സ്വര്‍ണം വാങ്ങുമ്പോള്‍ ചില മുന്നൊരുക്കങ്ങളാവശ്യമാണ്.
സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ മാത്രമല്ല ആളുകള്‍ സ്വര്‍ണ്ണം വാങ്ങുന്നത്. ആഡംബരത്തിന്റേയും ആഘോഷത്തിന്റേയും ഭാഗമായും ഇന്ന് പലരും സ്വര്‍ണ്ണമെന്ന ലോഹത്തെ കാണുന്നു, പ്രത്യേകിച്ച് മലയാളികള്‍. ഇന്ത്യയില്‍ തന്നെ സ്വര്‍ണ്ണത്തിനോട് ഏറ്റവും ഭ്രമമുള്ളത് കേരളീയര്‍ക്കാണ്
സ്വര്‍ണം വാങ്ങുമ്പോള്‍ ചില മുന്നൊരുക്കങ്ങളാവശ്യമാണ്. സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയും ഗുണമേന്മയും ഉറപ്പിക്കാന്‍ ഇപ്പോള്‍ ഒട്ടേറെ നൂതനസംവിധാനങ്ങളുമുണ്ട്.
സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കുമ്പോള്‍ പറ്റുന്ന അബദ്ധങ്ങളെന്തെല്ലാം? അവയെങ്ങനെ ഒഴിവാക്കാം.
വിലയന്വേഷിക്കാം
സ്വര്‍ണ്ണം വാങ്ങുന്നതിനു മുന്‍പ് എല്ലാ കടകളിലും വിലയന്വേഷിക്കാം. ചിലയിടത്ത് സ്വര്‍ണ്ണവില കുറവായിരിക്കും. ഒരു ദിവസത്തില്‍ത്തന്നെ സമയങ്ങളില്‍ വ്യത്യാസം വരാറുണ്ട്.
പരിശുദ്ധിയും ഗുണമേന്മയും ഉറപ്പാക്കുക
ഹാള്‍ മാര്‍ക്കുള്ള ആഭരണങ്ങള്‍ നോക്കി വാങ്ങണം. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് ആണ് ഹാള്‍ മാര്‍ക്ക് ചെയ്യാന്‍ അധികാരമുള്ള ഏക അംഗീകൃത ഏജന്‍സി. ബിഐഎസ് ഹാള്‍മാര്‍ക്കുള്ള ആഭരണങ്ങള്‍ വേണം വാങ്ങാന്‍.
ബില്ല് പരിശോധിക്കണം
ശരിക്കുള്ള വില, കാരറ്റ്, ബിഐഎസ് ഹാള്‍മാര്‍ക്കിംഗ് ലൈസന്‍സ് എന്നിവ കൃത്യമായി രേഖപ്പെടുത്തിയ ഇന്‍വോയ്സ് വാങ്ങാന്‍ മറക്കരുത്. വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആഭരണങ്ങള്‍ വില്ക്കുമ്പോള് ഇതുപകാരപ്പെടും. ബില്ല് സൂക്ഷിക്കുകയാണെങ്കില്‍ വാങ്ങിയ ശേഷം മാറ്റിവാങ്ങാന്‍ എളുപ്പമാണ്.
നിക്ഷേപത്തിന് ആഭരണങ്ങള്‍ നല്ലതല്ല
നിക്ഷേപത്തിനായാണ് സ്വര്‍ണ്ണം വാങ്ങുന്നതെങ്കില്‍ ആഭരണങ്ങള്‍ ഒഴിവാക്കണം. ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ നല്കേണ്ടിവരുന്ന പണിക്കൂലി വില്ക്കുമ്പോള് ലഭിക്കില്ല. അതുകൊണ്ട് സൂക്ഷിക്കാനായി വാങ്ങുമ്പോള്‍ നാണയങ്ങളും ബാറുകളുമാണ് നല്ലത്. ഗോള്‍ഡ് ഇടിഎഫുകളും പരീക്ഷിക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
