രാജ്യത്തെ വിമാനത്താവളങ്ങളില്‍ 107 എണ്ണവും കനത്ത നഷ്ടത്തില്‍, തിരുവനന്തപുരത്ത് നഷ്ടം 100 കോടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ 136 വിമാനത്താവളങ്ങളില്‍ 107 എണ്ണവും കനത്ത നഷ്ടത്തിലാണെന്ന് റിപ്പോര്‍ട്ട്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയുണ്ടായ യാത്രാ വിലക്കാണ് നഷ്ടത്തിന് പ്രധാന കാരണമായി കണക്കാക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ വച്ച് നോക്കുമ്പോള്‍ ഇരട്ടി നഷ്ടമാണുണ്ടായിരിക്കുന്നത്.

 
രാജ്യത്തെ വിമാനത്താവളങ്ങളില്‍ 107 എണ്ണവും കനത്ത നഷ്ടത്തില്‍, തിരുവനന്തപുരത്ത് നഷ്ടം 100 കോടി

2,948.97 കോടി രൂപയാണ് ആകെ നഷ്ടമായി കണക്കാക്കുന്നത്. 2020 സാമ്പത്തിക വര്‍ഷത്തില്‍ 91 വിമാനങ്ങളുടെ ആകെ നഷ്ടം 1,368.82 കോടി രൂപയായിരുന്നു. വിമാനത്താവളങ്ങളുടെ പട്ടികയില്‍ ദില്ലി ഇന്ദികാഗാന്ധി വിമാനത്താവളം രണ്ടാം സ്ഥാനത്താണ്. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണിത്. 317 കോടി രൂപയാണ് ദില്ലിയിലെ നഷ്ടം. ദില്ലി വിമാനത്താവളം 2019ല്‍ 111 കോടി നഷ്ടം രേഖപ്പെടുത്തിയിരുന്നെങ്കിലും അടുത്ത വര്‍ഷത്തില്‍ 13.15 കോടി ലാഭത്തിലായിരുന്നു.

കോവിഡ് പ്രതിസന്ധിക്കിടയിലും കയറ്റുമതിയിൽ വൻ കുതിപ്പ്; വർധനവ് തുടർച്ചയായ ഏഴാം മാസം

തിരക്കിന്റെ കാര്യത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ള വിമാനത്താവളമാണ് ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം. ഇവിടെ 384.81 കോടി രൂപയാണ് നഷ്ടമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2019ല്‍ 9.61 കോടിയും 2020ല്‍ 2.54 കോടിയും അറ്റാദായം നേടിയിരുന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ടും നഷ്ടത്തിന്റെ കാര്യത്തില്‍ മുന്നിലാണ്. 100 കോടി രൂപയാണ് തിരുവനന്തപുരത്തെ നഷ്ടം. മുന്‍ വര്‍ഷം 64 കോടി രൂപയുടെ ലാഭത്തിലായിരുന്നു വിമാനത്താവളത്തിന്.

പൊതുമേഖല എണ്ണക്കമ്പനികളിൽ 100ശതമാനം വിദേശനിക്ഷേപം അനുവദിച്ചു

English summary

107 airports operating under the Airports Authority suffered heavy losses

107 airports operating under the Airports Authority suffered heavy losses
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X