ഏതാണ് പറ്റിയ ദിവസം; മ്യൂച്വൽ ഫണ്ടിൽ എസ്ഐപി നിക്ഷേപത്തിന് ഏത് തീയതി തിരഞ്ഞെടുക്കണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മ്യൂച്വൽ ഫണ്ടിൽ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്‌ഐപി) നിക്ഷേപത്തിൽ തുടക്കകാരും തുടങ്ങാനിരിക്കുന്നവരുമാണെങ്കിൽ മനസിലെത്തുന്നൊരു സംശയമാണിത്, എസ്ഐപി നിക്ഷേപത്തിന് ഏത് തീയതി തിരഞ്ഞെടുക്കണം?. മ്യൂച്വൽ ഫണ്ടുകളിൽ നെറ്റ് അസറ്റ് വാല്യുവിന്റെ അനുസരിച്ചാണ് യൂണിറ്റുകൾ സ്വന്തമാക്കാൻ സാധിക്കുക.

വിപണിയടെ പ്രകടനം അനുസരിച്ചാണ് ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യുവിൽ മാറ്റങ്ങളുണ്ടാകും. അങ്ങനെയെങ്കിൽ ഏത് തീയതികളിലാണ് നെറ്റ് അസറ്റ് വാല്യു കുറയാൻ സാധ്യത, ഇത് എങ്ങനെ കണ്ടെത്താം എന്നിങ്ങനെയകും ചിന്തികൾ. സത്യത്തിൽ എസ്ഐപി നിക്ഷേപം നടത്തേണ്ട പ്രത്യേക ദിവസം ഏതെങ്കിലുമുണ്ടോ? ഈ സംശയങ്ങൾക്കുള്ള ഉത്തരമാണ് ചുവടെ.

സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ

സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ

സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി അച്ചടക്കമുള്ള നിക്ഷേപ രീതിയാണ്. ഒരു നിശ്ചിത തുക ഒരു നിശ്ചിത ഇടവേളകളിൽ നിക്ഷേപിക്കുന്നതിനെയാണ് എസ്ഐപി എന്ന് വിളിക്കുന്നത്. മ്യൂച്വൽ ഫണ്ട് ഹൗസുകൾ എസ്ഐപി രീതിയിൽ നിക്ഷേപിക്കാൻ അനുവദിക്കുന്നുണ്ട്.

നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന തുക, എസ്‌ഐ‌പി തീയതി, സ്കീമുകൾ എന്നിവ സ്വയം തീരുമാനിക്കാവുന്നതാണ്. എസ്‌ഐപി വഴി നിശ്ചിത കാലയളവിൽ വിവിധ വിപണി സാഹചര്യങ്ങൾ നിക്ഷേപിച്ചാൽ റുപ്പി കോസ്റ്റ് അവറേജിംഗ് സാധ്യമാകും. നിക്ഷേപത്തിന്റെ ചെലവ് ശരാശരിയാക്കാൻ ഇതുവഴി സാധിക്കും.

Also Read: നികുതി ലാഭിക്കാൻ സേവിം​ഗ്സ് ബാങ്ക് അക്കൗണ്ട്; അറിയാതെ പോകുന്ന ഈ കിഴിവിനെ ഉപയോ​ഗപ്പെടുത്താംAlso Read: നികുതി ലാഭിക്കാൻ സേവിം​ഗ്സ് ബാങ്ക് അക്കൗണ്ട്; അറിയാതെ പോകുന്ന ഈ കിഴിവിനെ ഉപയോ​ഗപ്പെടുത്താം

എസ്ഐപി നിക്ഷേപം

എസ്ഐപി നിക്ഷേപം

സാധാരണഗതിയിൽ അസറ്റ് മാനേജ്‌മെന്റ് കമ്പനികൾ മാസത്തിലെ 1ാം തീയതിക്കും 28ാം തീയതിക്കും ഇടയിലുള്ള ദിവസം എസ്‌ഐപി നിക്ഷേപത്തിനായി തിരഞ്ഞെടുക്കാൻ അനുവദിക്കും. മാസത്തിൽ ശമ്പള തീയതിയോട് അടുപ്പിച്ച ദിവസങ്ങളിൽ പണത്തിന്റെ ലഭ്യതയുള്ളതിനാൽ മാസത്തിന്റെ ആദ്യ ദിവസങ്ങളിലാകും മിക്കവരുടെയും എസ്‌ഐപി തീയതി.

ഫ്യൂചർ ഓപ്ഷൻ കരാർ അവസാനിക്കുന്നത് മാസത്തിലെ അവസാന തീയതികളിലായതിനാൽ ചാഞ്ചാട്ടം പ്രതീക്ഷിച്ച് മാസാവസാനം തിരഞ്ഞെടുക്കുന്നരും ഉണ്ട്. ഇതിൽ ഏത് രീതിയാണ് ശരിയെന്ന് വിവിധ തീയതികളിൽ എസ്‌ഐപി നിക്ഷേപം നടത്തുമ്പോഴുള്ള ആദായം പരിശോധിച്ച് വിശദമാക്കാം.

Also Read: സർക്കാർ ​ഗ്യാരണ്ടിയിൽ പണമിറക്കാം; നിക്ഷേപം തുടങ്ങി 10-ാം വർഷം കോടീശ്വരനാകാം; ഒപ്പം ഇരട്ട നേട്ടങ്ങൾAlso Read: സർക്കാർ ​ഗ്യാരണ്ടിയിൽ പണമിറക്കാം; നിക്ഷേപം തുടങ്ങി 10-ാം വർഷം കോടീശ്വരനാകാം; ഒപ്പം ഇരട്ട നേട്ടങ്ങൾ

ഐസിഐസിഐ പ്രുഡൻഷ്യൽ ബ്ലൂചിപ്പ് ഫണ്ട്

ഐസിഐസിഐ പ്രുഡൻഷ്യൽ ബ്ലൂചിപ്പ് ഫണ്ട്

ഐസിഐസിഐ പ്രുഡൻഷ്യൽ ബ്ലൂചിപ്പ് ഫണ്ടിൽ 3,5,10 വർഷങ്ങളിലേക്ക് 5,10,15, 25 തീയതികളിൽ എസ്‌ഐപി ചെയ്തവർക്ക് ലഭിച്ച ആദായം പരിശോധിക്കാം. 2019 ജനുവരി മുതൽ 2021 ഡിസംബർ വരെ 3 വർഷത്തേക്ക് 5ാം തീയതി എസ്‌ഐപി ചെയ്‌തൊരാൾക്ക് 17.77% വാർഷിക ആദായമാണ് ലഭിച്ചത്. 10ാം തീയതി-18.06%, 15-ാം തീയതി- 17.57%, 25ാം തീയതി- 17.87% എന്നിങ്ങനെയാണ് ആദായ നിരക്ക്.

2017 ജനുവരി മുതൽ 2021 ഡിസംബർ വരെ 5 വർഷ നിക്ഷേത്തിനുള്ള ആദായം നോക്കാം. 5ാം തീയതി- 15.82%, 10ാം തീയതി -16.24%, 15-ാം തീയതി- 15.66%, 25ാം തീയതി 14.94% എന്നിങ്ങനെയാണ് ആദായ നിരക്ക്. 2012 ജനുവരി മുതൽ 2021 ഡിസംബർ വരെ 10 വർഷം നിക്ഷേപിച്ചൊരാൾ 5ാം തീയതി എസ്‌ഐപി ചെയാതാൽ 15.92 ശതമാനമാണ് വാർഷിക ആദായം. 10ാം തീയതി-15.98%, 15-ാം തീയതി- 15.92%, 25ാം തീയതി 15.14% എന്നിങ്ങനെയാണ് ആദായ നിരക്ക്.

മറ്റു ഫണ്ടുകൾ

മറ്റു ഫണ്ടുകൾ

ഒരാളുടെ പോർട്ട്‌ഫോളിയോയിൽ ഒന്നിലധികം ഫണ്ടുകളുണ്ടാകും. ഇതിനാൽ ആക്‌സിസ് മിഡ് കാപ് ഫണ്ട്, ഡിഎസ്പി ഫ്‌ളെക്‌സി കാപ് ഫണ്ട് എന്നിവയിൽ 5,10,15,25 തീയതികളിൽ എസ്ഐപി നടത്തിയാൽ 10 വർഷത്തേക്കുള്ള ആദായം നോക്കാം.

* ആക്‌സിസ് മിഡ് കാപ് ഫണ്ട്, ഗ്രോത്ത് ഓപ്ഷൻ- 5ാം തീയതി- 22.81%. 10ാം തീയതി- 22.80 ശതമാനം, 15ാം തീയതി- 22.53%, 25ാം തീയതി- 21.84%.

* ഡിഎസ്പി ഫ്‌ളെക്‌സി കാപ് ഫണ്ട്, ഗ്രോത്ത് ഓപ്ഷൻ- 5ാം തീയതി- 22.81%, 10ാം തീയതി- 17.21 ശതമാനം, 15ാം തീയതി- 16.87%, 25ാം തീയതി- 16.02%.

Also Read: നിക്ഷേപത്തിന് 10% മുകളിൽ പലിശ; കേന്ദ്ര സർക്കാർ നിയന്ത്രിക്കുന്ന മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ സുരക്ഷിതമോAlso Read: നിക്ഷേപത്തിന് 10% മുകളിൽ പലിശ; കേന്ദ്ര സർക്കാർ നിയന്ത്രിക്കുന്ന മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ സുരക്ഷിതമോ

ഏതാണ് മികച്ച ദിവസം

ഏതാണ് മികച്ച ദിവസം

മുകളിലെ പട്ടിക പ്രകാരം മാസത്തിലെ വ്യത്യസ്ത ദിവസങ്ങളിൽ എസ്‌ഐപി നടത്തുന്നത് വഴി നേരിയ വ്യാത്യാസം മാത്രമാണ് ആദായത്തിലുണ്ടാകുന്നത്. ദീർഘകാലത്തേക്ക് നോക്കുമ്പോൾ പരിഗണിക്കേണ്ട വ്യത്യാസമൊന്നും തന്നെയില്ല. ചില സമയങ്ങളിൽ ആദായം തുല്യമായും വരുന്നുണ്ട്. എസ്ഐപി തീയതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം നിക്ഷേപ വിഹിതത്തിൽ ശ്രദ്ധിച്ചാൽ നേട്ടമുണ്ടാക്കാനാകും.

ഇതിനൊപ്പം മാസത്തിൽ പണ ലഭ്യതയുള്ള തീയതികളിൽ എസ്‌ഐപി തീയതി തിരഞ്ഞെടുക്കുക. തുടർച്ചയായ മൂന്ന് എസ്‌ഐപികൾ നഷ്ടപ്പെടുന്നത് ഫണ്ട് ഹൗസുകൾ നിക്ഷേപം അവസാനിപ്പിക്കാൻ കാരണമാകും. എസ്ഐപി മുടങ്ങിയാൽ ബാങ്ക് പിഴയും ഈടാക്കും. ഇതിനാൽ അ്കൗണ്ടിൽ പണം ഉറപ്പാക്കുക.

Read more about: sip mutual fund
English summary

Which Is The Best Date For SIP Mutual Fund Investment

Which Is The Best Date For SIP Mutual Fund Investment
Story first published: Saturday, July 30, 2022, 21:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X