ബാങ്കില്‍ കയറിയിറങ്ങാതെ ലോണെടുക്കാം; കാര്യങ്ങൾ ഇനി എന്തെളുപ്പം

ബാങ്കില്‍ കയറിയിറങ്ങാതെ സര്‍ട്ടിഫിക്കറ്റുകളും മറ്റും സമര്‍പ്പിക്കാതെ ലോണെടുക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്നാലോചിച്ചിട്ടുണ്ടോ? എന്നാലിനി വിഷമിക്കണ്ട ബാങ്കിലെത്താതെത്തന്നെ ലോണ്‍ ലഭിക്കും.

By Staff
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കില്‍ കയറിയിറങ്ങാതെ സര്‍ട്ടിഫിക്കറ്റുകളും മറ്റും സമര്‍പ്പിക്കാതെ ലോണെടുക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്നാലോചിച്ചിട്ടുണ്ടോ? എന്നാലിനി വിഷമിക്കണ്ട ബാങ്കിലെത്താതെത്തന്നെ ലോണ്‍ ലഭിക്കും. ബാങ്കിലെത്താതെ തന്നെ വ്യക്തിഗത വായ്പ നേടാവുന്ന പദ്ധതി അവതരിപ്പിച്ചത് ഫെഡറല്‍ബാങ്കാണ്. ഡിജിറ്റല്‍ രംഗത്തെ പുത്തന്‍ ചുവട്വെയ്പിന്റെ ഭാഗമായാണ് ഡിജിറ്റല്‍ വ്യക്തിഗത വായ്പയെന്ന പുതിയ പദ്ധതിക്ക് ഫെഡറല്‍ ബാങ്ക് രൂപം നല്‍കിയത്.

എങ്ങനെ വായ്പയെടുക്കാം

എങ്ങനെ വായ്പയെടുക്കാം

ബാങ്കിന്റെ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് മിനിട്ടുകള്‍ക്കുള്ളില്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്. വായ്പ അനുവദിച്ചാലുടന്‍ തുക ഇടപാടുകാരുടെ അക്കൗണ്ടില്‍ ക്രെഡിറ്റാകുകയും ചെയ്യും. പ്രായം, ജോലി... ലോണെടുക്കാന്‍ ഇതൊക്കെ അറിയണോ!

ഡിജിറ്റല്‍ വ്യക്തിഗത വായ്പ

ഡിജിറ്റല്‍ വ്യക്തിഗത വായ്പ

ഇടപാടുകാരന്‍ വായ്പയെടുക്കാനായി ബാങ്കിന്റെ ശാഖയിലെത്തുകയോ ഏതെങ്കിലും രേഖകളില്‍ ഒപ്പിടുകയോ ചെയ്യേണ്ടതില്ല. ദിവസത്തില്‍ ഏതുസമയത്തും ഈ സൗകര്യം ലഭ്യവുമാണ്. എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ ഇതിലേ ഇതിലേ

കടലാസ് ഇടപാടുകളില്ല

കടലാസ് ഇടപാടുകളില്ല

വായ്പ അനുവദിക്കുന്നതിന്റെ ഒരു ഘട്ടത്തിലും കടലാസിന്റെ ഉപയോഗം ആവശ്യമായി വരില്ല. ഇന്ത്യയിലുടനീളമുള്ള തിരഞ്ഞെടുക്കപ്പെട്ട നിലവിലുള്ള ഇടപാടുകാര്‍ക്കായിട്ടാണ് ആദ്യഘട്ടത്തില്‍ ഇതേര്‍പ്പെടുത്തുന്നത്. മൊബൈല്‍ ഫോണും എടിഎമ്മുകളും വഴി എല്ലാ ഇടപാടുകാര്‍ക്കും ലഭ്യമാകും വിധത്തില്‍ ഡിജിറ്റല്‍ വായ്പ സൗകര്യം വൈകാതെ വിപുലമാക്കും. ഡിസ്‌കൗണ്ടില്ലെങ്കില്‍ ഇന്ത്യക്കാര്‍ക്ക് ഷോപ്പിംഗ് വേണ്ട!

മൂന്ന് വായ്പകള്‍

മൂന്ന് വായ്പകള്‍

ബാങ്ക് ആവിഷ്‌കരിച്ച ബിവൈഒഎം (ബീ യുവര്‍ ഓണ്‍ മാസ്റ്റര്‍) ഡിജിറ്റല്‍ റീട്ടെയില്‍ വായ്പകളുടെ നിരയില്‍ മൂന്നാമത്തേതാണ് ഡിജിറ്റല്‍ വ്യക്തിഗത വായ്പ. ഡിജിറ്റല്‍ കാര്‍ വായ്പയും ടേം നിക്ഷേപങ്ങളിലുള്ള വായ്പയുമാണ് ആദ്യ രണ്ടെണ്ണം. വിവാഹശേഷം വേണം ഒരു ഫിനാന്‍ഷ്യല്‍ പ്ലാനിംഗ്

ബാങ്കിംഗ് സന്തോഷകരമാക്കാന്‍

ബാങ്കിംഗ് സന്തോഷകരമാക്കാന്‍

ബാങ്കിംഗ് എന്നത് എപ്പോഴും സന്തോഷകരമായ അനുഭവമായിരിക്കണമെന്നതാണ് തങ്ങളുടെ നയമെന്നും ഡിജിറ്റല്‍ വ്യക്തിഗത വായ്പ അതിന്റെ ഭാഗമാണെന്നും ഫെഡറല്‍ ബാങ്ക് ഡിജിറ്റല്‍ ബാങ്കിംഗ് മേധാവി കെ.എ.ബാബു പറഞ്ഞു. ബാങ്കിംഗ് സൂപ്പറാക്കുന്നത് ആരാണെന്നറിയാമോ?

ലക്ഷ്യം 200% വളര്‍ച്ച

ലക്ഷ്യം 200% വളര്‍ച്ച

ഈ സാമ്പത്തിക വര്‍ഷത്തില്‍ 75% വാര്‍ഷിക വളര്‍ച്ചയാണ് ബാങ്കിന്റെ ഡിജിറ്റല്‍ ചാനലുകളുടെ ഉപയോഗത്തില്‍ ഉണ്ടായിരിക്കുന്നത്. ഇതുപോലുള്ള സൗകര്യപ്രദമായ ഉല്‍പന്നങ്ങളിലൂടെയും വരാനിരിക്കുന്ന ഒരുപിടി ഡിജിറ്റല്‍ മാറ്റങ്ങളിലൂടെയും ഈ വര്‍ഷം 200% ശതമാനം വളര്‍ച്ചയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സണ്ണി ലിയോണിന് പണമുണ്ടാക്കാൻ മാത്രമല്ല നിക്ഷേപിക്കാനുമറിയാം, മണി ടിപ്സ് ഇതാ...

malayalam.goodreturns.in

English summary

Federal Bank launches Digital Personal Loans

Kerala based private sector lender Federal BankBSE 3.90 % has launched Digital Personal Loans which will allow customers to avail personal loans immediately without going through the hassles of paper work.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X