ഐഡിയയും വൊഡാഫോണും ഉടൻ ഒന്നിക്കും; പുതിയ പേരെന്ത്??

വൊഡാഫോൺ ഇന്ത്യയും ഐഡിയ സെല്ലുലാറും 2018 മാ‍‍ർച്ചോടെ ഒന്നിക്കുമെന്ന് സൂചന. വിപണി വിഹിതത്തിന്റെ കാര്യത്തിൽ രാജ്യത്തെ രണ്ടാമത്തെയും മൂന്നാമത്തെയും കമ്പനികളാണ് ഇവ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമുഖ ടെലികോം കമ്പനികളായ വൊഡാഫോൺ ഇന്ത്യയും ഐഡിയ സെല്ലുലാറും 2018 മാ‍‍ർച്ചോടെ ഒന്നിക്കുമെന്ന് സൂചന. ലയനത്തിനായി രണ്ട് അനുമതികൾ കൂടി ആവശ്യമാണ്. അത് ഈ വ‍ർഷം അവസാനത്തോടെ ലഭിക്കുമെന്നാണ് വിലയിരുത്തൽ.

ഓഹരി ഉടമകളുടെ അം​ഗീകാരം

ഓഹരി ഉടമകളുടെ അം​ഗീകാരം

ലയനത്തിന് ഓഹരി ഉടമകളുടെ അം​ഗീകാരം തേടാൻ ഐഡിയ സെല്ലുലാ‍‍ർ ഒക്ടോബർ 12ന് യോ​ഗം വിളിച്ചിട്ടുണ്ട്. കമ്പനിക്ക് വായ്പ നൽകിയവരുടെ അം​ഗീകാരവും ഇതോടൊപ്പം തേടും. ഐഡിയയിലും നിരക്കിളവ്: ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത

ലയന പ്രഖ്യാപനം

ലയന പ്രഖ്യാപനം

ഈ വർഷം ആദ്യമാണ് ഐഡിയയും വൊഡാഫോണും തമ്മിലുള്ള ലയനം പ്രഖ്യാപിച്ചത്. വിപണി വിഹിതത്തിന്റെ കാര്യത്തിൽ രാജ്യത്തെ രണ്ടാമത്തെയും മൂന്നാമത്തെയും കമ്പനികളാണ് ഇവ. ലയനം പൂർത്തിയാകുന്നതോടെ 35 ശതമാനം വിപണി വിഹിതമാകും. നിങ്ങൾ വൊഡാഫോൺ ഉപഭോക്താവാണോ?? മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കേണ്ടത് എങ്ങനെ??

ലയന ശേഷം

ലയന ശേഷം

ലയന ശേഷമുണ്ടാകുന്ന കമ്പനിയിൽ വൊഡാഫോണിന് 45.1 ശതമാനം ഓഹരിയുണ്ടാകും. 3874 കോടി രൂപ നൽകി 4.9 ശതമാനം ഓഹരി ഐഡിയ ഉടമകളായ ആദിത്യ ബിർല ​ഗ്രൂപ്പ് സ്വന്തമാക്കും. ഇതോടെ അവരുടെ പങ്കാളിത്തം 26 ശതമാനമാകും. ബാക്കി ഓഹരികൾ മറ്റ് ഓഹരി ഉടമകളുടെ കൈവശമായിരിക്കും. പുതിയ കമ്പനിയുടെ പേരിനെക്കുറിച്ച് ചോദ്യങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അത് സംബന്ധിച്ച വിവരങ്ങൾ ഇരു കമ്പനികളും പുറത്തു വിട്ടിട്ടില്ല. വൊഡാഫോണ്‍-ഐഡിയ ലയനം: കൂടുതല്‍ ഓഫറുകള്‍ നല്‍കി എയര്‍ടെല്‍ രംഗത്ത്

ആ‍ർകോം - എയ‍ർസെൽ ലയനം

ആ‍ർകോം - എയ‍ർസെൽ ലയനം

പ്രമുഖ വ്യവസായി അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്മ്യൂണിക്കേഷൻസും (ആർകോം) എയർസെല്ലും തമ്മിലുള്ള ലയന കരാ‍ർ റദ്ദാക്കി. റെ​ഗുലേറ്ററി നടപടികളിൽ വന്ന കാലതാമസവും നിയമപ്രശ്നങ്ങളുമാണ് കരാർ റദ്ദാക്കാൻ കാരണം. വിജയിക്കാന്‍ കഴിയുന്ന മികച്ച ബിസിനസ്സ് ആശയങ്ങള്‍ വേണോ?

കടബാധ്യത

കടബാധ്യത

കടബാധ്യതയിൽ നിന്ന് രക്ഷപ്പെടാനാണ് എയ‍ർസെല്ലുമായി ആ‍ർകോം ലയനം പ്രഖ്യാപിച്ചത്. എന്നാൽ തുടക്കം മുതൽ നടപടികളിൽ കല്ലുകടിയായിരുന്നു. ലയനത്തിലൂടെ പകുതിയിലേറെ കടബാധ്യത കുറയ്ക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിച്ചിരുന്നത്. വോഡഫോണ്‍ ഞെട്ടിക്കുന്നു, ഒരു ജിബിക്ക് ഒമ്പത് ജിബി ഫ്രീ !

malayalam.goodreturns.in

English summary

Idea-Vodafone merger likely to be completed by March

Vodafone India and Idea Cellular merger deal is expected to be completed by March next year, as all regulatory approvals are likely to be obtained by that time, a source privy to the deal said.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X