ഒറ്റക്കുതിപ്പില്‍ 60-ലെത്തും; ഇപ്പോള്‍ പിടിച്ചാല്‍ കുറഞ്ഞ റിസ്‌കില്‍ ഇരട്ടി ലാഭം നേടാം; വാങ്ങുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു ഓഹരിയില്‍ പോസിറ്റീവ് നീക്കം ദൃശ്യമാകുകയോ അല്ലെങ്കില്‍ ഒരു അനുകൂല ട്രെന്‍ഡ് രൂപപ്പെടുകയോ ചെയ്യുമ്പോള്‍ ആ ഓഹരി തുടര്‍ന്നും മുന്നേറാനുള്ള സാധ്യത വളരെ ഉയര്‍ന്നതാണ്. ഈ നീക്കം തിരിച്ചറിഞ്ഞ് ഹ്രസ്വകാലയളവിലേക്ക് ഓഹരി വാങ്ങുന്നതിനെയാണ് മൊമന്റം ട്രേഡിങ് എന്നു വിശേഷിപ്പിക്കുന്നത്. വളരെയധികം നിക്ഷേപകര്‍ പിന്തുടരുന്ന വ്യാപാര രീതിയാണിത്. സമാനമായി ബ്രേക്കൗട്ട് കുതിപ്പിന്റെ ഘട്ടത്തിലുള്ള ഒരു ബാങ്ക് ഓഹരിയിലെ മുന്നേറ്റ സാധ്യതകളാണ് ചുവടെ വിശദീകരിക്കുന്നത്.

 

ബ്രേക്കൗട്ട് ട്രേഡിങ്

ടെക്‌നിക്കല്‍ കാരണം:

ഈ ബാങ്ക് ഓഹരിയുടെ ചാര്‍ട്ടില്‍ ബ്രേക്കൗട്ട്- പുള്‍ബാക്ക് പാറ്റേണ്‍ തെളിഞ്ഞിട്ടുണ്ട്. സൂക്ഷ്മമായി വിലയിരുത്തിയാല്‍, ഓഗസ്റ്റ്- നവംബര്‍ കാലയളവില്‍ പ്രകടമായ സ്ഥിരതയാര്‍ജിക്കല്‍ ഘട്ടത്തിനിടെ രൂപപ്പെട്ട 'ഇന്‍വേഴ്‌സ് ഹെഡ് & ഷോള്‍ഡര്‍' പാറ്റേണിന്റെ തുടര്‍ച്ചയാണെന്ന് കാണാം. ഇതിനോടൊപ്പം ഓഹരിയുടെ സപ്പോര്‍ട്ട് മേഖലയില്‍ ദൃശ്യമായ 'ബുള്ളിഷ് മോര്‍ണിങ് സ്റ്റാര്‍' പാറ്റേണ്‍, ഇപ്പോഴും ബുള്ളുകള്‍ക്ക് മേധാവിത്തമുണ്ടെന്ന സൂചനയാണ് നല്‍കുന്നത്.

ഇതിനോടൊപ്പം പ്രധാനപ്പെട്ട ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളില്‍ തുടരുന്നതിനാല്‍ ഈ ബാങ്ക് ഓഹരിയില്‍ ബ്രേക്കൗട്ട് കുതിപ്പിനുള്ള സാധ്യത ശക്തമായി നിലനില്‍ക്കുന്നു.

Also Read: നവംബറില്‍ രണ്ടാം തവണയും ഈ ബാങ്ക് പലിശ വര്‍ധിപ്പിച്ചു; ഇനി 9% ആദായം അക്കൗണ്ടിലെത്തുംAlso Read: നവംബറില്‍ രണ്ടാം തവണയും ഈ ബാങ്ക് പലിശ വര്‍ധിപ്പിച്ചു; ഇനി 9% ആദായം അക്കൗണ്ടിലെത്തും

ഐഡിബിഐ ബാങ്ക്

ഐഡിബിഐ ബാങ്ക്

എല്ലാവിധ ധനകാര്യ സേവനങ്ങളും നല്‍കുന്ന പൊതുമേഖലാ ബാങ്കിംഗ് സ്ഥാപനമാണ് ഐഡിബിഐ ബാങ്ക്. 1964-ല്‍ രാജ്യത്തെ വ്യവസായ മേഖലയ്ക്ക് ആവശ്യമായ ധനസഹായത്തിനായി രൂപീകരിച്ച 'ഡവലപ്മെന്റ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിട്യൂഷന്‍' (ഡിഎഫ്ഐ) എന്ന നിലയിലായിരുന്നു ആരംഭം. 2004-ലാണ് പദ്ധതികളുടെ ധനസഹായത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ പൂര്‍ണ ബാങ്കിംഗ് സേവനങ്ങളിലേക്ക് കൂടി രംഗപ്രവേശം ചെയ്തത്.

ധനകാര്യ മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നീയിരിക്കുന്ന 6 ഉപകമ്പനികളും ഐഡിബിഐ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. നേരത്തെയുണ്ടായിരുന്ന 2 ഉപകമ്പനികള്‍ ഇതിനകം ബാങ്കില്‍ ലയിപ്പിച്ചു. നിലവില്‍ ബാങ്കിന്റെ വിപണി മൂല്യം 52,000 കോടിയാണ്.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

കേന്ദ്രസര്‍ക്കാരിനും പൊതുമേഖല ഇന്‍ഷൂറന്‍സ് സ്ഥാപനമായ എല്‍ഐസിക്കും കൂടി ഐഡിബിഐ ബാങ്കിന്റെ 94.7 ശതമാനം ഓഹരികള്‍ കൈവശമുണ്ട്. പ്രതിയോഹരി ബുക്ക് വാല്യൂ 39.60 രൂപ നിരക്കിലും പിഇ അനുപാതം 18 മടങ്ങിലുമാണുള്ളത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തില്‍ ഐഡിബിഐ ബാങ്ക് നേടിയ വരുമാനം 4,645 കോടിയും അറ്റാദായം 767 കോടിയുമാണ്.

അതേസമയം 52 ആഴ്ച കാലയളവില്‍ ഐഡിബിഐ ബാങ്ക് ഓഹരിയുടെ ഉയര്‍ന്ന വില 55 രൂപയും താഴ്ന്ന വില 30 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 11 ശതമാനവും മൂന്ന് മാസക്കാലയളവില്‍ 19 ശതമാനം നേട്ടവും ഈ മിഡ് കാപ് ഓഹരിയില്‍ രേഖപ്പെടുത്തി.

Also Read: 90 ദിവസം 40 ലക്ഷം വിവാഹങ്ങള്‍; സീസണ്‍ കച്ചവടത്തില്‍ നേട്ടം കൊയ്യുന്ന 5 ഓഹരികള്‍Also Read: 90 ദിവസം 40 ലക്ഷം വിവാഹങ്ങള്‍; സീസണ്‍ കച്ചവടത്തില്‍ നേട്ടം കൊയ്യുന്ന 5 ഓഹരികള്‍

ഫണ്ടമെന്റല്‍: അനുകൂല ഘടകം

ഫണ്ടമെന്റല്‍: അനുകൂല ഘടകം

എല്‍ഐസിയുമായി ചേര്‍ന്ന് ഐഡിബിഐ ബാങ്കിന്റെ 60.72 ശതമാനം ഓഹരികള്‍ വില്‍ക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ഇതിനായുള്ള ബിഡ്ഡുകള്‍ക്ക് നിക്ഷേപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓഹരി വില്‍പ്പനയ്ക്ക് ശേഷം ഐഡിബിഐ ബാങ്കിലെ എല്‍ഐസിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും സംയുക്ത ഓഹരി പങ്കാളിത്തം 34 ശതമാനമായി താഴും.

കിട്ടാക്കട പ്രതിസന്ധിയില്‍ വലയുകയായിരുന്ന ഐഡിബിഐ ബാങ്കിനെ രക്ഷിക്കുന്നതിനായി കഴിഞ്ഞ 5 വര്‍ഷക്കാലയളവില്‍ കേന്ദ്രസര്‍ക്കാരും എല്‍ഐസിയും വന്‍തോതില്‍ മൂലധന നിക്ഷേപം ഒഴുക്കിയിരുന്നു. ഇരുവരും ചേര്‍ന്ന് നല്‍കിയ 45,700 കോടിയുടെ പിന്‍ബലത്തില്‍ സാമ്പത്തികാരോഗ്യം വീണ്ടെടുത്ത ഐഡിബിഐ ബാങ്ക്, കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും അറ്റാദായം കരസ്ഥമാക്കുന്നതിലേക്ക് നില മെച്ചപ്പെടുത്തി. ഇതോടെ ഐഡിബിഐ ബാങ്കിന്റെ കീഴിലുള്ള നിഷ്‌ക്രിയ ആസ്തികളുടെ തോതും ഗണ്യമായി താഴ്ന്നു.

ലക്ഷ്യവില 60

ലക്ഷ്യവില 60

കഴിഞ്ഞയാഴ്ച 48.35 രൂപയിലായിരുന്നു ഐഡിബിഐ ബാങ്ക് ഓഹരികളിലെ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 55/ 60 രൂപ നിലവാരം ലക്ഷ്യമിട്ട് ഓഹരി വാങ്ങാമെന്നാണ് വിപണി വിദഗ്ധന്‍ മനീഷ് ഷായുടെ നിര്‍ദേശം. ഇതിലൂടെ സമീപ ഭാവിയില്‍ 25% നേട്ടമാണ് പ്രതീക്ഷിക്കുന്നത്. 48 രൂപ നിലവാരത്തില്‍ നിന്നും ഐഡിബിഐ ബാങ്ക് (BSE: 500116, NSE : IDBI) ഓഹരികള്‍ വാങ്ങുന്നവര്‍ 43 രൂപയില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock stock market bank trading
English summary

Privatisation Candidate PSU Banking Stock On Breakout Rally And Low Risk Buy For Short Term

Privatisation Candidate PSU Banking Stock Is On Breakout Rally And It's A Low Risk Bet For Short Term. Read In Malayalam.
Story first published: Monday, November 21, 2022, 8:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X