ഉപഭോക്താക്കളെ പിഴിഞ്ഞ് എസ്ബിഐ ഉണ്ടാക്കിയത് 235 കോടി

അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പിഴ ഈടാക്കിയത് 235.06 കോടി രൂപ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരിൽ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പിഴ ഈടാക്കിയത് 235.06 കോടി രൂപ. 385.74 ലക്ഷം അക്കൗണ്ടുകളിൽ നിന്നാണ് ബാങ്ക് പിഴയൊടുക്കിയത്. പണം കൈമാറുന്നവർ ജാഗ്രതൈ; രണ്ടുലക്ഷത്തിൽ കൂടിയാൽ പിടിവീഴും, പിഴ പിടിച്ചെടുക്കുന്ന തുക

 

വിവരാവകാശത്തിന് മറുപടി

വിവരാവകാശത്തിന് മറുപടി

നീമച്ച് ആസ്ഥാനമായുള്ള വിവരാവകാശ പ്രവർത്തകനായ ചന്ദ്രശേഖർ ഗാഡ് നൽകിയ അപേക്ഷയുടെ മറുപടിയായാണ് ബാങ്ക് വിവരങ്ങൾ വെളിപ്പെടുത്തിയത്. ബാങ്കിന്റെ പ്രവർത്തന വകുപ്പിന്റെ ഡെപ്യൂട്ടി ജനറൽ മാനേജർ റാങ്കുള്ള ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്. നിങ്ങളുടെ അക്കൌണ്ട് ഏത് ബാങ്കിലാണ്? ഈ എട്ട് ബാങ്കുകളിൽ നിക്ഷേപിച്ചാൽ പലിശ കുറയും

മിനിമം ബാലന്‍സ്

മിനിമം ബാലന്‍സ്

മിനിമം ബാലന്‍സ് നിലനിര്‍ത്തിയിട്ടില്ലാത്ത ഉപഭോക്താക്കളില്‍ നിന്നും നൂറ് രൂപയാണ് പിഴയീടാക്കുക. ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപ, അര്‍ദ്ധ നഗരങ്ങളില്‍ 2000 രൂപ, നഗരങ്ങളില്‍ 3000 രൂപ, മെട്രോകളില്‍ 5000 രൂപ എന്നിങ്ങനെയാണ് മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടത്. ഒന്നിലധികം ബാങ്കില്‍ അക്കൗണ്ട് ഉണ്ടോ??? ഇതാ നിങ്ങളെ കാത്തിരിക്കുന്ന ചില നൂലാമാലകള്‍

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചാല്‍

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചാല്‍

ഒരു മാസം അഞ്ചുതവണയില്‍ കൂടുതല്‍ എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചാല്‍ ഈടാക്കുന്ന തുക അഞ്ചില്‍ നിന്നു പത്തു രൂപയാക്കിയിരുന്നു. മറ്റു ബാങ്കുകളുടെ എടിഎമ്മില്‍ നിന്നാണെങ്കില്‍ 20 രൂപ ഈടാക്കും. അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, ബാലന്‍സ് പരിശോധന തുടങ്ങിയ പണരഹിത ഇടപാടുകള്‍ക്ക് ഇത് യഥാക്രമം അഞ്ചുരൂപയും എട്ടുരൂപയുമാണ് ഈടാക്കുന്നത്. കേരള ബാങ്ക് ഉടൻ!!! 5050 ജീവനക്കാരുടെ ജോലി ആശങ്കയിൽ

malayalam.goodreturns.in

English summary

Minimum Balance Penalty: SBI Collects Rs 235cr In June qtr

State Bank of India (SBI) has realized Rs 235.06 crore as penalty from 388.74 lakh accounts for not maintaining monthly average balance in the first quarter of the current fiscal, an RTI query has revealed.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X