കൊച്ചിൻ ഷിപ്പ് യാ‍ർഡ് ഓഹരി വിൽപ്പന ഇന്ന് മുതൽ; അപേക്ഷിക്കേണ്ടത് എങ്ങനെ???

കൊച്ചിൻ ഷിപ്പ് യാ‍ർഡ് ഓഹരി വിൽപ്പന ഇന്ന് മുതൽ ആരംഭിക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കപ്പൽ നിർമാണക്കമ്പനിയായ കൊച്ചി ഷിപ്പ് യാർഡ് ഇന്ന് പ്രഥമ ഓഹരി വിൽപ്പന (ഐപിഒ) ആരംഭിക്കും. ഐപിഒയിലൂടെ 1,468 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. നിക്ഷേപ യോ​ഗ്യമായ ഓഹരികളാണ് ഷിപ്പ് യ‌ാ‍ർഡിന്റേതെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ. സംഗതി ഐപിഒ നല്ലതുതന്നെ, എന്നാലും കരുതിയിരിക്കാം

വില നിലവാരം

വില നിലവാരം

424 രൂപ മുതൽ 432 രൂപ വരെയാണ് ഓഹരികൾക്ക് വില നിശ്ചയിച്ചിരിക്കുന്നത്. റീട്ടെയിൽ ജീവനക്കാർക്കും തൊഴിലാളികൾക്കും 21 രൂപ വീതം ഡിസ്കൗണ്ട് ലഭിക്കും. 10 രൂപയാണ് ഓഹരിയുടെ മുഖവില. യുവാക്കള്‍ക്ക് സമ്പാദിച്ചുതുടങ്ങാന്‍ ചില വഴികള്‍

ആഗസ്റ്റ് മൂന്ന് വരെ

ആഗസ്റ്റ് മൂന്ന് വരെ

വിൽപ്പന മൂന്ന് വരെ നീണ്ടു നിൽക്കും. 3.4 കോടിയോളം ഓഹരികളാണ് വിൽപ്പനയ്ക്ക് വയുക്കുന്നത്. ഇതിൽ 2.2 കോടി ഓഹരികൾ പുതുതായി പുറപ്പെടുവിക്കുന്നതാണ്. ഓഹരി നിക്ഷേപം പഠിക്കാന്‍ മൊബൈല്‍ ഗെയിം ആപ്

സർക്കാരിന്റെ പങ്കാളിത്തം

സർക്കാരിന്റെ പങ്കാളിത്തം

ഓഹരി വിൽപ്പന നടപ്പാക്കുന്നതോടെ കമ്പനിയിൽ സർക്കാരിന്റെ പങ്കാളിത്തം 100 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറയും. അതായത് കൊച്ചിൻ ഷിപ്പ് യാ‍ർഡിന്റെ 25 ശതമാനം ഓഹരികളാണ് സർക്കാരിന് കുറയുന്നത്.

ലക്ഷ്യം

ലക്ഷ്യം

ഐപിഒയിൽ നിന്ന് ലഭിക്കുന്ന പണം കമ്പനിയുടെ വിപുലീകരണ പദ്ധതികൾക്കായി ഉപയോഗിക്കുകയാണ് ലക്ഷ്യം. കപ്പൽ നിർമ്മാണം, അറ്റകുറ്റ പണി എന്നിവയ്ക്കായി അഞ്ച് വർഷത്തിനകം 3100 കോടി രൂപ നിക്ഷേപിക്കാനാണ് കമ്പനിയുടെ പദ്ധതി.

അപേക്ഷിക്കേണ്ടത് എങ്ങനെ?

അപേക്ഷിക്കേണ്ടത് എങ്ങനെ?

എഎസ്ബിഎ സൗകര്യമുള്ള ബാങ്കിൽ നേരിട്ടെത്തി അപേക്ഷകൾ സമ‍‍ർപ്പിക്കാം. സെബിയുടെ (www.sebi.gov.in) വെബ്സൈറ്റ് പരിശോധിച്ചാൽ ഏതൊക്കെ ബാങ്കുകളിൽ എഎസ്ബിഎ സൗകര്യമുണ്ടെന്ന് കണ്ടെത്താനാകും. ഓഹരി വില്‍ക്കേണ്ടതെപ്പോള്‍

അപേക്ഷിക്കേണ്ട മറ്റ് രീതികൾ

അപേക്ഷിക്കേണ്ട മറ്റ് രീതികൾ

  • എഎസ്ബിഎ സൗകര്യമുള്ള ബാങ്കുകളുടെ ഇന്റർനെറ്റ് ബാങ്കിംഗ് പോർട്ടൽ വഴിയും അപേക്ഷിക്കാം. 
  • സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കുന്നതാണ് മറ്റൊരു രീതി. 
  • ഇതുകൂടാതെ ബിഎസ്ഇയുടെയോ എൻഎസ്ഇയുടെയോ വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത ശേഷം പൂരിപ്പിച്ച് സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനങ്ങളിൽ നേരിട്ട് സമ‍ർപ്പിക്കാവുന്നതാണ്. ഇന്ത്യയിലെ ഏറ്റവും വിലകൂടിയ 8 ഷെയറുകള്‍

 

malayalam.goodreturns.in

Read more about: ipo share ഐപിഒ ഓഹരി
English summary

Cochin Shipyard IPO opens today, but recent results may not entice investors

The recent financial performance of Cochin Shipyard Ltd, while steady, may not be very enticing for investors. The company, whose initial public offering (IPO) opens today.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X