്മിലോ മറ്റു ബാങ്കുകളുടെ എടിഎമ്മിലോ കാര്‍ഡ് മറന്നുവെയ്ക്കാനുള്ള സാധ്യതയുണ്ട്. സ്വന്തം ബാങ്കിലല്ലാതെ മറ്റൊരു ബാങ്കിന്റെ എടിഎമ്മില്‍ മറുന്ന വച്ച കാര്‍ഡ് തിരികെ ലഭിക്കാനുള്ള സാധ്യത തീരെയില്ല. ബാങ്കിന് ലഭിക്കുന്ന ഇത്തരം കാര്‍ഡുകള്‍ ബാങ്ക് നശിപ്പിക്കുകയാണ് ചെയ്യുക. ബാങ്കിന്റെ കയ്യില്‍ മറ്റു ബാങ്കുകളിലെ ഉപഭോക്താക്കളുടെ വിവിരങ്ങളില്ലാത്ത സാഹചര്യത്തില്‍ കാര്‍ഡ് തിരികെ നല്‍കാന്‍ സാധിക്കില്ല. 

Also Read: 30 രൂപ ദിവസം കരുതിയാല്‍ സ്ത്രീകൾക്ക് ലക്ഷാധിപതിയാകാം; പണത്തിന് സര്‍ക്കാര്‍ ​ഗ്യാരണ്ടി; റെഡിയല്ലേAlso Read: 30 രൂപ ദിവസം കരുതിയാല്‍ സ്ത്രീകൾക്ക് ലക്ഷാധിപതിയാകാം; പണത്തിന് സര്‍ക്കാര്‍ ​ഗ്യാരണ്ടി; റെഡിയല്ലേ

 എടിഎം തിരികെ നല്‍കുക

നിലവിലെ നടപടി ക്രമം അനുസരിച്ച് ബാങ്ക് എടിഎം നമ്പര്‍, കാര്‍ഡ് ഉടമയുടെ പേര് എന്നിവ രേഖപ്പെടുത്തിയ ശേഷം കാര്‍ഡ് നശിപ്പിക്കുകയാണ് ചെയ്യുക. ബാങ്കിലെത്തി കാര്‍ഡ് വാങ്ങാന്‍ ശ്രമിച്ചാലും കാര്‍ഡ് തിരികെ ലഭിക്കില്ല. സ്വന്തം ബാങ്ക് ബ്രാഞ്ച് ആണെങ്കില്‍ മാത്രമെ ആധികാരികത സ്ഥിരീകരിച്ച് എടിഎം തിരികെ നല്‍കുകയുള്ളൂ. ഇതിനാല്‍ തന്നെ എടിഎം നഷ്ടപ്പെടെന്ന് ബോധ്യപ്പെട്ട ഉടനെ കാര്‍ഡ് ബ്ലോക്ക് ചെയ്ത് പുതിയ കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. 

Also Read: ബജറ്റിന് ഒതുങ്ങുന്ന മാസ അടവ്: 4-ാം മാസത്തോടെ 4.25 ലക്ഷം കയ്യിലെത്തുന്ന കോമ്പിനേഷന്‍ ചിട്ടി; നോക്കുന്നോAlso Read: ബജറ്റിന് ഒതുങ്ങുന്ന മാസ അടവ്: 4-ാം മാസത്തോടെ 4.25 ലക്ഷം കയ്യിലെത്തുന്ന കോമ്പിനേഷന്‍ ചിട്ടി; നോക്കുന്നോ

സ്വന്തം ബാങ്കില്‍ എടിഎം നഷ്ടപ്പെട്ടാല്‍

സ്വന്തം ബാങ്കില്‍ എടിഎം നഷ്ടപ്പെട്ടാല്‍

അക്കൗണ്ടുള്ള ബാങ്കിലാണ് കാര്‍ഡ് നഷ്ടപ്പെട്ടതെങ്കില്‍ ഇത് ഓരോ ബാങ്കിലും വ്യത്യസ്ത നടപടികളാണ്. ചില ബാങ്കുകള്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം കാര്‍ഡ് തിരികെ നല്‍കും. സ്വന്തം ബ്രാഞ്ചിന് കീഴില്‍ വരുന്ന എടിഎമ്മുകളില്‍ നിന്ന് നഷ്ടപ്പെട്ടാല്‍ മാത്രമെ ചില ബാങ്കുകള്‍ കാര്‍ഡ് തിരികെ നല്‍കുകയുള്ളൂ.

ഉദാഹരണമായി എബിസി ബാങ്കിന്റെ കലൂര്‍ ശാഖയ്ക്ക് നഗരത്തില്‍ 10 എടിഎമ്മുകള്‍ ഉണ്ടെങ്കില്‍ ഇവയില്‍ ഏതെങ്കിലും എടിഎമ്മില്‍ നിന്ന് നഷ്ടപ്പെട്ട കാര്‍ഡ് മാത്രമെ വെരിഫിക്കേഷന് ശേഷം തിരികെ നല്‍കുകയുള്ളൂ.

പണം നഷ്ടപ്പെടുമോ

പണം നഷ്ടപ്പെടുമോ

എടിഎം കാര്‍ഡുകള്‍ നഷ്ടപ്പെട്ടാല്‍ പണം നഷ്ടപ്പെടാനുള്ള സാധ്യത വിരളമാണ്. എടിഎം പിന്‍ അറിഞ്ഞാല്‍ മാത്രമെ പണം പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഇഎംവി ചിപ്പ് ഉപയോഗിക്കുന്ന കാര്‍ഡുകള്‍ കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നവയാണ്. എന്നാൽ കോണ്ടാക്ട് ലെസ് പേയ്‌മെന്റ് സൗകര്യമുള്ള ഡെബിറ്റ് കാര്‍ഡ് ആണെങ്കിൽ പണം നഷ്ടപ്പെടാം. ഇത് ഉപയോ​ഗിച്ച് ഇടപാട് നടത്താം. ഒറ്റത്തവണയായി 5,000 രൂപ വരെയുള്ള ഇടപാട് നടത്താനാകും. 

Also Read: ചിട്ടയായ നിക്ഷേപം ശീലമാക്കാൻ ആവർത്തന നിക്ഷേപം തുടങ്ങാം; പോസ്റ്റ് ഓഫീസോ ബാങ്കോ അനുയോജ്യംAlso Read: ചിട്ടയായ നിക്ഷേപം ശീലമാക്കാൻ ആവർത്തന നിക്ഷേപം തുടങ്ങാം; പോസ്റ്റ് ഓഫീസോ ബാങ്കോ അനുയോജ്യം

കാർഡ് ബ്ലോക്ക്

ഇത്തരം സാധ്യതകളുള്ളതിനാൽ കാർഡ് നഷ്ടമായെന്ന് ബോധ്യപ്പെട്ടാൽ ബ്ലോക്ക് ചെയ്യുന്നതാകും ഉചിതം. മൊബൈല്‍ ബാങ്കിംഗ് ആപ്പ്, നെറ്റ് ബാങ്കിംഗ്, എടിഎം, ഐവിആര്‍, ബാങ്ക് ശാഖകള്‍ എന്നിവ വഴി ഓരോ ബാങ്കുകളും ഉപഭോക്താവിന് 24 മണിക്കൂറും കാര്‍ഡ് മാനേജ് ചെയ്യാനുള്ള സൗകര്യം നല്‍കുന്നുണ്ട്. ഇത് ഉപയോഗിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്താല്‍ തട്ടിപ്പുകളെ തടയാനാകും.

Read more about: banking atm
English summary

What Happened To A Debit Card If It Forgot To Collect From ATM Counter; Here's Details

What Happened To A Debit Card If It Forgot To Collect From ATM Counter; Here's Details, Read In Malayalam
Story first published: Sunday, November 6, 2022, 13:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X