കാർഷിക വായ്പയ്ക്കും സ്വർണ വായ്പയ്ക്കും അപേക്ഷിക്കാൻ ഇനി ബാങ്കിൽ പോകേണ്ട, നിങ്ങൾ ചെയ്യേണ്ടത് എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) നിന്ന് കാർഷിക വായ്പ ഉൾപ്പെടെയുള്ള നാല് വായ്പകൾക്ക് ഇനി ബാങ്കിൽ പോകേണ്ട. കൈയിലുള്ള സ്മാർട്ട്ഫോൺ ഉപയോ​ഗിച്ച് നിമിഷങ്ങൾക്കകം വായ്പാ തുക നിങ്ങളുടെ അക്കൗണ്ടിലെത്തും. എസ്ബിഐയുടെ യോനോ ആപ്പ് വഴിയാണ് ഈ സേവനം ലഭിക്കുക. എങ്ങനെ കാർഷിക വായ്പയക്ക് അപേക്ഷിക്കാമെന്നും യോനോ ആപ്പിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന മറ്റ് സേവനങ്ങൾ എന്തൊക്കെയെന്നും പരിശോധിക്കാം.

അപേക്ഷിക്കേണ്ടത് എങ്ങനെ?

അപേക്ഷിക്കേണ്ടത് എങ്ങനെ?

  • യോനോ ആപ്ലിക്കേഷനിൽ യോനോ കൃഷി എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യണം. മലയാളം ഉൾപ്പെടെയുള്ള 16 ഭാഷകൾ ആപ്പിൽ നിന്ന് തിരഞ്ഞെടുക്കാവുന്നതാണ്.
  • അഗ്രി ലോൺ (കാർഷിക വായ്പ) എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക
  • ഏതു തരം വായ്പയാണു വേണ്ടത് എന്ന് തിരഞ്ഞെടുക്കുക.
  • apply loan (വായ്പയ്ക്ക് അപേക്ഷിക്കുക) എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക
  • ആവശ്യമായ രേഖകൾ

    ആവശ്യമായ രേഖകൾ

    വായ്പയ്ക്ക് ആവശ്യമായ രേഖകളും ഓൺലൈനായി അപ്‍ലോ‍ഡ് ചെയ്താൽ മതി. താഴെ പറയുന്നവയാണ് വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ആവശ്യമായ രേഖകൾ

    • പാസ്പോർട്ട് സൈസ് ഫോട്ടോ
    • ഭൂരേഖ
    • തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന്

     

    ബാങ്കിൽ പോകേണ്ടത് എപ്പോൾ?

    ബാങ്കിൽ പോകേണ്ടത് എപ്പോൾ?

    അപേക്ഷാ നടപടികൾ ഓൺലൈനിൽ പൂർത്തിയായാൽ നിങ്ങൾക്ക് ഒരു റഫറൻസ് നമ്പർ ലഭിക്കും. അടുത്തുള്ള എസ്ബിഐ ശാഖയിലെത്തി ഈ റഫറൻസ് നമ്പർ നൽകിയാൽ ഉയൻ വായ്പ തുക നിങ്ങളുടെ അക്കൗണ്ടിലെത്തും. അതായത് അപേക്ഷാ നടപടികൾക്കായി ബാങ്കിൽ കയറിയിറങ്ങേണ്ട. സ്വർണ വായ്പയ്ക്കാണ് അപേക്ഷ നൽകിയതെങ്കിൽ സ്വർണവുമായി ബാങ്കിലെത്തണം. 2022ഓടെ ബാങ്കുകളിലെ കടലാസ് ഇടപാടുകൾ പൂർണമായും അവസാനിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എന്താണ് എസ്ബിഐ യോനോ ആപ്പ്? ഷോപ്പിം​ഗ് നടത്താം, പണം കൈമാറാം ഈസിയായി

    ഒറ്റ ദിവസം കൊണ്ട് വായ്പ

    ഒറ്റ ദിവസം കൊണ്ട് വായ്പ

    അപേക്ഷ സമർപ്പിച്ച് ഉടൻ തന്നെ റഫറൻസ് നമ്പറുമായി ബാങ്കിലെത്തിയാൽ ഒറ്റ ദിവസം കൊണ്ട് വായ്പ തുക അക്കൗണ്ടിലെത്തും. ഭൂമി പരിശോധന ആവശ്യമായ അപേക്ഷകളിൽ മാത്രമാണ് പരമാവധി 5 ദിവസം സമയം എടുക്കുകയുള്ളൂ. സ്വർണ വായ്പകൾക്കും മറ്റും സ്വർണവും റഫറൻസ് നമ്പറുമായി എത്തിയാൽ ഉടൻ തന്നെ വായ്പ അക്കൗണ്ടിൽ ക്രെ‍ഡിറ്റാകും. എസ്ബിഐ എടിഎം ഇടപാട്; നിങ്ങളറിയാതെ അക്കൗണ്ടിൽ നിന്ന് കാശു പോകുന്നത് എങ്ങനെ?

    യോനോ ആപ്പിന്റെ ലക്ഷ്യം

    യോനോ ആപ്പിന്റെ ലക്ഷ്യം

    എസ്ബിഐ വഴിയുള്ള നിങ്ങളുടെ എല്ലാ ബാങ്കിംഗ് ഇടപാടുകൾക്കും ഇനി യോനോ ആപ്പ് ഉപയോ​ഗിക്കാം. സാമ്പത്തിക, ഇൻഷുറൻസ്, നിക്ഷേപം, ഷോപ്പിംഗ് തുടങ്ങി എല്ലാ ആവശ്യങ്ങൾ എന്നിവയ്‌ക്കായുള്ള ഒറ്റത്തവണ അപ്ലിക്കേഷനാണ് യോനോ എസ്‌ബി‌ഐ. ഇത് സൗകര്യപ്രദമാണെന്ന് മാത്രമല്ല, ഓരോ ചെറിയ ഇടപടുകൾക്കും ബാങ്ക് ശാഖയിൽ പോകേണ്ട രീതി ഇതുവഴി ഒഴിവാക്കാം. ബാങ്കിംഗ് കൂടുതൽ എളുപ്പമാക്കുയാണ് യോനോ ആപ്പിന്റെ ലക്ഷ്യം. റിക്കറിം​ഗ് ഡിപ്പോസിറ്റിന് എസ്ബിഐ ആണോ പോസ്റ്റ് ഓഫീസ് ആണോ ബെസ്റ്റ്?

    യോനോ ആപ്പിന്റെ ഉപയോ​ഗങ്ങൾ

    യോനോ ആപ്പിന്റെ ഉപയോ​ഗങ്ങൾ

    യോനോ എസ്‌ബി‌ഐ ഉപയോക്താക്കൾക്ക് ഓൺലൈൻ ഷോപ്പിം​ഗുകളിലും മറ്റും എക്‌സ്‌ക്ലൂസീവ് ഡിസ്കൗണ്ടുകൾ ലഭിക്കും
    വേഗതയേറിയ പണമടയ്ക്കൽ പ്രക്രിയയ്ക്കായി യോനോ എസ്‌ബി‌ഐ ആപ്ലിക്കേഷൻ ഉപയോ​ഗിക്കാവുന്നതാണ്
    നിങ്ങളുടെ മ്യൂച്വൽ ഫണ്ടുകൾ, ക്രെഡിറ്റ് കാർഡുകൾ, സ്ഥിര നിക്ഷേപങ്ങൾ, ഇൻഷുറൻസ് തുടങ്ങി എസ്ബിഐയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ആപ്പുമായി ബന്ധിപ്പിക്കാവുന്നതാണ്.

malayalam.goodreturns.in

English summary

കാർഷിക വായ്പയ്ക്ക് യോനോ ആപ്പ് വഴി അപേക്ഷിക്കേണ്ടത് എങ്ങനെ?

you can apply for 4 types of loans including Agricultural Loan through SBI YoNo App. Read in malayalam
Story first published: Tuesday, July 16, 2019, 14:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X