5000 രൂപയില്‍ താഴെയുള്ള ഫോണുകളുമായി വരുന്നു ജിയോ.
മുംബൈ: രാജ്യത്ത് 4ജി വിപ്ലവം സൃഷ്ടിച്ച ജിയോ അടുത്ത തരംഗത്തിന് തുടക്കം കുറിക്കാനൊരുങ്ങുകയാണ്. 5000 രൂപയില്‍ താഴെയുള്ള ഫോണുകളുമായി വരുന്നു ജിയോ. റിലയന്‍സ് ജിയോ 4ജി സൗകര്യമുള്ള ഫീച്ചര്‍ ഫോണുകളാണ് ജിയോ പുറത്തിറക്കുക.
എല്ലാം അണ്‍ലിമിറ്റഡ്
അണ്‍ലിമിറ്റഡ് കോളുകള്‍, വീഡിയോ കോളിംഗ് എന്നീ ഓഫറുകളോടെയാണഅ ജിയോ ലൈഫ് ഫോണുകളിറക്കുക. കമ്പനിതന്നെ 2999 രൂപയ്ക്കു ഹാന്‍ഡ്സെറ്റ് ലഭ്യമാക്കിയതോടെ മറ്റു നിര്‍മാതാക്കളും ശരാശരി 5000-6000 രൂപ നിലവാരത്തില്‍ ഹാന്ഡ്സെറ്റുകളിറക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.
ലക്ഷ്യം ഫീച്ചര്‍ഫോണ്‍ വിപണി
സ്മാര്ട്ഫോണിലേതുപോലെ ഇന്റര്‍നെറ്റ് ഉപയോഗിക്കാം പക്ഷേ പുതിയ ഫീച്ചര്‍ ഫോണില്‍ ടച്ച് സ്ക്രീന്‍ സൗകര്യമുണ്ടാകില്ല. രാജ്യത്തെ 65 ശതമാനം പേര് ഇപ്പോള്‍ ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. 100 കോടി പേര് വരും ഇത്. ഇപ്പോള്‍ നിലവില്‍ ഏറ്റവും വില കുറഞ്ഞ 4ജി സ്മാര്‍ട്ഫോണിന് 3000 രൂപയോളമാണ് വില. ഈ മാര്‍ക്കറ്റിനെയാണ് ജിയോ ഉന്നംവെക്കുന്നത്.
ജിയോ ഫീച്ചര്‍ ഫോണ്‍
4ജി ഫീച്ചര്‍ ഫോണുകള്‍ നിര്‍മിക്കാന്‍ ചൈനയിലും ഇന്ത്യയിലുമുള്ള ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കളുമായി ചര്‍ച്ച നടന്നിട്ടുണ്ട്. 4ജി നെറ്റ്വര്ക് വഴി 'വോയ്സ് ഓവര്‍ എല്‍ടിഇ' ആയി വോയ്സ് കോള്‍ നടത്താന്‍ ശേഷിയുള്ളവയാണ് ലൈഫ് ഫോണുകളെല്ലാം. പുതിയതായി ഇറക്കുന്ന ഫോണുകളിലും ഈ സൗകര്യമുണ്ടാകും.
ഒരു മാസം കൊണ്ട് 16 മില്ല്യണ്‍ ഉപഭോക്താക്കള്‍
ഔദ്ദ്യോഗികമായി പുറത്തിറങ്ങി ഒരു മാസം പിന്നിടുമ്പോഴേക്കും ആകെ 16 മില്യണ്‍ ഉപഭോക്താക്കളെയാണ് ജിയോ സ്വന്തമാക്കിയത്.
ജിയോക്ക് 2.5 കോടി യൂസര്‍മാര്‍
ജിയോയ്ക്ക് ഇപ്പോള്‍ 2.5 കോടി വരിക്കാരാണുള്ളത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ വരിക്കാരുടെ എണ്ണം 10 കോടിയിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. വിപണി വിഹിതത്തില്മുന്നിലുള്ള എയര്‍ ടെല്ലിന് നിലവില്‍ 26 കോടി വരിക്കാരാണുള്ളത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications