പെര്‍ഫെക്ട് ഓക്കേ! ദീര്‍ഘകാല നിക്ഷേപത്തിനുള്ള 5 മള്‍ട്ടിബാഗര്‍ പെന്നി ഓഹരികള്‍; വാങ്ങുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാവിയിലെ വമ്പന്‍ ആദായം സ്വപ്നം കണ്ടാണ് മിക്കവരും പെന്നി ഓഹരികളെ അന്വേഷിച്ചിറങ്ങുന്നത്. ചിലര്‍ പോര്‍ട്ട്‌ഫോളിയോയുടെ വൈവിധ്യവത്കരണത്തിനു വേണ്ടിയും ഇത്തരം ഓഹരികളെ തെരഞ്ഞെടുക്കാറുണ്ട്. ഏതൊരു നിക്ഷേപത്തിനും അതിന്റേതായ റിസ്‌കും മറുവശത്തുണ്ടാകും. എന്നാല്‍ സൂക്ഷ്മതയോടെ തെരഞ്ഞെടുത്താല്‍ കൈനിറയെ നേട്ടം സമ്മാനിക്കാന്‍ പെന്നി ഓഹരികള്‍ക്ക് സാധിക്കും. ഇത്തരത്തില്‍ ശോഭനമായ ഭാവിയും അടിസ്ഥാനപരമായി മികച്ചതുമായ 5 പെന്നി ഓഹരികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

 

പെന്നി സ്റ്റോക്ക്

പെന്നി സ്റ്റോക്ക്

തീരെ വിലക്കുറവിലുള്ള ഓഹരികളെയാണ് പെന്നി സ്റ്റോക്കുകള്‍ എന്ന് വിശേഷിപ്പിക്കുന്നത്. 100 രൂപയില്‍ താഴെ വിലയുള്ള ഓഹരികളെയാണ് പൊതുവില്‍ ഈ ഗണത്തില്‍ ഉള്‍പ്പെടുത്തുക. അപ്രതീക്ഷിത തീരുമാനങ്ങളും ഊഹോപോഹങ്ങളുമൊക്കെ ഇത്തരം ഓഹരികളുടെ വിലയില്‍ വളരെ വേഗം പ്രതിഫലിക്കും. അതിനാല്‍ ഞൊടിയിടയില്‍ പെന്നി സ്റ്റോക്കുകളുടെ വിലയും ഉയരുകയും താഴുകയും ചെയ്യാറുണ്ട്. അതിനാല്‍ താരതമ്യേന റിസ്‌ക് എടുക്കാന്‍ മനോബലമുള്ള നിക്ഷേപകര്‍ക്കാവും പെന്നി ഓഹരികള്‍ യോജിക്കുക.

Also Read: 160-ല്‍ നിന്നും 869-ലേക്ക്; ഒന്നിന് 6 സൗജന്യ ഓഹരി നല്‍കും; 15 ദിവസമായി അപ്പര്‍ സര്‍ക്യൂട്ടില്‍Also Read: 160-ല്‍ നിന്നും 869-ലേക്ക്; ഒന്നിന് 6 സൗജന്യ ഓഹരി നല്‍കും; 15 ദിവസമായി അപ്പര്‍ സര്‍ക്യൂട്ടില്‍

നാല്‍കോ

നാല്‍കോ

ചെലവു കുറഞ്ഞ മാര്‍ഗങ്ങളിലൂടെ അലുമിനീയവും അതിന്റെ അയിരുകളും ഉത്പാദിപ്പിക്കുന്നതില്‍ പ്രശസ്തരായ പൊതുമേഖല സ്ഥാപനമാണ് നാല്‍കോ (BSE: 532234, NSE : NATIONALUM). 1981-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഖനനം, ലോഹം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലാണ് നവരത്‌ന പദവിയുള്ള ഈ വന്‍കിട സ്ഥാപനം ശ്രദ്ധയൂന്നിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ബോക്സൈറ്റ് ഉല്‍പാദകരും ആഗോള തലത്തില്‍ ഏറ്റവും ചെലവ് ചുരുങ്ങിയ മാര്‍ഗ്ഗത്തിലൂടെ ഉന്നത നിലവാരമുള്ള അലൂമിനിയം നിര്‍മിക്കുന്ന സ്ഥാപനം കൂടിയാണിത്.

മുടക്കമില്ലാതെ ലാഭവിഹിതം നല്‍കുന്ന ഈ മിഡ് കാപ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 8.12 ശതമാനമാണ്. കഴിഞ്ഞ ദിവസം 73.50 രൂപയിലായിരുന്നു നാല്‍കോ ഓഹരിയുടെ ക്ലോസിങ്.

ജെനസ് പവര്‍

ജെനസ് പവര്‍

പുതുതലമുറ വൈദ്യുത മീറ്ററുകളും അനുബന്ധ ഉപകരണങ്ങളും നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് ജെനസ് പവര്‍ ഇന്‍ഫ്രാസ്ട്രക്ചേര്‍സ്. ഊര്‍ജ വിതരണ മേഖലയിലേക്കുള്ള മീറ്റര്‍ വിപണിയുടെ 25 ശതമാനം വിഹിതവും കമ്പനി കരസ്ഥമാക്കിയിട്ടുണ്ട്. സ്മാര്‍ട്ട് മീറ്റര്‍ ഘടിപ്പിക്കാനുള്ള രാജ്യത്തെ വിവിധ ഇലട്രിസിറ്റി ബോര്‍ഡുകളുടെ പദ്ധതികള്‍ കമ്പനിക്ക് നേട്ടമാകുന്നു. 2025-ഓടെ നിലവിലുള്ളതിന്റെ 10 മടങ്ങ് സ്മാര്‍ട്ട് മീറ്ററുകള്‍ ആവശ്യമുണ്ടെന്നാണ് നിഗമനം.

അതേസമയം ഊര്‍ജ മേഖലയിലെ എന്‍ജിനീയറിങ്, നിര്‍മാണം, ഇസിസി പദ്ധതികളിലേക്കും ജെനസ് പവര്‍ (BSE: 530343, NSE : GENUSPOWER) രംഗപ്രവേശം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം 85.80 രൂപയിലായിരുന്നു ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.

ഗ്രോവര്‍ & വെയ്ല്‍

ഗ്രോവര്‍ & വെയ്ല്‍

ലോഹങ്ങളുടെ മിനുക്കുപണിക്കും തുരുമ്പു പിടിക്കാതിരിക്കാനുള്ള സംരംക്ഷണത്തിനും ആവശ്യമായ ഉത്പന്നങ്ങളും എന്‍ജിനീയറിങ് സംവിധാനങ്ങളും തയ്യാറാക്കുന്ന മുന്‍നിര കമ്പനിയാണ് ഗ്രോവര്‍ & വെയ്ല്‍ (ഇന്ത്യ) ലിമിറ്റഡ്. കമ്പനിയുചെ വരുമാനത്തിന്റെ 90 ശതമാനവും ഉപരിതല മിനുക്കുപണികള്‍ക്കുള്ള ഉത്പന്നങ്ങളാണ് സംഭാവന ചെയ്യുന്നത്. ലോഹങ്ങളെ തുരുമ്പ് പിടിക്കാതെ സംരംക്ഷിക്കുന്നതിനുള്ള സംവിധാനം എല്ലാത്തരം വ്യവസായ മേഖലകളിലേക്കും സജ്ജമാക്കി നല്‍കുന്ന ഇന്ത്യയിലെ ഏക കമ്പനിയുമാണിത്.

രാജ്യത്തെ ഉത്പാദന രംഗത്തെ ഉണര്‍വ് ഗ്രോവര്‍ & വെയ്ല്‍ (BSE: 505710, NSE : GRAUWEIL) കമ്പനിക്കും നേട്ടമാകും. കഴിഞ്ഞ ദിവസം 94 രൂപയിലാണ് ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.

Also Read: 90 ദിവസം 40 ലക്ഷം വിവാഹങ്ങള്‍; സീസണ്‍ കച്ചവടത്തില്‍ നേട്ടം കൊയ്യുന്ന 5 ഓഹരികള്‍Also Read: 90 ദിവസം 40 ലക്ഷം വിവാഹങ്ങള്‍; സീസണ്‍ കച്ചവടത്തില്‍ നേട്ടം കൊയ്യുന്ന 5 ഓഹരികള്‍

ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍

ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍

റെയില്‍വേ നിര്‍മാണ കമ്പനിയായാണ് 1976-ല്‍ ഇര്‍കോണ്‍ ഇന്റര്‍നാഷണലിന്റെ തുടക്കം. 1985 മുതല്‍ ശക്തമായ വൈവിധ്യവത്കരണത്തിന്റെ പാതയിലൂടെ മുന്നേറിയ ഈ പൊതുമേഖലാ സ്ഥാപനം ഇന്ന് അതിസങ്കീര്‍ണമായ വമ്പന്‍ അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ നിര്‍മാണം വഹിക്കുന്ന സംയോജിത എന്‍ജിനീയറിങ് & കണ്‍സ്ട്രക്ഷന്‍ കമ്പനിയായി വളര്‍ന്നു. റെയില്‍വേയുമായി ബന്ധപ്പെട്ട പദ്ധതികളിലൂടെയാണ് വരുമാനത്തിന്റെ സിംഹഭാഗവും ഇര്‍കോണിന് ലഭിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്ക് നല്‍കുന്ന പരിഗണന കമ്പനിക്ക് നേട്ടമാകും. ഇതിനിടെ റെയില്‍ വികാസ് നിഗവുമായി ഇര്‍കോണിനെ (BSE: 541956, NSE : IRCON) ലയിപ്പിച്ചേക്കുമെന്ന സൂചനകളുമുണ്ട്. ഇന്നലെ 58.20 രൂപയിലായിരുന്നു ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.

ഹാല്‍ഡിന്‍ ഗ്ലാസ്

ഹാല്‍ഡിന്‍ ഗ്ലാസ്

ഭക്ഷണവും പാനീയങ്ങളും സ്പിരിറ്റുമൊക്കെ സൂക്ഷിക്കുന്നതിനായി ഉന്നത നിലവാരമുള്ള ഗ്ലാസ് കുപ്പികളും സംഭരണികളും നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് ഹാല്‍ഡിന്‍ ഗ്ലാസ്. കോവിഡ് കാലഘട്ടത്തില്‍ ചെറിയ മരുന്നു കുപ്പികളുടെ നിര്‍മാണത്തിലേക്കും കടന്നു. യുണൈറ്റഡ് സ്പിരിറ്റ്സ്, അമുല്‍, പാര്‍ലെ അഗ്രോ, വാഡിലാല്‍ എന്നീ വമ്പന്‍ കമ്പനികള്‍ ഹാല്‍ഡിന്‍ ഗ്ലാസിന്റെ പ്രധാന ഉപഭോക്താക്കളാണ്. 2005 മുതല്‍ ഓഹരിയുടമകള്‍ക്ക് ലാഭവിഹതിവും നല്‍കുന്നു.

കടം-ഓഹരി അനുപാതം കണക്കിലെടുത്താല്‍ ഹാല്‍ഡിന്‍ ഗ്ലാസിന് (BSE : 515147) കടബാധ്യതയില്ലെന്ന് വിലയിരുത്താം. പ്ലാസ്റ്റിക്കിനെതിരേയുള്ള പദ്ധതികളും നിയമങ്ങളും കമ്പനിയുടെ വളര്‍ച്ച്ക്ക് ഗുണകരമാകും. കഴിഞ്ഞ ദിവസം 69 രൂപയിലായിരുന്നു ഈ മൈക്രോ കാപ് ഓഹരിയുടെ ക്ലോസിങ്.

Also Read: 10 രൂപ വീതം മുടക്കിയാല്‍ സ്വര്‍ണ സമ്പാദ്യം സ്വന്തമാക്കാം; എങ്ങനെയാണെന്ന് അറിയാംAlso Read: 10 രൂപ വീതം മുടക്കിയാല്‍ സ്വര്‍ണ സമ്പാദ്യം സ്വന്തമാക്കാം; എങ്ങനെയാണെന്ന് അറിയാം

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock share market investment share
English summary

Fundamentally Good And High Growth Potential 5 Multibagger Penny Stocks For Long Term Investment

Fundamentally Good And High Growth Potential 5 Multibagger Penny Stocks For Long Term Investment. Read In Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X