സ്വര്‍ണവിലയില്‍ വന്‍ ഇടിച്ചില്‍,പവന് 320 രൂപ കുറഞ്ഞു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില പവന് 320 രൂപ ഇടിഞ്ഞു. പ്രമുഖ ആഭരണ കേന്ദ്രങ്ങളില്‍ പവന്റെ നിരക്ക് ഓപ്പണിംഗ് വേളയിലെ 23,040 രൂപയില്‍നിന്ന് 22,720ലേക്ക് താഴ്ന്നു. ഒരു ഗ്രാമിന് 40 രൂപ കുറഞ്ഞ് 2840ല്‍ വ്യാപാരം നടന്നു.

 

കഴിഞ്ഞ ജൂലായിലാണ് സ്വര്‍ണത്തിന് ഈ വില രേഖപ്പെടുത്തിയത്. അതിന് ശേഷം വില മെച്ചപ്പെടുകയായിരുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കഴിഞ്ഞ രാത്രി സ്വര്‍ണം ഇടിഞ്ഞതാണ് ബുധനാഴ്ച കേരളത്തിലെ വിപണിയേയും ബാധിച്ചത്.

മഞ്ഞലോഹത്തിന് അടിതെറ്റി

മഞ്ഞലോഹത്തിന് അടിതെറ്റി

ഒക്ടോബര്‍ മാസം ആരംഭിച്ചതില്‍പ്പിന്നെ സ്വര്‍ണത്തിന് വില 23,120 രൂപയില്‍ കുറഞ്ഞിട്ടില്ല. എന്നാല്‍ ബുധനാഴ്ച വന്‍ ഇടിവാണുണ്ടായത്. സെപ്റ്റംബറില്‍ പവന് 23,480 രൂപ വരെ സ്വര്‍ണം എത്തിയിരുന്നു.

പൊന്നിനിനിയും വില കുറയും

പൊന്നിനിനിയും വില കുറയും

പലിശ കൂടിയാല്‍ കൂടുതലാള്‍ക്കാര്‍ അമേരിക്കയിലേക്ക് നിക്ഷേപം കൊണ്ടുവരും. ഡോളറിന് കരുത്ത് പകരും. വരും ദിവസങ്ങളിലും സ്വര്‍ണവില ഇനിയും ഇടിയാനാണ് സാധ്യതയെന്നാണ് മാര്‍ക്കറ്റിലെ കണക്കുകൂട്ടലുകള്‍.

കാരണം വിപണിയിലെ ഉലച്ചില്‍

കാരണം വിപണിയിലെ ഉലച്ചില്‍

1,312 ഡോളറില്‍ ഇടപാടുകള്‍ നടന്നിരുന്ന ന്യൂയോര്‍ക്ക് എക്‌സ്‌ചേഞ്ചില്‍ പൊടുന്നനെ സ്വര്‍ണത്തിന് ശക്തമായ വില്‍പ്പന സമ്മര്‍ദമുണ്ടായി. യുഎസ് ഡോളറിന്റെ മൂല്യം ഉയര്‍ന്നതാണ് നിക്ഷേപകരെ സ്വര്‍ണത്തില്‍ നിന്നും ലാഭത്തിന് പ്രേരിപ്പിച്ചത്.

യുഎസ് ഫെഡ് പലിശയും വിനയായി

യുഎസ് ഫെഡ് പലിശയും വിനയായി

ആഗോള വിപണിയില്‍ ഒറ്റ ദിവസം സ്വര്‍ണവില മൂന്നേകാല്‍ ശതമാനം ഇടിയുന്നത് നീണ്ട ഇടവേളയ്ക്ക് ശേഷമാണ്. യുഎസ് ഫെഡറല്‍ റിസര്‍വ്(ഫെഡ്) അടുത്ത യോഗത്തില്‍ പലിശ നിരക്ക് ഉയര്‍ത്തുമെന്ന സൂചന സ്വര്‍ണത്തില്‍നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു. Read Also: ഗള്‍ഫില്‍ നിന്നും സ്വര്‍ണം കൊണ്ടുവരുമ്പോള്‍ പോലീസ് പിടിക്കാതിരിക്കാന്‍

English summary

Gold prices fall just in time for Diwali

The recent drop in gold and silver prices is likely to spur festive season demand for the metals in India. Traders say prices may fall further if the US nonfarm pay roll data, which will be released on Friday, shows a positive trend.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X